All question papers

CIVIL EXCISE OFFICER 2023 Question Paper

98 questions with answers · 12th Level

Practice this paper

1.താഴെ കൊടുത്തിരിക്കുന്നവയിൽ ചരിത്രപരമായി തെറ്റായ പ്രസ്താവന ഏതാണ് ?

Tap the question or an option to reveal the answer

A.ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം നടന്നത് 1688-ൽ ആണ്.
B.നെപ്പോളിയന്റെ പതനത്തിന് ഇടയാക്കിയ വാട്ടർലൂ യുദ്ധം നടന്നത് 1818-ൽ ആണ്.
C.1492-ൽ കൊളംബസ് അമേരിക്കയിൽ എത്തിച്ചേർന്നു.
D.റഷ്യൻ വിപ്ലവം നടന്നത് 1917-ൽ ആണ്.

2.ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെടുമ്പോൾ ആരായിരുന്നു ഫ്രാൻസിലെ ഭരണാധികാരി ?

Tap the question or an option to reveal the answer

A.ലൂയി എട്ടാമൻ
B.ലൂയി പതിനാറാമൻ
C.ലൂയി പതിനൊന്നാമൻ
D.ലൂയി പതിനാലാമൻ

3.താഴെ പറയുന്നവയിൽ ഹാരപ്പൻ സംസ്കാരവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതെന്ന് എഴുതുക.

Tap the question or an option to reveal the answer

A.ഹാരപ്പൻ സംസ്കാരം ഒരു ഇരുമ്പ് യുഗ സംസ്കാരം ആയിരുന്നു.
B.ഹാരപ്പൻ ജനത മാതൃദൈവത്തെ ആരാധിച്ചിരുന്നു.
C.ഹാരപ്പൻ ജനത ശുചിത്വത്തിന് പ്രാധാന്യം നല്കിയിരുന്നു.
D.ഹാരപ്പൻ ജനത വിദേശ രാജ്യങ്ങളുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്നു.

4.താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണന അനുസരിച്ച് ക്രമീകരിച്ച് ചുവടെ നല്കിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുക. i) ചൗരിചൗരാ സംഭവം ii) അഹമ്മദാബാദ് മിൽ സമരം iii) കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനം iv) ചമ്പാരൻ സത്യാഗ്രഹം

Tap the question or an option to reveal the answer

A.iii i iv ii
B.iii i ii iv
C.iv ii i iii
D.i iii iv ii

5.ചുവടെ കൊടുത്തിരിക്കുന്നവയിൽ ശ്രീനാരായണ ഗുരുവിന്റേതല്ലാത്ത കൃതി ഏത് ?

Tap the question or an option to reveal the answer

A.അഖില തിരുട്ട്
B.ജാതിമീമാംസ
C.ദർശനമാല
D.ആത്മോപദേശ ശതകം

6.'ഓപ്പറേഷൻ ഗംഗ' ഏത് ദൗത്യവുമായി ബന്ധപ്പെട്ടതാണ് ?

Tap the question or an option to reveal the answer

A.ഗംഗാ നദിയെ മാലിന്യ മുക്തമാക്കാൻ ആരംഭിച്ച ദൗത്യം
B.ഉക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ആരംഭിച്ച ദൗത്യം
C.യെമനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ആരംഭിച്ച ദൗത്യം
D.ഉത്തരേന്ത്യൻ നദികളുടെ സംയോജനവുമായി ബന്ധപ്പെട്ട ദൗത്യം

7.ഭൂകമ്പ തരംഗങ്ങളുടെ ഉത്ഭവസ്ഥാനം.

Tap the question or an option to reveal the answer

A.ഭൂകമ്പനാഭി (Focus / Hypocenter)
B.അധികേന്ദ്രം (Epicenter)
C.മാന്റിൽ
D.ഇവയൊന്നുമല്ല

8.V -രൂപതാഴ്വരകൾ സൃഷ്ടിക്കപ്പെടുന്നത് നദിയുടെ ഏതുഘട്ടത്തിൽ വെച്ചാണ് ?

Tap the question or an option to reveal the answer

A.പക്വതയാർന്ന ഘട്ടം
B.യുവത്വഘട്ടം
C.പ്രായമാർന്ന ഘട്ടം
D.എല്ലാ ഘട്ടത്തിലും

9.താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ദൃഢമായ ധാതു.

Tap the question or an option to reveal the answer

A.ടോപ്പാസ്
B.ഇരുമ്പ്
C.ഫെൽസ്പാർ
D.ഡയമണ്ട്

10.ഊഷ്മാവിന്റെയും, മഴയുടേയും അടിസ്ഥാനത്തിൽ കാലാവസ്ഥയെ തരംതിരിച്ച ശാസ്ത്രകാരൻ.

Tap the question or an option to reveal the answer

A.കേപ്പൻ
B.തോൺവൈറ്റ്
C.ഇമ്മാനുവൽ കാന്റ്
D.എഡ്വിൻ ഹമ്പിൾ

11.ചെങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല.

