All question papers

Degree Prelims 2025 Stage 1 Question Paper

95 questions with answers · Degree Level

Practice this paper

1.താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിൽ ഏതെല്ലാമാണ് ശീത യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നത്? (i) ക്യൂബൻ മിസൈൽ പ്രതിസന്ധി (ii) പേൾ ഹാർബർ ആക്രമണം (iii) വിയറ്റ്നാം യുദ്ധം (iv) നാറ്റോയുടെ രൂപീകരണം (v) മ്യൂണിക് സമ്മേളനം

Tap the question or an option to reveal the answer

A.(i), (iii), (iv) മാത്രം
B.(i), (ii), (v) മാത്രം
C.(i), (iii), (v) മാത്രം
D.(i), (ii), (iv) മാത്രം

2.മുഗൾ വാസ്തുവിദ്യയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? (i) ഫത്തേപൂർ സിക്രിയിൽ കോട്ട സമുച്ചയം സ്ഥാപിച്ചത് ഷാജഹാനാണ് (ii) ചെങ്കോട്ടയിലേക്കുള്ള ഉയർന്ന കവാടം ബുലന്ദ് ദർവാസ എന്നറിയപ്പെടുന്നു (iii) ഡൽഹിയിലെ മോത്തി മസ്ജിദ് നിർമ്മിച്ചത് ജഹാംഗീർ ആണ്

Tap the question or an option to reveal the answer

A.എല്ലാം ശരിയാണ്
B.(i), (ii) മാത്രം ശരിയാണ്
C.(i), (iii) മാത്രം ശരിയാണ്
D.തന്നിരിക്കുന്നവയിൽ ഒന്നും ശരിയല്ല

3.താഴെ പറയുന്നവയിൽ ഏതാണ് 1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമത്തിന്റെ ഭാഗമല്ലാത്തത്? (i) മൗണ്ട് ബാറ്റൺ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് 1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസ്സാക്കിയത് (ii) 1947 ഓഗസ്റ്റ് 15 മുതൽ ഇന്ത്യയെ സ്വതന്ത്രവും പരമാധികാരവുമായ ഒരു രാജ്യമായി പ്രഖ്യാപിച്ച നിയമമാണിത് (iii) ബ്രിട്ടീഷ് രാജാവ് നിയമിക്കേണ്ട ഗവർണ്ണർ ജനറലിന്റെ ഓഫീസ് ഈ നിയമം സ്ഥാപിച്ചു (iv) ഇന്ത്യൻ നാട്ടുരാജ്യങ്ങൾ ഇന്ത്യൻ ഡൊമിനിയനിൽ ചേരണമെന്ന് ഈ നിയമം നിർബന്ധിച്ചു

Tap the question or an option to reveal the answer

A.(i) മാത്രം
B.(iii) മാത്രം
C.(iv) മാത്രം
D.(i), (iii), (iv) മാത്രം

4.താഴെപ്പറയുന്നവരിൽ ആരൊക്കെയായിരുന്നു വൈക്കം സത്യാഗ്രഹത്തിലെ പ്രധാന നേതാക്കൾ? (i) ടി.കെ. മാധവൻ (ii) കെ.പി. കേശവ മേനോൻ (iii) മന്നത്തു പത്മനാഭൻ (iv) ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള (v) സി.വി. കുഞ്ഞിരാമൻ

Tap the question or an option to reveal the answer

A.(i), (ii), (iii) മാത്രം
B.(i), (ii), (iv), (v) മാത്രം
C.(i), (iii), (iv), (v) മാത്രം
D.മുകളിൽ പറഞ്ഞവരെല്ലാം

5.റഷ്യൻ വിപ്ലവത്തെക്കുറിച്ചുള്ള ഈ പ്രസ്താവനകളിൽ ഏതൊക്കെയാണ് ശരി? (i) പണിമുടക്കുകൾ നടത്താൻ രൂപീകരിച്ച തൊഴിലാളി പ്രതിനിധികളുടെ ഒരു സംഘമായിരുന്നു 'സോവിയറ്റ്' (ii) ബോൾഷെവിക്കുകളുടെ അന്തിമ ലക്ഷ്യം സോഷ്യലിസം സ്ഥാപിക്കുക എന്നതല്ല, മറിച്ച് ഒരു റിപ്പബ്ലിക് സ്ഥാപിക്കുക എന്നതായിരുന്നു (iii) ലെനിൻ സർക്കാരിന്റെ ആദ്യ പ്രവൃത്തി സമാധാന ഉത്തരവ് അംഗീകരിച്ചതായിരുന്നു. അതിലൂടെ റഷ്യ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് പിന്മാറി, റഷ്യക്ക് പല പ്രദേശങ്ങളും നഷ്ടപ്പെട്ടു (iv) ഒന്നാം ലോകമഹായുദ്ധസമയത്ത് വീണുപോയ ഒരേയൊരു രാജവംശമായിരുന്നു റോമനോവ് രാജവംശം

Tap the question or an option to reveal the answer

A.(i), (ii) മാത്രം
B.(i), (iii) മാത്രം
C.(i), (iv) മാത്രം
D.തന്നിരിക്കുന്നവയിൽ ഒന്നും ശരിയല്ല

6.നിസ്സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? (i) 1920 ഓഗസ്റ്റ് 1 ന് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു (ii) ഹിന്ദുക്കൾക്കിടയിലെ തൊട്ടുകൂടായ്മ നീക്കം ചെയ്യലും ഹിന്ദു-മുസ്ലീം ഐക്യം പ്രോത്സാഹിപ്പിക്കലും പരിപാടികളുടെ ഭാഗമായിരുന്നു (iii) ഏതു വിധേനയും സ്വയംഭരണം നേടിയെടുക്കുക എന്നതായിരുന്നു നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യം (iv) ചൗരി ചൗര സംഭവം നിസ്സഹകരണ പ്രസ്ഥാനം നിർത്തിവയ്ക്കുന്നതിലേക്ക് നയിച്ചു

Tap the question or an option to reveal the answer

A.(i), (ii), (iv) മാത്രം
B.(ii), (iii), (iv) മാത്രം
C.(i), (iii), (iv) മാത്രം
D.മുകളിൽ പറഞ്ഞവയെല്ലാം

7.താഴെ പറയുന്നവയിൽ ഏതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം? (i) അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുക (ii) രാഷ്ട്രങ്ങൾക്കിടയിൽ സൗഹൃദബന്ധം വളർത്തിയെടുക്കുക (iii) അന്താരാഷ്ട്ര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്തുക (iv) മനുഷ്യാവകാശങ്ങളോടും മൗലിക സ്വാതന്ത്ര്യങ്ങളോടുമുള്ള ബഹുമാനം പ്രോത്സാഹിപ്പിക്കുക

Tap the question or an option to reveal the answer

A.(i), (ii), (iii) മാത്രം
B.(ii), (iii), (iv) മാത്രം
C.(i), (iii), (iv) മാത്രം
D.മുകളിൽ പറഞ്ഞവയെല്ലാം

8.കേരളത്തിലെ സാമൂഹിക-മത നവീകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ്?

