All question papers

BEAT FOREST OFFICER 2026 Question Paper

99 questions with answers · 12th Level

Practice this paper

1.1857-ലെ കലാപവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏതൊക്കെയാണ് ? i. ഝാൻസി - റാണി ലക്ഷ്മിഭായ് ii. കാൺപൂർ - നാനാസാഹേബ് iii. ഡൽഹി - ഭക്ത്ഖാൻ

Tap the question or an option to reveal the answer

A.A) എല്ലാ ജോഡികളും (i, ii, iii)
B.B) ഒന്നാമത്തേത് മാത്രം (i)
C.C) ഒന്നാമത്തേതും മൂന്നാമത്തേതും മാത്രം (i and iii)
D.D) രണ്ടാമത്തേത് മാത്രം (ii)

2.ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന, ചുവടെ തന്നിരിക്കുന്ന സമരങ്ങളുടെ ശരിയായ കാലഗണന ഏതാണ് ? i. അഹമ്മദാബാദ് മിൽ സമരം ii. റൗളറ്റ് നിയമ വിരുദ്ധ സമരം iii. ചമ്പാരൻ സമരം

Tap the question or an option to reveal the answer

A.A) iii, ii, i
B.B) i, iii, ii
C.C) iii, i, ii
D.D) ii, iii, i

3.ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതെല്ലാമാണ് ? i. സ്ഥിര അംഗങ്ങളും താൽക്കാലിക അംഗങ്ങളും അടങ്ങിയ ഘടകമാണ് സുരക്ഷസമിതി. ii. യുനെസ്കോയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്. iii. ജനീവയാണ് ലോകാരോഗ്യസംഘടനയുടെ ആസ്ഥാനം.

Tap the question or an option to reveal the answer

A.A) എല്ലാ പ്രസ്താവനകളും ശരിയാണ് (i, ii and iii)
B.B) ഒന്നാമത്തെ പ്രസ്താവന മാത്രം ശരിയാണ് (i)
C.C) രണ്ടാമത്തെയും മൂന്നാമത്തെയും പ്രസ്താവനകൾ മാത്രം ശരിയാണ് (ii and iii)
D.D) ഒന്നാമത്തെയും മൂന്നാമത്തെയും പ്രസ്താവനകൾ മാത്രം ശരിയാണ് (i and iii)

4.ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ ജോഡികൾ ഏതാണ് ? i. നീലദർപ്പൺ - ദീനബന്ധു മിത്ര ii. രംഗഭൂമി - രബീന്ദ്രനാഥ് ടാഗോർ iii. ആനന്ദമഠം - ബങ്കിംചന്ദ്ര ചാറ്റർജി

Tap the question or an option to reveal the answer

A.A) രണ്ടാമത്തേത് മാത്രം (ii)
B.B) ഒന്നാമത്തേതും മൂന്നാമത്തേതും മാത്രം (i and iii)
C.C) ഒന്നാമത്തേതും രണ്ടാമത്തേതും മാത്രം (i and ii)
D.D) മൂന്നാമത്തേത് മാത്രം (iii)

5.വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ? i. 2005-ലെ വിവരാവകാശ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. ii. രാജ്കുമാർ ഗോയൽ ആണ് ഇപ്പോഴത്തെ മുഖ്യവിവരാവകാശ കമ്മീഷണർ. iii. പ്രധാനമന്ത്രിയാണ് മുഖ്യവിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത്.

Tap the question or an option to reveal the answer

A.A) ഒന്നാമത്തെയും രണ്ടാമത്തെയും പ്രസ്താവനകൾ മാത്രം (i and ii)
B.B) രണ്ടാമത്തെ പ്രസ്താവന മാത്രം (ii)
C.C) രണ്ടാമത്തെയും മൂന്നാമത്തെയും പ്രസ്താവനകൾ മാത്രം (ii and iii)
D.D) മൂന്നാമത്തെ പ്രസ്താവന മാത്രം (iii)

6.ചുവടെ തന്നിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന ഏതാണ് ? i. ഈഴവ മെമ്മോറിയൽ ii. നിവർത്തന പ്രക്ഷോഭം iii. മലയാളി മെമ്മോറിയൽ

Tap the question or an option to reveal the answer

A.A) iii, i, ii
B.B) ii, i, iii
C.C) i, iii, ii
D.D) i, ii, iii

7.പകൽ സമയത്ത് കാറ്റ് കടലിൽ നിന്നും കരയിലേക്ക് വീശുകയാണെങ്കിൽ അതിനെ ________ എന്നു വിളിക്കുന്നു.

Tap the question or an option to reveal the answer

A.A) കരക്കാറ്റ്
B.B) താഴ്വരക്കാറ്റ്
C.C) പർവ്വതക്കാറ്റ്
D.D) കടൽക്കാറ്റ്

8.സഹ്യാദ്രിയിലെ മഹാബലേശ്വറിനടുത്തുനിന്നും ഉത്ഭവിക്കുന്ന ഉപദ്വീപിയ നദി ഏത് ?

Tap the question or an option to reveal the answer

A.A) കാവേരി
B.B) കൃഷ്‌ണ
C.C) ഗോദാവരി
D.D) മഹാനദി

9.ഉഷ്ണമേഖലാ സമുദ്രങ്ങളിൽ കാണപ്പെടുന്ന പവിഴപുറ്റുകൾ നിറഞ്ഞ താഴ്ന്ന ദ്വീപുകളുടെ പേര് എന്ത് ?