Tap the question or an option to reveal the answer

A.പത്തനംതിട്ട
B.വയനാട്
C.ഇടുക്കി
D.കോട്ടയം

12.എം. സി. റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിർമ്മിക്കുന്ന പാതയുടെ പേര്.

Tap the question or an option to reveal the answer

A.ഗ്രീൻഫീൽഡ്
B.വൈറ്റ് ഫീൽഡ്
C.കേരള ഹൈവേ
D.ഇവയൊന്നുമല്ല

13.സുവർണ വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.പാൽ ഉല്പാദനം
B.പഴം-പച്ചക്കറികളുടെ ഉല്പാദനം (ഹോർട്ടികൾച്ചർ)
C.മത്സ്യ ഉല്പാദനം
D.മുട്ട ഉല്പാദനം

14.മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷി.

Tap the question or an option to reveal the answer

A.റാബി
B.ഖാരിഫ്
C.സയ്ദ്
D.മുണ്ടകൻ

15.കേരളത്തിലെ ചെറുകിട വ്യവസായ സ്ഥാപനങ്ങളെ വികസിപ്പിക്കാൻ രൂപീകരിച്ച സ്ഥാപനം.

Tap the question or an option to reveal the answer

A.NABARD
B.ICICI
C.SIDCO
D.RBI

16.നീതി ആയോഗിന്റെ ആസ്ഥാനം.

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.മുംബൈ
C.ന്യൂഡൽഹി
D.ജയ്പ്പൂർ

17.12-ാം പഞ്ചവത്സര പദ്ധതിയുടെ (2012-2017) ലക്ഷ്യങ്ങൾ.

Tap the question or an option to reveal the answer

A.സുസ്ഥിര വികസനം
B.മുഴുവൻ ഗ്രാമങ്ങളെയും വൈദ്യുതീകരിക്കുക
C.വിദ്യാലയങ്ങളിലെ ലിംഗ അസമത്വം കുറയ്ക്കുക
D.ഇവയെല്ലാം

18.ലോക പയറുവർഗ്ഗ ദിനം (World Pulses Day).

Tap the question or an option to reveal the answer

A.ഫെബ്രുവരി 10
B.മാർച്ച് 22
C.ഏപ്രിൽ 23
D.ജൂൺ 5

19.ഇന്ത്യൻ ഭരണഘടനയിലെ റിപ്പബ്ലിക് എന്ന ആശയം കടം എടുത്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് ?

Tap the question or an option to reveal the answer

A.ഫ്രാൻസ്
B.അമേരിക്ക
C.അയർലന്റ്
D.ജർമ്മനി

20.ഭരണഘടനാ നിർമ്മാണ സഭയിൽ ലക്ഷ്യപ്രമേയം (Objective Resolution) അവതരിപ്പിച്ചത്.

Tap the question or an option to reveal the answer

A.അംബേദ്കർ
B.അല്ലാടി കൃഷ്ണസ്വാമി അയ്യർ
C.കെ. എം. മുൻഷി
D.ജവഹർലാൽ നെഹ്റു

21.'മാൻഡാമസ്' (Mandamus) എന്ന റിട്ടിന്റെ അർത്ഥം.

Tap the question or an option to reveal the answer

A.കല്പന (We Command)
B.എന്ത് അധികാരം
C.നിരോധനം
D.ശരീരം ഹാജരാക്കുക

22.മൗലിക ചുമതലകളെക്കുറിച്ച് પ્રતિപാദിക്കുന്ന ഭരണഘടനാനുഛേദം.

Tap the question or an option to reveal the answer

A.19 A
B.300 A
C.51 A
D.19

23.കേന്ദ്ര എക്സിക്യൂട്ടിവിൽ പെടാത്തത് ഏത് ?

Tap the question or an option to reveal the answer

A.പ്രസിഡന്റ്
B.പ്രധാനമന്ത്രി
C.മന്ത്രിസഭ
D.അറ്റോർണി ജനറൽ / സ്പീക്കർ (ഉത്തരസൂചിക പ്രകാരം നിയമനിർമ്മാണ സഭാംഗം)

24.സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയ ആദ്യ മലയാളി.

Tap the question or an option to reveal the answer

A.ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണൻ
B.ജസ്റ്റീസ് രഞ്ജൻ ഗോഗോയ്
C.ജസ്റ്റീസ് ഫാത്തിമാ ബീബി
D.ജസ്റ്റീസ് ഹരിലാൽ ജെ. കാനിയ

25.'തുറമുഖം' (Ports) - ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ വരുന്നു ?

Tap the question or an option to reveal the answer

A.കൺകറന്റ് ലിസ്റ്റ്
B.സംസ്ഥാന ലിസ്റ്റ്
C.അവശിഷ്ടാധികാരങ്ങൾ
D.യൂണിയൻ ലിസ്റ്റ്

26.സുപ്രീം കോടതിക്ക് അധികാരം ലഭിച്ചിരിക്കുന്നത് എവിടെ നിന്ന് ?

Tap the question or an option to reveal the answer

A.പ്രസിഡന്റ്
B.ഭരണഘടന
C.അറ്റോർണി ജനറൽ
D.കേന്ദ്രമന്ത്രി സഭ

27.കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി.