Tap the question or an option to reveal the answer

A.1903-ൽ ശ്രീനാരായണ ഗുരുവിന്റെ ആഭിമുഖ്യത്തിൽ എസ്എൻഡിപി യോഗം രൂപീകരിച്ചു
B.1905-ൽ ഡോ. പൽപു ആണ് സാധുജനപരിപാലന സഭ സ്ഥാപിച്ചത്
C.1908-ൽ യോഗക്ഷേമ സഭ സ്ഥാപിതമായി
D.1914-ൽ മന്നത്തു പത്മനാഭനാണ് എൻഎസ്എസ് സ്ഥാപിച്ചത്

9.താഴെപ്പറയുന്നവയിൽ ഏതാണ് 1857-ലെ കലാപത്തിന്റെ ഫലമായി ഉണ്ടായത്? (i) ബ്രിട്ടീഷ് പാർലമെന്റ് ബെറ്റർ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പാസ്സാക്കി (ii) ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചു, ഇന്ത്യ ബ്രിട്ടീഷ് രാജ്ഞി ഏറ്റെടുത്തു (iii) ഇന്ത്യയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന ഓഫീസ് സൃഷ്ടിക്കപ്പെട്ടു (iv) സാമുദായിക പ്രാതിനിധ്യവും ഡയാർക്കിയും നിലവിൽ വന്നു

Tap the question or an option to reveal the answer

A.(i), (ii), (iv) മാത്രം
B.(ii), (iii), (iv) മാത്രം
C.(i), (ii), (iii) മാത്രം
D.മുകളിൽ പറഞ്ഞവയെല്ലാം

10.താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് വലിയ തോതിലുള്ള ദുരന്തനിവാരണ ആസൂത്രണത്തിൽ ടോപ്പോഗ്രാഫിക് മാപ്പുകളുടെ ഒരു പ്രധാന പരിമിതിയെ ഏറ്റവും നന്നായി വിവരിക്കുന്നത്?

Tap the question or an option to reveal the answer

A.അവ കൃത്യമായ ഉയരത്തിന്റെ വിശദാംശങ്ങൾ നൽകുന്നു. എന്നാൽ പ്രകൃതി ദുരന്തങ്ങൾ കാരണം ഭൂപ്രദേശത്തുണ്ടാകുന്ന തത്സമയ മാറ്റങ്ങൾ കണക്കിലെടുക്കാൻ അവയ്ക്ക് കഴിഞ്ഞേക്കില്ല
B.അവ ഉയരം ചിത്രീകരിക്കുന്നതിന് സ്റ്റാൻഡേർഡ് കോണ്ടൂർ ലൈനുകൾ ഉപയോഗിക്കുന്നു. ഇത് നഗര, ഗ്രാമീണ ഭൂപ്രകൃതികളെ വേർതിരിച്ചറിയാൻ അനുയോജ്യമല്ലാതാക്കുന്നു
C.ടോപ്പോഗ്രാഫിക് മാപ്പുകൾ ജലശാസ്ത്രപരമായ സവിശേഷതകളെക്കുറിച്ച് വിപുലമായ വിവരങ്ങൾ നൽകുന്നു. എന്നാൽ മനുഷ്യനിർമ്മിത അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നു
D.ടോപ്പോഗ്രാഫിക് മാപ്പുകൾ സ്ഥിരമായ ഭൂപ്രദേശ വിശകലനത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതിനാൽ നഗരപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ ആസൂത്രണത്തിന് അവ ഉപയോഗിക്കാൻ കഴിയില്ല

11.ഭൂമിശാസ്ത്രപരമായ ഒരു സമയപരിധിക്കുള്ളിൽ ഭൂപ്രദേശത്തെ രൂപപ്പെടുത്തുന്നതിൽ കാലാവസ്ഥയും ഭൂരൂപീകരണ പ്രക്രിയകളും തമ്മിലുള്ള പരസ്പരബന്ധം ഏറ്റവും നന്നായി വ്യക്തമാക്കുന്ന സാഹചര്യം താഴെ പറയുന്നവയിൽ ഏതാണ്?

Tap the question or an option to reveal the answer

A.കാര്യമായ അപക്ഷയം ഇല്ലാതിരുന്നിട്ടും, വേഗത്തിലുള്ള നദീജന്യ മണ്ണൊലിപ്പ് പ്രബലമായ, ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശം
B.ഒരു പെരിഗ്ലേഷ്യൽ പ്രദേശം, അവിടെ ആവർത്തിച്ചുള്ള മരവിപ്പിക്കൽ-ഉരുകൽ ചക്രങ്ങൾ വസ്തുക്കളുടെ സ്ഥാനചലനത്തിനും ക്രമീകൃത ഭൂതല രൂപീകരണത്തിനും കാരണമാകുന്നു
C.ഉയർന്ന താപനിലയും വരണ്ട സാഹചര്യങ്ങളും കാരണം രാസപരമായ അപക്ഷയം ഭൗതിക അപക്ഷയത്തെ മറികടക്കുന്ന ഒരു മരുഭൂമി പരിസ്ഥിതി
D.സമുദ്രനിരപ്പ് ഉയരുകയും കൊടുങ്കാറ്റ് പ്രവർത്തനം വർദ്ധിക്കുകയും ചെയ്തിട്ടും തുടർച്ചയായ നിക്ഷേപം അനുഭവപ്പെടുന്ന ഒരു തീരപ്രദേശം

12.ഭാരതത്തിന്റെ ഭൂമിശാസ്ത്രാത്മക സവിശേഷതകൾ മൺസൂൺ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ ഏറ്റവും നല്ല രീതിയിൽ വിശദീകരിക്കുന്നത് ഏത് പ്രസ്താവനയാണ്?

Tap the question or an option to reveal the answer

A.ഹിമാലയങ്ങൾ തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ വടക്കോട്ട് കടന്നുപോകുന്നത് തടഞ്ഞ് അവയെ ഉപഭൂഖണ്ഡത്തിൽ മഴ പെയ്യിക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഡെക്കാൻ പീഠഭൂമിക്ക് മൺസൂൺ വിതരണം ചെയ്യുന്നതിൽ യാതൊരു പങ്കുമില്ല
B.പടിഞ്ഞാറൻ ഘട്ടങ്ങൾ, കിഴക്കൻ ഘട്ടങ്ങൾ, ഹിമാലയങ്ങൾ, ഡെക്കാൻ പീഠഭൂമി എന്നിവ ഒരുമിച്ചു കൂടിയുള്ള ഓറോഗ്രാഫിക്ക് ഫലങ്ങൾ, കാറ്റിന്റെ വഴിതിരിവ്, മഴ നിഴൽ മേഖല എന്നിവ വഴി മൺസൂൺ മഴയുടെ വിതരണത്തെ സ്വാധീനിക്കുന്നു. ഇത് പ്രാദേശിക വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നു
C.ഭാരതത്തിന്റെ അർദ്ധദ്വീപ് ആകൃതിക്ക് മൺസൂണിനെ സ്വാധീനിക്കാനാകില്ല, കാരണം മൺസൂൺ കാറ്റുകൾ പ്രധാനമായും എൽ നിനോ, ITCZ എന്നിവ പോലുള്ള ആഗോള ഘടകങ്ങൾ നിയന്ത്രിക്കുന്നു
D.താർ മരുഭൂമി ഒരു ഉയർന്ന മർദ്ദ മേഖല സൃഷ്ടിച്ച് ഈർപ്പമുള്ള കാറ്റുകൾ ആകർഷിക്കുകയും എല്ലാ ഭാഗങ്ങളിലും ഒരേ രീതിയിലുള്ള മഴ ലഭ്യമാകുന്നതിനും സഹായിക്കുന്നു

13.ഭാരതീയ മൺസൂണിന്റെ തീവ്രതയും വ്യത്യാസവും നിർണ്ണയിക്കുന്നതിനെ ഏറ്റവും ഉചിതമായി വിശദീകരിക്കുന്നത് ഏത്?