Tap the question or an option to reveal the answer

A.A) അറ്റോൾ
B.B) ഗയോട്ട്
C.C) കാന്യൂൺ
D.D) ഗർത്തങ്ങൾ

10.അരുവികൾ അപ്രത്യക്ഷമാകുന്ന ഷിവാലിക് കുന്നുകളുടെ അടിവാരത്തെ ഇടുങ്ങിയ മേഖല ഏത് ?

Tap the question or an option to reveal the answer

A.A) ഖാദർ
B.B) ഭാബർ
C.C) ബംഗർ
D.D) കരേവ

11.പശ്ചിമഘട്ടവും പൂർവ്വഘട്ടവും കൂടിച്ചേരുന്ന ഭാഗം ഏത് ?

Tap the question or an option to reveal the answer

A.A) നീലഗിരി
B.B) ആനമല
C.C) മഹേന്ദ്രഗിരി
D.D) നല്ലമല

12.2023-ലെ 55-ാം ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായത് ആര് ?

Tap the question or an option to reveal the answer

A.A) മോഹൻലാൽ
B.B) കമലഹാസൻ
C.C) രജനീകാന്ത്
D.D) ഷാരൂഖ് ഖാൻ

13.നീതി ആയോഗ് (NITI)നെ സംബന്ധിച്ച് ശരിയല്ലാത്തതേത് ? i. 2015 ഏപ്രിൽ 1-ന് സ്ഥാപിക്കപ്പെട്ടു. ii. ചെയർമാൻ പ്രധാനമന്ത്രിയാണ്. iii. ആസൂത്രണ കമ്മീഷന് പകരമായത്. iv. സഹകരണ ഫെഡറലിസം മുഖ്യലക്ഷ്യം.

Tap the question or an option to reveal the answer

A.A) i ശരിയല്ല
B.B) ii ശരിയല്ല
C.C) iii ശരിയല്ല
D.D) iv ശരിയല്ല

14.നവരത്ന, മിനി രത്ന എന്നീ വാക്കുകൾ താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ? i. സാമ്പത്തിക പരിഷ്കാരങ്ങൾ 1991 ii. ഇന്ത്യയിലെ കയറ്റുമതി മേഖല iii. സ്വകാര്യവത്കരണം iv. ഇന്ത്യൻ വ്യവസായ മേഖല

Tap the question or an option to reveal the answer

A.A) i, ii മാത്രം
B.B) ii മാത്രം
C.C) i, ii, iii മാത്രം
D.D) i, iii, iv മാത്രം

15.സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സ്ഥാപിതമായത് എന്നാണ് ?

Tap the question or an option to reveal the answer

A.A) 1990 ഏപ്രിൽ 12
B.B) 1998 ഏപ്രിൽ 12
C.C) 1992 ഏപ്രിൽ 12
D.D) 1988 ഏപ്രിൽ 12

16.ഹരിതവിപ്ലവമായി ബന്ധമില്ലാത്തത് ആരാണ് ? i. നോർമൻ ബാർലോഗ് ii. ഡോ. എം. എസ്. സ്വാമിനാഥൻ iii. വില്യം ഗാഡ് iv. ഡോ. രാജാറാം

Tap the question or an option to reveal the answer

A.A) i, ii, iii മാത്രം
B.B) iii, iv മാത്രം
C.C) iii മാത്രം
D.D) iv മാത്രം

17.2025-26 വർഷത്തേക്കുള്ള ഇന്ത്യയുടെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഇന്ത്യയുടെ ധനക്കമ്മി ജി.ഡി.പി.യുടെ എത്ര ശതമാനമാണ് ?

Tap the question or an option to reveal the answer

A.A) 4.4%
B.B) 3.2%
C.C) 4.1%
D.D) 3.1%

18.2025-ൽ നടന്ന ഐ.സി.സി. വനിത ലോക കപ്പിനെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയേത് ? i. കിരീടം നേടിയത് ഇന്ത്യയാണ്. ii. പങ്കെടുത്ത ടീമുകളുടെ എണ്ണം 9 ആണ്. iii. ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം ആസ്ട്രേലിയ ആണ്. iv. ഏറ്റവും കൂടുതൽ വിക്കറ്റ് 2025-ൽ മാരിസാൻ കാപ്പ് നേടി.

Tap the question or an option to reveal the answer

A.A) i, ii, iii, iv
B.B) i, ii, iii ശരിയാണ്
C.C) i, iii, iv ശരിയാണ്
D.D) i, ii, iv ശരിയാണ്

19.ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്

Tap the question or an option to reveal the answer

A.A) 1946 ഡിസംബർ 9
B.B) 1949 നവംബർ 26
C.C) 1950 ജനുവരി 26
D.D) 1956 നവംബർ 1

20.ഭരണഘടനാ നിർമ്മാണസഭയുടെ ചെയർമാൻ

Tap the question or an option to reveal the answer

A.A) ഡോ. രാജേന്ദ്രപ്രസാദ്
B.B) ഡോ. ബി. ആർ. അംബേദ്‌കർ
C.C) മൗലാനാം അബ്ദു‌ൽ കലാം
D.D) സർദാർ വല്ലഭായ് പട്ടേൽ

21.ദേശീയ ഭരണഘടനാ ദിനം

Tap the question or an option to reveal the answer

A.A) നവംബർ 26
B.B) ജനുവരി 26
C.C) ഡിസംബർ 9
D.D) ഓഗസ്റ്റ് 15

22.പൗരന്മാരുടെ മൗലിക ചുമതലകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?