Tap the question or an option to reveal the answer

A.പ്രത്യാശ
B.താലോലം
C.മെഡിസെപ്പ് (MEDISEP)
D.സ്നേഹയാനം

28.'സ്പെക്ട്രം' (Spectrum) പദ്ധതി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.ഭിന്നശേഷിക്കാരായ പെൺകുട്ടികൾ
B.ഓട്ടിസം ബാധിച്ച കുട്ടികൾ
C.അവിവാഹിതരായ യുവതികൾ
D.ഭിന്നശേഷിക്കാർ

29.കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി.

Tap the question or an option to reveal the answer

A.പട്ടം താണുപിള്ള
B.ഇ. കെ. നയനാർ
C.ജോസഫ് മുണ്ടശ്ശേരി
D.എൻ. എം. ജോസഫ്

30.നീതി ആയോഗിന്റെ അദ്ധ്യക്ഷൻ ആര് ?

Tap the question or an option to reveal the answer

A.രാഹുൽ ഗാന്ധി
B.നരേന്ദ്രമോദി
C.ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണൻ
D.പിണറായി വിജയൻ

31.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (SDMA) ചെയർമാൻ.

Tap the question or an option to reveal the answer

A.മുഖ്യമന്ത്രി
B.ഗവർണർ
C.സ്പീക്കർ
D.ചീഫ് സെക്രട്ടറി

32.ചെറുകുടലിന്റെ ഏത് സവിശേഷത മൂലമാണ് ഭക്ഷണത്തിന്റെ ആഗിരണം പൂർണ്ണമായി നടപ്പാകുന്നത് ?

Tap the question or an option to reveal the answer

A.വില്ലൈ (Villi)
B.എൻസൈം
C.ബാക്ടീരിയ
D.ഗ്രന്ഥികൾ

33.തലച്ചോറിന്റെ ഏതു ഭാഗമാണ് ശ്വസനം നിയന്ത്രിക്കുന്നത് ?

Tap the question or an option to reveal the answer

A.സെറിബ്രം
B.സെറിബെല്ലം
C.മെഡുല്ല ഒബ്ലംഗേറ്റ
D.ഹൈപ്പോത്തലാമസ്

34.രക്തം കട്ടപിടിക്കുവാൻ സഹായിക്കുന്ന ധാതു ഏത് ?

Tap the question or an option to reveal the answer

A.Mg++
B.Ca++ (കാൽസ്യം)
C.Fe++
D.Mn++

35.സന്ധികളിൽ യൂറിക് ആസിഡ് അടിയുന്നതുകൊണ്ട് ഉണ്ടാകുന്ന രോഗം.

Tap the question or an option to reveal the answer

A.സന്ധിവാതം (Gout / Arthritis)
B.ഓസ്റ്റിയോ പൊറോസിസ്
C.റ്റെറ്റനി
D.തളർവാതം

36.ICDS ന്റെ പൂർണ്ണരൂപം.

Tap the question or an option to reveal the answer

A.ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്പ്മെന്റ് സർവീസസ് / സ്കീം
B.ഇന്റഗ്രേറ്റിംഗ് ചൈൽഡ് ഡവലപ്പ്മെന്റ് സപ്പോർട്ട്
C.ഇൻഡ്യൻ ചൈൽഡ് ഡവലപ്പ്മെന്റ് സ്കീം
D.ഇതിൽ ഒന്നുമില്ല

37.ഏലീസാ ടെസ്റ്റ് (ELISA) ഏത് രോഗനിർണ്ണയത്തിനു വേണ്ടിയുള്ളതാണ് ?

Tap the question or an option to reveal the answer

A.ക്യാൻസർ
B.സിറോസിസ്
C.ഹൃദ്രോഗം
D.എയ്ഡ്സ് (AIDS)

38.പോൾവോൾട്ട് താരം ചാടി വീഴുന്നത് ഒരു ഫോംബെഡ്ഡിലേയ്ക്കായതിനാൽ പരുക്ക് ഏൽക്കുന്നില്ല. ഇവിടെ പ്രയോജനപ്പെടുത്തുന്ന ന്യൂട്ടന്റെ നിയമം ഏതാണ് ?

Tap the question or an option to reveal the answer

A.ഒന്നാം ചലന നിയമം
B.രണ്ടാം ചലന നിയമം
C.മൂന്നാം ചലന നിയമം
D.ഗുരുത്വാകർഷണ നിയമം

39.കണ്ണടയ്ക്കുള്ള കുറിപ്പിൽ നേത്രരോഗ വിദഗ്ദ്ധൻ എഴുതിയത് '-2D' എന്നാണ്. ഇത് താഴെ സൂചിപ്പിക്കുന്നതിൽ ഏത് ലെൻസാണ് ?

