All question papers

12th Prelims 2025 Question Paper

98 questions with answers · 12th Level

Practice this paper

1.ചുവടെ തന്നിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന രീതി തെരെഞ്ഞെടുക്കുക. i. പാരീസിലെ ബാസ്റ്റെൽ കോട്ടയുടെ പതനം ii. ബോസ്റ്റൺ ടീപാർട്ടി സംഭവം iii. ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനം

Tap the question or an option to reveal the answer

A.ii, i, iii
B.iii, i, ii
C.ii, iii, i
D.iii, ii, i

2.ചുവടെ തന്നിരിക്കുന്ന സംഭവങ്ങളിൽ ഡച്ചുകാരുമായി ബന്ധപ്പെട്ടത് ഏതാണ് ?

Tap the question or an option to reveal the answer

A.ഉദയംപേരൂർ സുനഹദോസ്
B.ആറ്റിങ്ങൽ കലാപം
C.കുറിച്യ കലാപം
D.കുളച്ചൽ യുദ്ധം

3.പോളവാരം ജലസേചന പദ്ധതി നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?

Tap the question or an option to reveal the answer

A.ഗോദാവരി
B.കൃഷ്ണ
C.നർമ്മദ
D.മഹാനദി

4.ഗാസയുദ്ധം സംബന്ധിച്ച് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ? i. ഗാസയുദ്ധം അവസാനിപ്പിക്കാനുള്ള ഉച്ചകോടി 2025 ഒക്ടോബർ 13-ന് ഈജിപ്തിലെ ഷരം അൽ ശൈഖിൽ നടന്നു. ii. അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപും ഈജിപ്തിലെ പ്രസിഡണ്ട് അബ്ദേൽ ഫത്താ അൽസിസിയും ആണ് അധ്യക്ഷത വഹിച്ചത്. iii. ബന്ദികളെ കൈമാറുന്നത് സംബന്ധിച്ച് ഉച്ചകോടി തീരുമാനം എടുത്തില്ല.

Tap the question or an option to reveal the answer

A.ഒന്നാമത്തേതും രണ്ടാമത്തേതും മാത്രം (i and ii)
B.ഒന്നാമത്തേതും മൂന്നാമത്തേതും മാത്രം (i and iii)
C.രണ്ടാമത്തേതും മൂന്നാമത്തേതും മാത്രം (ii and iii)
D.എല്ലാ പ്രസ്താവനകളും (i, ii and iii)

5.ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോടി/ജോടികൾ ഏതെല്ലാമാണ് ? i. ഹിതകരണി സമാജം - വീരേശലിംഗം ii. സ്വാഭിമാന പ്രസ്ഥാനം - ഈ. വി. രാമസ്വാമി നായിക്കർ iii. ആര്യസമാജം - സ്വാമി വിവേകാനന്ദൻ

Tap the question or an option to reveal the answer

A.ഒന്നാമത്തേത് മാത്രം (i)
B.ഒന്നാമത്തേതും മൂന്നാമത്തേതും മാത്രം (i and iii)
C.ഒന്നാമത്തേതും രണ്ടാമത്തേതും മാത്രം (i and ii)
D.രണ്ടാമത്തേതും മൂന്നാമത്തേതും മാത്രം (ii and iii)

6.ഗാന്ധിജിയുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏത് ? i. ചൗരിചൗര സംഭവത്തെ തുടർന്നാണ് നിയമലംഘന സമരം പിൻവലിച്ചത്. ii. ചമ്പാരനിലെ സമരം നീലം കർഷകർക്ക് വേണ്ടിയായിരുന്നു. iii. ക്വിറ്റ് ഇന്ത്യ സമരത്തിന് തുടക്കം കുറിച്ചത് ഡൽഹിയിൽ വെച്ചായിരുന്നു.

Tap the question or an option to reveal the answer

A.ഒന്നാമത്തേത് മാത്രം (i)
B.ഒന്നാമത്തേതും മൂന്നാമത്തേതും മാത്രം (i and iii)
C.രണ്ടാമത്തേതും മൂന്നാമത്തേതും മാത്രം (ii and iii)
D.രണ്ടാമത്തേത് മാത്രം (ii)

7.ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുമ്പോൾ രൂപപ്പെടുന്ന വേലി :

Tap the question or an option to reveal the answer

A.വാവുവേലി
B.സപ്തമി വേലി
C.വേലിയിറക്കം
D.മിശ്രിതവേലി

8.ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത് ?

Tap the question or an option to reveal the answer

A.ആനമുടി
B.ദോഡാ ബെട്ട
C.കാഞ്ചൻ ജംഗ
D.എവറസ്റ്റ്

9.ഖാദർ ഏത് മണ്ണിനത്തിന്റെ വകഭേദമാണ് ?

Tap the question or an option to reveal the answer

A.കരിമണ്ണ്
B.എക്കൽമണ്ണ്
C.വനമണ്ണ്
D.ലവണമണ്ണ്

10.അന്തരീക്ഷ ആർദ്രത അളക്കുന്ന ഉപകരണമേത് ?

Tap the question or an option to reveal the answer

A.ഹൈഗ്രോമീറ്റർ
B.അനിമോമീറ്റർ
C.വിൻഡ്‌വെയ്ൻ
D.തെർമോമീറ്റർ

11.പകലത്തെ സൂര്യതാപമേറ്റ് പർവ്വത ചരിവിലെ വായു വികസിച്ചുയരുന്നതുമൂലം താഴ്വരയിൽ നിന്ന് പർവ്വത മുകളിലേക്ക് കാറ്റ് വീശുന്നത് എങ്ങനെ അറിയപ്പെടുന്നു ?