Tap the question or an option to reveal the answer

A.A) 42
B.B) 41
C.C) 39
D.D) 40

23.കേവലഭൂരിപക്ഷ സമ്പ്രദായത്തിന് ഉദാഹരണം

Tap the question or an option to reveal the answer

A.A) ഇന്ത്യ
B.B) ഫ്രാൻസ്
C.C) ഇസ്രായേൽ
D.D) നെതർലാൻഡ്

24.ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ച ഇന്ത്യൻ ഭരണഘടനാ വകുപ്പ് ഏത് ?

Tap the question or an option to reveal the answer

A.A) വകുപ്പ് 321
B.B) വകുപ്പ് 322
C.C) വകുപ്പ് 323
D.D) വകുപ്പ് 324

25.ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ കാലാവധി

Tap the question or an option to reveal the answer

A.A) 4 വർഷം
B.B) 5 വർഷം
C.C) 3 വർഷം
D.D) 2 വർഷം

26.ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആര് ?

Tap the question or an option to reveal the answer

A.A) ജസ്റ്റീസ് സൂര്യകാന്ത്
B.B) ജസ്റ്റീസ് വിക്രം നാഥ്
C.C) ജസ്റ്റീസ് ജെ. കെ. മഹേശ്വരി
D.D) ജസ്റ്റീസ് ന. ത. സുന്ദരേഷ്

27.ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ? i. പാർലമെന്റ് നിയമസഭാംഗങ്ങൾ പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് എന്നിവരെ തെരഞ്ഞെടുക്കുന്നു. ii. ആർട്ടിക്കിൾ 324 തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ അന്വേഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിക്കുന്നു. iii. രാഷ്ട്രീയ കക്ഷികൾക്ക് അംഗീകാരം നൽകൽ, തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കൽ എന്നിവ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുക. iv. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തുന്നു.

Tap the question or an option to reveal the answer

A.A) i and iv മാത്രം ശരി
B.B) എല്ലാം ശരി (i, ii, iii and iv)
C.C) i, ii and iii മാത്രം ശരി
D.D) iii and iv മാത്രം ശരി

28.ഇന്ത്യയിൽ ആരംഭിച്ച ഒന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ? i. 1951 ലാണ് ഇന്ത്യയുടെ ആദ്യ പഞ്ചവത്സര പദ്ധതി ആരംഭിച്ചത്. ii. ഒന്നാം പഞ്ചവത്സര പദ്ധതി രൂപകല്പന ചെയ്യുന്നതിൽ സജീവ പങ്കു വഹിച്ചത് ഡോക്ടർ കെ. എൻ. രാജ് ആയിരുന്നു. iii. ഭക്രാനംഗൽ അണക്കെട്ട്, ഹിരാക്കുഡ് അണക്കെട്ട് തുടങ്ങിയ വൻകിട പദ്ധതികൾക്കായി ഭീമമായ തുക വകയിരുത്തി. iv. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം ദേശീയ വരുമാനം വർദ്ധിപ്പിക്കുക എന്നതായിരുന്നു.

Tap the question or an option to reveal the answer

A.A) i, iii and iv മാത്രം ശരി
B.B) എല്ലാം ശരി (i, ii, iii and iv)
C.C) i, ii and iii മാത്രം ശരി
D.D) iii and iv

29.തണ്ണീർതട സംരക്ഷണവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ? i. സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ സംസ്ഥാന മുഖ്യമന്ത്രിയാണ്. ii. കേരളത്തിലെ വേമ്പനാട്ട്-കോൾ-തണ്ണീർത്തടം, അഷ്ടമുടി കായൽ, ശാസ്താംകോട്ട കായൽ എന്നീ മൂന്ന് പ്രദേശങ്ങൾ 2002-ൽ റാംസർ സൈറ്റുകളായി പ്രഖ്യാപിക്കപ്പെട്ടു. iii. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നത് 2008 ആഗസ്റ്റ് 11-ന് ആണ്.

Tap the question or an option to reveal the answer

A.A) i, ii മാത്രം ശരി
B.B) എല്ലാം ശരി (i, ii and iii )
C.C) i, iii മാത്രം ശരി
D.D) ii, iii മാത്രം ശരി

30.യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് ആരാണ് ? i. പ്രധാനമന്ത്രി ii. സ്പീക്കർ iii. രാഷ്ട്രപതി iv. ഗവർണ്ണർ

Tap the question or an option to reveal the answer

A.A) i മാത്രം ശരി
B.B) ii മാത്രം ശരി
C.C) iii മാത്രം ശരി
D.D) iv മാത്രം ശരി

31.ടൈഫോയ്ഡ് നിർണ്ണയത്തിനായി നടത്തുന്ന ടെസ്റ്റ്

Tap the question or an option to reveal the answer

A.A) വൈഡൽ ടെസ്റ്റ്
B.B) മാന്റക്സ് ടെസ്റ്റ്
C.C) എലീസ ടെസ്റ്റ്
D.D) വെസ്റ്റേൺ ബ്ലോട്ട്

