All question papers

CIVIL EXCISE OFFICER 2026 Women Question Paper

94 questions with answers · 12th Level

Practice this paper

1.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽനിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക : (a) വാസ്കോ ഡാ ഗാമ ആദ്യമായി മലബാർ തീരത്ത് എത്തിച്ചേർന്ന വർഷം 1498 ആയിരുന്നു (b) പോർച്ചുഗീസുകാർ കുഞ്ഞാലി മരക്കാർ നാലാമനെ തൂക്കിലേറ്റിയ വർഷം 1599 ആണ് (c) 1604 ൽ ആണ് ഡച്ച്കാർ കോഴിക്കോട് എത്തിച്ചേർന്നത് (d) ഇന്ത്യയിൽ ഡച്ച് മേൽക്കോയ്മ അവസാനിപ്പിച്ച യുദ്ധമാണ് 1741ലെ കുളച്ചിൽ യുദ്ധം

Tap the question or an option to reveal the answer

A.a
B.b
C.c
D.d

2.ശരിയായ രണ്ടു പ്രസ്താവനകൾ അടങ്ങുന്ന ഓപ്ഷൻ കണ്ടെത്തുക : (a) മലയാളത്തിൽ ആദ്യമായി അച്ചടിച്ച സംക്ഷേപവേദാർഥം പ്രകാശനം ചെയ്ത വർഷം 1772 ആണ് (b) ഹെർമൻ ഗുണ്ടർട് 1845ൽ പ്രസിദ്ധീകരിച്ച മലയാളം പത്രങ്ങളാണ് രാജ്യസമാചാരം, പശ്ചിമോദയം എന്നിവ (c) ചർച് മിഷൻ സൊസൈറ്റി 1812ൽ കോട്ടയത്ത് ഒരു കോളേജും സെമിനാരിയും സ്ഥാപിച്ചു (d) ബേസിൽ ഇവാഞ്ചലിക്കൽ മിഷൻ കണ്ണൂരിലെ ബർണശ്ശേരിയിൽ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ച വർഷം 1841 ആണ്

Tap the question or an option to reveal the answer

A.a and b
B.b and c
C.c and d
D.a and d

3.താഴെ കാണിച്ച സംഭവങ്ങളെ കാലഗണന അനുസരിച്ചു ക്രമീകരിക്കുക : (a) ബോംബെ-ഡെക്കാൻ മേഖലകളിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യമായി നികുതി പരിഷ്കാരം നടപ്പിലാക്കുന്നു (b) ബ്രിട്ടീഷ് പാർലമെന്റ് റെഗുലേറ്റിംഗ് ആക്ട് നടപ്പിലാക്കുന്നു (c) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബംഗാളിൽ സ്ഥിര നികുതി സമ്പ്രദായം നടപ്പിലാക്കുന്നു (d) സാന്താളുകളുടെ കലാപം പൊട്ടിപ്പുറപ്പെടുന്നു

Tap the question or an option to reveal the answer

A.a, b, c, d
B.b, c, a, d
C.c, d, b, a
D.d, a, c, b

4.താഴെ തന്നവയിൽനിന്നും ശരിയായ രണ്ടു പ്രസ്താവനകൾ ഉള്ള ഓപ്ഷൻ കണ്ടെത്തുക : (a) 1892ലാണ് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്കു യാത്ര തിരിച്ചത് (b) ദക്ഷിണാഫ്രിക്കൻ ജീവിതം അവസാനിപ്പിച്ചു മഹാത്മാ ഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയത് 1915 ജനുവരി 9ന് ആയിരുന്നു (c) 1915ൽ ഇന്ത്യയിലേക്ക് തിരിച്ചുവന്ന മഹാത്മാ ഗാന്ധി ആദ്യമായി പങ്കെടുത്ത പൊതു പരിപാടി 1915 ഫെബ്രുവരിയിൽ നടന്ന ബനാറസ് ഹിന്ദു സർവകലാശാലയുടെ ഉദ്ഘാടന ചടങ്ങായിരുന്നു (d) ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരം 1917ലെ ചമ്പാരൻ സത്യാഗ്രഹം ആണ്

Tap the question or an option to reveal the answer

A.a and b
B.b and c
C.b and d
D.a and d

5.താഴെ തന്ന പേരുകളിൽനിന്നും 2025-ൽ ഊർജ്ജതന്ത്രത്തിനു നൊബേൽ പുരസ്കാരം നേടിയ വ്യക്തിയെ കണ്ടെത്തുക :

Tap the question or an option to reveal the answer

A.ജോയൽ മോക്കിർ
B.ജോൺ എം മാർട്ടിൻസ്
C.ഫിലിപ്പെ ആഗിയോൺ
D.പീറ്റർ ഹൗയ്റ്റ്

6.ചുവടെ നൽകിയിരിക്കുന്നവയിൽ കേരളത്തിൽ കൂടി കടന്ന് പോകാത്ത ദേശീയപാത (National Highway) ഏതാണ്?

Tap the question or an option to reveal the answer

A.966B
B.866
C.183A
D.130C

7.നദീ സമതലങ്ങളിൽ നിന്നും എത്ര മീറ്റർ മുതൽ എത്ര മീറ്റർ വരെയാണ് ഉപദ്വീപീയ പീഠഭൂമി സ്ഥിതി ചെയ്യുന്നത്?

Tap the question or an option to reveal the answer

A.90 മുതൽ 500 - 600 മീറ്റർ വരെ
B.100 മുതൽ 400 - 500 മീറ്റർ വരെ
C.150 മീറ്റർ മുതൽ 600 - 900 മീറ്റർ വരെ
D.900 മീറ്റർ മുതൽ 1200 മീറ്റർ വരെ

8.ചെറിയ നദികളുടെ വൃഷ്ടിപ്രദേശങ്ങൾ ______ എന്നറിയപ്പെടുന്നു.