Tap the question or an option to reveal the answer

A.50 cm ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ്
B.50 cm ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ്
C.2 cm ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ്
D.2 cm ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ്

40.ഹീറ്റിങ് കോയിലുകൾ പലപ്പോഴും നിക്രോം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. നിക്രോമിന്റെ താഴെ സൂചിപ്പിക്കുന്ന ഏതെല്ലാം മേന്മകളാണ് വൈദ്യുത താപന ഉപകരണങ്ങളിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ? i) ഉയർന്ന റെസിസ്റ്റിവിറ്റി. ii) ഉയർന്ന ദ്രവണാങ്കം. iii) ചുവന്ന് ചുട്ട് പഴുത്ത് ഓക്സീകരിക്കപ്പെടാതെ ദീർഘനേരം നിലനിൽക്കാനുള്ള കഴിവ്.

Tap the question or an option to reveal the answer

A.iii മാത്രം
B.(ii & iii) മാത്രം
C.(i & iii) മാത്രം
D.എല്ലാം (i, ii & iii)

41.2022 നവംബറിൽ PSLV-C54 ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹം ഏതാണ് ?

Tap the question or an option to reveal the answer

A.EOS - 02
B.EOS - 04
C.EOS - 06
D.EOS - 08

42.താഴെ കൊടുത്തിരിക്കുന്നവയിൽ ലോഹങ്ങളുടെ വിഭാഗത്തിൽപ്പെടാത്തവ (Metalloids/Non-metals) ഏത് ?

Tap the question or an option to reveal the answer

A.Na, Li, K
B.Ge, Si, B
C.Be, Mg, Sr
D.Ba, Al, Pb

43.സബ്ഷെല്ല് ഇലക്ട്രോൺ വിന്യാസം എഴുതുമ്പോൾ സബ്ഷെല്ലുകളുടെ ഇടത് വശത്ത് ചേർക്കുന്ന സംഖ്യ ഏതിനെ സൂചിപ്പിക്കുന്നു ?

Tap the question or an option to reveal the answer

A.അറ്റോമിക നമ്പർ
B.മാസ്സ് നമ്പർ
C.ഷെൽ നമ്പർ (Principal Quantum Number)
D.ഗ്രൂപ്പ് നമ്പർ

44.താഴെ കൊടുത്തിരിക്കുന്നവയിൽ ലോഹസങ്കരമായ അൽനിക്കോയിൽ (Alnico) അടങ്ങിയിട്ടില്ലാത്ത മൂലകം ഏത് ?

Tap the question or an option to reveal the answer

A.Fe (ഇരുമ്പ്)
B.Al (അലൂമിനിയം)
C.Cr (ക്രോമിയം)
D.Ni (നിക്കൽ)

45.ബോക്സൈറ്റിന്റെ (Bauxite) സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗമാണ്

Tap the question or an option to reveal the answer

A.കാന്തിക വിഭജനം
B.ജലപ്രവാഹത്തിൽ കഴുകൽ
C.ലീച്ചിങ്ങ് (Leaching)
D.പ്ലവന പ്രക്രിയ

46."ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെ യുഴിഞ്ഞാലാക്കിത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം" - ഈ വരിയുടെ രചയിതാവ് ആര് ?

Tap the question or an option to reveal the answer

A.പി. കുഞ്ഞിരാമൻ നായർ
B.ഇടശ്ശേരി ഗോവിന്ദൻ നായർ
C.വള്ളത്തോൾ നാരായണ മേനോൻ
D.വൈലോപ്പിള്ളി ശ്രീധരമേനോൻ

47.താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏവ ? i) വഴിയമ്പലങ്ങൾ - വൈക്കം മുഹമ്മദ് ബഷീർ ii) പാവക്കുട്ടി - ഗ്രേസി iii) അനർഘ നിമിഷം - കെ. ആർ. മീര iv) എന്റെ വഴിയമ്പലങ്ങൾ - എസ്. കെ. പൊറ്റക്കാട്

Tap the question or an option to reveal the answer

A.i & iv
B.i & iii
C.ii & iv
D.iii & iv

48.'മഞ്ജുതരം' ഏത് സാഹിത്യ വിഭാഗത്തിൽ പെടുന്നു ?

Tap the question or an option to reveal the answer

A.കഥാസമാഹാരം
B.ജീവചരിത്രം
C.ആത്മകഥ
D.നോവൽ

49.തന്നിരിക്കുന്ന ചിത്രങ്ങളിൽ സാൽവദോർ ദാലിയുടെ (Salvador Dalí) രചന അല്ലാത്തത് ഏത് ?

Tap the question or an option to reveal the answer

A.ഗോൾഡൻ ഏജ്
B.ദി ക്രിയേഷൻ ഓഫ് ആദം (The Creation of Adam)
C.പേഴ്സിസ്റ്റൻസ് ഓഫ് മെമ്മറി
D.മെൽട്ടിംഗ് വാച്ചസ്

50.2022-ലെ ബഷീർ പുരസ്കാരം ലഭിച്ച കൃതി ഏത് ?

Tap the question or an option to reveal the answer

A.നൃത്തം ചെയ്യുന്ന കുടകൾ
B.കേശവന്റെ വിലാപങ്ങൾ
C.കുട നന്നാക്കുന്ന ചോയി
D.നൃത്തം

51.1/(2x4) + 1/(4x6) + 1/(6x8) + ... + 1/(98x100) = ?