32.രക്തം കട്ടപിടിക്കാത്ത അവസ്ഥയുള്ള ജനിതക രോഗം

Tap the question or an option to reveal the answer

A.A) അനീമിയ
B.B) ഹീമോഫീലിയ
C.C) ലുക്കീമിയ
D.D) സിക്കിൾ സെൽ അനീമിയ

33.കാർബൺ ന്യൂട്രൽ കൃഷി (Carbon Neutral Farming) രീതി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം

Tap the question or an option to reveal the answer

A.A) തമിഴ്‌നാട്
B.B) കേരളം
C.സി) കർണാടക
D.D) പഞ്ചാബ്

34.ശരീരത്തിലെ ഏറ്റവും നീളം കൂടിയ അസ്ഥി

Tap the question or an option to reveal the answer

A.A) സ്റ്റേപിസ്
B.B) ടിബിയ
C.C) ഹ്യൂമറസ്
D.D) ഫീമർ

35.അമിതമായി മദ്യപിക്കുന്നവരിൽ കാണപ്പെടുന്ന കരൾ സംബന്ധമായ രോഗം ഏത് ?

Tap the question or an option to reveal the answer

A.A) ഹെപ്പറ്റൈറ്റിസ്
B.B) നെഫ്രൈറ്റിസ്
C.C) സിറോസിസ്
D.D) ഗ്യാസ്ട്രൈറ്റിസ്

36.ഇറ്റായ്-ഇറ്റായ് എന്ന രോഗത്തിന് കാരണമായ ലോഹം ഏത് ?

Tap the question or an option to reveal the answer

A.A) കാഡ്മിയം
B.B) ലെഡ്
C.C) മെർക്കുറി
D.D) ആഴ്സനിക്

37.ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളുടെ ഗുണങ്ങൾ അല്ലാത്തത് തിരഞ്ഞെടുക്കുക.

Tap the question or an option to reveal the answer

A.A) ഇവയ്ക്ക് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല
B.B) കാന്തികമണ്ഡലവും വൈദ്യുതമണ്ഡലവും പരസ്പരം ലംബമായിരിക്കും
C.C) ഇവ അനുദൈർഘ്യതരംഗങ്ങൾ ആണ്
D.D) ഇവയ്ക്ക് ഭാരം ഇല്ല. ഊർജ്ജവും ആക്കവും മാത്രമേ ഉള്ളൂ

38.മരുഭൂമിയിലെ മരീചിക (മിറാഷ്) രൂപപ്പെടുന്നത്

Tap the question or an option to reveal the answer

A.A) മണലിൽ നിന്നുള്ള പ്രകാശപ്രതിഫലനത്തിലൂടെ
B.B) ചൂടുള്ള വായുപാളികളിൽ പൂർണ്ണ ആന്തരിക പ്രതിഫലനം നടക്കുന്നതിനാൽ
C.C) പ്രകാശത്തിന് ഡിഫ്രാക്ഷൻ സംഭവിക്കുന്നതുകൊണ്ട്
D.D) സൂര്യപ്രകാശത്തിൻ്റെ വിസരണം കൊണ്ട്

39.താഴെക്കൊടുത്തിരിക്കുന്നവയിൽ നിന്നും 'ഗ്രാവിറ്റിമൂലം ഉണ്ടാകുന്ന ത്വരണം (g)' ത്തെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ കണ്ടെത്തി രേഖപ്പെടുത്തുക. i. ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലും 'g' യുടെ മൂല്യം ഒരുപോലെയായിരിക്കും. ii. ധ്രുവപ്രദേശങ്ങളിൽ 'g' യുടെ മൂല്യം പരമാവധി ആയിരിക്കും. iii. ഉയരം കൂടുമ്പോൾ 'g' വർദ്ധിക്കുന്നു. iv. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും താഴേക്ക് പോയാൽ 'g' യുടെ മൂല്യം കുറയുന്നു.

Tap the question or an option to reveal the answer

A.A) i മാത്രം ശരിയാണ്
B.B) എല്ലാ പ്രസ്താവനകളും ശരിയാണ്
C.C) ii, iv ഇവ രണ്ടും ശരിയാണ്
D.D) i, ii ഇവ രണ്ടും ശരിയാണ്

40.താഴെക്കൊടുത്തിരിക്കുന്ന എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റുകളിൽ (EOS) ഏതാണ് ISRO 2025-മെയ്-ൽ വിക്ഷേപിച്ചത് ?

Tap the question or an option to reveal the answer

A.A) EOS-03
B.B) EOS-04
C.C) EOS-06
D.D) EOS-09

41.കാർബണിൻ്റെ ക്രിസ്റ്റലീയ രൂപാന്തരങ്ങൾ ഏതെല്ലാമാണ് ? i. ഗ്രാഫൈറ്റ് ii. ചാർക്കോൾ iii. കോക്ക് iv. ഫുള്ളറീൻ

Tap the question or an option to reveal the answer

A.A) iv മാത്രം
B.B) i and iii
C.C) ii and iii
D.D) i and iv മാത്രം

42.ഒരു ആസിഡ് ലോഹവുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുത്തുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന വാതകമേത് ?

