All question papers

Degree Prelims 2026 Stage 3 Question Paper

95 questions with answers · Degree Level

Practice this paper

1.കേരളത്തിലെ ഡച്ച് ശക്തിയെക്കുറിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി? (i) 1741-ൽ കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ രാജാവ് മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി. (ii) മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിലെ കോട്ടകൾ ശക്തിപ്പെടുത്തുന്നതിന് ഡച്ചുകാർ സഹായം ചെയ്തു. (iii) ഡച്ചുകാർ തദ്ദേശീയ ഭിഷഗ്വരനായ ഇട്ടി അച്യുതന്റെ സഹായത്തോടെ ഹോർട്ടസ് മലബാറിക്കസ് തയ്യാറാക്കി.

Tap the question or an option to reveal the answer

A.i ഉം iii ഉം മാത്രം
B.i ഉം ii ഉം മാത്രം
C.ii ഉം iii ഉം മാത്രം
D.മുകളിൽ പറഞ്ഞവയെല്ലാം (i, ii, iii)

2.1920-ൽ "തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭ" രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയുടെ പേര് പറയുക : (i) ശ്രീ നാരായണ ഗുരു (ii) സഹോദരൻ അയ്യപ്പൻ (iii) വേലുക്കുട്ടി അരയൻ

Tap the question or an option to reveal the answer

A.i മാത്രം
B.ii മാത്രം
C.iii മാത്രം
D.മുകളിൽ പറഞ്ഞവ ഒന്നുമല്ല

3.മുഗൾ കാലഘട്ടത്തിലെ രാജാ തോഡർമലിന്റെ ബന്ദോബസ്ത് എന്തിനെ സൂചിപ്പിക്കുന്നു?

Tap the question or an option to reveal the answer

A.മൻസബ്ദാരി
B.സബ്തി
C.ചെഹ്റ
D.സാറ്റും സവാറും

4.1717-ൽ മുഗൾ ചക്രവർത്തിയായ ഫാറൂഖ്ഷിയാറുടെ അടുക്കലേക്ക് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദൗത്യം നയിച്ച് ഒരു റോയൽ ഫിർമാൻ നേടുന്നതിൽ വിജയിച്ചത് ആരാണ്?

Tap the question or an option to reveal the answer

A.ജോൺ സർമാൻ
B.വില്യം ഹോക്കിൻസ്
C.വില്യം ഹാമിൽട്ടൺ
D.എഡ്വേർഡ് സ്റ്റീഫൻസൺ

5.1919-ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട് (Montagu-Chelmsford Reforms) വ്യക്തമായി നിർവചിച്ചത് എന്തിനെയാണ്?

Tap the question or an option to reveal the answer

A.നിയമസഭയും എക്സിക്യൂട്ടീവും തമ്മിലുള്ള അധികാര വിഭജനം
B.സ്റ്റേറ്റ് സെക്രട്ടറിയുടെയും വൈസ്രോയിയുടെയും അധികാരങ്ങൾ
C.വൈസ്രോയിയുടെയും പ്രവിശ്യാ ഗവർണർമാരുടെയും അധികാരപരിധി
D.കേന്ദ്ര, പ്രവിശ്യാ സർക്കാരുകളുടെ അധികാരപരിധി

6.മദ്രാസ് ലേബർ യൂണിയൻ (1918) സ്ഥാപിച്ചത് ആരാണ്?

Tap the question or an option to reveal the answer

A.എൻ. എം ജോഷി
B.അനസൂയ സാരാഭായ്
C.ബി. പി. വാഡിയ
D.എസ്.എ. ഡാങ്കെ

7.തോമസ് ജെഫേഴ്സൺ സഹസ്ഥാപകനായ അമേരിക്കൻ രാഷ്ട്രീയ പാർട്ടി ഏതാണ്?

Tap the question or an option to reveal the answer

A.ഫെഡറലിസ്റ്റ്
B.വിഗ്സ്
C.ടോറി
D.ഡെമോക്രാറ്റിക് - റിപ്പബ്ലിക്കൻസ്

8."എന്താണ് തേർഡ് എസ്റ്റേറ്റ്?" (What is the Third Estate?) എന്ന സ്വാധീനശക്തിയുള്ള വിപ്ലവ ലഘുലേഖ എഴുതിയത് ആരാണ്?

Tap the question or an option to reveal the answer

A.മോണ്ടെസ്ക്യൂ
B.മോണ്ടെസ്ക്യൂ II
C.വോൾട്ടയർ
D.അബ്ബെ സിയേസ്

9.പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സമൂഹം മൂന്ന് എസ്റ്റേറ്റുകളായി വിഭജിക്കപ്പെട്ടിരുന്നു, ______ എസ്റ്റേറ്റിലെ അംഗങ്ങൾ മാത്രമാണ് നികുതി അടച്ചിരുന്നത്.

Tap the question or an option to reveal the answer

A.മൂന്നാമത്തേത്
B.ഒന്നാമത്തേത്
C.അഞ്ചാമത്തേത്
D.മുകളിൽ പറഞ്ഞവയെല്ലാം

10.ഗൾഫ് സ്ട്രീം താഴെ പറയുന്നവയിൽ ഏത് സമുദ്രത്തിലെ ഒരു ചൂടുള്ള സമുദ്ര പ്രവാഹമാണ്?