Tap the question or an option to reveal the answer

A.നീർത്തടങ്ങൾ
B.ജലവിഭാജകം
C.നദീതടങ്ങൾ
D.മഴവെള്ളക്കൊയ്ത്ത്

9.ഭൂമിശാസ്ത്രത്തിൽ മേഖലാ സമീപനത്തിന്റെ (Regional Approach) ഉപജ്ഞാതാവ് ആരാണ്?

Tap the question or an option to reveal the answer

A.ഇബ്നു ബത്തൂത്ത
B.ഇറാത്തോസ്തനീസ്
C.ഹംബോൾട്ട്
D.കാൾ റിട്ടർ

10.ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്ന അവസ്ഥയെ ______ എന്നറിയപ്പെടുന്നു.

Tap the question or an option to reveal the answer

A.ക്രമമായ താപനഷ്ട നിരക്ക്
B.താപവിപര്യയം
C.ഭൂമിയുടെ താപ ബജറ്റ്
D.സൗരവികിരണം

11.ചേരും പടി ചേർക്കുക : 1. ദശവർഷ പദ്ധതി - a) എസ്.എൻ. അഗർവാൾ 2. ഗാന്ധിയൻ പ്ലാൻ - b) JRD ടാറ്റ 3. ദേശീയ ആസൂത്രണ കമ്മിറ്റി - c) ജവഹർലാൽ നെഹ്റു 4. ബോംബെ പ്ലാൻ - d) എം. വിശ്വേശ്വരയ്യ

Tap the question or an option to reveal the answer

A.1-d, 2-a, 3-b, 4-c
B.1-d, 2-c, 3-a, 4-b
C.1-d, 2-a, 3-c, 4-b
D.1-c, 2-d, 3-a, 4-c

12.ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പ് ഖനിയായ കാരജാസ് (Carajas mine) സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?

Tap the question or an option to reveal the answer

A.ചൈന
B.റഷ്യ
C.ഓസ്ട്രേലിയ
D.ബ്രസീൽ

13.താഴെ നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ, സ്ഥാപനത്തിന്റെ പേര് കണ്ടെത്തുക : (i) 1982-ൽ നിലവിൽ വന്നു (ii) കാർഷിക മേഖല വികസനം, ഗ്രാമീണ മേഖല വികസനം (iii) ഗ്രാമീണ വായ്പയുടെ ഒരു ഉന്നത സ്ഥാപനം

Tap the question or an option to reveal the answer

A.RBI
B.IBRD
C.NABARD
D.RRB

14.ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?

Tap the question or an option to reveal the answer

A.ഹരിത വിപ്ലവം ധനികരായ കർഷകർക്കാണ് കൂടുതൽ ഗുണം ചെയ്തത്.
B.അത്യുൽപാദന ശേഷിയുള്ള വിളകൾക്ക് കീടങ്ങളുടെ ആക്രമണ സാധ്യത കൂടുതലാണ്
C.ഗവൺമെന്റിന് പൊതുവിതരണ സമ്പ്രദായത്തിലൂടെ കുറഞ്ഞ വിലക്ക് പാവങ്ങൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യാൻ സാധിച്ചു
D.ഇവയൊന്നുമല്ല

15.1991-ലെ പുത്തൻ സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം? പ്രസ്താവന (I) : വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ അനുമതി നൽകി. പ്രസ്താവന (II) : അപകടകരമായ വസ്തുക്കൾ ഒഴികെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്കുള്ള ലൈസൻസ് നടപടി ക്രമങ്ങൾ നിറുത്തലാക്കി. പ്രസ്താവന (III) : പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകൾ കുറച്ചു

Tap the question or an option to reveal the answer

A.പ്രസ്താവന I, II, III എല്ലാം ശരിയാണ്
B.പ്രസ്താവന I, II ശരിയാണ് ; III ശരിയല്ല
C.പ്രസ്താവന I, III ശരിയാണ് ; II ശരിയല്ല
D.പ്രസ്താവന II, III ശരിയാണ് ; I ശരിയല്ല

16.ചരക്ക്-സേവന നികുതിയിൽ (GST) ഉണ്ടായിരുന്ന ഏത് സ്ലാബുകൾ ആണ് പരിഷ്കരണത്തിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടത്?

Tap the question or an option to reveal the answer

A.5%, 28%
B.12%, 28%
C.10%, 15%
D.5%, 40%

17.താഴെ പറയുന്നതിൽ ഭരണഘടനാ അസംബ്ലിയിൽ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ ഐക്യകണ്ഠേന പാസ്സാക്കിയ വിഷയം ഏത്?

Tap the question or an option to reveal the answer

A.സംവരണം
B.പ്രായപൂർത്തി വോട്ടവകാശം
C.മൗലികാവകാശങ്ങൾ
D.കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ

18.1976-ലെ 42-മത് ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത പദങ്ങൾ ഏതെന്നു കണ്ടെത്തുക?