Tap the question or an option to reveal the answer

A.ഭാരതീയ മൺസൂൺ സമുദ്രത്തിലും കരയിലും ഉള്ള താപനില വ്യത്യാസത്താൽ മാത്രമാണ് നിയന്ത്രിക്കപ്പെടുന്നത്, ആഗോള കാലാവസ്ഥാ സംഭവങ്ങൾ ഇതിൽ ബാധചെയ്യുന്നില്ല
B.അന്തർട്രോപ്പിക്കൽ കോൺവർജൻസ് സോൺ (ITCZ) എന്നതിന്റെ സ്ഥാനമാറ്റം, ജെറ്റ് സ്ട്രീം, ഭൗമശാസ്ത്ര പ്രതിഘാതങ്ങൾ (ഒറോഗ്രഫിക് എഫക്റ്റ്), ENSO സംഭവങ്ങൾ എന്നിവയുടെ സംയുക്ത സ്വാധീനമാണ് ഭാരതീയ മൺസൂൺ രൂപപ്പെടുത്തുന്നത്
C.തെക്കുപടിഞ്ഞാറൻ മൺസൂണും വടക്കുകിഴക്കൻ മൺസൂണും പരസ്പരം ബന്ധമില്ലാത്ത വ്യത്യസ്തമായ പ്രതിഭാസങ്ങളാണ്
D.പശ്ചിമഘട്ടവും ഹിമാലയങ്ങളും മഴയുടെ തീവ്രത വർദ്ധിപ്പിക്കുന്ന ഒരു കാരണം മാത്രമാണ്, ഇവ വേനൽക്കാല വരൾച്ചയ്ക്കോ പ്രാദേശിക വ്യത്യാസങ്ങൾക്കോ കാരണമാകില്ല

14.പാലക്കാട് ചുരത്തിന്റെ പ്രാദേശിക കാലാവസ്ഥയിലും മനുഷ്യ പ്രവർത്തനങ്ങളിലുമുള്ള വിപുലമായ സ്വാധീനം ഏറ്റവും ഉചിതമായി വിശദീകരിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ്?

Tap the question or an option to reveal the answer

A.ഇത് തെക്കുപടിഞ്ഞാറൻ മൺസൂൺ കാറ്റുകൾ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നത് തടയുന്നു
B.ഇത് ജൈവവൈവിധ്യത്തിന് ഒരു തടസ്സമായി പ്രവർത്തിക്കുന്നു
C.കാലാവസ്ഥാ ഗേറ്റ്‌വേയായി പ്രവർത്തിക്കുന്നു; ഈർപ്പമുള്ള കാറ്റുകൾ കടത്തിവിട്ട് മഴ വിതരണത്തെ സ്വാധീനിക്കാനും, അതോടൊപ്പം സാമ്പത്തികവും ചരിത്രപരവുമായ ബന്ധങ്ങൾ രൂപപ്പെടുത്താനും സഹായിക്കുന്നു
D.ഇതിന്റെ പ്രധാന പ്രസക്തി ഗതാഗതവുമായി ബന്ധപ്പെട്ടതാണ്, കാലാവസ്ഥയിലോ ജൈവവൈവിധ്യത്തിലോ അത്ര സ്വാധീനമില്ല

15.താഴെപ്പറയുന്നവയിൽ ഏതാണ് ദേശീയ വരുമാനം എന്നറിയപ്പെടുന്നത്?

Tap the question or an option to reveal the answer

A.മൊത്ത ആഭ്യന്തര ഉൽപ്പന്നം (GDP)
B.മൊത്ത ദേശീയ ഉൽപ്പന്നം (GNP)
C.ഘടകമൂല്യത്തിൽ അറ്റ ദേശീയ ഉൽപ്പന്നം (NNP at factor cost)
D.വ്യക്തിഗത വരുമാനം (Personal Income)

16.ഏത് പഞ്ചവത്സര പദ്ധതിയാണ് 'ഗരിബി ഹടാവോ' (ദാരിദ്ര്യ നിർമ്മാർജനം) ലക്ഷ്യമിട്ടത്?

Tap the question or an option to reveal the answer

A.മൂന്നാമത്തെ പഞ്ചവത്സര പദ്ധതി
B.നാലാമത്തെ പഞ്ചവത്സര പദ്ധതി
C.ആറാമത്തെ പഞ്ചവത്സര പദ്ധതി
D.അഞ്ചാമത്തെ പഞ്ചവത്സര പദ്ധതി

17.നീതി ആയോഗിന്റെ ഘടനയെക്കുറിച്ചുള്ള സത്യമായ പ്രസ്താവന ഏതൊക്കെയാണ്? (i) ഭാരതത്തിന്റെ പ്രധാനമന്ത്രി നീതി ആയോഗിന്റെ ചെയർമാനാണ് (ii) പ്ലാനിംഗ് കമ്മീഷനെ പോലെ നീതി ആയോഗിനും സ്ഥിരമായ അഞ്ച് വർഷത്തെ കാലാവധി ഉണ്ട് (iii) നീതി ആയോഗിന്റെ ഭരണസമിതിയിൽ എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ഉൾപ്പെടുന്നു (iv) നീതി ആയോഗ് ഒരു സ്വയംഭരണ ഭരണഘടനാ സ്ഥാപനമാണ്

Tap the question or an option to reveal the answer

A.(i) മാത്രം
B.(i), (iii) മാത്രം
C.(i), (iii), (iv) മാത്രം
D.(iii), (iv) മാത്രം

18.നികുതി വരുമാനവും നികുതിയേതര വരുമാനവും സംബന്ധിച്ച ശരിയായ പ്രസ്താവന ഏത്? (i) നികുതി വരുമാനം വ്യക്തികളിൽ നിന്നും ബിസിനസ്സുകളിൽ നിന്നുമാണ് ഈടാക്കുന്നത്, എന്നാൽ നികുതിയേതര വരുമാനം ബിസിനസ്സുകളിൽ നിന്ന് മാത്രമാണ് ഈടാക്കുന്നത് (ii) നികുതി വരുമാനം സർക്കാർ നിർബന്ധിതമായി ഈടാക്കുന്ന നികുതികളിലൂടെ ലഭിക്കുന്ന വരുമാനമാണ്. അതേസമയം നികുതിയേതര വരുമാനം സർക്കാർ സേവനങ്ങൾ, ഫീസ്, നിക്ഷേപങ്ങൾ എന്നിവ വഴി ലഭിക്കുന്നതാണ് (iii) നികുതി വരുമാനവും നികുതിയേതര വരുമാനവും സർക്കാറിലേക്കുള്ള നിർബന്ധിത പേയ്മെന്റുകളാണ് (iv) നികുതിയേതര വരുമാനത്തിൽ പിഴകളിൽ നിന്നും ശിക്ഷകളിൽ നിന്നും കിട്ടുന്ന വരുമാനം ഉൾപ്പെടുന്നു. എന്നാൽ പലിശ വരുമാനം ഉൾപ്പെടുന്നില്ല

Tap the question or an option to reveal the answer

A.(i) മാത്രം
B.(ii) മാത്രം
C.(ii), (iv) മാത്രം
D.(i), (ii), (iv) മാത്രം

19.റവന്യൂ കമ്മിയും ധനക്കമ്മിയും തമ്മിലുള്ള വ്യത്യാസം ശരിയായി വ്യക്തമാക്കുന്ന പ്രസ്താവന ഏത്?