Tap the question or an option to reveal the answer

A.പർവ്വതക്കാറ്റ്
B.താഴ്വരക്കാറ്റ്
C.കടൽക്കാറ്റ്
D.കരക്കാറ്റ്

12.2025-ലെ വയലാർ സാഹിത്യ പുരസ്കാരത്തിന് അർഹനായത് ആര് ?

Tap the question or an option to reveal the answer

A.ഇ. സന്തോഷ് കുമാർ
B.അശോകൻ ചരുവിൽ
C.ബെന്യാമിൻ
D.സുഭാഷ് ചന്ദ്രൻ

13.കോളനി ഭരണകാലത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ശരിയായ പ്രസ്താവന ഏത് ? പ്രസ്താവന - 1 : കാർഷിക മേഖല മുരടിപ്പിലായിരുന്നു (Stagnation). പ്രസ്താവന - 2 : കാർഷിക മേഖലയിലെ വാണിജ്യവൽക്കരണം കർഷകരെ നാണ്യവിളകളിൽ നിന്നും ഭക്ഷ്യവിളകളിലേക്ക് ആകർഷിച്ചു. പ്രസ്താവന - 3 : ഭൂവുടമ സമ്പ്രദായം കാർഷിക മുരടിപ്പിന്റെ പ്രധാന കാരണമായി.

Tap the question or an option to reveal the answer

A.പ്രസ്താവന - 1, 2, 3 ശരി
B.പ്രസ്താവന - 1, 2 ശരി
C.പ്രസ്താവന - 1, 3 ശരി
D.പ്രസ്താവന - 2, 3 ശരി

14.ഹരിതവിപ്ലവത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത് എപ്പോഴാണ് ?

Tap the question or an option to reveal the answer

A.1960-ന്റെ പകുതി മുതൽ 1970-ന്റെ പകുതി വരെ
B.1970-ന്റെ പകുതി മുതൽ 1980-ന്റെ പകുതി വരെ
C.1960 മുതൽ 1980 വരെ
D.ഇതൊന്നുമല്ല

15.താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ വായിച്ചശേഷം ശരിയായ ഉത്തരം തെരെഞ്ഞെടുത്തെഴുതുക. i. ലോക വ്യാപാര സംഘടന (WTO) 1991-ൽ നിലവിൽ വന്നു. ii. GATT-ന്റെ പിൻഗാമി ആയിരുന്നു WTO. iii. GATT സ്ഥാപിതമായ വർഷം 1948 ആയിരുന്നു.

Tap the question or an option to reveal the answer

A.i, ii, iii ശരി
B.i, ii ശരി
C.ii, iii ശരി
D.i, iii ശരി

16.ഒരു രാജ്യത്തിന്റെ ആരോഗ്യപരമായ അവസ്ഥ മനസ്സിലാക്കാൻ ഉപയോഗിക്കുന്ന സൂചകം ഏതാണ് ?

Tap the question or an option to reveal the answer

A.ശിശുമരണ നിരക്ക്
B.ആയുർദൈർഘ്യം
C.പകരുന്നതും അല്ലാത്തതുമായ അസുഖങ്ങളുടെ സാന്നിദ്ധ്യം
D.ഇതെല്ലാം

17.NITI Aayog (നീതി ആയോഗ്) ആയി യോജിക്കാത്ത പ്രസ്താവന ഏത് ?

Tap the question or an option to reveal the answer

A.NITI Aayog ഒരു ഭരണഘടനാ സ്ഥാപനമാണ്.
B.സഹകരണ ഫെഡറലിസം ഉൾക്കൊള്ളുന്നു.
C.പദ്ധതികളുടെ നിരീക്ഷണവും വിലയിരുത്തലും നടത്തുന്നു.
D.NITI Aayog ഊന്നൽ നൽകുന്നത് സാങ്കേതികവിദ്യയുടെ നവീകരണത്തിലൂടെയുള്ള പദ്ധതികൾക്കും സംരംഭങ്ങൾക്കും.

18.ഇന്ത്യയുടെ G-20 പ്രസിഡൻസിയുടെ പ്രമേയം (2023) എന്തായിരുന്നു ?

Tap the question or an option to reveal the answer

A.ഒരു രാജ്യം, ഒരു കുടുംബം, ഒരു ഭാവി
B.ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി
C.ഒരു ഭൂമി, ഒരു ഭാവി, ഒരു ലോകം
D.ഇതൊന്നുമല്ല

19.ആറു മുതൽ പതിനാലു വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്തിരിക്കുന്നത് ഏത് വർഷത്തെ ഭരണഘടനാ ഭേദഗതിയാണ് ?

Tap the question or an option to reveal the answer

A.2000
B.2002
C.2005
D.2007

20.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക :

Tap the question or an option to reveal the answer

A.അനുച്ഛേദം 38 - തുല്യ നീതിയും സൗജന്യ നിയമസഹായവും
B.അനുച്ഛേദം 44 - സിവിൽ നിയമസംഹിത
C.അനുച്ഛേദം 63 - ഭാരതത്തിന് ഒരു ഉപരാഷ്ട്രപതി
D.അനുച്ഛേദം 79 - പാർലമെന്റ് രൂപീകരണം

21.ഒരു ബിൽ പണബിൽ ആണോ എന്ന് തീരുമാനിക്കാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ആർക്കാണ് ?