Tap the question or an option to reveal the answer

A.A) ഹൈഡ്രജൻ
B.B) ഓക്സിജൻ
C.C) കാർബൺ ഡൈ ഓക്സൈഡ്
D.D) നൈട്രജൻ

43.താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം ബോയിൽ നിയമത്തെ സൂചിപ്പിക്കുന്നു ? i. സ്ഥിരതാപനിലയിൽ V ∝ 1/P ii. സ്ഥിരതാപനിലയിൽ V ∝ T iii. P1V1 = P2V2 iv. P1/T1 = P2/T2

Tap the question or an option to reveal the answer

A.A) i and iv
B.B) i and iii മാത്രം
C.C) iii and iv മാത്രം
D.D) iii മാത്രം

44.യുനെസ്കോയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്രസഭ ഏത് വർഷത്തെ 'അന്താരാഷ്ട്ര ക്വാണ്ടം ശാസ്ത്രസാങ്കേതിക വർഷം' ആയി ആചരിക്കുന്നു ?

Tap the question or an option to reveal the answer

A.A) 2020
B.B) 2024
C.C) 2025
D.D) 2023

45.മലയാളത്തിൽ ആദ്യമായി ദാദാസാഹിബ് ഫാൽക്കേ പുരസ്കാരം ലഭിച്ചത് ?

Tap the question or an option to reveal the answer

A.A) എം. ടി. വാസുദേവൻനായർ
B.B) ജെ. സി. ഡാനിയേൽ
C.C) അടൂർ ഗോപാലകൃഷ്ണൻ
D.D) മോഹൻലാൽ

46.ആരുടെ ജന്മദിനമാണ് ദേശീയകായികദിനമായി ആചരിക്കുന്നത് ?

Tap the question or an option to reveal the answer

A.A) വിശ്വനാഥ് ആനന്ദ്
B.B) മേജർ ധ്യാൻ ചന്ദ്
C.C) മിൽഖ സിങ്
D.D) പി. ടി. Uഷ

47."ഹാ! വിജുഗീഷു മൃത്യുവിന്നാമോ ജീവിതത്തിൽ കൊടിപ്പടം താഴ്ത്താൻ"! ഈ വരികൾ ഏത് കൃതിയിലേതാണ് ?

Tap the question or an option to reveal the answer

A.A) വീണപൂവ്
B.B) കാവിലെപ്പാട്ട്
C.C) കന്നിക്കൊയ്ത്ത്
D.D) ശിഷ്യനും മകനും

48.പ്രച്ഛന്നബുദ്ധൻ എന്ന് അറിയപ്പെടുന്നതാര് ?

Tap the question or an option to reveal the answer

A.A) ശ്രീബുദ്ധൻ
B.B) can മഹാവീരൻ
C.C) സായിബാബ
D.D) ശങ്കരാചാര്യർ

49.2024-ൽ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്

Tap the question or an option to reveal the answer

A.A) എം. മുകുന്ദൻ
B.B) കെ. അരവിന്ദാക്ഷൻ
C.C) അശോകൻ ചരുവിൽ
D.D) പ്രഭാവർമ്മ

50.6√5 ന്റെയും 2√5 ന്റെയും ഗുണനഫലം

Tap the question or an option to reveal the answer

A.A) 60
B.B) 12√5
C.C) 40
D.D) 300

51.(32)^(1/5) =

Tap the question or an option to reveal the answer

A.A) 8
B.B) 16
C.C) 2
D.D) 10

52.രണ്ടു ഗോളങ്ങളുടെ വിസ്തീർണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 25:36 ആണെങ്കിൽ ആരങ്ങൾ തമ്മിലുള്ള അംശബന്ധമെത്ര ?

Tap the question or an option to reveal the answer

A.A) 6:5
B.B) 5:6
C.C) 10:12
D.D) 12:10

53.3 cm വശമുള്ള ഒരു ക്യൂബിന്റെ വ്യാപ്തം

Tap the question or an option to reveal the answer

A.A) 6
B.B) 12
C.C) 27
D.D) 9

54.24 വിദ്യാർത്ഥികളുടേയും ഒരു അദ്ധ്യാപകന്റെയും ശരാശരി വയസ്സ് 15 ആണ്. അദ്ധ്യാപകനെ ഒഴിവാക്കിയാൽ ശരാശരി 14 ആവും. എങ്കിൽ അദ്ധ്യാപകന്റെ വയസ്സെത്ര ?

Tap the question or an option to reveal the answer

A.A) 39
B.B) 36
C.C) 38
D.D) 41

55.അമ്മയുടെ ഇപ്പോഴത്തെ വയസ്സ് മകളുടെ വയസ്സിൻ്റെ 3 മടങ്ങാണ്. അഞ്ചുവർഷം കഴിഞ്ഞാൽ അവരുടെ വയസ്സിൻ്റെ തുക 66 ആവുമെങ്കിൽ മകളുടെ ഇപ്പോഴത്തെ വയസെത്ര ?