Tap the question or an option to reveal the answer

A.റവന്യൂ കമ്മി ഉണ്ടാകുന്നത് റവന്യൂ വരുമാനം റവന്യൂ ചിലവിനേക്കാൾ കുറവാകുമ്പോഴാണ്. അതേസമയം ധനക്കമ്മി പ്രതിനിധീകരിക്കുന്നത് കടബാധ്യത കൂടാതെയുള്ള ആകെ വരവിൽ നിന്ന് അധികമായി വരുന്ന ആകെ ചിലവാണ്.
B.റവന്യൂ കമ്മി ആകെ വരുമാനത്തിനും ആകെ ചെലവിനുമിടയിലുള്ള വ്യത്യാസമാണ്. അതേസമയം ധനക്കമ്മി പൊതുകടം ഒഴിച്ചുള്ള നികുതി വരവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു
C.വരുമാന കമ്മിയിൽ കടബാധ്യതയില്ലാത്ത മൂലധന ചെലവുകൾ ഉൾപ്പെടുന്നു. അതേസമയം ധനക്കമ്മിയിൽ റവന്യൂ ചെലവുകളും മൂലധന ചെലവുകളും ഉൾപ്പെടുന്നു
D.റവന്യൂ കമ്മി എന്നത് റവന്യൂ ചിലവും റവന്യൂ വരുമാനവും തമ്മിലുള്ള വ്യത്യാസമാണ്. അതേസമയം ധനക്കമ്മി എന്നത് കടബാധ്യതയോടുകൂടിയ ആകെ വരുമാനത്തിൽ നിന്ന് അധികമായി വരുന്ന ചിലവാണ്

20.എല്ലാ സർക്കാർ സേവനങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഇന്ത്യയിലെ പൗരന്മാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവണ്മെന്റ് ആരംഭിച്ച ഒരു സംരംഭമാണ് നാഷണൽ ഇ-ഗവേണൻസ് പ്ലാൻ (NeGP). താഴെപ്പറയുന്ന ഏത് വകുപ്പുകളാണ് നാഷണൽ ഇ-ഗവേണൻസ് പ്ലാൻ (NeGP) രൂപീകരിച്ചത്? (i) ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (ii) ഭരണ പരിഷ്കാരങ്ങളുടെയും പൊതുപരാതികളുടെയും വകുപ്പ് (iii) കേന്ദ്ര ഇ-ഗവേണൻസ് വകുപ്പ് (iv) ഇന്ത്യൻ ഇൻഫർമേഷൻ ടെക്നോളജി ഓഫീസ്

Tap the question or an option to reveal the answer

A.Only (i)
B.Only (i) & (ii)
C.Only (iii)
D.All of the above

21.വിവരാവകാശ നിയമത്തിലെ സെക്ഷൻ 24 പ്രകാരം, കേരള സർക്കാർ ചില സംഘടനകളെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ താഴെപ്പറയുന്ന ഏത് സാഹചര്യങ്ങളിലാണ് വിവരങ്ങൾ നൽകാൻ അവർ ബാധ്യസ്ഥരായിട്ടുള്ളത്? (i) പോലീസിംഗ് (ii) അഴിമതി (iii) മനുഷ്യാവകാശ ലംഘനങ്ങൾ (iv) അഭിമാനക്കൊലകൾ

Tap the question or an option to reveal the answer

A.Only (i)
B.Only (ii) & (iii)
C.Only (iii)
D.All of the above

22.താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയുള്ളത്? (i) 1985-ൽ ഭരണഘടനയിൽ ചേർത്തു (ii) 52-ാം ഭേദഗതി നിയമം (iii) 10-ാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Tap the question or an option to reveal the answer

A.Only (i)
B.Only (i) and (ii)
C.Only (iii)
D.All of the above

23.വകുപ്പുവൽക്കരണത്തിന്റെ നാല് അടിസ്ഥാനങ്ങൾ "4Ps" എന്നറിയപ്പെടുന്നു. അവ ഏതെല്ലാം? (i) ഉദ്ദേശ്യം (Purpose) (ii) സ്ഥാനക്കയറ്റം (Promotion) (iii) പ്രക്രിയ (Process) (iv) വ്യക്തികളും സ്ഥലവും (Persons and Place)

Tap the question or an option to reveal the answer

A.Only (i)
B.Only (iii)
C.Only (i), (iii) & (iv)
D.All of the above

24.2024-ലെ മനുഷ്യാവകാശ ദിനത്തിന്റെ പ്രമേയം എന്തായിരുന്നു? (i) “നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി, ഇപ്പോൾ” (ii) “എല്ലാവർക്കും സ്വാതന്ത്ര്യം, സമത്വം, നീതി” (iii) “എല്ലാവർക്കും അന്തസ്സ്, സ്വാതന്ത്ര്യം, നീതി” (iv) “സമത്വം - അസമത്വങ്ങൾ കുറയ്ക്കൽ, മനുഷ്യാവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ”

Tap the question or an option to reveal the answer

A.Only (i)
B.Only (ii)
C.Only (iii)
D.Only (iv)

25.73-ാം ഭേദഗതി നിയമം നേരിട്ട് ബാധകമല്ലാത്ത സംസ്ഥാനം/സംസ്ഥാനങ്ങൾ തിരിച്ചറിയുക : (i) നാഗാലാന്റ് (ii) മിസോറം (iii) ജമ്മു & കാശ്മീർ (iv) മേഘാലയ

Tap the question or an option to reveal the answer

A.(i) & (ii)
B.(i), (ii) & (iv)
C.(ii) & (iii)
D.(i), (ii), (iii) & (iv)

26.ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്ത തീയതികൾ യഥാക്രമം ഏവ?

Tap the question or an option to reveal the answer

A.ഓഗസ്റ്റ് 15, 1947 / ജനുവരി 26, 1949
B.ഓഗസ്റ്റ് 15, 1947 / ജനുവരി 26, 1950
C.നവംബർ 26, 1949 / ജനുവരി 26, 1950
D.നവംബർ 26, 1949 / നവംബർ 26, 1950

27.ഭരണഘടനാ സംവിധാനത്തിന്റെ പരാജയത്തിന്റെ പേരിൽ ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നടപ്പിലാക്കാനുള്ള വകുപ്പ് ഏതാണ്?