Tap the question or an option to reveal the answer

A.49/200
B.49/100
C.49/101
D.49/201

52.ഒരു സംഖ്യയുടെ 30% ഉം 20% ഉം തമ്മിലുള്ള വ്യത്യാസം 116 ആണ്. എങ്കിൽ ആ സംഖ്യയുടെ 25% എത്രയായിരിക്കും ?

Tap the question or an option to reveal the answer

A.174
B.178
C.290
D.280

53.a:b = 5:7, b:c = 6:11 ആയാൽ a:b:c = ?

Tap the question or an option to reveal the answer

A.55:42:77
B.35:42:77
C.30:42:77
D.30:77:42

54.100, 1000 എന്നീ സംഖ്യകൾക്കിടയിലുള്ള 9-ന്റെ ഗുണിതങ്ങളായ എല്ലാ എണ്ണൽ സംഖ്യകളുടെയും തുക എത്രയാണ് ?

Tap the question or an option to reveal the answer

A.55350
B.55450
C.55530
D.55540

55.(64)^(-1/3) · (8)^(2/3) · (27)^(1/3) · (36)^(-1/2) = ?

Tap the question or an option to reveal the answer

A.1/4
B.1/2
C.1/8
D.1/12

56.ശ്രേണിയിലെ അടുത്ത സംഖ്യയേത് ? 0, 8, 24, 48, ___

Tap the question or an option to reveal the answer

A.72
B.80
C.64
D.70

57.'+' എന്നത് ഹരണത്തെയും, '÷' എന്നത് വ്യവകലനത്തെയും, '-' എന്നത് ഗുണനത്തെയും, 'x' എന്നത് സങ്കലനത്തെയും സൂചിപ്പിച്ചാൽ 34 + 2 x 6 ÷ 3 - 4 = ?

Tap the question or an option to reveal the answer

A.49
B.120
C.21
D.11

58.ഒരു വരിയിൽ രഘു മുന്നിൽ നിന്ന് 13-ാമനാണ്. പിന്നിൽ നിന്നും 6-ാമനുമാണ്. എങ്കിൽ വരിയിൽ എത്ര പേരുണ്ട് ?

Tap the question or an option to reveal the answer

A.19
B.18
C.7
D.20

59.'SOURCE' എന്നത് 'TNVQDD' എന്ന് കോഡ് ചെയ്താൽ 'MOBILE' എന്നതിന്റെ കോഡ് എന്തായിരിക്കും ?

Tap the question or an option to reveal the answer

A.NPCHMD
B.NNAHMD
C.NNCJMD
D.NNCHMD

60.Whose red car is ________ over there?

Tap the question or an option to reveal the answer

A.this
B.then
C.that
D.those

61.The punishment for a ________ crime is usually harsher than an unplanned crime.

Tap the question or an option to reveal the answer

A.predictable
B.premeditated / premeditative
C.presumptuous
D.preliminary

62.The Professor along with his students ________ attending the Seminar.

Tap the question or an option to reveal the answer

A.are
B.has
C.have
D.is

63.'No one can live without hope'. Change into an interrogative form.

Tap the question or an option to reveal the answer

A.Everyone can live with hope.
B.Live without hope.
C.Alas! No one can live without hope.
D.Can anyone live without hope ?

64.Which of the following words cannot use the suffix '-ward'?

Tap the question or an option to reveal the answer

A.home
B.member
C.down
D.back

65.One who has little faith in human goodness and sincerity is ________

Tap the question or an option to reveal the answer

A.a cynic
B.a stoic
C.an egoist
D.a fatalist

66.The expression 'sit on the fence' means

Tap the question or an option to reveal the answer

A.to remain neutral
B.to be in an embarrassing situation
C.to be in excellent health
D.to have an unpleasant experience

67.'Are you interested in acting?', Meena asked me. Change into Indirect Speech.

Tap the question or an option to reveal the answer

A.Meena enquired if I am interested in acting.
B.I was asked if Meena was interested in acting.
C.Meena asked me if I was interested in acting.
D.Meena enquired if I had been interested in acting.

68.Did he just ________ out? No, he ________ out ten minutes ago.

Tap the question or an option to reveal the answer

A.went, went
B.went, had gone
C.gone, go
D.go, went

69.I will have to ________ a lot of effort to complete the work on time.

Tap the question or an option to reveal the answer

A.put in
B.put on
C.put up with
D.make up

70.ഏഷണി എന്നർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏതാണ് ?

Tap the question or an option to reveal the answer

A.പരദൂഷണം
B.ദൂഷണം
C.നാരദക്രിയ
D.നുണ

71.'ഭിക്ഷു' എന്ന പദത്തിന്റെ സ്ത്രീലിംഗം.

Tap the question or an option to reveal the answer

A.ഭിക്ഷക്കാരി
B.ഭിക്ഷുകി
C.ഭിക്ഷകി
D.ഭിക്ഷുണി

72.താഴെ പറയുന്നതിൽ ദ്വന്ദ്വ സമാസത്തിന് ഉദാഹരണമേത് ?