Tap the question or an option to reveal the answer

A.അറ്റ്ലാന്റിക്
B.ഇന്ത്യൻ
C.പസഫിക്
D.ആർട്ടിക്

11.താഴെ പറയുന്നവയിൽ ഏറ്റവും ചെറിയ സ്കെയിലിൽ (Small Scale) വരച്ചിരിക്കുന്ന ഭൂപടങ്ങൾ ഏതാണ്?

Tap the question or an option to reveal the answer

A.കഡാസ്ട്രൽ ഭൂപടങ്ങൾ
B.ചുവര് ഭൂപടങ്ങൾ
C.ടോപ്പോഷീറ്റുകൾ
D.അറ്റ്ലസുകൾ

12.താഴെ പറയുന്നവയിൽ ഏതാണ് ഒരു ഉപദ്വീപീയ നദി (Peninsular River)?

Tap the question or an option to reveal the answer

A.ഗംഗ
B.ഗോദാവരി
C.കാളി ഗന്ധകി
D.കോസി

13.താഴെ പറയുന്നവയിൽ ഏതാണ് പുനരുപയോഗിക്കാൻ കഴിയാത്ത (പരമ്പരാഗത) ഊർജ്ജ രൂപം?

Tap the question or an option to reveal the answer

A.സൗരോർജ്ജം
B.തിരമാല ഊർജ്ജം
C.ജലവൈദ്യുതി
D.ആണവോർജ്ജം

14.ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ഏതാണ് ?

Tap the question or an option to reveal the answer

A.ഗ്രേറ്റ് റാൻ ഓഫ് കച്ച്
B.നീലഗിരി
C.അഗസ്ത്യമല
D.ഗ്രേറ്റ് നിക്കോബാർ

15.സ്ഥിരവിലയിലുള്ള ജി.ഡി.പി.യിലെ (GDP at constant prices) വർദ്ധനവ് എന്തിനെ പ്രതിഫലിപ്പിക്കുന്നു?

Tap the question or an option to reveal the answer

A.ഒരു രാജ്യത്തിന്റെ നാമമാത്ര ജി.ഡി.പി.യിലെ വർദ്ധനവ്
B.പണപ്പെരുപ്പത്തിലെ കുറവ്
C.ഒരു രാജ്യത്തിന്റെ യഥാർത്ഥ ജി.ഡി.പി.യിലെ വർദ്ധനവ് (Real GDP)
D.കൂടുതൽ സാധനങ്ങളുടെ ഉൽപാദനവും വിലയിലെ കുറവും

16.ഇനിപ്പറയുന്നവയിൽ ഏതാണ് സർക്കാരിന്റെ അന്തർനിർമ്മിത സ്റ്റെബിലൈസർ നയത്തിന്റെ (Built-in-stabilizer Policy) ഭാഗമല്ലാത്തത്?

Tap the question or an option to reveal the answer

A.തൊഴിലില്ലായ്മ പെൻഷനിലെ വർദ്ധനവ്
B.കാർഷിക സംഭരണ വിലകളിലെ വർദ്ധനവ്
C.വ്യക്തിഗത ആദായ നികുതി നിരക്കിലെ വർദ്ധനവ്
D.വിധവ പെൻഷനിലെ വർദ്ധനവ്

17.ജി.ഡി.പി. ഡിഫ്ലേറ്റർ (GDP Deflator) ഏത് അനുപാതത്തെയാണ് ചിത്രീകരിക്കുന്നത്?

Tap the question or an option to reveal the answer

A.യഥാർത്ഥ ജി.ഡി.പി.യിൽ നിന്ന് നാമമാത്ര ജി.ഡി.പി.യിലേക്ക്
B.നാമമാത്ര ജി.ഡി.പി.യിൽ നിന്ന് യഥാർത്ഥ ജി.എൻ.പി.യിലേക്ക്
C.യഥാർത്ഥ ജി.ഡി.പി.യിൽ നിന്ന് നാമമാത്ര ജി.എൻ.പി.യിലേക്ക്
D.നാമമാത്ര ജി.ഡി.പി.യിൽ നിന്ന് യഥാർത്ഥ ജി.ഡി.പി.യിലേക്ക്

18.വേതന തൊഴിൽ (Wage Employment) പ്രോത്സാഹിപ്പിക്കുന്നതിന് ഇനിപ്പറയുന്നവയിൽ ഏതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്?

Tap the question or an option to reveal the answer

A.എം.ജി.എൻ.ആർ.ഇ.ജി.എ (മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം)
B.പി.എം.എ.വൈ (പ്രധാനമന്ത്രി ആവാസ് യോജന)
C.പി.എം.എം.വൈ (പ്രധാനമന്ത്രി മുദ്ര യോജന)
D.പി.എം.ഇ.ജി.പി (പ്രധാനമന്ത്രി തൊഴിൽ ദായക പദ്ധതി)

19.ഇനിപ്പറയുന്നവയിൽ ഏതാണ് മൂലധന വിപണിയിലെ (Capital Market) ഒരു ഉപകരണം?