Tap the question or an option to reveal the answer

A.ആർട്ടിക്കിൾ 352
B.ആർട്ടിക്കിൾ 356
C.ആർട്ടിക്കിൾ 360
D.ആർട്ടിക്കിൾ 368

28.ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 താഴെ പറയുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.തൊട്ടുകൂടായ്മ നിർത്തലാക്കൽ
B.തുല്യ അവസരത്തിനുള്ള അവകാശം
C.പദവികൾ നിർത്തലാക്കൽ
D.ചൂഷണത്തിനെതിരായ അവകാശം

29."മാറ്റുവിൻ ചട്ടങ്ങളെ സ്വയ-മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” - കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണിത്?

Tap the question or an option to reveal the answer

A.ദുരവസ്ഥ
B.കരുണ
C.ചണ്ഡാലഭിക്ഷുകി
D.വീണപൂവ്

30.ഏത് അനുഷ്ഠാനകലയുമായി ബന്ധപ്പെട്ടാണ് “കടമ്മനിട്ട” എന്ന സ്ഥലം പ്രശസ്തമായത്?

Tap the question or an option to reveal the answer

A.തെയ്യം
B.പൂരം
C.പടയണി
D.ഗരുഡൻതൂക്കം

31.കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട് "സമത്വസമാജം" എന്ന സാമുദായിക സംഘടന ആരംഭിച്ച നവോത്ഥാന നായകൻ ആര്?

Tap the question or an option to reveal the answer

A.ചട്ടമ്പി സ്വാമികൾ
B.വാഗ്ഭടാനന്ദൻ
C.തൈക്കാട് അയ്യാവ്
D.അയ്യാ വൈകുണ്ഠ സ്വാമികൾ

32.മികച്ച നടനുള്ള ദേശീയപുരസ്കാരം ആദ്യമായി മലയാളത്തിന് നേടിത്തന്നത് ശ്രീ. പി.ജെ. ആന്റണിയാണ്. സിനിമ ഏത്?

Tap the question or an option to reveal the answer

A.പിറവി
B.പൊന്തൻമാട
C.നിർമ്മാല്യം
D.നെയ്ത്തുകാരൻ

33.'അംബ' കേന്ദ്രകഥാപാത്രമായി വരുന്ന സമകാലീന മലയാള നോവൽ ഏത്?

Tap the question or an option to reveal the answer

A.സമുദ്രശില
B.ഉല
C.ആരാച്ചാർ
D.നിങ്ങൾ

34.ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ "ചേരമാൻ ജുമാ മസ്ജിദ്" സ്ഥിതിചെയ്യുന്ന സ്ഥലം ഏത്?

Tap the question or an option to reveal the answer

A.ബീമാപള്ളി
B.കൊടുങ്ങല്ലൂർ
C.മലപ്പുറം
D.കോഴിക്കോട്

35.“ഭയകൗടില്യലോഭങ്ങൾ വളർക്കില്ലൊരു നാടിനെ" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച മലയാള ദിനപ്പത്രം ഏത്?

Tap the question or an option to reveal the answer

A.ദേശാഭിമാനി
B.മാതൃഭൂമി
C.കേസരി
D.സ്വദേശാഭിമാനി

36.ഒളിമ്പിക്സ് സത്യപ്രതിജ്ഞ ആദ്യമായി നടത്തിയ വർഷം ഏതാണ് ?

Tap the question or an option to reveal the answer

A.1920
B.1944
C.1936
D.1928

37.“ലിബറോ" (Libero) എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.ബാസ്കറ്റ്ബോൾ
B.റഗ്ബി
C.വോളിബോൾ
D.ഐസ് ഹോക്കി

38.ബംഗ്ലാദേശിന്റെ ദേശീയ കളി ഏതാണ് ?

Tap the question or an option to reveal the answer

A.ക്രിക്കറ്റ്
B.ഫുട്ബോൾ
C.ഖോ-ഖോ
D.കബഡി

39.താഴെ പറയുന്നവയിൽ സ്പ്രെഡ്ഷീറ്റ് അല്ലാത്തവ ഏതാണ്? (i) ലിബ്രെ ഓഫീസ് കാൽക്ക് (ii) മൈക്രോസോഫ്റ്റ് എക്സൽ (iii) ആപ്പിൾ നമ്പേഴ്സ് (iv) ഗൂഗിൾ ഷീറ്റ്സ്

Tap the question or an option to reveal the answer

A.(i) & (iii) മാത്രം
B.(ii) & (iv) മാത്രം
C.(i), (iii) & (iv) മാത്രം
D.മുകളിൽ പറയുന്നവ ഒന്നും അല്ല

40.ഹാർഡ് ഡിസ്ക് എന്ന സെക്കന്ററി സ്റ്റോറേജ് ഡിവൈസ് എന്താണ് ?

Tap the question or an option to reveal the answer

A.മാഗ്നെറ്റിക് സ്റ്റോറേജ് ഡിവൈസ് ആണ്
B.ഒപ്റ്റിക്കൽ സ്റ്റോറേജ് ഡിവൈസ് ആണ്
C.ഫ്ലാഷ് മെമ്മറി ഡിവൈസ് ആണ്
D.മുകളിൽ പറഞ്ഞവ ഒന്നും അല്ല

41.താഴെ പറയുന്നവയിൽ ഏതു പ്ലാറ്റ്ഫോം ആണ് വീഡിയോ കോൺഫറൻസിന് ഉപയോഗിക്കുന്നത്? (i) മൈക്രോസോഫ്റ്റ് ടീംസ് (ii) ഗൂഗിൾ മീറ്റ് (iii) സൂം (iv) ഗൂഗിൾ ക്ലൗഡ്

Tap the question or an option to reveal the answer

A.(i), (iii), (iv) മാത്രം
B.(i), (ii), (iii) മാത്രം
C.(ii), (iii), (iv) മാത്രം
D.(i), (ii), (iv) മാത്രം

42.ഓൺലൈൻ ഹരാസ്മെന്റ് ഏത് വിഭാഗത്തിൽ പെടുന്നു?

Tap the question or an option to reveal the answer

A.ഫിഷിംഗ്
B.സ്പാമിങ്
C.സൈബർ ബുള്ളിയിങ്
D.ഹാക്കിംഗ്

43.LAN, WAN എന്നിവയെ സംബന്ധിച്ച് ശരിയായത് ഏതെല്ലാമാണ്? (i) WAN, LAN നേക്കാൾ കൂടുതൽ പ്രദേശം ഉൾക്കൊള്ളുന്നു (ii) LAN നു WAN നേക്കാൾ വേഗത ഉണ്ട് (iii) WAN നു LAN നേക്കാൾ വില കുറവാണ് (iv) LAN ന്റെ പൂർണ്ണനാമം ലാർജ് ഏരിയ നെറ്റ്‌വർക്ക് എന്നതാണ്

Tap the question or an option to reveal the answer

A.(i) & (ii) മാത്രം
B.(ii) & (iii) മാത്രം
C.(iii) & (iv) മാത്രം
D.(i) & (iv) മാത്രം