Tap the question or an option to reveal the answer

A.ലോക്സഭ സെക്രട്ടറി
B.പ്രസിഡന്റ്
C.ലോക്സഭ സ്പീക്കർ
D.ക്യാബിനറ്റ്

22.വിവരാവകാശ നിയമപ്രകാരം എത്ര വർഷം മുൻപുവരെയുള്ള വിവരങ്ങളാണ് ലഭ്യമാകുന്നത് ?

Tap the question or an option to reveal the answer

A.10 വർഷം
B.15 വർഷം
C.20 വർഷം
D.25 വർഷം

23.ജുഡീഷ്യൽ റി-വ്യൂ (Judicial Review / നീതിന്യായ പുനരവലോകനം) എന്ന ആശയം ആദ്യമായി അവതരിപ്പിച്ച കേസ് ഏതാണ് ?

Tap the question or an option to reveal the answer

A.പ്രിവിപേഴ്സസ് അബോളിഷൻ കേസ് (1871)
B.മർബറി Vs മാഡിസൺ കേസ് (1803)
C.ഗോലക്നാഥ് കേസ് (1967)
D.കേശവാനന്ദ ഭാരതി കേസ് (1973)

24.താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? i. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം 6-ൽ ആണ് ഇന്ത്യൻ പാർലമെന്റ് ഉൾപ്പെട്ടിരിക്കുന്നത്. ii. ഇന്ത്യൻ രാഷ്ട്രപതി ലോക്സഭയിലെയും രാജ്യസഭയിലെയും അംഗമല്ല. iii. ഇന്ത്യൻ പാർലമെന്റ് ഒരു ദ്വിമണ്ഡല സഭയാണ്. iv. പാർലമെന്റ് എന്ന പദം ഉത്ഭവിച്ചത് പാർലർ എന്ന ഇംഗ്ലീഷ് പദത്തിൽ നിന്നാണ്.

Tap the question or an option to reveal the answer

A.ii, iii
B.i, ii
C.ii, iv
D.i, iv

25.മതപരമായ ആചാരങ്ങൾ തീരുമാനിക്കുവാനുള്ള അവകാശം അതാത് മതങ്ങൾക്ക് നൽകുന്ന അനുച്ഛേദം ഏതാണ് ?

Tap the question or an option to reveal the answer

A.അനുച്ഛേദം 25
B.അനുച്ഛേദം 26
C.അനുച്ഛേദം 27
D.അനുച്ഛേദം 28

26.പ്രൊരോഗേഷൻ (Prorogation) എന്നത് എന്താണ് ?

Tap the question or an option to reveal the answer

A.ഒരു സിറ്റിംഗ് അവസാനിക്കുന്നു
B.ഒരു ലോക്സഭയെ പിരിച്ചു വിടുന്നു
C.ഒരു സെഷൻ അവസാനിക്കുന്നു
D.ഇതൊന്നുമല്ല

27.താഴെ തന്നിരിക്കുന്നവരിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഏത് നടനെയാണ് വോട്ടർ ബോധവത്ക്കരണത്തിനായി നിലവിൽ ദേശീയ പ്രതീകം (National Icon) ആയി അംഗീകരിച്ചിരിക്കുന്നത് ?

Tap the question or an option to reveal the answer

A.വിദ്യാബാലൻ
B.മമ്മൂട്ടി
C.രജനീകാന്ത്
D.രാജ്കുമാർ റാവു

28.നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം സംസ്ഥാനത്തിലെ അംഗപരിമിതർക്ക് എത്ര രൂപയാണ് വാർഷിക ചികിത്സാ സഹായം ലഭിക്കുന്നത് ?

Tap the question or an option to reveal the answer

A.അൻപതിനായിരം
B.ഒരു ലക്ഷം
C.രണ്ട് ലക്ഷം
D.അഞ്ച് ലക്ഷം

29.കേരളത്തിൽ എം. സി. ജോസഫൈന് തൊട്ട് മുൻപ് വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആയിരുന്ന വ്യക്തി ആരാണ് ?

Tap the question or an option to reveal the answer

A.അഡ്വക്കേറ്റ് പി. സതീദേവി
B.ശ്രീമതി എം. കമലം
C.ജസ്റ്റിസ് ശ്രീദേവി
D.ശ്രീമതി കെ. സി. റോസക്കുട്ടി

30.താഴെ തന്നിരിക്കുന്നവയിൽ കേരള ഗവൺമെന്റിന്റെ സൗജന്യ കാൻസർ ചികിത്സാ പദ്ധതി ഏതാണ് ? [Cancelled in Key]

Tap the question or an option to reveal the answer

A.ആരോഗ്യ ജാഗ്രത
B.ആയുർദളം
C.വർണം
D.സുകൃതം

31.പി. സച്ചിദാനന്ദന്റെ (ആനന്ദ്) ഏത് നോവലിനാണ് കഥാപാത്രങ്ങൾക്ക് പേര് നല്കാത്തത് ?

Tap the question or an option to reveal the answer

A.മരണ സർട്ടിഫിക്കറ്റ്
B.ജൈവ മനുഷ്യൻ
C.ഉത്തരായനം
D.ആൾക്കൂട്ടം

32.ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്ന പ്രധാന വാതകം ഏതാണ് ?

Tap the question or an option to reveal the answer

A.ഓക്സിജൻ
B.കാർബൺ മോണോക്സൈഡ്
C.ഹൈഡ്രജൻ
D.ക്ലോറോഫ്ലൂറോ കാർബൺ

33.താഴെ പറയുന്നവയിൽ പൂർണ്ണമായും ജീവിതശൈലി രോഗം അല്ലാത്തത് ഏതാണ് ?