Tap the question or an option to reveal the answer

A.ഒരു വർഷത്തെ കാലാവധി നിക്ഷേപം
B.10 വർഷത്തെ കാലാവധിയുള്ള ഒരു സർക്കാർ ബോണ്ട്
C.90 ദിവസത്തെ വാണിജ്യ ബിൽ
D.364 ദിവസത്തെ ട്രഷറി ബിൽ

20.എക്സിക്യൂട്ടീവിന്മേലുള്ള നിയമനിർമ്മാണ നിയന്ത്രണത്തിനുള്ള പ്രധാന ഉപകരണങ്ങളായി പാർലമെന്ററി കമ്മിറ്റികളെ കണക്കാക്കുന്നത് എന്തുകൊണ്ടെന്ന് ഇനിപ്പറയുന്നവയിൽ ഏതാണ് ഏറ്റവും നന്നായി വിശദീകരിക്കുന്നത്?

Tap the question or an option to reveal the answer

A.അവ നേരിട്ട് സർക്കാർ നയങ്ങൾ നടപ്പിലാക്കുന്നു
B.അവ ഭരണപരമായ നടപടികളുടെ വിശദമായ പരിശോധന സാധ്യമാക്കുന്നു
C.അവ നിയമസഭയിലെ ചർച്ചകൾ മാറ്റിസ്ഥാപിക്കുന്നു
D.അവ മന്ത്രിമാരുടെ മേൽ ജുഡീഷ്യൽ അധികാരം പ്രയോഗിക്കുന്നു

21.ഇന്ത്യൻ ഭരണസംവിധാനത്തിന്റെ പശ്ചാത്തലത്തിൽ, "ജനറലിസ്റ്റ് അഡ്മിനിസ്ട്രേറ്റർ" (Generalist Administrator) എന്ന ആശയം പ്രാഥമികമായി ഇവരെ സൂചിപ്പിക്കുന്നു :

Tap the question or an option to reveal the answer

A.പ്രത്യേക സാങ്കേതിക വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥർ
B.രാഷ്ട്രീയ പരിഗണനകളിൽ നിയമിതരായ ഉദ്യോഗസ്ഥർ
C.വൈവിധ്യമാർന്ന ഭരണപരമായ റോളുകൾ നിർവഹിക്കാൻ പരിശീലനം ലഭിച്ച സിവിൽ സർവീസുകാർ
D.സംസ്ഥാനതല സേവനങ്ങൾക്കായി മാത്രം നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ

22.ലോക്പാലും ലോകായുക്തയും സ്ഥാപിക്കുന്നതിനെ ഏറ്റവും നന്നായി ന്യായീകരിക്കുന്ന ഭരണ തത്വം ഏതാണ്?

Tap the question or an option to reveal the answer

A.ഭരണപരമായ വികേന്ദ്രീകരണം
B.അധികാരങ്ങളുടെ വേർതിരിവ്
C.സ്ഥാപനപരമായ ഉത്തരവാദിത്തം (Institutional Accountability)
D.രാഷ്ട്രീയ പ്രാതിനിധ്യം

23.ജനാധിപത്യ പ്രവർത്തനത്തിന് രാഷ്ട്രീയ പാർട്ടികൾ അനിവാര്യമായി കണക്കാക്കുന്നത് എന്തുകൊണ്ട്?

Tap the question or an option to reveal the answer

A.അവർ പൊതു താൽപ്പര്യങ്ങൾ സമാഹരിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്നു
B.അവർ വോട്ടർമാരുടെ തിരഞ്ഞെടുപ്പ് പരിമിതപ്പെടുത്തുന്നു
C.അവർ എക്സിക്യൂട്ടീവിനെ നിയന്ത്രിക്കുന്നു
D.അവർ സിവിൽ സമൂഹ സ്ഥാപനങ്ങളെ മാറ്റിസ്ഥാപിക്കുന്നു

24.മനുഷ്യാവകാശങ്ങളെ "സാർവത്രികം" (Universal) എന്ന് വിശേഷിപ്പിക്കുന്നത് പ്രധാനമായും അവ എന്തായതിനാലാണ്?

Tap the question or an option to reveal the answer

A.ദേശീയ ഭരണഘടനകളെ ആശ്രയിച്ചിരിക്കുന്നു
B.എല്ലാ മനുഷ്യർക്കും ഒരുപോലെ ബാധകമാണ്
C.നടപ്പിലാക്കുന്നത് അന്താരാഷ്ട്ര കോടതികൾ ആണ്
D.സർക്കാരുകൾ അനുവദിക്കുന്നു

25.ഏത് മതത്തിലെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾ നേരിട്ട വിവേചനപരമായ അനുഭവങ്ങൾക്ക് മറുപടിയായിട്ടാണ് പൊയ്കയിൽ കുമാരഗുരുദേവൻ പി.ആർ.ഡി.എസ് (PRDS) സ്ഥാപിച്ചത്?

Tap the question or an option to reveal the answer

A.ഹിന്ദു മതം
B.ഇസ്ലാം മതം
C.ക്രിസ്ത്യൻ മതം
D.ഹിന്ദു, ക്രിസ്ത്യൻ മതങ്ങൾ

26.താഴെപ്പറയുന്നവയിൽ, ഏത് രാജ്യത്തിന്റെ അഭിമാനകരമായ ആഗോള വികസന പദ്ധതിയായിരുന്നു OBOR (One Belt One Road)?

Tap the question or an option to reveal the answer

A.അമേരിക്ക
B.റഷ്യ
C.ജപ്പാൻ
D.ചൈന

27.അണ്ണാ ഹസാരെ ഏതുമായി ബന്ധപ്പെട്ടിരുന്നു?