Tap the question or an option to reveal the answer

A.സോഷ്യലിസം, മതേതരത്വം, അഖണ്ഡത
B.ജനാധിപത്യം, മതേതരത്വം, റിപ്പബ്ലിക്ക്
C.പരമാധികാരം, സോഷ്യലിസം, ഐക്യം
D.റിപ്പബ്ലിക്, അഖണ്ഡത, ജനാധിപത്യം

19.താഴെ പറയുന്നതിൽ സ്വത്തവകാശവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

Tap the question or an option to reveal the answer

A.കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതി സ്വത്തവകാശം ഭരണഘടനയുടെ അടിസ്ഥാന ഘടനയല്ല എന്ന് പ്രസ്താവിച്ചു.
B.1976-ലെ 42-മത് ഭരണഘടന ഭേദഗതിയിലൂടെ പാർലമെന്റ് സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്ന് നീക്കം ചെയ്തു.
C.സ്വത്തവകാശം ഇപ്പോൾ നിയമപരമായ അവകാശം മാത്രമാകുന്നു.
D.സ്വത്തവകാശം ഇപ്പോൾ ഭരണഘടനയുടെ ആർട്ടിക്കിൾ 300 A യിലാണുള്ളത്.

20.താഴെ പറയുന്നതിൽ പഞ്ചായത്തീരാജ് നിയമവുമായി ബന്ധമില്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.ത്രിതല സംവിധാനം
B.സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരണം
C.33% വനിതാ സംവരണം
D.സംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷൻ രൂപീകരണം

21.താഴെ പറയുന്നതിൽ നിന്ന് ശരിയായ ജോഡിയെ കണ്ടെത്തുക :

Tap the question or an option to reveal the answer

A.കേന്ദ്രപട്ടിക - പ്രതിരോധം, പോലീസ്, ജയിൽ
B.സംസ്ഥാന പട്ടിക - കൃഷി, ദേശീയ പാതകൾ, തുറമുഖങ്ങൾ
C.സമവർത്തി പട്ടിക - വിദ്യാഭ്യാസം, വനം, ട്രേഡ് യൂണിയനുകൾ
D.അവശിഷ്ടാധികാരങ്ങൾ - വിദേശകാര്യം, മൃഗ സംരക്ഷണം, കറൻസി

22.'സിറ്റിസൺഷിപ് ആൻഡ് സോഷ്യൽ ക്ലാസ്' (Citizenship and Social Class) എന്ന പുസ്തകം രചിച്ചതാര്?

Tap the question or an option to reveal the answer

A.T H മാർഷൽ
B.മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ
C.J S മിൽ
D.നെൽസൺ മണ്ടേല

23.രാജ്യസഭയെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക :

Tap the question or an option to reveal the answer

A.രാജ്യസഭ സ്ഥിരം സഭയാകുന്നു
B.രാജ്യസഭ ഉപരി സഭയാകുന്നു
C.രാജ്യസഭ അംഗത്തിന്റെ കാലാവധി അഞ്ച് വർഷമാകുന്നു
D.രാജ്യസഭ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു

24.2023-ലെ 106-മത് ഭരണഘടന ഭേദഗതി നിയമം എന്തുമായി ബന്ധപ്പെട്ടതാണ്?

Tap the question or an option to reveal the answer

A.മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം.
B.ലോക്സഭയിലും സംസ്ഥാന നിയമ സഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം.
C.ലോക്സഭയിലും സംസ്ഥാന നിയമ സഭകളിലും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പത്ത് വർഷത്തേക്ക് കൂടി സംവരണം ദീർഘിപ്പിക്കൽ.
D.സംവരണ ആവശ്യത്തിനായി സംസ്ഥാനങ്ങൾക്ക് മറ്റു പിന്നോക്ക വിഭാഗക്കാരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരം

25.ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) ഭരണഘടനാ നിർമ്മാണ സഭയാണ് ഭരണഘടന നിർമ്മിച്ചത് (ii) കാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത് (iii) ഭരണഘടനാ നിർമ്മാണ സഭയാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഭരണഘടനകൾ നിർമ്മിച്ചത്

Tap the question or an option to reveal the answer

A.All of the above (i, ii and iii)
B.Only (i and ii)
C.Only (ii and iii)
D.Only (i and iii)

26.കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ (KSDMA) കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം ശരിയാണ്? 1. ആസ്ഥാനം തിരുവനന്തപുരമാണ് 2. 2005-ൽ നിലവിൽ വന്നു 3. റവന്യൂ മന്ത്രിയാണ് ചെയർമാൻ 4. KSDMA ഒരു സ്റ്റാറ്റ്യൂറ്ററി ബോഡിയാണ്

Tap the question or an option to reveal the answer

A.1 and 3
B.2 and 3
C.1 and 4
D.2 and 4

27.2025-ലെ തൊഴിൽ പദ്ധതിയായ വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ പ്രകാരം സംസ്ഥാന വിഹിതം എത്ര ശതമാനമാണ്?

Tap the question or an option to reveal the answer

A.10%
B.40%
C.60%
D.ഇവയൊന്നുമല്ല

28.കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസി ഏത്?

Tap the question or an option to reveal the answer

A.KINFRA
B.KIIFB
C.K - SWIFT
D.KSIDC

29.ദേശീയ വനിതാ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർപേഴ്സൺ ആര്?