Tap the question or an option to reveal the answer

A.ക്യാൻസർ
B.മലേറിയ
C.പ്രമേഹം
D.അമിതഭാരം

34.മനുഷ്യശരീരത്തിൽ 'പിത്തരസം' (Bile) ഉല്പാദിപ്പിക്കുന്ന അവയവം ഏതാണ് ?

Tap the question or an option to reveal the answer

A.കരൾ
B.ചെറുകുടൽ
C.പിത്താശയം
D.വൃക്ക

35.'സൺഷൈൻ വിറ്റാമിൻ' (Sunshine Vitamin) എന്നറിയപ്പെടുന്ന ജീവകം ഏതാണ് ?

Tap the question or an option to reveal the answer

A.ജീവകം ഡി
B.ജീവകം സി
C.ജീവകം എ
D.ജീവകം ഇ

36.'പിങ്ക് റിബൺ' ഏത് രോഗത്തിന്റെ ബോധവൽക്കരണ പ്രതീകമാണ് ?

Tap the question or an option to reveal the answer

A.എയ്ഡ്സ്
B.സ്തനാർബുദം
C.കുഷ്ഠം
D.കൊറോണ

37.കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പിലാക്കി വരുന്ന മരണാനന്തര അവയവദാന പദ്ധതി ഏത് ?

Tap the question or an option to reveal the answer

A.അനന്യം
B.കാരുണ്യ സ്പർശം
C.സഹായഹസ്തം
D.മൃതസഞ്ജീവനി

38.പാസ്കൽ നിയമം (Pascal's Law) പ്രയോജനപ്പെടുത്തുന്നത് എന്തിലെല്ലാമാണ് ?

Tap the question or an option to reveal the answer

A.സിറിഞ്ചിന്റെ പ്രവർത്തനം
B.ഹൈഡ്രോളിക് ബ്രേക്കുകളിൽ
C.ദന്ത ഡോക്ടറുടെ കസേരയിൽ
D.ഇവയിലെല്ലാം

39.ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയല്ലാത്തത് ഏത് ? i. എല്ലാം വ്യത്യസ്ത വേഗത ഉള്ളവയാണ്. ii. മൊബൈൽ ഫോണിൽ മൈക്രോവേവ്സ് ഉപയോഗിക്കുന്നു. iii. പ്രവേഗ വ്യത്യാസം വരുത്തുന്ന ഇലക്ട്രോണുകളിൽ നിന്നാണ് റേഡിയോ വേവ്സ് ഉണ്ടാകുന്നത്.

Tap the question or an option to reveal the answer

A.iii മാത്രം
B.ii and iii
C.i and iii
D.i and ii

40.20 kg ഭാരമുള്ള ഒരു വസ്തു നിശ്ചലാവസ്ഥയിൽ നിന്നും 20 m/s പ്രവേഗം ആർജിക്കുന്നു. ഈ വസ്തുവിൽ ചെയ്ത പ്രവർത്തി എത്ര ജൂളാണ് ?

Tap the question or an option to reveal the answer

A.4000 J
B.-4000 J
C.2000 J
D.400 J

41.2025 നവംബർ 2-ാം തീയതി ISRO ഭ്രമണപഥത്തിൽ എത്തിച്ച സ്പേസ് ക്രാഫ്റ്റ് CMS-03 യുമായി ബന്ധപ്പെട്ട് ശരിയായത് തെരഞ്ഞെടുക്കുക : i. LVM 3 എന്ന വിക്ഷേപണ റോക്കറ്റാണ് ഇതിനായി ഉപയോഗിച്ചത്. ii. LVM 3 യുടെ മൂന്നാമത്തെ ഓപ്പറേഷണൽ പറക്കലാണിത്. iii. ഇതൊരു കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണ്. iv. ഭാരം കുറവായതിനാൽ വിക്ഷേപണം എളുപ്പമായിരുന്നു.

Tap the question or an option to reveal the answer

A.i and iii
B.ii and iii
C.iii and iv
D.എല്ലാം ശരിയാണ്

42.താഴെ പറയുന്ന മൂന്ന് ക്വാണ്ടം സംഖ്യകളാൽ രേഖപ്പെടുത്തിയിരിക്കുന്ന ഓർബിറ്റലുകളിൽ ഏതിനാണ് കാന്തിക ക്ഷേത്രത്തിന്റെ അഭാവത്തിൽ ഒരേ ഊർജ്ജം ഉണ്ടായിരിക്കുക (Degenerate Orbitals) ? i. n=1, l=0, m=0 ii. n=3, l=2, m=1 iii. n=2, l=0, m=0 iv. n=3, l=2, m=0 v. n=2, l=1, m=0

Tap the question or an option to reveal the answer

A.i and ii
B.ii and iii
C.ii and iv
D.iii and v

43.താഴെ പറയുന്നവയിൽ ഏത് ക്രമീകരണമാണ് അതിനു നേരെ പരാമർശിച്ചിരിക്കുന്ന സ്വഭാവത്തിന് അനുസൃതമല്ലാത്തത് ?

Tap the question or an option to reveal the answer

A.Li < Na < K < Rb : ലോഹ ആരത്തിന്റെ ആരോഹണ ക്രമം
B.B < C < N < O : അയോണീകരണ ഊർജ്ജത്തിന്റെ ആരോഹണക്രമം
C.I < Br < F < Cl : ഇലക്ട്രോൺ ഗെയിൻ എൻതാൽപിയുടെ ആരോഹണക്രമം
D.Al³⁺ < Mg²⁺ < Na⁺ < F⁻ : അയോണിക വലുപ്പത്തിന്റെ ആരോഹണക്രമം

44.ലോഹ സ്ഥാനചലന പ്രതിപ്രവർത്തനങ്ങളെ (Metal Displacement Reactions) കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?