Tap the question or an option to reveal the answer

A.ആണവ വിരുദ്ധ പ്രസ്ഥാനം
B.അഴിമതി വിരുദ്ധ പ്രസ്ഥാനം
C.ജാതി വിരുദ്ധ പ്രസ്ഥാനം
D.സംവരണ വിരുദ്ധ പ്രസ്ഥാനം

28.താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ 11-ാം ഷെഡ്യൂളിൽ വരുന്നത്? (i) ദാരിദ്ര്യ നിർമാർജന പരിപാടി. (ii) സാമൂഹ്യ വനവൽക്കരണം. (iii) സമൂഹ ആസ്തികളുടെ പരിപാലനം. (iv) പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ.

Tap the question or an option to reveal the answer

A.i ഉം ii ഉം മാത്രം
B.ii, iii ഉം iv ഉം മാത്രം
C.i, ii ഉം iv ഉം മാത്രം
D.മുകളിൽ പറഞ്ഞവയെല്ലാം

29.'ഗോൾഡൻ ക്രസന്റ്' (Golden Crescent), 'ഗോൾഡൻ ട്രയാംഗിൾ' (Golden Triangle) എന്നിവ ഏത് അനധികൃത വ്യാപാരത്തെ പ്രതിനിധീകരിക്കുന്നു?

Tap the question or an option to reveal the answer

A.പെട്രോളിയം ഉൽപ്പാദനം
B.തീവ്രവാദ ശൃംഖല
C.കറുപ്പ് ഉൽപ്പാദനം (Opium)
D.സൈബർ കുറ്റകൃത്യം

30.ഇവയിൽ 'തളിയിൽത്താനം' എന്നും അറിയപ്പെടുന്നത് ഏതാണ് ?

Tap the question or an option to reveal the answer

A.രേവതി പട്ടത്താനം
B.മൂഴിക്കുളം കച്ചം
C.മാമാങ്കം
D.മുറജപം

31.മലയാളത്തിൽ ഏറ്റവും കൂടുതൽ ജീവചരിത്രങ്ങൾ എഴുതപ്പെട്ടത് ഇവരിൽ ആരുടേതാണ്?

Tap the question or an option to reveal the answer

A.ചങ്ങമ്പുഴ
B.അയ്യങ്കാളി
C.ശ്രീനാരായണ ഗുരു
D.മന്നത്തു പത്മനാഭൻ

32.ആധുനിക ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ആദർശങ്ങളെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്ന ഒളിമ്പിക് പതാകയുടെ (Olympic Flag) രൂപകൽപ്പന നിർവ്വഹിച്ചത് ആരുടെ നേതൃത്വത്തിലാണ്?

Tap the question or an option to reveal the answer

A.തോമസ് ബാച്ച്
B.ബാരൺ പിയറി ഡി കൂബർട്ടിൻ
C.കിർസ്റ്റി കോവെൻട്രി
D.ഇവാഞ്ചലിസ് സാപ്പാസ്

33.ദുലീപ് ട്രോഫി (Duleep Trophy) ഇനിപ്പറയുന്ന കായിക ഇനങ്ങളിൽ ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?

Tap the question or an option to reveal the answer

A.ഗുസ്തി
B.ഗോൾഫ്
C.ക്രിക്കറ്റ്
D.അത്ലറ്റിക്സ്

34.ഇനിപ്പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക : 1. ഏഷ്യൻ ഹോക്കി ഫെഡറേഷൻ (AHF) ആണ് പുരുഷന്മാരുടെ ഹോക്കി ഏഷ്യാ കപ്പ് സംഘടിപ്പിക്കുന്നത്. 2. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (FIH) നടത്തുന്ന ഒരു അന്താരാഷ്ട്ര ഹോക്കി ടൂർണമെന്റായിരുന്നു ഹോക്കി ചാമ്പ്യൻസ് ട്രോഫി. 3. പ്രൊഫഷണൽ ഗോൾഫിലെ ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെന്റാണ് ഏഷ്യാ കപ്പ്. ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ?

Tap the question or an option to reveal the answer

A.1 മാത്രം
B.1 ഉം 2 ഉം മാത്രം
C.2 ഉം 3 ഉം മാത്രം
D.മുകളിലുള്ളവയെല്ലാം

35.'തപോമയിയുടെ അച്ഛൻ' എന്ന നോവലിനെയും അതിന്റെ രചയിതാവിനെയും കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക : I. ഇ. സന്തോഷ് കുമാർ എഴുതിയ ഈ നോവലിൽ പ്രത്യക്ഷപ്പെടുന്ന പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥിയായി ഗോപാൽ ബറുവയെ ചിത്രീകരിച്ചിരിക്കുന്നു. II. 2024-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് 2025-ൽ അഭിമാനകരമായ വയലാർ അവാർഡ് ലഭിച്ചു. III. മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ ഇ. സന്തോഷ് കുമാർ, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയായ 'അന്ധകാരനഴി' ഉൾപ്പെടെ നിരവധി നോവലുകൾ രചിച്ചിട്ടുണ്ട്. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