Tap the question or an option to reveal the answer

A.രേഖ ശർമ
B.ഗിരിജ വ്യാസ്
C.പൂർണിമ അഡ്വാനി
D.വിജയ കിഷോർ രഹത്കർ

30.ജൈവ വൈവിധ്യ നാശത്തിന്റെ കാരണമായ 'തിന്മയുടെ ചതുഷ്കോണം' (The Evil Quartet) താഴെക്കൊടുത്തിരിക്കുന്നതിൽ നിന്നും തിരഞ്ഞെടുക്കുക :

Tap the question or an option to reveal the answer

A.(i) ആവാസ നാശവും വിഭജനവും, (ii) അമിത ചൂഷണം, (iii) അന്യദേശ ജീവികളുടെ വംശനാശം, (iv) സഹവംശ നാശം
B.(i) ആവാസ നാശവും വിഭജനവും, (ii) വ്യവസായവൽക്കരണവും നഗര ആസൂത്രണവും, (iii) അന്യദേശ ജീവികളുടെ അധിനിവേശം, (iv) വേട്ടയാടലും കൃഷിയും
C.(i) ആവാസ നാശവും വിഭജനവും, (ii) അമിത ചൂഷണം, (iii) അന്യദേശ ജീവികളുടെ അധിനിവേശം, (iv) സഹവംശനാശം
D.(i) ആവാസ നാശവും വിഭജനവും, (ii) വ്യവസായവൽക്കരണവും നഗര ആസൂത്രണവും, (iii) അന്യദേശ ജീവികളുടെ അധിനിവേശം, (iv) വനനശീകരണം

31.ഒരു സ്വയം പ്രതിരോധ രോഗമാണ് (Autoimmune disease) :

Tap the question or an option to reveal the answer

A.മയോടോണിക് ഡിസ്ട്രോഫി
B.തലസീമിയ
C.ഫെനൈൽകീറ്റോണൂറിയ
D.മയാസ്തേനിയ ഗ്രേവിസ്

32.ദ്വിതീയ ഉപാപചയ വസ്തുക്കളാണ് (Secondary metabolites) : (i) അബ്രിൻ, കോഡിൻ (ii) അഡിനിൻ, അലാനിൻ (iii) റിസിൻ, കുർക്കുമിൻ (iv) ലെസിത്തിൻ, യുറിഡിൻ

Tap the question or an option to reveal the answer

A.(i), (ii)
B.(iii), (iv)
C.(i), (iii)
D.(ii), (iv)

33.സ്റ്റിറോയ്ഡുകൾ ഇല്ലാത്ത, ആഴ്ചയിൽ ഒരെണ്ണം എന്ന ഉപയോഗക്രമം ഉള്ള ഗർഭനിരോധന ഗുളികയാണ് :

Tap the question or an option to reveal the answer

A.എൽ എൻ ജി 20
B.സഹേലി
C.മാല എൻ
D.മൾട്ടിലോഡ് 375

34.സൂര്യനിലെ ഉയർന്ന ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?

Tap the question or an option to reveal the answer

A.പ്ലാറ്റിനം തെർമോമീറ്റർ
B.ഗ്യാസ് തെർമോമീറ്റർ
C.പൈറോമീറ്റർ
D.നീരാവി മർദ്ദ തെർമോമീറ്റർ

35.ഒരു യന്ത്രത്തോക്കിൽ നിന്നും ഒരു സെക്കൻഡിൽ 'm' പിണ്ഡവും, 'v' പ്രവേഗവും ഉള്ള 'n' ബുള്ളറ്റുകൾ പുറപ്പെട്ടാൽ, യന്ത്രത്തോക്കിൽ അനുഭവപ്പെടുന്ന ബലം എത്ര?

Tap the question or an option to reveal the answer

A.nmv
B.mv²n
C.mv/n
D.n²mv

36.ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഒരു വസ്തുവിന്റെ പാലായന പ്രവേഗം (Escape Velocity) 11.2 km/s ആണ്. ഭൂമിയുടെ അതേ പിണ്ഡവും, ആരം ഭൂമിയുടെ നാലിലൊരു ഭാഗവുമായ മറ്റൊരു ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്നുള്ള പാലായന പ്രവേഗം എത്ര?

Tap the question or an option to reveal the answer

A.44.8 km/s
B.22.4 km/s
C.5.6 km/s
D.11.2 km/s

37.താഴെ പറയുന്നതിൽ ഭൗതിക ശാസ്ത്രത്തിലെ ഏത് കണ്ടുപിടിത്തമാണ് സമീപകാലത്ത് വലിയ ശ്രദ്ധ നേടിയത് ?

Tap the question or an option to reveal the answer

A.സൂപ്പർ കണ്ടക്റ്റിവിറ്റി
B.ക്വാണ്ടം കമ്പ്യൂട്ടിംഗ്
C.ഗ്രാവിറ്റേഷണൽ വേവ്സ്
D.ഹൈപ്പർ സോണിക് വിമാനം

38.താഴെ കൊടുത്തിരിക്കുന്നവയിൽ രാസപ്രവർത്തനത്തിന് ഉദാഹരണം ഏതാണ് ?

Tap the question or an option to reveal the answer

A.മെഴുക് കത്തുന്നത്
B.ഭക്ഷണം ദഹിക്കുന്നത്
C.പഴങ്ങൾ പഴുക്കുന്നത്
D.മുകളിൽ പറഞ്ഞിരിക്കുന്നവയെല്ലാം

39.നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി സിങ്ക് രാസപ്രവർത്തനത്തിൽ ഏർപ്പെട്ടാൽ ഉണ്ടാവുന്ന വാതകം ഏത്?

Tap the question or an option to reveal the answer

A.ഓക്സിജൻ
B.ഹൈഡ്രജൻ
C.നൈട്രജൻ
D.കാർബൺ ഡയോക്സൈഡ്

40.വൈദ്യുതി ഏറ്റവും നന്നായി പ്രവഹിക്കുന്ന ലോഹം ഏത്?

Tap the question or an option to reveal the answer

A.വെള്ളി
B.അലൂമിനിയം
C.ഇരുമ്പ്
D.ചെമ്പ്

41.ഏതാനും ലായനികളുടെ pH മൂല്യം (25°C ൽ ഉള്ളത്) താഴെക്കൊടുത്തിരിക്കുന്നു. ഇവയിൽ ആസിഡ് ലായനി അല്ലാത്തവയുടെ pH മൂല്യങ്ങൾ ഏതൊക്കെയായിരിക്കും? (i) pH = 5 (ii) pH = 6 (iii) pH = 8 (iv) pH = 12

Tap the question or an option to reveal the answer

A.(i), (ii)
B.(ii), (iii)
C.(iii), (iv)
D.(i), (ii), (iii)

42.'അഷ്ടപദിയാട്ടം' എന്ന കേരളീയ ദൃശ്യകലാരൂപത്തിന് അവലംബമായ സാഹിത്യ കൃതി ഏത്?