44.ഇന്ത്യയുടെ ദേശീയ ബഹിരാകാശ ദിനാഘോഷത്തെ സംബന്ധിച്ച ശരിയായ വാക്യം/വാക്യങ്ങൾ തെരഞ്ഞെടുക്കുക : (i) എല്ലാ വർഷവും ആഗസ്റ്റ് 23 ന് ആചരിച്ചു വരുന്നു (ii) 'ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കൽ : ഇന്ത്യയുടെ ബഹിരാകാശ സാഗ' എന്നതാണ് ദേശീയ ബഹിരാകാശ ദിനം 2024-ന്റെ പ്രമേയം (iii) ഇത് ചന്ദ്രയാൻ-3 ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ് (iv) ഇത് ചൊവ്വ ഭ്രമണപഥ ദൗത്യത്തിന്റെ വിജയസൂചകമായുള്ള ആചരണമാണ് (v) ഇത് ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ച് പൗരന്മാർക്കിടയിൽ വർദ്ധിച്ച ആവേശവും അവബോധവും സൃഷ്ടിക്കുന്നു

Tap the question or an option to reveal the answer

A.എല്ലാ വാക്യങ്ങളും ശരിയാണ്
B.(i), (iii) & (v) എന്നിവ ശരിയാണ്
C.(iii) മാത്രം ശരിയാണ്
D.(ii) & (iii) മാത്രം ശരിയാണ്

45.ന്യൂട്ടന്റെ സാർവ്വത്രിക ഗുരുത്വാകർഷണ നിയമ സമവാക്യത്തിൽ F = G (m₁ m₂ / r²) 'G', 'r' എന്നിവ യഥാക്രമം എന്താണ് ?

Tap the question or an option to reveal the answer

A.ന്യൂട്ടോണിയൻ ഗുരുത്വാകർഷണ സ്ഥിരാങ്കം (6.674 × 10⁻¹¹ m³ kg⁻¹ s⁻²) & പിണ്ഡ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരം
B.ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (9.8 m s⁻²) & കണികൾ തമ്മിലുള്ള ദൂരം
C.ഗുരുത്വാകർഷണ സ്ഥിരാങ്കം & കണികയുടെ ആരം
D.ഗുരുത്വാകർഷണം മൂലമുള്ള ത്വരണം & കണങ്ങളുടെ ആരങ്ങളുടെ ഗുണനഫലം

46.ആഗോള താപന സാദ്ധ്യത (Global Warming Potential, GWP) സംബന്ധിച്ച ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക : (i) കാർബൺ ഡൈ ഓക്സൈഡിനെ അപേക്ഷിച്ച് അന്തരീക്ഷത്തിൽ ഒരു ഹരിതഗൃഹ വാതകം കുടുക്കുന്ന താപത്തിന്റെ അളവിനെ സൂചിപ്പിക്കുന്നു (ii) ഒരു വാതകത്തിന്റെ GWP അതിന്റെ വികിരണ കാര്യക്ഷമതയെ മാത്രം ആശ്രയിച്ചിരിക്കുന്നു (iii) GWP കണക്കാക്കാൻ റഫറൻസായി ഉപയോഗിക്കുന്ന വാതകമാണ് മീഥേൻ (iv) GWP പലപ്പോഴും നൂറു വർഷത്തെ കാലയളവിലാണ് കണക്കാക്കുന്നത് (v) ഹരിതഗൃഹവാതകങ്ങളുടെ ആവാസവ്യവസ്ഥയിലെ ഒന്നിലധികം കൈമാറ്റങ്ങൾ സന്തുലിതമാക്കുന്നതിനും ഉദ്‌വമനം കുറക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും GWP ആശയം ഉപയോഗിക്കുന്നു

Tap the question or an option to reveal the answer

A.എല്ലാ വാക്യങ്ങളും ശരിയാണ്
B.(ii) & (iii) മാത്രം ശരിയാണ്
C.(i), (iv) & (v) എന്നിവ ശരിയാണ്
D.(ii), (iii) & (v) എന്നിവ ശരിയാണ്

47.IUPAC രസതന്ത്രത്തിലെ മികച്ച പത്ത് സാങ്കേതിക വിദ്യകൾ (2024) പ്രഖ്യാപനത്തെ അടിസ്ഥാനമാക്കി ശരിയായ ഗ്രൂപ്പിംഗ് തിരിച്ചറിയുക :

Tap the question or an option to reveal the answer

A.ആക്റ്റീവ് അഡ്സോർപ്ഷൻ, അപ്ടാമേർസ്, എംഎക്സീൻസ്, ട്രൈബോഇലക്ട്രിക്ക് നാനോ ജനറേറ്റേർസ്
B.കൃത്രിമ പേശികൾ, അപ്ടാമേർസ്, ഫോട്ടോകാറ്റലിറ്റിക്ക് ഹൈഡ്രജൻ, ട്രൈബോ ഇലക്ട്രിക്ക് നാനോ ജനറേറ്റേർസ്
C.ആക്റ്റീവ് അഡ്സോർപ്ഷൻ, ഏറോജൽ, എംഎക്സീൻസ്, സോഡിയം അയോൺ ബാറ്ററി
D.ഏറോജൽ, നാനോസൈംസ്, സോഡിയം അയോൺ ബാറ്ററി, സോളാർ ഇന്ധനങ്ങൾ

48.2016-ൽ ആധുനിക ആവർത്തനപ്പട്ടികയിൽ നാലു പുതിയ മൂലകങ്ങൾ ചേർക്കപ്പെട്ടു. അങ്ങനെ ആവർത്തനപ്പട്ടികയിലെ ഏഴാമത്തെ പിരീഡ് പൂർത്തിയായി. താഴെക്കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ നിന്ന് പുതുതായി ചേർത്ത മൂലകങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത ഒറ്റ മൂലകം തിരഞ്ഞെടുക്കുക :

Tap the question or an option to reveal the answer

A.മോസ്കോവിയം
B.ടെന്നസിൻ
C.ഒഗനെസൺ
D.ലിവർമോറിയം

49.ഇപ്പോൾ ഹെലന് 41 വയസ്സും മകൾക്ക് 9 വയസ്സുമാണ്. എത്ര വർഷം കഴിഞ്ഞ് ഹെലന് മകളുടെ മൂന്നിരട്ടി പ്രായം ഉണ്ടാകും?

Tap the question or an option to reveal the answer

A.3
B.5
C.7
D.9

50.ഒരു ഗണിത പരീക്ഷയിൽ വിജയശതമാനം 87.5% ആയിരുന്നു. ആകെ 7 വിദ്യാർത്ഥികൾ പരാജയപ്പെട്ടാൽ എത്ര വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടുണ്ടാകും?

Tap the question or an option to reveal the answer

A.48
B.56
C.46
D.54

51.5 പുരുഷന്മാരോ 12 സ്ത്രീകളോ അടങ്ങുന്ന ഒരു സംഘത്തിന് ഒരു പ്രത്യേക ജോലി 78 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെങ്കിൽ 5 പുരുഷന്മാരും 12 സ്ത്രീകളും ഒരുമിച്ച് പ്രവർത്തിച്ചാൽ അതേ ജോലി പൂർത്തിയാക്കാൻ എത്ര സമയമെടുക്കും?