Tap the question or an option to reveal the answer

A.ഇരുമ്പ് കോപ്പർ സൾഫേറ്റിൽ നിന്ന് കോപ്പറിനെ നീക്കം ചെയ്യുന്നു.
B.സിങ്ക് മഗ്നീഷ്യം സൾഫേറ്റിൽ നിന്ന് മഗ്നീഷ്യത്തെ നീക്കം ചെയ്യുന്നു.
C.കോപ്പർ ലെഡ് സൾഫേറ്റിൽ നിന്ന് ലെഡിനെ നീക്കം ചെയ്യുന്നു.
D.മെർക്കുറി സിങ്ക് സൾഫേറ്റിൽ നിന്ന് സിങ്കിനെ നീക്കം ചെയ്യുന്നു.

45.2025-ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെടാത്തത് ആര് ?

Tap the question or an option to reveal the answer

A.സുസുമു കിറ്റഗാവ
B.ഒമർ യാഗി
C.ജോൺ എം മാർട്ടിനിസ്
D.റിച്ചാർഡ് റോബ്സൺ

46.താഴെപ്പറയുന്നവയിൽ കിളിപ്പാട്ടുവൃത്തമായി അറിയപ്പെടുന്നത് ഏതാണ് ?

Tap the question or an option to reveal the answer

A.തരംഗിണി
B.നതോന്നത
C.മന്ദാക്രാന്ത
D.കേക

47.മലയാളത്തിലെ ആദ്യ നിശ്ശബ്ദ ചലച്ചിത്രത്തിന്റെ പേര് എന്താണ് ?

Tap the question or an option to reveal the answer

A.വിഗതകുമാരൻ
B.ബാലൻ
C.മാർത്താണ്ഡവർമ്മ
D.നീലക്കുയിൽ

48.മാപ്പിളപ്പാട്ടിലെ ഈണത്തിന്റെ താളക്രമം അറിയപ്പെടുന്നത് ഏത് പേരിലാണ് ?

Tap the question or an option to reveal the answer

A.കഴുത്ത്
B.ഇശൽ
C.വാൽക്കമ്പി
D.വാലുമ്മൽ കമ്പി

49.ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിനു മുമ്പ് ജന്മം കൊണ്ട ബാറ്റിങ്ങ് ഇതിഹാസം ആരാണ് ?

Tap the question or an option to reveal the answer

A.രവി ശാസ്ത്രി
B.സുനിൽ ഗാവസ്കർ
C.ദിലീപ് വെംഗ് സർകർ
D.സൗരവ് ഗാംഗുലി

50.തഖ്ബുർനി എന്ന സമകാല നോവൽ രചിച്ചതാര് ?

Tap the question or an option to reveal the answer

A.ആർ. രാജശ്രീ
B.വന്ദന
C.വിനോയ് തോമസ്
D.എസ്. ഹരീഷ്

51.1 / (-2)⁻² ന്റെ വില എത്ര?

Tap the question or an option to reveal the answer

A.1/-4
B.4
C.1/4
D.-4

52.ഒരു സെക്കൻഡ് ഒരു മണിക്കൂറിന്റെ എത്ര ദശാംശമാണ് ?

Tap the question or an option to reveal the answer

A.0.000126
B.0.0025
C.0.00027
D.0.00256

53.4 ന്റെ ആദ്യത്തെ 4 ഗുണിതങ്ങളുടെ ശരാശരി എത്ര?

Tap the question or an option to reveal the answer

A.4
B.16
C.1
D.10

54.രണ്ട് സംഖ്യകൾ തമ്മിലുള്ള അനുപാതം 3 : 4 ഉം അവയുടെ ഗുണനഫലം 1728 ഉം ആയാൽ ചെറിയ സംഖ്യ ഏത് ?

Tap the question or an option to reveal the answer

A.36
B.12
C.84
D.48

55.x ഒരു പോസിറ്റീവ് രേഖീയ സംഖ്യ ആയാൽ 3^x + 3^(1-x) ന്റെ ഏറ്റവും കുറഞ്ഞ വില എത്രയാണ് ?

Tap the question or an option to reveal the answer

A.0
B.1/3
C.3
D.2√3

56.ചോദ്യചിഹ്നം ഉള്ള ഭാഗത്തെ സംഖ്യ കണ്ടുപിടിക്കുക : 3, 7, 23, 95, ?

Tap the question or an option to reveal the answer

A.62
B.128
C.479
D.575

57.പൂരിപ്പിക്കുക : Oak : Tree :: Rose : ____

Tap the question or an option to reveal the answer

A.Leaf
B.Fruit
C.River
D.Flower

58.കൂട്ടത്തിൽ പെടാത്തത് തെരഞ്ഞെടുക്കുക : Swimming, Sailing, Driving, Diving

Tap the question or an option to reveal the answer

A.Swimming
B.Driving
C.Sailing
D.Diving

59.ഒരു ക്ലോക്കിലെ 5 മണിയിലേക്ക് ചൂണ്ടുന്ന സൂചികൾക്കിടയിലുള്ള കോണളവ് എത്ര ?

Tap the question or an option to reveal the answer

A.30°
B.60°
C.150°
D.120°

60.അനുയോജ്യമായ വാക്ക് ചേർത്ത് പൂരിപ്പിക്കുക : No one is ______ to the organisation.