Tap the question or an option to reveal the answer

A.പഞ്ചതന്ത്രം
B.നളചരിതം
C.ഗീതാഗോവിന്ദം
D.ഗിരിജാ കല്യാണം

43.ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന സ്റ്റേഡിയം ഏതാണ് ?

Tap the question or an option to reveal the answer

A.വാംഖഡെ സ്റ്റേഡിയം (മുംബൈ)
B.ഈഡൻ ഗാർഡൻസ് (കൽക്കട്ട)
C.എം. ചിന്നസ്വാമി സ്റ്റേഡിയം (ബംഗളൂരു)
D.കലിംഗ സ്റ്റേഡിയം (ഭുവനേശ്വർ)

44.യുനെസ്കോയുടെ പൈതൃക സാംസ്കാരിക ആഘോഷങ്ങളുടെ (Intangible Cultural Heritage) പട്ടികയിൽ പുതുതായി ഉൾപ്പെട്ട ഇന്ത്യൻ ആഘോഷം / നൃത്തം ഏതാണ് ?

Tap the question or an option to reveal the answer

A.ദീപാവലി
B.കുംഭമേള
C.ദുർഗ്ഗാപൂജ
D.ഗർബാ നൃത്തം

45.എസ്. കെ. പൊറ്റെക്കാട്ടിന്റെ കൃതികളെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.യാത്രാനുഭവങ്ങൾ 'സഞ്ചാരിയുടെ ഗീതങ്ങൾ' എന്ന പേരിൽ കവിതകളായി ആവിഷ്കരിച്ചിട്ടുണ്ട്
B.കോഴിക്കോടിനടുത്തുള്ള 'മുക്കം' എന്ന ഉൾനാടൻ ഗ്രാമത്തെ പശ്ചാത്തലമാക്കി എഴുതിയ നോവലാണ് 'വിഷകന്യക'
C.ആത്മകഥാപരമായ നോവലെന്ന് എസ്. കെ. പൊറ്റെക്കാട്ട് തന്നെ വിശേഷിപ്പിച്ച കൃതിയാണ് 'ഒരു ദേശത്തിന്റെ കഥ'
D.എസ്.കെ. പൊറ്റെക്കാട്ട് രചിച്ച നാടകമാണ് 'അച്ഛൻ'

46.A = ÷, B = +, C = -, D = × എങ്കിൽ 15 D 2 B 14 A 7 C 10 ന്റെ വിലയെന്ത്?

Tap the question or an option to reveal the answer

A.20
B.21
C.22
D.23

47.25000 രൂപ മുടക്കി 500 കിലോഗ്രാം അരി വാങ്ങി. 900 രൂപ ഇറക്കുകൂലിയും 1500 രൂപ വാഹനക്കൂലിയും ചെലവായി. 300 രൂപ ലാഭം കിട്ടണമെങ്കിൽ 1 കിലോ അരി എത്ര രൂപയ്ക്ക് വിൽക്കണം?

Tap the question or an option to reveal the answer

A.54.5
B.55.5
C.54.3
D.55.4

48.ഒരു ക്ലോക്കിലെ 1, 4, 8 ചേർന്ന് ഒരു ത്രികോണം നിർമ്മിച്ചാൽ ത്രികോണത്തിലെ മൂന്ന് കോണുകൾ എത്ര ഡിഗ്രി വീതമായിരിക്കും?

Tap the question or an option to reveal the answer

A.45, 60, 75
B.55, 50, 75
C.45, 60, 70
D.45, 50, 75

49.(5³ × 5 × √5) ÷ 5^(-7/2) = 5^(a+3) ആയാൽ 'a' യുടെ വില എത്ര?

Tap the question or an option to reveal the answer

A.4
B.5
C.6
D.7

50.4, 15, 6, 12, 8, 7, 10, ____ അടുത്ത സംഖ്യ ഏത്?

Tap the question or an option to reveal the answer

A.0
B.1
C.2
D.3

51.8000 രൂപ 10% സാധാരണ പലിശയ്ക്ക് ഒരു ബാങ്കിൽ നിക്ഷേപിച്ചാൽ എത്ര വർഷം കഴിയുമ്പോൾ തുക ഇരട്ടിയാകും?

Tap the question or an option to reveal the answer

A.20
B.5
C.10
D.15

52.8-ന്റെ ആദ്യത്തെ 30 ഗുണിതങ്ങളുടെ ശരാശരി എത്ര?

Tap the question or an option to reveal the answer

A.200
B.125
C.130
D.124

53.PRINTER എന്ന വാക്കിനെ NPGLRCP ഈ രീതിയിൽ കോഡ് ചെയ്താൽ MOUSE എന്ന വാക്കിനെ എങ്ങനെ കോഡ് ചെയ്യും?

Tap the question or an option to reveal the answer

A.KMQSC
B.KQMSC
C.KMSQC
D.KMSCQ

54.അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ പത്തു മടങ്ങാണ്. പത്തു വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ രണ്ടു മടങ്ങിനേക്കാൾ ആറ് കൂടുതലാണ് എന്നാൽ അച്ഛന്റെ വയസ്സ് എത്ര?