Tap the question or an option to reveal the answer

A.A) 12
B.B) 14
C.C) 18
D.D) 24

56.കൂട്ടത്തിൽ ചേരാത്തതേത് ? 2, 71, 73, 79, 91

Tap the question or an option to reveal the answer

A.A) 2
B.B) 79
C.C) 91
D.D) 73

57.താഴെ പറയുന്ന ശ്രേണിയിൽ തെറ്റ് ഏതെന്ന് കണ്ടുപിടിക്കുക. 31, 2, 41, 3, 52, 4, 61, 5, 71, 6

Tap the question or an option to reveal the answer

A.A) 41
B.B) 61
C.C) 52
D.D) 31

58.1,200 രൂപ വിലയുള്ള വാച്ചിന് 12% ലാഭം കിട്ടുവാൻ എത്ര രൂപക്ക് വില്ക്കണം ?

Tap the question or an option to reveal the answer

A.A) 144
B.B) 1,212
C.C) 1,344
D.D) 1,214

59.10,000 രൂപ 5% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിക്കുകയാണെങ്കിൽ 2 വർഷത്തിനുശേഷം എത്ര രൂപ ലഭിക്കും ?

Tap the question or an option to reveal the answer

A.A) 525
B.B) 10,500
C.C) 11,025
D.D) 10,525

60.Change the following sentence into passive voice by using indirect object. 'He has given me a wonderful gift.'

Tap the question or an option to reveal the answer

A.A) A wonderful gift has been given to me by him.
B.B) A wonderful gift was given to me by him.
C.C) I have been given a wonderful gift by him.
D.D) I was given a wonderful gift by him.

61.Choose the correctly spelt word.

Tap the question or an option to reveal the answer

A.A) Enterpreneur
B.B) Entrepreneur
C.C) Entreprenuer
D.D) Entrapreneur

62.Complete the following: Neither my friend nor my well-wishers ________

Tap the question or an option to reveal the answer

A.A) have sent me pleasantries
B.B) has sent me pleasantries
C.C) is send me pleasantries
D.D) are send me pleasantries

63.Which of the following sentence is correct?

Tap the question or an option to reveal the answer

A.A) He is elder than Raju
B.B) He is older to Raju
C.C) He is elder to Raju
D.D) He is old than Raju

64.The word 'yomp' means

Tap the question or an option to reveal the answer

A.A) To march laboriously
B.B) To talk eloquently
C.C) To communicate effectively
D.D) To reach safely

65.The foreign term 'Schadenfreude' means

Tap the question or an option to reveal the answer

A.A) Extremely happy
B.B) Always dubious
C.C) Pleasure from another's misfortune
D.D) Sad about another's unluckiness

66.The synonym for the word 'perseverance' is

Tap the question or an option to reveal the answer

A.A) Lukewarm
B.B) Doggedness
C.C) Uncertainty
D.D) Instability

67.Complete the following: Drive Slowly lest ________

Tap the question or an option to reveal the answer

A.A) you shall meet with accidents
B.B) you may meet with accidents
C.C) you might meet with accidents
D.D) you should meet with accidents

68.'Donkey's years' means

Tap the question or an option to reveal the answer

A.A) Useless time
B.B) A short period of time
C.C) A long period of time
D.D) None of the above

69.I am not a sceptic, ________?

Tap the question or an option to reveal the answer

A.A) are
B.B) am I?
C.C) aren't I?
D.D) is it?

70.Metamorphosis എന്ന പദത്തിന് നൽകാവുന്ന മലയാള പരിഭാഷ

Tap the question or an option to reveal the answer

A.A) പരിണാമം
B.B) വികാസം
C.C) രൂപാന്തരീകരണം
D.D) പരിവർത്തനം

71.'അഹോരാത്രം' പിരിച്ചെഴുതുക.

Tap the question or an option to reveal the answer

A.A) അഹം + രാത്രം
B.B) അഹസ് + രാത്രം
C.C) അഹ + രാത്രം
D.D) ഇതൊന്നുമല്ല

72.ശരിയായ പദം കണ്ടെത്തുക.

Tap the question or an option to reveal the answer

A.A) വൈശിഷ്‌ഠ്യം
B.B) വൈഷിശ്‌ഠ്യം
C.C) വൈശിഷ്ട‌്യം
D.D) വൈശിഷ്ഡ്യം

73.മനസ്സിലാക്കാൻ പ്രയാസമുള്ളത് എന്ന് അർത്ഥം വരുന്ന പദം

Tap the question or an option to reveal the answer

A.A) ദുരൂഹം
B.B) ദുരുപയോഗം
C.C) ദുഷ്കരം
D.D) ദുർഗ്രഹം

74.കല്പിതം എന്ന പദത്തിൻ്റെ വിപരീതം

Tap the question or an option to reveal the answer

A.A) വിചിന്തനം
B.B) വാസ്തവം
C.C) ഭാവന
D.D) സാങ്കല്പികം

75.'മിടുക്കർ' എന്നത് ഏത് ബഹുവചനമാണ് ?

Tap the question or an option to reveal the answer

A.A) സലിംഗ ബഹുവചനം
B.B) അലിംഗ ബഹുവചനം
C.C) നപുംസക ലിംഗ ബഹുവചനം
D.D) പൂജക ബഹുവചനം

76.'ബുദ്ധി' എന്ന വാക്കിന് പര്യായപദമല്ലാത്തത് ഏത് ?