Tap the question or an option to reveal the answer

A.44
B.39
C.36
D.ഇതൊന്നുമല്ല

52.ഒരു ജ്യാമിതീയ ശ്രേണിയുടെ അഞ്ചാമത്തെ പദവും എട്ടാമത്തെ പദവും യഥാക്രമം 27 ഉം 729 ഉം ആണ്. അതിന്റെ പതിനൊന്നാമത്തെ പദം എന്താണ്?

Tap the question or an option to reveal the answer

A.19683
B.59049
C.6561
D.27729

53.0.004 നേക്കാൾ എത്ര മടങ്ങ് വലുതാണ് 0.18?

Tap the question or an option to reveal the answer

A.35
B.40
C.50
D.45

54.ഒരു വാട്ടർ ബോട്ടിലിന് 15 രൂപ വിലയുണ്ട്. അതിൽ കുപ്പിയുടെയും വെള്ളത്തിന്റെയും വില ഉൾപ്പെടുന്നു. വെള്ളത്തിന് കുപ്പിയേക്കാൾ 12 രൂപ കൂടുതലാണെങ്കിൽ, കുപ്പിയുടെ വില എത്രയാണ്?

Tap the question or an option to reveal the answer

A.Rs. 1.50
B.Rs. 2.00
C.Rs. 2.50
D.Rs. 3.00

55.ജോൺ സോണിക്ക് 5% വാർഷിക കൂട്ടുപലിശ നിരക്കിൽ മൂന്ന് വർഷത്തേക്ക് 6 ലക്ഷം രൂപ കടം കൊടുത്തു. 3 വർഷത്തിനുശേഷം ജോണിന് എത്ര തുക ലഭിക്കും?

Tap the question or an option to reveal the answer

A.Rs. 6,61,500
B.Rs. 6,94,575
C.Rs. 6,97,500
D.Rs. 7,02,450

56.വിരമിച്ച ഒമ്പത് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ ശരാശരി പ്രായം 64 ആണ്. ഒരു അംഗം ഗ്രൂപ്പ് വിടുമ്പോൾ, ശരാശരി പ്രായം 62 ആയി കുറയുന്നു. എങ്കിൽ പോയ വ്യക്തിയുടെ പ്രായം എത്രയാണ്?

Tap the question or an option to reveal the answer

A.68
B.72
C.74
D.80

57.5.25 മീറ്റർ നീളത്തിലും 5.10 മീറ്റർ വീതിയിലുമായി, ചതുരാകൃതിയിലുള്ള ഒരു തറ പൂർണ്ണമായും മൂടാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ചതുര ടൈലുകളുടെ എണ്ണം എത്രയാണ്?

Tap the question or an option to reveal the answer

A.1190
B.1180
C.1860
D.None of these

58.ഒരു ക്ലാസ്സിലെ വിദ്യാർത്ഥികളെ തുല്യ നിരകളിൽ നിർത്തുന്നു. ഓരോ വരിയിലും 3 കുട്ടികൾ കൂടുതലാണെങ്കിൽ, ഒരു വരി കുറവായിരിക്കും. ഓരോ വരിയിലും 3 കുട്ടികൾ കുറവാണെങ്കിൽ, 2 വരികൾ കൂടി ഉണ്ടാകും. അപ്പോൾ ക്ലാസ്സിലെ വിദ്യാർത്ഥികളുടെ എണ്ണം എത്രയാണ്?

Tap the question or an option to reveal the answer

A.24
B.36
C.48
D.72

59.85 × 87 × 89 × 91 × 95 × 96 നെ 100 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം എത്രയാണ്?

Tap the question or an option to reveal the answer

A.0
B.1
C.2
D.4

60.ABC, DEF എന്നീ രണ്ട് മൂന്നക്ക സംഖ്യകളിൽ A, B, C, D, E, F എന്നിവ വ്യത്യസ്തമായ പൂജ്യമല്ലാത്ത അക്കങ്ങൾ ആണ്, കൂടാതെ ABC + DEF = 1111, എങ്കിൽ A + B + C + D + E + F ന്റെ മൂല്യം എന്താണ്?

Tap the question or an option to reveal the answer

A.28
B.29
C.30
D.31

61.കൃത്യമായ ഒരു ക്ലോക്ക് രാവിലെ 8 മണി കാണിക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണി കാണിക്കുമ്പോൾ മണിക്കൂർ സൂചി എത്ര ഡിഗ്രി കറങ്ങും?

Tap the question or an option to reveal the answer

A.144°
B.150°
C.168°
D.180°

62.ഒരു ക്ലോക്കിൽ 5 മണിയടിക്കാൻ 8 സെക്കന്റ് എടുക്കും. അതേ ക്ലോക്കിൽ 10 മണിയടിക്കാൻ എത്ര സെക്കന്റ് എടുക്കും?

Tap the question or an option to reveal the answer

A.16
B.8
C.18
D.10

63.ഒരു ക്യൂവിൽ രണ്ട് അറ്റത്തുനിന്നും നിങ്ങൾ 9-ാമത്തെ വ്യക്തിയാണെങ്കിൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട്?

Tap the question or an option to reveal the answer

A.10
B.19
C.17
D.18

64.ആദ്യ 100 എണ്ണൽ സംഖ്യകൾ എഴുതിയാൽ 8 എത്ര തവണ ആവർത്തിക്കും?

Tap the question or an option to reveal the answer

A.10
B.8
C.19
D.20

65.ടാങ്കിന്റെ 1/4 ഭാഗത്തിൽ 135 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയും. 180 ലിറ്റർ വെള്ളം ഉണ്ടെങ്കിൽ ടാങ്കിന്റെ എത്ര ഭാഗമാണ് നിറഞ്ഞിരിക്കുന്നത്?

Tap the question or an option to reveal the answer

A.1/6
B.1/3
C.2/3
D.2/5

66.ശ്രേണിയിലെ അടുത്ത സംഖ്യ കണ്ടെത്തുക : 1, 6, 13, 24, 41, ?

Tap the question or an option to reveal the answer

A.77
B.62
C.66
D.61

67.______ supposed to complete these assignments by afternoon? (i) Should I (ii) Aren't I (iii) Am I

Tap the question or an option to reveal the answer

A.Only (i)
B.Only (ii)
C.Both (ii) and (iii)
D.Only (iii)

68.Students are advised to refrain ______ bad company.

Tap the question or an option to reveal the answer

A.of
B.against
C.for
D.from

69.A few workers participated in the strike, ______?

Tap the question or an option to reveal the answer

A.did they
B.didn't they
C.will they
D.isn't it

70."Where is the bus stand?" said the young man. (Change into indirect speech).

Tap the question or an option to reveal the answer

A.The young man enquired where was the bus stand.
B.The young man asked for the bus stand.
C.The young man wanted to know where the bus stand was.
D.The young man enquired about the bus stand.

71.The singer performed ______ (Choose the correct word order) :

Tap the question or an option to reveal the answer

A.at the concert for two hours melodiously.
B.melodiously for two hours at the concert.
C.for two hours melodiously at the concert.
D.melodiously at the concert for two hours.

72.I expressed my strong desire to learn ______ kayaking ______ canoeing to know the differences.