Tap the question or an option to reveal the answer

A.indispansable
B.indispensible
C.indispensabel
D.indispensable

61.പ്രോജക്ട് ടൈഗറുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് തെരഞ്ഞെടുക്കുക : 1. ദേശീയ തലത്തിൽ കടുവകളുടെ സംരക്ഷണത്തിനായി 1972-ലാണ് പ്രോജക്ട് ടൈഗർ ആരംഭിക്കുന്നത്. 2. കേരളത്തിലെ രണ്ട് കടുവാ സങ്കേതങ്ങളാണ് പെരിയാറും വയനാടും. 3. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ അദ്ധ്യക്ഷൻ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രിയാണ്.

Tap the question or an option to reveal the answer

A.1 and 2
B.1 Only
C.3 Only
D.1, 2 and 3

62.ഒരു പ്രദേശം ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത് ഏത് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ?

Tap the question or an option to reveal the answer

A.കേരളാ വന നിയമം
B.ഇന്ത്യൻ വന നിയമം
C.ജൈവ വൈവിധ്യ സംരക്ഷണ നിയമം
D.വന്യജീവി സംരക്ഷണ നിയമം

63.ഇന്ത്യയിലെ ആദ്യത്തെ ജൈവമണ്ഡല റിസർവ്വ് (Biosphere Reserve) ഏതാണ് ?

Tap the question or an option to reveal the answer

A.നീലഗിരി
B.സുന്ദർബൻസ്
C.നന്ദാദേവി
D.ഗൾഫ് ഓഫ് മാന്നാർ

64.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനാവരണം (Forest Cover by Area) ഉള്ള സംസ്ഥാനം ഏതാണ് ?

Tap the question or an option to reveal the answer

A.മദ്ധ്യപ്രദേശ്
B.അരുണാചൽ പ്രദേശ്
C.ഒഡീഷ
D.മഹാരാഷ്ട്ര

65.താഴെ കൊടുത്തിരിക്കുന്നവയിൽ ആഗോള താപനത്തിന്റെ സൂചകങ്ങൾ ഏതാണ് ? 1. സമുദ്രനിരപ്പ് ഉയരുന്നത് 2. ആവാസ വ്യവസ്ഥയിലെ മാറ്റങ്ങൾ 3. ഐസ് ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

Tap the question or an option to reveal the answer

A.1 and 3
B.1 and 2
C.1 Only
D.1, 2 and 3

66.കരിമ്പുഴ വന്യജീവി സങ്കേതത്തെക്കുറിച്ച് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക : 1. കേരള വന നിയമത്തിലെ പ്രത്യേക അധികാരമുപയോഗിച്ചാണ് സർക്കാർ വന്യജീവി സങ്കേതമായി വിജ്ഞാപനം ചെയ്തത്. 2. ചോലനായ്ക്കന്മാർ താമസിക്കുന്ന മാഞ്ചീരി കോളനി വന്യജീവി സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 3. മലപ്പുറം ജില്ലയിലെ ന്യൂ അമരമ്പലം സംരക്ഷിത വനത്തിന്റെ ഭാഗങ്ങൾ വന്യജീവി സങ്കേതത്തിൽ ഉൾപ്പെട്ടുവരുന്നു.

Tap the question or an option to reveal the answer

A.1 and 2
B.1 Only
C.2 and 3
D.1, 2 and 3

67.“Don't Buy Trouble” എന്നത് ഏതു സംഘടനയുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടിയാണ് ?

Tap the question or an option to reveal the answer

A.CITES
B.TRAFFIC
C.FAO
D.UNEP

68.IUCN വർഗ്ഗീകരണമനുസ്സരിച്ച് സഹ്യപർവ്വത വനങ്ങളിൽ ഗുരുതര വംശനാശ ഭീഷണി (Critically Endangered) നേരിടുന്ന വിഭാഗത്തിൽപ്പെട്ട ജീവി ഏതാണ് ? 1. മലബാർ വെരുക് (Malabar Civet) 2. സിംഹവാലൻ കുരങ്ങ് (Lion-Tailed Macaque) 3. വരയാട് (Nilgiri Tahr)

Tap the question or an option to reveal the answer

A.1 Only
B.1 and 2
C.2 and 3
D.1, 2 and 3

69.കമ്മ്യൂണിറ്റി റിസർവ്വ് (Community Reserve) സംബന്ധിച്ച് ശരിയായവ തെരഞ്ഞെടുക്കുക : 1. കടലുണ്ടി-വള്ളിക്കുന്ന് ആണ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വ്. 2. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളനുസ്സരിച്ചാണ് കമ്മ്യൂണിറ്റി റിസർവ്വ് രൂപീകരിക്കുന്നത്. 3. കടലുണ്ടി വള്ളിക്കുന്ന് റിസർവ്വിന്റെ വിസ്തീർണ്ണം 1.5 ചതുരശ്ര കിലോമീറ്ററാണ്.

Tap the question or an option to reveal the answer

A.1 and 2
B.1 and 3
C.1 Only
D.1, 2 and 3

70.താഴെ കൊടുത്തിരിക്കുന്ന ദിനാചരണങ്ങൾ ശരിയായ രീതിയിൽ ചേരുംപടി ചേർത്തത് തെരഞ്ഞെടുക്കുക : i. January 5 - a. അന്താരാഷ്ട്ര ഓസോൺ ദിനം ii. April 22 - b. ദേശീയ പക്ഷി ദിനം iii. September 16 - c. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം iv. May 22 - d. ഭൗമദിനം

Tap the question or an option to reveal the answer

A.i-a, ii-c, iii-d, iv-b
B.i-b, ii-d, iii-a, iv-c
C.i-c, ii-a, iii-d, iv-b
D.i-c, ii-d, iii-b, iv-a