Tap the question or an option to reveal the answer

A.I ഉം II ഉം മാത്രം
B.II ഉം III ഉം മാത്രം
C.I ഉം III ഉം മാത്രം
D.I, II & III

36.ചരിത്രപരമായ മലയാള പ്രസിദ്ധീകരണമായ 'ജ്ഞാനനിക്ഷേപ'ത്തെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക : I. മുൻകാല ആനുകാലികങ്ങൾ കൈയെഴുത്തും ലിത്തോഗ്രാഫും ഉപയോഗിച്ചിരുന്നെങ്കിലും, 'ജ്ഞാനനിക്ഷേപം' അച്ചടിക്കായി ചലിക്കുന്ന മലയാള അച്ചുകൾ ഉപയോഗിക്കുകയും 'സംഗതി വിവരങ്ങൾ' എന്ന തലക്കെട്ടിലുള്ള ഉള്ളടക്ക പട്ടിക ഉൾപ്പെടെ ഒരു ഘടനാപരമായ പേജ് ലേഔട്ട് അവതരിപ്പിക്കുകയും ചെയ്തു. II. ബെഞ്ചമിൻ ബെയ്‌ലിയുടെ എഡിറ്റർഷിപ്പിലാണ് പ്രസിദ്ധീകരണം ആരംഭിച്ചതെന്ന് ചരിത്ര ഗവേഷണം സ്ഥിരീകരിക്കുന്നു. III. ആർച്ച്ഡീക്കൻ കോശിയുടെ ആദ്യകാല മലയാള നോവൽ രൂപമായ 'പുല്ലേലിക്കുഞ്ഞ്' 'ജ്ഞാനനിക്ഷേപ'ത്തിന്റെ കോളങ്ങളിൽ പരമ്പരയായി പ്രസിദ്ധീകരിച്ചു. മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

Tap the question or an option to reveal the answer

A.I, II മാത്രം
B.II, III മാത്രം
C.I, III മാത്രം
D.മുകളിൽ പറഞ്ഞവയെല്ലാം

37.'ശ്രീബുദ്ധചരിതം' എന്ന സാഹിത്യകൃതിയെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്? (i) കുമാരനാശാൻ വിവർത്തനം ചെയ്ത സർ എഡ്വിൻ അർണോൾഡിന്റെ 'ദി ലൈറ്റ് ഓഫ് ഏഷ്യ' എന്ന പ്രശസ്ത കൃതിയുടെ മലയാള പരിഭാഷയാണിത്. (ii) കിളിപ്പാട്ട് ശൈലിയിൽ രചിച്ച ഈ കൃതി 1915-ൽ ശാരദാ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചു. (iii) തിരുവിതാംകൂറിലെ രാജകുടുംബമാണ് കേരളത്തിൽ ബുദ്ധമത ദർശനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവർത്തനം പ്രാഥമികമായി നിയോഗിച്ചത്.

Tap the question or an option to reveal the answer

A.i മാത്രം
B.i & ii മാത്രം
C.i & iii മാത്രം
D.മുകളിൽ പറഞ്ഞവയെല്ലാം

38.ഇനിപ്പറയുന്ന സംഭവങ്ങൾ കാലക്രമത്തിൽ ക്രമീകരിക്കുക : (i) ഈഴവ മെമ്മോറിയൽ (ii) പാലിയം സത്യാഗ്രഹം (iii) വൈക്കം സത്യാഗ്രഹം (iv) വില്ലുവണ്ടി സമരം

Tap the question or an option to reveal the answer

A.(ii, iii, i, iv)
B.(iv, i, iii, ii)
C.(i, iv, ii, iii)
D.(ii, iv, iii, i)

39.ഇനിപ്പറയുന്നവയിൽ ശാസ്താവ് പ്രതിഷ്ഠ അല്ലാത്ത ക്ഷേത്രം ഏതാണ്?

Tap the question or an option to reveal the answer

A.ശബരിമല
B.തിരുവുള്ളക്കാവ്
C.ആറാട്ടുപുഴ ക്ഷേത്രം
D.കൊട്ടിയൂർ ക്ഷേത്രം

40.സൈബർസ്റ്റാക്കിംഗ് (Cyberstalking) എന്നാൽ എന്തിനെയാണ് സൂചിപ്പിക്കുന്നത്?

Tap the question or an option to reveal the answer

A.ഇന്റർനെറ്റ് വഴി ഭീഷണിപ്പെടുത്തുന്നതോ ഉപദ്രവിക്കുന്നതോ ആയ സന്ദേശങ്ങൾ അയയ്ക്കൽ
B.വെബ്സൈറ്റുകൾ രൂപകൽപ്പന ചെയ്യൽ
C.വൈറസുകളിൽ നിന്ന് കമ്പ്യൂട്ടറിനെ സംരക്ഷിക്കൽ
D.ഫയർവാളുകൾ സ്ഥാപിക്കൽ

41.ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ? 1. ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം സിസ്റ്റം സോഫ്റ്റ്‌വെയർ നൽകുന്നു. 2. സിസ്റ്റം സോഫ്റ്റ്‌വെയർ ഇല്ലാതെ തന്നെ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ നേരിട്ട് ഹാർഡ്‌വെയറുമായി സംവദിക്കുന്നു. 3. യൂട്ടിലിറ്റി പ്രോഗ്രാമുകൾ സിസ്റ്റം സോഫ്റ്റ്‌വെയറിന്റെ ഭാഗമാണ്.