Tap the question or an option to reveal the answer

A.ഗജാശ്വങ്ങൾ
B.ദിവ്യശക്തി
C.ഹതാശൻ
D.നാന്മുഖൻ

73.ഋഷിയെ സംബന്ധിച്ചത് എന്നതിന്റെ ഒറ്റപ്പദം.

Tap the question or an option to reveal the answer

A.ആർഷം
B.ഋഷീശ്വരം
C.ഋഷിപ്രോക്തം
D.ഋഷീവലം

74.വിയോഗം എന്ന വാക്കിന്റെ വിപരീതം.

Tap the question or an option to reveal the answer

A.നിയോഗം
B.വിനിയോഗം
C.സംയോഗം
D.വിജയം

75.'കാടിയായാലും മൂടി ക്കുടിക്കണം' എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം.

Tap the question or an option to reveal the answer

A.ഇല്ലായ്മ മറ്റുള്ളവരെ അറിയിക്കരുത്
B.കാടി മൂടി കുടിക്കണം
C.കാടി മറച്ചു വച്ച് കുടിക്കണം
D.കാടി മൂടിയാണ് കുടിക്കേണ്ടത്

76.താഴെ പറയുന്നതിൽ പക്ഷിയുടെ പര്യായമേത് ?

Tap the question or an option to reveal the answer

A.ഉരഗം
B.നാഗം
C.ദ്രോണർ
D.ഖഗം

77.താഴെ പറയുന്നതിൽ പൂജകബഹുവചനത്തിന് ഉദാഹരണമേത് ?

Tap the question or an option to reveal the answer

A.വിദ്യാർത്ഥികൾ
B.ദ്രോണർ
C.ശിശുക്കൾ
D.സ്ത്രീകൾ

78.പരിഭാഷപ്പെടുത്തുക: "Whatever you do they will continue to be poor"

Tap the question or an option to reveal the answer

A.അവർ ദരിദ്രരായി തുടരും
B.ദാരിദ്ര്യം മാറ്റി മുന്നോട്ട് പോകണം
C.നിങ്ങൾ എന്തൊക്കെ ചെയ്താലും അവർ ദരിദ്രരായി തുടരും
D.ദാരിദ്ര്യം മാറ്റാൻ കഴിയില്ല

79.വാക്യത്തിലെ തെറ്റ് തിരുത്തിയെഴുതുക: "പ്രസംഗത്തിനിടയിൽ മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു."

Tap the question or an option to reveal the answer

A.മദ്യം പ്രസംഗത്തിനിടയിൽ ഉപയോഗിക്കരുതെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു.
B.മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി പ്രസംഗത്തിനിടയിൽ ഉദ്ബോധിപ്പിച്ചു.
C.മദ്യം ഉപയോഗിക്കുന്നത് പ്രസംഗത്തിനിടയിൽ ശിക്ഷാർഹമാണെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു.
D.മന്ത്രി ഉദ്ബോധിപ്പിച്ചത് പ്രസംഗത്തിനിടയിൽ മദ്യം ശിക്ഷാർഹമാണെന്നാണ്.

80.കേരളത്തിൽ മദ്യപിക്കുന്നവർക്കും മദ്യം വാങ്ങുന്നവർക്കും നിയമപ്രകാരം ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം.

Tap the question or an option to reveal the answer

A.18 വയസ്സ്
B.21 വയസ്സ്
C.23 വയസ്സ്
D.23 വയസ്സ് / 25 വയസ്സ് (Abkari Act Amendment)

81.താഴെ കാണുന്ന പ്രസ്താവനകളെ കുറിച്ച് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ശരി ഏത് ? i) ജനുവരി 30 ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം. ii) ലോകാരോഗ്യദിനമായ ഏപ്രിൽ 7ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം. iii) അന്താരാഷ്ട്ര ലഹരി വിരുദ്ധദിനമായ ജൂൺ 26 ന് കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം. iv) ദുഃഖവെള്ളി ദിനത്തിൽ കേരളത്തിൽ എല്ലാ മദ്യശാലകളും അടഞ്ഞ് കിടക്കണം.

Tap the question or an option to reveal the answer

A.(i), (iii), (iv) എന്നിവ മാത്രം ശരി
B.(i), (iii) എന്നിവ മാത്രം ശരി
C.(iv) ഒഴികെ മറ്റെല്ലാം ശരി
D.(i) മുതൽ (iv) വരെ എല്ലാം ശരി

82.പട്ടികയിലെ മദ്യ ഇനങ്ങളുടെ അളവ് സംബന്ധിച്ച് ചുവടെ കാണുന്ന ഓപ്ഷനുകളിൽ ശരി ഏതാണ് ? i) കള്ള് - 2.5 ലിറ്റർ ii) IMFL - 3 ലിറ്റർ iii) ബിയർ - 3.5 ലിറ്റർ iv) വൈൻ - 7.8 ലിറ്റർ v) FMFL - 3.5 ലിറ്റർ vi) കോക്കോ-ബ്രാണ്ടി (Coco-Brandy) - 1.5 ലിറ്റർ

Tap the question or an option to reveal the answer

A.(ii), (iii) മാത്രം ശരി
B.(ii), (v), (vi) മാത്രം ശരി
C.(i), (iii), (iv) മാത്രം ശരി
D.എല്ലാം ശരി

83.കേരളത്തിൽ ചാരായം നിർമ്മിക്കുന്നതും വിൽപനയും തടഞ്ഞുകൊണ്ട് നിയമം പ്രാബല്യത്തിൽ വന്ന വർഷം.