Tap the question or an option to reveal the answer

A.A) ധിഷണ
B.B) വ്രീഹി
C.C) മനീഷ
D.D) പ്രജ്ഞ

77.കിട്ടാതെ + ആയി എങ്ങനെ ചേർത്തെഴുതാം ?

Tap the question or an option to reveal the answer

A.A) കിട്ടാതായി
B.B) കിട്ടാത്തതായി
C.C) കിട്ടാതെയായി
D.D) കിട്ടിയില്ല

78.പുല്ലിംഗം അല്ലാത്തത് ഏത് ?

Tap the question or an option to reveal the answer

A.A) കലമാൻ
B.B) മഹാൻ
C.C) പ്രേക്ഷകൻ
D.D) സൂര്യൻ

79.ശൈലി കണ്ടെത്തുക.

Tap the question or an option to reveal the answer

A.A) തീയില്ലാതെ പുകയില്ല
B.B) സ്വർഗ്ഗത്തിലെ കട്ടുറുമ്പ്
C.C) കതിരിൽ വളം വച്ചിട്ട് കാര്യമില്ല
D.D) വിദ്യാധനം സർവ്വധനാൽ പ്രധാനം

80.“വനങ്ങൾ കാലാവസ്ഥാ മാറ്റം ശമിപ്പിക്കുന്നതിൽ നിർണായകമാണ് ''- ഇത് പ്രധാനമായും ഏത് ഘടകത്തെ സൂചിക്കുന്നു ?

Tap the question or an option to reveal the answer

A.A) വനങ്ങളുടെ ദൃശ്യസൗന്ദര്യം
B.B) കാർബൺ ശേഖരണം
C.C) വന്യജീവി വിനോദസഞ്ചാരം
D.D) ഇക്കോടൂറിസം വരുമാനം

81.പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തെ വ്യത്യസ്തമാക്കുന്ന കാരണമേത് ?

Tap the question or an option to reveal the answer

A.A) ഉയർന്ന മനുഷ്യവാസം
B.B) ഭൂഗർഭ ജലസമ്പത്ത്
C.C) ദീർഘകാല ഭൂതാത്വ ചരിത്രവും എൻഡെമിസവും
D.D) നദികളുടെ അഭാവം

82.'ഉഷ്ണമേഖലാ ഈർപ്പമുള്ള ഇലപൊഴിയും വനം' നിർവചിക്കാൻ ആവശ്യമായ മാനദണ്ഡം

Tap the question or an option to reveal the answer

A.A) ചൂട് കുറവ്
B.B) വാർഷികമഴയും പച്ചപ്പും
C.C) വരണ്ട മണ്ണ്
D.D) മൃഗങ്ങളുടെ അഭാവം

83.CITES-ന്റെ പ്രധാന ലക്ഷ്യം

Tap the question or an option to reveal the answer

A.A) തൊഴിൽ വർധന
B.B) അന്തർദേശീയ വന്യജീവിവ്യാപാരം നിയന്ത്രിക്കൽ
C.C) രക്ഷാപ്രവർത്തനം
D.D) ഉദ്യാനങ്ങൾ പ്രഖ്യാപിക്കൽ

84.ഇൻ സിറ്റു സംരക്ഷണത്തിന്റെ ഉദാഹരണം

Tap the question or an option to reveal the answer

A.A) മൃഗശാല
B.B) ബയോസേഫ്റ്റി ലാബ്
C.C) ദേശീയ ഉദ്യാനം
D.D) വിത്തു ബാങ്ക്

85.FSI 'ഫോറസ്റ്റ് കവർ' & 'ട്രീ കവർ' വേർതിരിക്കുന്നത്

Tap the question or an option to reveal the answer

A.A) ഇനവിഭാഗം
B.B) ഉടമസ്ഥാവകാശം
C.C) ഭൂവിഭാഗവും ക്യാനോപ്പിഡെൻസിറ്റിയും
D.D) ജനസംഖ്യ

86.പശ്ചിമഘട്ടത്തിൽ എൻഡെമിസം കൂടുതലുള്ള കാരണം

Tap the question or an option to reveal the answer

A.A) നദികൾ
B.B) ഭൂതാത്വ വേർതിരിവുകളും മൈക്രോക്ലൈമറ്റുകളും
C.C) വനനശീകരണം
D.D) മന്ദവളർച്ച

87.സംരക്ഷിത വനം - സംവരണ വനം വ്യത്യാസം

Tap the question or an option to reveal the answer

A.A) സംവരണ വനത്തിൽ അവകാശങ്ങൾ കൂടുതലാണ്
B.B) സംരക്ഷിത വനത്തിൽ നിയന്ത്രണം കൂടുതലാണ്
C.C) സംവരണ വനത്തിൽ പൊതുജനാവകാശങ്ങൾ നിരോധിച്ചിരിക്കുന്നു
D.D) സംരക്ഷിത വനത്തിൽ വനനശീകരണം സാധ്യമാണ്

88.IUCN 'ദുർബലമായ' പ്രഖ്യാപിക്കാനുള്ള ഘടകം

Tap the question or an option to reveal the answer

A.A) ജനസംഖ്യ സ്ഥിരത
B.B) വാസസ്ഥല വിസ്തൃതി കുറവ്
C.C) നിയമപര സംരക്ഷണമില്ലാത്തത്
D.D) ഭക്ഷ്യശൃംഖല സ്ഥാനം