Tap the question or an option to reveal the answer

A.either...or
B.neither...nor
C.both...and
D.such...that

73.There are no less than fifty packets of noodles in the carton. (Correct the sentence)

Tap the question or an option to reveal the answer

A.There are not less than fifty packets of noodles in the carton.
B.There are no fewer than fifty packets of noodles in the carton.
C.There are not few than fifty packets of noodles in the carton.
D.There are not lesser than fifty packets of noodles in the carton.

74.Next year, I ______ guitar for twenty years.

Tap the question or an option to reveal the answer

A.will play
B.will have been playing
C.will have been played
D.will not be playing

75.Are we not going to finish the lesson today? (Change into Passive voice)

Tap the question or an option to reveal the answer

A.Is the lesson not going to be finished by us today? / Is the lesson going to be finished by us today?
B.Will the lesson be finished today by us?
C.We are not going to finish the lesson today.
D.Will we finish the lesson today?

76.His teacher tried at correct him by giving valuable advices. (Correct the sentence)

Tap the question or an option to reveal the answer

A.His teacher tried to correct him by giving valuable advices.
B.His teacher tried to correct him by giving valuable advises.
C.His teacher tried to correct him by giving valuable advice.
D.His teacher tried at correct him by giving valuable advices.

77.Yesterday Tim parked in a restricted area and the police ______ his truck.

Tap the question or an option to reveal the answer

A.impounded
B.imprisoned
C.impaled
D.interned

78.I was ______ when they rang up and informed that I had won a lottery.

Tap the question or an option to reveal the answer

A.flying off the handle
B.on cloud nine
C.at loggerheads
D.red in the face

79.It was her first appearance in public as a performer in Bollywood movies. (Give one word)

Tap the question or an option to reveal the answer

A.Culmination
B.Omnipresence
C.Debut
D.Masterpiece

80.The weather is suitable for sowing seeds. (Choose a similar word for 'suitable')

Tap the question or an option to reveal the answer

A.congenital
B.congenial
C.contagious
D.converse

81.Choose the word that is spelled incorrectly :

Tap the question or an option to reveal the answer

A.Bureaucrat
B.Entrepreuneur
C.Intelligentsia
D.Septuagenarian

82."respondez s'il vous plait" (RSVP) means :

Tap the question or an option to reveal the answer

A.Please serve on a silver plate
B.Peace be with you
C.You should be responsible
D.Answer please

83.The thieves ______ the apartment while the family was on a vacation.

Tap the question or an option to reveal the answer

A.broke into
B.broke down
C.broke up
D.broke away

84.Antennas ______ able cockroaches to sense their surroundings. (Choose the correct prefix)

Tap the question or an option to reveal the answer

A.dis-
B.un-
C.en-
D.in-

85.The phenomenon of glowing sea water signifies changes in the marine environment. (Plural of 'phenomenon')

Tap the question or an option to reveal the answer

A.phenomenas
B.phenomena
C.phenomenal
D.phenomenum

86.താഴെ കൊടുത്തവയിൽ 'Standard language' എന്നതിന്റെ മലയാള പരിഭാഷയായ പദരൂപം ഏത്?

Tap the question or an option to reveal the answer

A.മാതൃഭാഷ
B.മാനകഭാഷ
C.ദേശീയഭാഷ
D.കൃത്രിമഭാഷ

87.പ്രേഷകൻ എന്ന പദത്തിന്റെ സ്ത്രീലിംഗരൂപം തെരഞ്ഞെടുക്കുക :

Tap the question or an option to reveal the answer

A.പ്രേഷിക
B.പ്രേഷിത
C.പ്രേഷക
D.പ്രേഷകി

88.'താക്കോൽ' എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ?

Tap the question or an option to reveal the answer

A.താ + കോൽ
B.താഴ് + കോൽ
C.താക് + കോൽ
D.താ + ക്കോൽ

89.താഴെ കൊടുത്തവയിൽ ശരിയായ പദരൂപം ഏത്?

Tap the question or an option to reveal the answer

A.വിധ്യാർത്ഥി
B.വിദ്യാർത്തി
C.വിദ്യാർദ്ധി
D.വിദ്യാർത്ഥി

90.ശരിയായ വാക്യം തെരഞ്ഞെടുക്കുക :

Tap the question or an option to reveal the answer

A.അന്യരുടെ കുറ്റം പരസ്യമായി വെട്ടിത്തുറന്ന് പറയുന്നത് നല്ല നയമല്ലെന്ന കാര്യം എപ്പോഴും ഓർക്കണം
B.അന്യരുടെ കുറ്റം പരസ്യമായി തുറന്ന് പറയുന്നത് നല്ല നയമല്ലെന്ന കാര്യം എപ്പോഴും ഓർക്കണം
C.അന്യരുടെ കുറ്റം വെട്ടിത്തുറന്ന് പരസ്യമായി പറയുന്നത് നല്ല നയമല്ലെന്ന കാര്യം എപ്പോഴും ഓർക്കണം
D.അന്യരുടെ കുറ്റം പരസ്യമായി പറയുന്നത് നല്ല നയമല്ലെന്ന കാര്യം എപ്പോഴും ഓർക്കണം

91.താഴെ കൊടുത്തവയിൽ ബഹുവചനരൂപം അല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.മാരാർ
B.അവർ
C.ധീരർ
D.ചിലർ

92.'പാർവ്വതീജാനീ' എന്ന പദം ഘടകപദങ്ങളായി വേർതിരിക്കുന്നതെങ്ങനെ?

Tap the question or an option to reveal the answer

A.പാർവ്വതിയിൽ ജനിച്ചവൻ
B.പാർവ്വതിയുടെ ജനനിയായിട്ടുള്ളവൾ
C.പാർവ്വതി ജായയായിട്ടുള്ളവൻ
D.പാർവ്വതിയുടെ ജനകനായിട്ടുള്ളവൻ

93.'സർപ്പന്യായം' എന്ന ശൈലിയുടെ അർത്ഥം തെരഞ്ഞെടുക്കുക :

Tap the question or an option to reveal the answer

A.ഉള്ളിൽ വിദ്വേഷവും പുറമെ അനുകമ്പയും പ്രകടിപ്പിക്കുക
B.വലിയവരെ പിന്താങ്ങുക
C.അന്യരുടെ അധ്വാനത്തിന്റെ ഫലം തട്ടിയെടുത്ത് ജീവിക്കുക
D.അധിക്ഷേപിച്ചു പറയുക

94.പ്ര + മാനം എന്നീ ശബ്ദങ്ങൾ ചേർത്തെഴുതിയാൽ കിട്ടുന്ന രൂപം ഏത്?

Tap the question or an option to reveal the answer

A.പ്രമാനം
B.പ്രമനം
C.പ്രാമാണം
D.പ്രമാണം

95.തുടക്കം തന്നെ ഒടുക്കവും ആയിത്തീരുന്ന അവസ്ഥയെ കുറിക്കുന്ന പഴഞ്ചൊല്ല് ഏത്?

Tap the question or an option to reveal the answer

A.കുല പഴുക്കുമ്പോൾ സംക്രാന്തി
B.വീട്ടിലെ കാര്യവും വരമ്പത്തെ വീമ്പും
C.കന്നിപറിക്കലും കടലാട്ടവും ഒരുമിച്ച്
D.ഉറവുതന്നെ വിളയിൽ കൈവച്ചു