Tap the question or an option to reveal the answer

A.1995
B.2001
C.1996
D.1997

84.എൻ. ഡി. പി. എസ്. ആക്ട് 1985 (NDPS Act) ബാധകമായ പ്രദേശം/പ്രദേശങ്ങൾ.

Tap the question or an option to reveal the answer

A.കേരളം മാത്രം
B.ഇന്ത്യയിലെ മുഴുവൻ പ്രദേശങ്ങൾ
C.ജമ്മു ആന്റ് കാശ്മീർ ഒഴികെയുള്ള പ്രദേശങ്ങൾ
D.വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒഴികെയുള്ള പ്രദേശങ്ങൾ

85.രണ്ട് കഞ്ചാവ് ചെടികൾ നട്ട് വളർത്തിയാൽ എൻ. ഡി. പി. എസ്. ആക്ട്, 1985 പ്രകാരം ലഭിക്കാവുന്ന ശിക്ഷ.

Tap the question or an option to reveal the answer

A.രണ്ടു വർഷം വരെ തടവും 25,000/- രൂപ വരെ പിഴയും
B.ഒരു വർഷം വരെ തടവും 10,000/- രൂപ വരെ പിഴയും
C.10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും
D.ആറ് മാസം വരെ തടവും 5,000/- രൂപ വരെ പിഴയും

86.മീതൈൽ ആൽക്കഹോളിന്റെ കെമിക്കൽ ഫോർമുല.

Tap the question or an option to reveal the answer

A.C2H5OH
B.C5H2O
C.C12H22O11
D.CH3OH

87.കേരളത്തിൽ അനുമതിയുള്ള 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എത്ര 'പ്രൂഫ് ലിറ്റർ' (Proof Litre) ആണ് ?

Tap the question or an option to reveal the answer

A.87.5
B.37.5
C.40
D.21.43

88.ഡിസ്റ്റിലറി ആന്റ് വെയർഹൗസ് ചട്ടങ്ങൾ പ്രകാരം 'ആബ്സല്യൂട്ട് ആൽക്കഹോൾ' (Absolute Alcohol) എന്നാൽ എന്ത് ?

Tap the question or an option to reveal the answer

A.5% വെള്ളം അടങ്ങിയ ഈതൈൽ ആൽക്കഹോൾ
B.95% ഈതൈൽ ആൽക്കഹോളും 3% മീതൈൽ ആൽക്കഹോളും 2% വെള്ളവും അടങ്ങിയത്
C.99.5% ഈതൈൽ ആൽക്കഹോളും 0.5% വെള്ളവും അടങ്ങിയത്
D.95% ഈതൈൽ ആൽക്കഹോളും 5% മീതൈൽ ആൽക്കഹോളും അടങ്ങിയത്

89.കേരളത്തിലെ വിദേശ മദ്യഷോപ്പുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് താഴെ പറയുന്ന ഏത് പ്രസ്താവനയാണ് ശരിയല്ലാത്തത് ? i) ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിവസം വിദേശ മദ്യഷോപ്പുകൾ തുറന്നു പ്രവർത്തിക്കാം. ii) ശ്രീനാരായണ ഗുരുദേവൻ ജനിച്ച ദിവസം വിദേശ മദ്യഷോപ്പുകൾ തുറന്നു പ്രവർത്തിക്കുവാൻ പാടില്ല. iii) മഹാത്മാ ഗാന്ധി ജനിച്ച ദിവസം വിദേശ മദ്യഷോപ്പുകൾ തുറന്നു പ്രവർത്തിക്കാം.

Tap the question or an option to reveal the answer

A.(iii & ii)
B.(i & iii) മാത്രം
C.(i & ii) മാത്രം
D.മുകളിൽ പറഞ്ഞിരിക്കുന്നതെല്ലാം (i, ii & iii)

90.കേരള സർക്കാർ നികുതി വകുപ്പ് അംഗീകരിച്ച ടൂറിസം സെന്ററുകളിൽ പ്രവർത്തിക്കുന്ന FL3 ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം സമയം.

Tap the question or an option to reveal the answer

A.രാവിലെ 10 മണി മുതൽ അർദ്ധരാത്രി 12 മണി വരെ
B.രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ
C.രാവിലെ 10 മണി മുതൽ രാത്രി 11 മണി വരെ
D.രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ

91.FL1 വിദേശ മദ്യവിൽപന സ്ഥാപനത്തിൽ നിന്നും (Bevco Outlet) ഒരാൾക്ക് ഒരു സമയം വില കൊടുത്തു വാങ്ങാവുന്ന വിദേശ മദ്യത്തിന്റെ കുറഞ്ഞ അളവ്.