Tap the question or an option to reveal the answer

A.1 ഉം 3 ഉം മാത്രം
B.1 ഉം 2 ഉം മാത്രം
C.2 ഉം 3 ഉം മാത്രം
D.1, 2 & 3

42.ഇനിപ്പറയുന്നവ പൊരുത്തപ്പെടുത്തുക : കോളം A : 1. മെയിൽ ലയനം (Mail Merge), 2. പിവറ്റ് പട്ടിക (Pivot Table), 3. റിപ്പോർട്ട് ജനറേഷൻ, 4. സ്ലൈഡ് മാസ്റ്റർ കോളം B : A. സ്പ്രെഡ്ഷീറ്റ്, B. വേഡ് പ്രോസസർ, C. പ്രസന്റേഷൻ സോഫ്റ്റ്‌വെയർ, D. ഡാറ്റാബേസ് പാക്കേജ്

Tap the question or an option to reveal the answer

A.1-B, 2-C, 3-D, 4-A
B.1-C, 2-B, 3-D, 4-A
C.1-B, 2-A, 3-D, 4-C
D.1-D, 2-A, 3-C, 4-B

43.ഡാറ്റ നഷ്ടപ്പെടാതെ നിലനിർത്താൻ ഏത് മെമ്മറിക്കാണ് ആനുകാലിക പുതുക്കൽ (Periodic Refreshing) ആവശ്യമുള്ളത്?

Tap the question or an option to reveal the answer

A.SRAM
B.DRAM
C.ROM
D.Flash

44.വാദം (A) : HTML പ്ലാറ്റ്ഫോം സ്വതന്ത്രമാണ് (Platform Independent). കാരണം (R) : വെബ് ബ്രൗസർ ഉപയോഗിച്ച് ഏത് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കമ്പ്യൂട്ടറിലും HTML ഡോക്യുമെന്റുകൾ കാണാൻ കഴിയും.

Tap the question or an option to reveal the answer

A.A യും R ഉം ശരിയാണ്, കൂടാതെ R എന്നത് A യുടെ ശരിയായ വിശദീകരണമാണ്
B.A യും R ഉം ശരിയാണ്, പക്ഷേ R എന്നത് A യുടെ ശരിയായ വിശദീകരണമല്ല
C.A ശരിയാണ്, പക്ഷേ R തെറ്റാണ്
D.A തെറ്റാണ്, പക്ഷേ R ശരിയാണ്

45.STIP 2020 (സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പോളിസി) പ്രകാരം ശാസ്ത്ര വിദ്യാഭ്യാസത്തെക്കുറിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി? (i) വിമർശനാത്മക ചിന്തയെയും അന്വേഷണാധിഷ്ഠിത പഠനത്തെയും നയം പ്രോത്സാഹിപ്പിക്കുന്നു. (ii) അന്തർവിജ്ഞാനീയ (Interdisciplinary) വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നു. (iii) ശാസ്ത്ര വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Tap the question or an option to reveal the answer

A.i ഉം ii ഉം മാത്രം
B.ii ഉം iii ഉം മാത്രം
C.i ഉം iii ഉം മാത്രം
D.മുകളിലുള്ള എല്ലാം (i, ii & iii)

46.ദുരന്തനിവാരണത്തിൽ ISRO യുടെ പങ്കിനെക്കുറിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? (i) INSAT ഉപഗ്രഹങ്ങൾ ചുഴലിക്കാറ്റ് മുന്നറിയിപ്പും കാലാവസ്ഥാ പ്രവചനവും നൽകുന്നു. (ii) വെള്ളപ്പൊക്കം, വരൾച്ച, മണ്ണിടിച്ചിൽ വിലയിരുത്തൽ എന്നിവയ്ക്കുള്ള ഡാറ്റ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ നൽകുന്നു. (iii) സൈനിക നിരീക്ഷണത്തിനായി മാത്രം INSAT ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നു.

Tap the question or an option to reveal the answer

A.i ഉം ii ഉം മാത്രം
B.i ഉം iii ഉം മാത്രം
C.ii ഉം iii ഉം മാത്രം
D.മുകളിലുള്ള എല്ലാം (i, ii & iii)

47.ഇന്ത്യയുടെ അടിസ്ഥാന സൗകര്യ കുറവിനെ (Infrastructure Deficit) ഏറ്റവും നന്നായി വിശദീകരിക്കുന്നത് ഏതാണ്?

Tap the question or an option to reveal the answer

A.നഗരഘടനയിലെ അധിക നിക്ഷേപം
B.ആവശ്യമായതും ലഭ്യമായതുമായ അടിസ്ഥാന സൗകര്യങ്ങൾ തമ്മിലുള്ള അന്തരം
C.അടിസ്ഥാന സൗകര്യങ്ങളിൽ ഉയർന്ന സ്വകാര്യ മേഖലയുടെ പങ്കാളിത്തം
D.ജനസംഖ്യാ വളർച്ചയിലെ ഇടിവ്

48.ഗ്ലാസ്ഗോയിൽ നടന്ന COP-26 കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യ പ്രഖ്യാപിച്ച 'പഞ്ചാമൃതം' കർമ്മപദ്ധതിയിൽ ഉൾപ്പെടാത്ത ലക്ഷ്യം ഏതാണ്?