Tap the question or an option to reveal the answer

A.40
B.30
C.20
D.10

55.ഒരാൾ തന്റെ സമ്പാദ്യത്തിന്റെ 50% മകനും 30% മകൾക്കും നൽകി. അദ്ദേഹത്തിന്റെ കൈയിൽ 60,000 രൂപ ബാക്കി ഉണ്ടെങ്കിൽ മകൾക്ക് കൊടുത്തത് എത്ര?

Tap the question or an option to reveal the answer

A.50,000
B.90,000
C.80,000
D.30,000

56.Complete the sentence with the correct option : If you had gone there, you ______

Tap the question or an option to reveal the answer

A.would meet
B.would have met
C.will meet
D.will have met

57.Pick out the correctly spelt word from the following :

Tap the question or an option to reveal the answer

A.Receive
B.Recieve
C.Reseive
D.Resieve

58.Fill in the blank using the appropriate form of the verb : The government decided to abolish ______.

Tap the question or an option to reveal the answer

A.ration
B.rationing
C.rations
D.rationism

59.Select the appropriate question tag : I am good, ______?

Tap the question or an option to reveal the answer

A.am I?
B.amn't I?
C.aren't I?
D.isn't I?

60.Choose the correct plural form of the word LOUSE :

Tap the question or an option to reveal the answer

A.Louses
B.Lice
C.Lices
D.Lousen

61.The antonym of 'mitigate' is :

Tap the question or an option to reveal the answer

A.Aggravate
B.Alleviate
C.Stubborn
D.Lessen

62.Use the correct preposition : She is good ______ Mathematics.

Tap the question or an option to reveal the answer

A.on
B.at
C.in
D.for

63.Choose the correct article : I saw ______ one-eyed man.

Tap the question or an option to reveal the answer

A.an
B.a
C.The
D.None of these

64.Past tense of shoot is :

Tap the question or an option to reveal the answer

A.shooted
B.shot
C.shooten
D.shoten

65.Choose the correct alternative : Neither of us ______ coffee.

Tap the question or an option to reveal the answer

A.like
B.liked
C.likes
D.liken

66.ശരിയായ പദം തിരഞ്ഞെടുത്തെഴുതുക :

Tap the question or an option to reveal the answer

A.ഊർദ്ധശ്വാസം
B.ഊർദ്ധ്വശ്വാസം
C.ഊർത്ഥശ്വാസം
D.ഊർത്തശ്വാസം

67.'Wild goose chase' എന്ന ശൈലിയുടെ തർജ്ജമ ഏത്?

Tap the question or an option to reveal the answer

A.ബുദ്ധിമുട്ടിൽകൂടി
B.തക്കം നോക്കുക
C.നിഷ്ഫല യത്നം
D.സമയം പാഴാക്കിക്കളയുക

68.'നിഷ്കാമം' എന്ന പദത്തിന്റെ അർത്ഥമായി വരുന്നതേത്?

Tap the question or an option to reveal the answer

A.കാലം കഴിഞ്ഞത്
B.നിഷേധിക്കപ്പെട്ടിരിക്കുന്നത്
C.നിയമം അനുസരിച്ചുള്ളത്
D.കാമം ഇല്ലാത്തത്

69.ശരിയായ വാക്യം ഏത്?

Tap the question or an option to reveal the answer

A.ആമോദ ഹർഷത്തോടെയാണ് സിനിമാനടനെ ഞങ്ങൾ എതിരേറ്റത്.
B.ആമോദത്തോടെയാണ് സിനിമാനടനെ ഞങ്ങൾ എതിരേറ്റത്.
C.ആമോദത്തോടെയും ഹർഷത്തോടെയും ആണ് സിനിമാനടനെ ഞങ്ങൾ എതിരേറ്റത്
D.ആമോദഹർഷത്തോടെ ഞങ്ങൾ സിനിമാനടനെ എതിരേറ്റു

70.പർവ്വതത്തിന്റെ പര്യായം അല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.പത്രി
B.അദ്രി
C.അചലം
D.ശൈലം

71.'ഉന്നിദ്രം' എന്ന പദം പിരിച്ചെഴുതിയാൽ ലഭിക്കുന്നത് :

Tap the question or an option to reveal the answer

A.ഉൻ+നിദ്രം
B.ഉൺ+നിദ്രം
C.ഉത്+നിദ്രം
D.ഉദ്+നിദ്രം

72.'രക്ഷാകർത്താവ്' എന്നതിന്റെ സ്ത്രീലിംഗ രൂപം ഏത്?

Tap the question or an option to reveal the answer

A.രക്ഷാകർത്രി
B.രക്ഷാധികാരിണി
C.രക്ഷക
D.രജക

73.താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനമല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.വിരുതന്മാർ
B.ധീരന്മാർ
C.ഭാഗവതർ
D.ഭൃത്യന്മാർ

74.'സുനിത കുട്ടികളെ പഠിപ്പിക്കുന്നു'. ഈ വാക്യത്തിൽ ഉപയോഗിച്ചിട്ടുള്ള വിഭക്തി ഏതാണ്?

Tap the question or an option to reveal the answer

A.സംയോജിക
B.പ്രയോജിക
C.സംബന്ധിക
D.പ്രതിഗ്രാഹിക

75.അബ്കാരി നിയമപ്രകാരം ഏത് പ്രായപരിധിയിൽ കുറവുള്ളവർക്കാണ് മദ്യം വിൽപ്പന നടത്താൻ പാടില്ലാത്തത്?