Tap the question or an option to reveal the answer

A.325 ml
B.500 ml
C.120 ml
D.180 ml

92.താഴെ പറയുന്നതിൽ ഏത് പ്രസ്താവനയാണ് COTPA നിയമപ്രകാരം ശരിയായിട്ടുള്ളത് ? i) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ പുകയില ഉത്പന്നം വിൽപന നടത്തുവാൻ പാടില്ല. ii) 18 വയസ്സു തികയാത്ത ഒരാൾക്കും പുകയില ഉത്പന്നങ്ങൾ വിൽക്കരുത്. iii) പുകയില ഉത്പന്നങ്ങളുടെ പരസ്യം നൽകുവാനോ പ്രസിദ്ധീകരിക്കുവാനോ പാടില്ല.

Tap the question or an option to reveal the answer

A.(ii & i) മാത്രം
B.(i & iii) മാത്രം
C.(ii & iii) മാത്രം
D.മുകളിൽ പറഞ്ഞിരിക്കുന്നത് എല്ലാം (i, ii & iii)

93.COTPA നിയമപ്രകാരം എത്ര മുറികളുള്ള ഒരു ഹോട്ടലിൽ ആണ് 'smoking area' പ്രത്യേകം സജ്ജീകരിക്കേണ്ടത് ?

Tap the question or an option to reveal the answer

A.20
B.30
C.10
D.25

94.സിഗററ്റ് പാക്കറ്റിന്റെ പുറത്ത് കാണിക്കുന്ന മുന്നറിയിപ്പ് ചിത്രങ്ങൾ എത്ര ശതമാനം ഭാഗത്ത് പ്രദർശിപ്പിച്ചിരിക്കണം ?

Tap the question or an option to reveal the answer

A.60%
B.85%
C.25%
D.50%

95.കേരളത്തിൽ മദ്യ വർജ്ജനത്തിനും മയക്കുമരുന്ന് ഉപഭോഗം തടയുന്നതിനുമായി സർക്കാർ രൂപീകരിച്ച ലഹരി വർജ്ജന മിഷൻ

Tap the question or an option to reveal the answer

A.കൂട്ട്
B.ഉണർവ്
C.വിമുക്തി (Vimukthi)
D.ശ്രദ്ധ

96.ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 47 മായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ഏതാണ് ശരിയായ പ്രസ്താവന ? i) ആരോഗ്യത്തിന് ഹാനികരമാകുന്ന ലഹരി പാനീയങ്ങളുടെയും മരുന്നുകളുടെയും ഉപയോഗം സർക്കാറിന് നിരോധിക്കാൻ സാധിക്കും. ii) ആരോഗ്യത്തിന് ഹാനികരമാകുന്ന ലഹരി പാനീയങ്ങളുടെയും മരുന്നുകളുടെയും ഉപയോഗം സർക്കാറിന് നിരോധിക്കാൻ സാധിക്കുകയില്ല. iii) മദ്യ നിരോധനം ഏർപ്പെടുത്താൻ സർക്കാറിന് സാധിക്കും.

Tap the question or an option to reveal the answer

A.(iii & ii)
B.മുകളിൽ പറഞ്ഞിരിക്കുന്നതെല്ലാം (i, ii, iii)
C.(i & ii) മാത്രം
D.(i & iii) മാത്രം

97.ഐ. ടി. ആക്ട് 2000 സെക്ഷൻ 43 A പ്രകാരം, താഴെ പറയുന്നവയിൽ ആരാണ് നഷ്ടപരിഹാരം കൊടുക്കാൻ ബാദ്ധ്യസ്ഥൻ ? i) കമ്പനി ii) പാർട്ട്ണർഷിപ്പ് സ്ഥാപനം iii) വ്യക്തി

Tap the question or an option to reveal the answer

A.(i & ii) മാത്രം
B.(i & iii) മാത്രം
C.(ii & iii) മാത്രം
D.(i, ii & iii)

98.ഒരു വ്യക്തി ഐ. ടി. ആക്ട് 2000 സെക്ഷൻ 43 ൽ പറഞ്ഞിരിക്കുന്ന കുറ്റങ്ങൾ വഞ്ചനാപരമായോ ചെയ്യാൻ തുനിഞ്ഞാൽ ലഭിക്കാവുന്ന പരമാവധി ശിക്ഷ ഏത് ?

Tap the question or an option to reveal the answer

A.ഒരു വർഷം തടവും ഒരു ലക്ഷം പിഴയും
B.രണ്ടു വർഷം തടവും മൂന്നു ലക്ഷം പിഴയും
C.മൂന്നു വർഷം തടവും അഞ്ചു ലക്ഷം പിഴയും
D.മുകളിൽ പറഞ്ഞതൊന്നുമല്ല (സെക്ഷൻ 66 പ്രകാരം 3 വർഷം തടവ് / 5 ലക്ഷം പിഴ)