71.താഴെക്കൊടുത്തിരിക്കുന്ന നിയമങ്ങളും അവ നടപ്പിലാക്കിയ വർഷങ്ങളും ശരിയായി ചേരും പടി ചേർത്തത് തെരഞ്ഞെടുക്കുക : i. ഇന്ത്യൻ വന നിയമം - a. 1961 ii. വന്യജീവി സംരക്ഷണ നിയമം - b. 1927 iii. കേരള വന നിയമം - c. 1980 iv. ഫോറസ്റ്റ് കൺസർവേഷൻ ആക്ട് - d. 1972

Tap the question or an option to reveal the answer

A.i-b, ii-d, iii-a, iv-c
B.i-c, ii-a, iii-d, iv-b
C.i-c, ii-d, iii-b, iv-a
D.i-d, ii-c, iii-b, iv-a

72.കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനം ഏതാണ് ?

Tap the question or an option to reveal the answer

A.നിലമ്പൂർ
B.കോന്നി
C.നെല്ലിയാമ്പതി
D.പെരിയാർ

73.ഓപ്പറേഷൻ "Thunder 2023" നടത്തിയത് എന്തിനുവേണ്ടിയായിരുന്നു ?

Tap the question or an option to reveal the answer

A.ഇന്ത്യയിലെ കടുവാത്തോൽ വ്യാപാരികളെ പിടികൂടുന്നതിനായി
B.അന്തർസംസ്ഥാന നാട്ടാനകളുടെ കടത്ത് പിടികൂടുന്നതിനായി
C.അന്താരാഷ്ട്രതലത്തിലുള്ള വന്യജീവി കള്ളക്കടത്ത് കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്
D.ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ കണ്ടെത്തുന്നതിലേക്ക്

74.ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക : A) UNEP യുടെ പ്രഖ്യാപനം അനുസരിച്ച് 2024 ലെ ലോക പരിസ്ഥിതി സമ്മേളനത്തിന് ആതിഥ്യം വഹിച്ചത് സൗദി അറേബ്യയാണ്. B) 2021 മുതൽ 2030 വരെ UNEP പരിസ്ഥിതി പുന:സ്ഥാപന ദശാബ്ദമായി ആചരിക്കുന്നു. C) 1972 ലെ UN ജനറൽ അസംബ്ലി സമ്മേളനമാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്. D) All of the above

Tap the question or an option to reveal the answer

A.സൗദി അറേബ്യ ആതിഥേയത്വം വഹിച്ചു
B.UNEP പരിസ്ഥിതി പുനഃസ്ഥാപന ദശാബ്ദം
C.1972-ലെ തീരുമാനം
D.All of the above

75.താഴെപ്പറയുന്നവയിൽ പ്രോജക്ട് എലിഫന്റ് (Project Elephant) രൂപീകരിച്ചതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഏതാണെന്ന് കണ്ടെത്തുക : i. കാട്ടാനകളുടെയും അവയുടെ ആവാസവ്യവസ്ഥയും ഇടനാഴികളും സംരക്ഷിക്കുക. ii. മനുഷ്യ വന്യമൃഗസംഘർഷം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുക. iii. നാട്ടാനകളുടെ ക്ഷേമം ഉറപ്പാക്കുക.

Tap the question or an option to reveal the answer

A.i, ii
B.i, iii
C.i Only
D.i, ii and iii

76.റെഡ് ഡേറ്റ ബുക്കിൽ (Red Data Book) കറുത്ത നിറത്തിലുള്ള കോഡ് നൽകിയിരിക്കുന്നത് ഏതു തരം ജീവികളെ സൂചിപ്പിക്കുവാനാണ് ?

Tap the question or an option to reveal the answer

A.വംശനാശം സംഭവിച്ചവർ
B.വംശനാശഭീഷണി നേരിടുന്നവ
C.പ്രത്യേക പരിഗണന ആവശ്യമില്ലാത്തവർ
D.അധിനിവേശ ജീവികൾ

77.വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (WII) ആസ്ഥാനം എവിടെയാണ് ?

Tap the question or an option to reveal the answer

A.ഹൈദരാബാദ്
B.കൊൽക്കത്ത
C.മുംബൈ
D.ഡെറാഡൂൺ

78.ജീവനക്കാരുടെ സെൻസിറ്റീവ് ആയ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്തിരുന്ന ഒരു കോർപ്പറേറ്റ് സ്ഥാപനം, ആ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധ കാണിച്ചു. അതുവഴി ജീവനക്കാർക്ക് നഷ്ടം സംഭവിച്ചു. ഡാറ്റ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതിന് ജീവനക്കാർക്ക് ആ സ്ഥാപനത്തിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടാൻ കഴിയുമോ ?

Tap the question or an option to reveal the answer

A.ഇല്ല. കോർപ്പറേറ്റ് സ്ഥാപനത്തെ സെക്ഷൻ 44 പ്രകാരം ക്രിമിനൽ ബാധ്യതയ്ക്ക് മാത്രമേ വിധേയമാക്കാൻ കഴിയൂ.
B.ഇല്ല. സെക്ഷൻ 43A പ്രകാരം ക്രിമിനൽ ബാധ്യതയ്ക്ക് മാത്രമേ വിധേയമാക്കാൻ കഴിയൂ.
C.അതെ. സെക്ഷൻ 43A ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം നഷ്ടപരിഹാരം നൽകാൻ ബോഡി കോർപ്പറേറ്റ് ബാധ്യസ്ഥമാണ്.
D.അതെ. സെക്ഷൻ 44 പ്രകാരം നഷ്ടപരിഹാരം നൽകാൻ ബോഡി കോർപ്പറേറ്റ് ബാധ്യസ്ഥമാണ്.