Tap the question or an option to reveal the answer

A.18
B.20
C.23
D.21

76.താഴെപ്പറയുന്നതിൽ ഏതാണ് ശരിയായിട്ടുള്ളത്? 1. കേരളത്തിൽ കള്ള് ഷാപ്പുകൾ തുടങ്ങുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിത്യാരാധനയുള്ള ക്ഷേത്രങ്ങൾ എന്നിവയിൽ നിന്ന് 400 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം. 2. കേരളത്തിൽ ത്രീ സ്റ്റാർ ക്ലാസ്സിഫിക്കേഷൻ വരെയുള്ള ബാറുകൾ തുടങ്ങുമ്പോൾ പൊതുശ്മശാനത്തിൽ നിന്നും 200 മീറ്റർ ദൂരപരിധി പാലിക്കണം. 3. കേരളത്തിൽ ഫൈവ് സ്റ്റാർ ക്ലാസ്സിഫിക്കേഷൻ വരെയുള്ള ബാറുകൾ തുടങ്ങുമ്പോൾ എസ്.സി/എസ്.റ്റി കോളനികളിൽ നിന്നു 50 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം. 4. കേരളത്തിൽ ടൂറിസ്റ്റ് സ്ഥലങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ ബിയർ പാർലറുകൾ പുതിയതായി തുടങ്ങുമ്പോൾ നിത്യാരാധനാലയങ്ങളിൽ നിന്നുള്ള ദൂരപരിധി ബാധകമല്ല.

Tap the question or an option to reveal the answer

A.2, 3, 4 ശരിയാണ്
B.1, 3, 4 ശരിയാണ്
C.1, 2, 4 ശരിയാണ്
D.1, 2, 3 ശരിയാണ്

77.കേരളത്തിൽ ഒരാൾക്ക് കൈവശം വെയ്ക്കുവാൻ നിയമപരമായി അനുവദിച്ചിട്ടുള്ള അളവ് : 1. കള്ള് - 1.5 ലിറ്റർ 2. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം - 2.5 ലിറ്റർ 3. ഫോറിൻ നിർമ്മിത വിദേശ മദ്യം - 2.5 ലിറ്റർ 4. ബിയർ - 3.5 ലിറ്റർ

Tap the question or an option to reveal the answer

A.1, 2, 3 ശരിയാണ്
B.1, 3, 4 ശരിയാണ്
C.2, 4 ശരിയാണ്
D.2, 3, 4 ശരിയാണ്

78.പാനയോഗ്യമായ മദ്യത്തിന്റെ രാസനാമം ഏതാണ് ?

Tap the question or an option to reveal the answer

A.CH3OH
B.C2H5OH
C.C6H6O6
D.CH3COOH

79.താഴെ പറയുന്നതിൽ നാർക്കോട്ടിക് ഡ്രഗ് (Narcotic Drug) ഏതാണ്?

Tap the question or an option to reveal the answer

A.എം.ഡി.എം.എ
B.നൈട്രോസെപാം
C.കറുപ്പ് (ഒപ്പിയം)
D.എൽ.എസ്.ഡി

80.എൻ.ഡി.പി.എസ്. (NDPS) നിയമ പ്രകാരം കുറ്റകൃത്യം ചെയ്ത ഒരാൾക്ക് ബഹുമാനപ്പെട്ട കോടതിക്ക് നല്കാൻ കഴിയുന്ന പരമാവധി ശിക്ഷ?

Tap the question or an option to reveal the answer

A.20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും
B.10 വർഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും
C.20 വർഷം കഠിന തടവു മാത്രം
D.വധശിക്ഷ

81.ഡിസ്റ്റിലറി ആൻഡ് വെയർ ഹൗസ് റൂൾസ് പ്രകാരം വെയർ ഹൗസ് ഒരു ബോണ്ടഡ് പ്രിമൈസസ് (Bonded Premises) ആയി കണക്കാക്കപ്പെടുന്നതിന്റെ അർത്ഥം എന്താണ്?

Tap the question or an option to reveal the answer

A.അവിടെ നികുതി പൂർണ്ണമായി അടച്ച മദ്യം മാത്രമേ സൂക്ഷിക്കൂ
B.നികുതി അടയ്ക്കാതെ സർക്കാർ മേൽനോട്ടത്തിൽ മദ്യം സൂക്ഷിക്കാം
C.സ്വകാര്യ ഉടമസ്ഥതയിലുള്ള സംഭരണ കേന്ദ്രം
D.കോടതി ഉത്തരവോടെ മാത്രമുള്ള സംഭരണം

82.ഡിസ്റ്റിലറി റൂൾസ് പ്രകാരം മദ്യം നഷ്ടപ്പെടുകയോ ചോർച്ച സംഭവിക്കുകയോ ചെയ്താൽ ഉത്തരവാദിത്വം ആരുടേത് ആയിരിക്കും? 1. ട്രാൻസ്പോർട്ടർ 2. എക്സൈസ് വകുപ്പ് 3. ബന്ധപ്പെട്ട ലൈസൻസ് ഉടമ 4. ജില്ലാ ഭരണകൂടം

Tap the question or an option to reveal the answer

A.1 & 2
B.2 & 4
C.3
D.3 & 2

83.കേരളത്തിൽ ഡിസ്റ്റിലറി നിയമങ്ങൾ നിലവിൽ വന്ന വർഷം ഏതാണ് ?

Tap the question or an option to reveal the answer

A.1077 (ME)
B.1968
C.1965
D.1963

84.കേരള സംസ്ഥാനത്ത് താഴെ തന്നിരിക്കുന്നവയിൽ ഡ്രൈ ഡേ (Dry Day) അല്ലാത്തവ ഏത്?