Tap the question or an option to reveal the answer

A.2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക
B.500 GW ഫോസിലിതര ഊർജ്ജ ശേഷി കൈവരിക്കുക
C.2030-ഓടെ സമ്പദ്‌വ്യവസ്ഥയുടെ കാർബൺ തീവ്രത 45% കുറയ്ക്കുക
D.2030-ഓടെ ഒരു ബില്യൺ ടൺ കാർബൺ ഉത്സർജ്ജനം കുറയ്ക്കുക

49.ഡി.ആർ.ഡി.ഒ (DRDO) രൂപീകരണത്തെക്കുറിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി? (i) ഇന്ത്യൻ സൈന്യത്തിന്റെ സാങ്കേതിക വികസന സ്ഥാപനങ്ങളെ ലയിപ്പിച്ചാണ് ഡിആർഡിഒ രൂപീകരിച്ചത്. (ii) ഡിആർഡിഒയിൽ ലയിപ്പിച്ച സ്ഥാപനങ്ങളിലൊന്നാണ് ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ. (iii) ഡിആർഡിഒ മിസൈൽ വികസന മേഖലയിൽ മാത്രമാണ് പ്രവർത്തിക്കുന്നത്.

Tap the question or an option to reveal the answer

A.i ഉം ii ഉം മാത്രം
B.ii ഉം iii ഉം മാത്രം
C.i ഉം iii ഉം മാത്രം
D.മുകളിലുള്ള എല്ലാം (i, ii & iii)

50.തുടർച്ചയായ രണ്ട് പോസിറ്റീവ് പൂർണ്ണസംഖ്യകളുടെ ഗുണനഫലം 132 ആണ്. വലിയ സംഖ്യയെ മാത്രം 3 കൊണ്ട് കൂട്ടിയാൽ പുതിയ ഗുണനഫലം എന്താകും?

Tap the question or an option to reveal the answer

A.165
B.140
C.210
D.186

51.ഒരു ക്ലാസിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 5 : 4 ആണ്. 18 ആൺകുട്ടികൾ കൂടി ക്ലാസിൽ ചേർന്നാൽ അനുപാതം 7 : 4 ആയി മാറുന്നു. എങ്കിൽ പെൺകുട്ടികളുടെ എണ്ണം എത്രയാണ്?

Tap the question or an option to reveal the answer

A.36
B.18
C.24
D.48

52.ഒരു കടയുടമ ഒരു വസ്തുവിന്റെ വാങ്ങിയ വിലയേക്കാൾ 25% കൂടുതൽ അടയാളപ്പെടുത്തുകയും 20% കിഴിവ് അനുവദിക്കുകയും ചെയ്യുന്നു. അയാളുടെ ലാഭം അല്ലെങ്കിൽ നഷ്ടം എത്ര ശതമാനമാണ്?

Tap the question or an option to reveal the answer

A.5% ലാഭം
B.4% ലാഭം
C.ലാഭമില്ല, നഷ്ടമില്ല
D.5% loss

53.x = 1/0.2 + 3/0.4 ആണെങ്കിൽ, x / 0.5 = ?

Tap the question or an option to reveal the answer

A.0.25
B.25
C.250
D.2.5

54.60 - 24 ÷ 3 × 2 + 4 ന്റെ മൂല്യം കണ്ടെത്തുക :

Tap the question or an option to reveal the answer

A.36
B.40
C.44
D.48

55.ഒരേ ആരമുള്ള രണ്ട് സിലിണ്ടറുകളുടെ വ്യാപ്തം 16 : 25 എന്ന അനുപാതത്തിലാണ്. എങ്കിൽ സിലിണ്ടറുകളുടെ വക്രപ്രതല വിസ്തീർണ്ണത്തിന്റെ അനുപാതം എന്താണ്?

Tap the question or an option to reveal the answer

A.16 : 25
B.8 : 10
C.4 : 5
D.5 : 4

56.വൃത്താകൃതിയിലുള്ള അടിത്തറയുള്ള ഒരു കണ്ടെയ്നർ 5 ഘട്ടങ്ങളായാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ ഘട്ടത്തിലും 10 cm ഉയരമുണ്ട്. എന്നാൽ ഓരോ ഘട്ടത്തിലും ആരം ഘട്ടം 1-ൽ 15 cm മുതൽ ഘട്ടം 5-ൽ 3 cm വരെ സമാന്തര ശ്രേണിയിൽ കുറയുന്നു. കണ്ടെയ്നറിന്റെ ആകെ ശേഷി (cm³-ൽ) എത്രയാണ്?

Tap the question or an option to reveal the answer

A.4900π
B.4930π
C.4950π
D.4980π

57.ഒരു വിമാനം കാറ്റിന്റെ ദിശയിൽ സഞ്ചരിക്കുമ്പോൾ 2 മണിക്കൂർ കൊണ്ട് 1000 കി.മീറ്ററും, കാറ്റിനെതിരെ സഞ്ചരിക്കുമ്പോൾ 2.5 മണിക്കൂർ കൊണ്ട് അതേ ദൂരവും സഞ്ചരിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറിൽ എത്ര കി.മീറ്ററാണ്?

Tap the question or an option to reveal the answer

A.450
B.50
C.45
D.400

58.16 ന്റെ തുടർച്ചയായ 3 ഗുണിതങ്ങളുടെ ശരാശരി 432 ആണ്. എങ്കിൽ ഈ മൂന്ന് ഗുണിതങ്ങളിൽ ആദ്യത്തേത് എന്താണ്?