79.ഇൻഫർമേഷൻ ടെക്നോളജി ആക്ടുമായി ബന്ധപ്പെട്ട ഇനിപ്പറയുന്നവ പൊരുത്തപ്പെടുത്തുക : 1. സെക്ഷൻ 66C - i. ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ 2. സെക്ഷൻ 66E - ii. സൈബർ ഭീകരതയ്ക്കുള്ള ശിക്ഷ 3. സെക്ഷൻ 66F - iii. സ്വകാര്യത ലംഘിക്കുന്നതിനുള്ള ശിക്ഷ

Tap the question or an option to reveal the answer

A.1-i, 2-iii, 3-ii
B.1-ii, 2-i, 3-iii
C.1-iii, 2-ii, 3-i
D.1-iii, 2-i, 3-ii

80.Either you or I ______ to choose the post.

Tap the question or an option to reveal the answer

A.are
B.am
C.was
D.were

81.The passive form of 'You need not submit the document' is :

Tap the question or an option to reveal the answer

A.The document need not submit
B.The document need to be submitted
C.The document need not be submitted
D.None of the above

82.They were not ashamed ______ hug each other.

Tap the question or an option to reveal the answer

A.to
B.about
C.of
D.off

83."Get ready for the descent" is an example of :

Tap the question or an option to reveal the answer

A.Imperative sentence
B.Exclamatory sentence
C.Interrogative sentence
D.Declarative sentence

84.She will ______ the position of a manager tomorrow.

Tap the question or an option to reveal the answer

A.take in
B.take out
C.take after
D.take up

85.Choose the correctly spelt word :

Tap the question or an option to reveal the answer

A.Manoevure
B.Manoeuver
C.Manoeuvre
D.Maneouvre

86.If I knew her address, I ______ a letter to her.

Tap the question or an option to reveal the answer

A.wrote
B.could written
C.could write
D.could have written

87.Synonyms of succumb : i) yield ii) relent iii) revolt iv) conquer

Tap the question or an option to reveal the answer

A.i, ii and iii
B.Both iii and iv
C.Both i and ii
D.All the above

88.I asked him "Can you join the team today". Change the sentence into reported speech.

Tap the question or an option to reveal the answer

A.I asked him if he can join the team today.
B.I asked him that can he join the team that day.
C.I asked him if he joined the team on that day.
D.I asked him if he could join the team on that day.

89.The idiom stands for 'stop avoiding the main issue and speak directly' :

Tap the question or an option to reveal the answer

A.Break a leg
B.Bite the bullet
C.Beat around the bush
D.Beat a dead horse

90.ഉപക്രമം എന്ന പദത്തിന്റെ വിപരീതാർത്ഥമായി വരുന്ന പദം ഏത് ?

Tap the question or an option to reveal the answer

A.ക്രമം
B.വിക്രമം
C.ഉപമം
D.ഉപസംഹാരം

91.'പൂവമ്പ്' എന്ന പദം പിരിച്ചെഴുതുക :

Tap the question or an option to reveal the answer

A.പൂവ് + അമ്പ്
B.പൂ + അമ്പ്
C.പൂം + അമ്പ്
D.പൂ + വമ്പ്

92.താഴെ തന്നിരിക്കുന്നതിൽ സ്ത്രീലിംഗത്തിന് ഉദാഹരണം ഏതാണ് ?

Tap the question or an option to reveal the answer

A.നങ്ങ്യാർ
B.കയ്മൾ
C.തപസ്വി
D.സഞ്ചാരി

93.മഞ്ഞ് എന്നർത്ഥം വരാത്ത പദം ഏത് ?

Tap the question or an option to reveal the answer

A.ഹിമം
B.തൂലം
C.നീഹാരം
D.തുകിനം

94.താഴെ തന്നിട്ടുള്ളവയിൽ ബഹുവചനത്തിന് ഉദാഹരണമേത് ?

Tap the question or an option to reveal the answer

A.വൈദ്യർ
B.ശൂദ്രർ
C.പണിക്കർ
D.മിടുക്കർ

95.അമരം പിടിക്കുക എന്ന ശൈലിയുടെ അർത്ഥമായി വരുന്ന പ്രയോഗം ഏത് ?

Tap the question or an option to reveal the answer

A.ശരിയായി പിടിക്കുക
B.വെളിച്ചമില്ലാതാക്കുക
C.വഴികാണിക്കുക
D.കഠിനപ്രയത്നം ചെയ്യുക

96.'കുടിക്കാൻ ആഗ്രഹിക്കുന്നവൻ' എന്നതിന്റെ ഒറ്റപ്പദം ഏത് ?

Tap the question or an option to reveal the answer

A.പിപാസു
B.ബുഭുക്ഷു
C.പിപാസൻ
D.ബുഭുക്ഷൻ

97.'പത്തുപതിനഞ്ച്' എന്ന പദത്തെ ഘടകപദങ്ങളാക്കുക :

Tap the question or an option to reveal the answer

A.പത്തും പതിനഞ്ചും
B.പത്തോ പതിനഞ്ചോ
C.പതിനഞ്ചിൽ പത്ത്
D.പത്ത് അല്ലെങ്കിൽ പതിനഞ്ച്

98.Tit for tat എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ പരിഭാഷ ഏത് ?

Tap the question or an option to reveal the answer

A.അടിപതറുക
B.ചരടുപിടിക്കുക
C.ഉരുളയ്ക്കുപ്പേരി
D.ചതുർഥി കാണുക