Tap the question or an option to reveal the answer

A.ശ്രീനാരായണ ഗുരു ജയന്തി
B.ദുഃഖ വെള്ളി
C.ക്രിസ്മസ് ദിനം
D.അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം

85.കേരള സർക്കാർ അംഗീകൃത വിനോദ സഞ്ചാര മേഖലയിൽ ബാർ ഹോട്ടൽ പ്രവർത്തന സമയം :

Tap the question or an option to reveal the answer

A.രാവിലെ 10 മുതൽ രാത്രി 10 മണി വരെ
B.രാവിലെ 9 മുതൽ രാത്രി 10 മണി വരെ
C.രാവിലെ 10 മുതൽ രാത്രി 12 മണി വരെ
D.രാവിലെ 10 മുതൽ രാത്രി 11 മണി വരെ

86.ഫോർ സ്റ്റാർ ഹോട്ടലിന് FL-3 ലൈസൻസ് (ബാർ) ലഭിക്കണമെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അമ്പലം, പള്ളി, ശ്മശാനം എന്നിവയിൽ നിന്ന് വേണ്ട ദൂരപരിധി എത്രയാണ് ?

Tap the question or an option to reveal the answer

A.150 മീറ്റർ
B.50 മീറ്റർ
C.400 മീറ്റർ
D.250 മീറ്റർ

87.COTPA, 2003 പ്രകാരം : (A) 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു. (B) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു.

Tap the question or an option to reveal the answer

A.(A) മാത്രം
B.(B) മാത്രം
C.(A) & (B)
D.20 വയസ്സിനു താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു.

88.30 റൂമിന് മുകളിലുള്ള ഹോട്ടൽ, 30 പേർക്ക് മുകളിൽ ഇരിപ്പിടമുള്ള റെസ്റ്റോറന്റ്, എയർപോർട്സ് എന്നിവയിൽ COTPA, 2003 പ്രകാരം :

Tap the question or an option to reveal the answer

A.പുകവലി നിരോധിച്ചിരിക്കുന്നു.
B.പ്രത്യേകം പുക വലിക്കുന്നതിനുള്ള സ്ഥല സൗകര്യം നൽകണം
C.പുകവലിച്ചാൽ 250 രൂപ പിഴ ഈടാക്കും
D.ഇവയൊന്നുമല്ല

89.സിഗരറ്റ് പാക്കറ്റിലോ, പുകയില ഉത്പന്നങ്ങളുടെ പാക്കറ്റിലോ ഇംഗ്ലീഷ് ഭാഷയിൽ ലേബൽ ഉപയോഗിച്ചിട്ടുള്ളതെങ്കിൽ COTPA, 2003 പ്രകാരം :

Tap the question or an option to reveal the answer

A.ഇംഗ്ലീഷ് ഭാഷയിൽ മുന്നറിയിപ്പ് നൽകേണ്ടതാണ്.
B.ഇംഗ്ലീഷ് ഭാഷയിലും ഹിന്ദി ഭാഷയിലും മുന്നറിയിപ്പ് നൽകേണ്ടതാണ്.
C.ഇംഗ്ലീഷ്, ഹിന്ദി, ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ മുന്നറിയിപ്പ് നൽകേണ്ടതാണ്.
D.ഇവയൊന്നുമല്ല

90.വിമുക്തി മിഷന്റെ പദ്ധതി പ്രകാരം കോളേജ് തലത്തിൽ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് കോളേജ് ക്യാമ്പസിൽ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഏതാണ് ?

Tap the question or an option to reveal the answer

A.ഉണർവ്
B.ശ്രദ്ധ
C.നേർക്കൂട്ടം
D.നേർവഴി

91.വിമുക്തി മിഷന്റെ എക്സ് ഒഫീഷ്യോ ചെയർമാൻ ആരാണ്?

Tap the question or an option to reveal the answer

A.എക്സൈസ് കമ്മീഷണർ
B.മുഖ്യമന്ത്രി
C.എക്സൈസ് മന്ത്രി
D.വിമുക്തി മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

92.വിമുക്തി മിഷനുമായി ബന്ധമില്ലാത്തത് ഏതാണ്?

Tap the question or an option to reveal the answer

A.ബോധവൽക്കരണം
B.ഡീ-അഡിക്ഷൻ
C.കൗൺസിലിംഗ്
D.ലഹരി കടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക

93.ഒരു റെസ്റ്റോറന്റ് ജീവനക്കാരൻ അവിടുത്തെ ബാത്റൂമിൽ ഒളിപ്പിച്ച ഫോൺ ഉപയോഗിച്ച് വീഡിയോസ് റെക്കോർഡ് ചെയ്തു അവയെ ഒരു അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്തു. ഈ കേസിൽ, താഴെ കൊടുത്തിരിക്കുന്നവയിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ലെ ഏറ്റവും പ്രസക്തമായ സെക്ഷൻ/സെക്ഷനുകൾ തിരഞ്ഞെടുക്കുക :

Tap the question or an option to reveal the answer

A.സെക്ഷൻ 66E മാത്രം
B.സെക്ഷൻ 66E, 67 രണ്ടും
C.സെക്ഷൻ 66E, 67A രണ്ടും
D.സെക്ഷൻ 66E, 67B രണ്ടും

94.ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥൻ, തന്റെ ഔദ്യോഗിക നിർവഹണത്തിനിടെ ലഭിച്ച ആധാർ കാർഡുകളുടെ ഡിജിറ്റൽ കോപ്പികൾ സുഹൃത്തിന് കൈമാറി. ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ലെ ഏതു സെക്ഷൻ ഇവിടെ പ്രസക്തമാകുന്നു?

Tap the question or an option to reveal the answer

A.സെക്ഷൻ 43
B.സെക്ഷൻ 65
C.സെക്ഷൻ 70
D.സെക്ഷൻ 72