89.പ്രോജക്റ്റ് ടൈഗർ വിജയത്തിനുള്ള ഘടകം

Tap the question or an option to reveal the answer

A.A) എല്ലാ വനങ്ങളും ടൂറിസത്തിന് തുറക്കുക
B.B) കോറിഡോർ കണക്റ്റിവിറ്റിയും ഇര-അടിസ്ഥാനം സംരക്ഷണം
C.C) തടവിൽ വളർത്തൽ
D.D) വനവാസികളെ നീക്കംചെയ്യൽ

90.വനങ്ങളുടെ പരോക്ഷ നേട്ടങ്ങൾ

Tap the question or an option to reveal the answer

A.A) വരുമാനം
B.B) കാർബൺ ശേഖരണം, മണ്ണുസംരക്ഷണം
C.C) മണ്ണ് നൽകൽ
D.D) വ്യാപാരം

91.ഷോല -ഗ്രാസ്‌ലാൻഡ് കാലാവസ്ഥ മാറ്റത്തിന് സങ്കീർണം

Tap the question or an option to reveal the answer

A.A) മനുഷ്യവാസമില്ലാത്തത്
B.B) ഉയർന്ന പ്രദേശ സ്പെഷ്യലൈസ്‌ഡ് സ്പീഷീസുകൾക്ക് narrow tolerance
C.C) തീപിടിത്തം
D.D) കൃഷിചെയ്യൽ

92.TRAFFIC പ്രവർത്തനം

Tap the question or an option to reveal the answer

A.A) വനം കണക്കെടുപ്പ്
B.B) പരിസ്ഥിതി വിദ്യാഭ്യാസം
C.C) വന്യജീവി വ്യാപാര നിരീക്ഷണം
D.D) വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ

93.ബയോസ്ഫിയർ റിസർവ് തത്വം

Tap the question or an option to reveal the answer

A.A) വിനോദസഞ്ചാരം
B.B) മേഖലാടിസ്ഥാനത്തിലുള്ള സംരക്ഷണവും വികസനവും
C.C) വനനശീകരണം
D.D) സ്പീഷീസുകളുടെ എണ്ണം

94.വനസംരക്ഷണ നിയമം 1980-ന്റെ ലക്ഷ്യം

Tap the question or an option to reveal the answer

A.A) വനപരിഷ്കരണത്തിന് പ്രോത്സാഹനം
B.B) വനഭൂമി ഉപഭോഗമാറ്റ നിയന്ത്രണം
C.C) കയറ്റുമതി വർധന
D.D) ടൂറിസം വികസനം

95.എൻഡെമിക് സ്പീഷീസുകൾ സംരക്ഷണ കാരണം

Tap the question or an option to reveal the answer

A.A) മനോഹരമാണ്
B.B) വംശനാശ സാധ്യത കൂടുതലാണ്
C.C) ഭക്ഷണമായി ഉപയോഗം
D.D) സാമ്പത്തിക മൂല്യം

96.വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂളിൽ ഉൾപ്പെടുത്തൽ അടിസ്ഥാനമാക്കുന്നത്

Tap the question or an option to reveal the answer

A.A) വലിപ്പം
B.B) ജനപ്രിയത
C.C) മത്സരശേഷി
D.D) വംശനാശ സാധ്യത കൂടുതലാണ്

97.ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വെല്ലുവിളി കാരണം

Tap the question or an option to reveal the answer

A.A) കാടുകൾ ഇല്ല
B.B) ഗ്രാസ്ലാൻഡ് മാറ്റം വേഗത്തിൽ
C.C) വേട്ടയാടൽ
D.D) ദുരന്തങ്ങൾ

98.താഴെപ്പറയുന്നവയിൽ ഏതാണ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ത്തിലെ സെക്ഷൻ 43 ൽ ഉൾപ്പെടാത്തത് ?

Tap the question or an option to reveal the answer

A.A) അനധികൃതമായി കമ്പ്യൂട്ടറിൽ പ്രവേശിക്കൽ
B.B) കമ്പ്യൂട്ടറിൽ വൈറസ് അല്ലെങ്കിൽ മാലിഷ്യസ് പ്രോഗ്രാം ചേർക്കൽ
C.C) കമ്പ്യൂട്ടർ വിഭവങ്ങൾ ഉപയോഗിച്ച് വ്യക്തിത്വം (ഐഡിന്റിറ്റി) മോഷ്ടിക്കൽ
D.D) കമ്പ്യൂട്ടർ നെറ്റ‌്വർക്കിലേക്കുള്ള നിയമാനുസൃത പ്രവേശനം തടയൽ

99.താഴെ പറയുന്ന ഏത് പ്രവൃത്തിയാണ് ഇൻഫോർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 67ക്കും 67Bക്കും ബാധകമാകുന്നത് ?

Tap the question or an option to reveal the answer

A.A) വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് മറ്റൊരാളായി നടിക്കുക
B.B) പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉൾപ്പെടുത്തി അശ്ശീല വീഡിയോകൾ അല്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കൽ
C.C) സ്പാം ഇമെയിലുകൾ അയയ്ക്കൽ
D.D) മറ്റൊരാളുടെ അനുവാദം കൂടാതെ സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ പങ്കിടൽ