Tap the question or an option to reveal the answer

A.432
B.414
C.400
D.416

59.25^(p-1) + 100 = 5^(2p-1) ആണെങ്കിൽ, p യുടെ മൂല്യം കണ്ടെത്തുക :

Tap the question or an option to reveal the answer

A.4
B.3
C.5
D.2

60.9 × 9 - 9 ÷ (1/9) + 9 = ?

Tap the question or an option to reveal the answer

A.17
B.89
C.9
D.മുകളിൽ പറഞ്ഞവയിൽ ഒന്നുമില്ല

61.ONE നെ 37 എന്നും TWO നെ 61 എന്നും കോഡ് ചെയ്തിട്ടുണ്ടെങ്കിൽ, SIX എന്ന വാക്കിന്റെ കോഡ് എന്തായിരിക്കും?

Tap the question or an option to reveal the answer

A.55
B.52
C.49
D.മുകളിൽ പറഞ്ഞവയിൽ ഒന്നുമില്ല

62.സംഖ്യാ ശ്രേണിയിൽ വിട്ടുപോയ സംഖ്യ കണ്ടെത്തുക : 2, 8, 18, 32, 50, 72, ____

Tap the question or an option to reveal the answer

A.100
B.95
C.90
D.മുകളിൽ പറഞ്ഞവയിൽ ഒന്നുമില്ല

63.72 * 4 * 10 * 4 * 2 എന്ന സമവാക്യത്തിലെ * ചിഹ്നങ്ങൾ മാറ്റി സമവാക്യം ശരിയാക്കുന്ന ചിഹ്നങ്ങളുടെ ക്രമം ഏത്?

Tap the question or an option to reveal the answer

A.÷ = + ×
B.÷ = + ×-
C.÷ = + ×+
D.മുകളിൽ പറഞ്ഞവയിൽ ഒന്നുമില്ല

64.ഒറ്റയാനെ കണ്ടെത്തുക : 9, 27, 81, 246, 729, 2187

Tap the question or an option to reveal the answer

A.27
B.81
C.246
D.729

65.രണ്ടുപേർ ഒരുമിച്ച് പോകുന്നു, അവരിൽ ഒരാൾ മറ്റൊരാളോട് പറഞ്ഞു : "നീ എന്റെ അച്ഛനാണെങ്കിലും ഞാൻ നിന്റെ മകനല്ല". രണ്ടുപേരും തമ്മിലുള്ള ബന്ധം എന്താണ്?

Tap the question or an option to reveal the answer

A.അച്ഛനും മരുമകനും
B.അച്ഛനും മരുമകളും
C.അച്ഛനും മകളും
D.ഇവയൊന്നുമില്ല

66.A എന്നത് B യുടെ തെക്ക് പടിഞ്ഞാറ് 20 മീറ്റർ അകലെയാണ്, C എന്നത് B യുടെ തെക്ക് കിഴക്ക് 20 മീറ്റർ അകലെയാണ് എങ്കിൽ, C എന്നത് A യുടെ ഏത് ദിശയിലാണ്?

Tap the question or an option to reveal the answer

A.കിഴക്ക്
B.പടിഞ്ഞാറ്
C.വടക്കുകിഴക്ക്
D.വടക്കുപടിഞ്ഞാറ്

67.61 × 14 × 127^18 ന്റെ ഗുണനഫലത്തിന്റെ ഏകകസ്ഥാനത്തുള്ള അക്കം (Unit digit) കണ്ടെത്തുക :

Tap the question or an option to reveal the answer

A.1
B.8
C.2
D.6

68.The delegation travelled by ______ air due to the urgency of the meeting. (Choose the correct article)

Tap the question or an option to reveal the answer

A.a
B.an
C.the
D.no article

69.Neither the training module nor the supplementary material ______ available on the portal. (Choose the correct verb)

Tap the question or an option to reveal the answer

A.is
B.are
C.were
D.have been

70.Let us reconsider the proposal, ______? (Choose the correct question tag)

Tap the question or an option to reveal the answer

A.shall we
B.will you
C.do we
D.don't we

71.Identify the correct sentence :

Tap the question or an option to reveal the answer

A.The director had the assistant to prepare the summary.
B.The director had the assistant prepare the summary.
C.The director had the assistant prepared the summary.
D.The director had the assistant preparing the summary.

72.Ravi ______ tea every morning.

Tap the question or an option to reveal the answer

A.is drinking
B.drinks
C.drank
D.has drunk

73.The plant shed its leaves. (Identify the Possessive form)

Tap the question or an option to reveal the answer

A.plant
B.shed
C.its
D.The

74.Keerthana won't be late, ______? (Use suitable question tag)

Tap the question or an option to reveal the answer

A.will she
B.will not she
C.would she
D.wouldn't she

75.Now we shall discuss ______ our future prospects.

Tap the question or an option to reveal the answer

A.about
B.of
C.for
D.no preposition

76.We are going to bake the bread. (Change into Passive Voice)

Tap the question or an option to reveal the answer

A.The bread is going to be baked.
B.The bread was going to be baked.
C.The bread has been baked.
D.The bread will be baked.

77.The rules and regulations were strictly enforced. (Pick out the antonym of 'strictly')

Tap the question or an option to reveal the answer

A.harshly
B.firmly
C.rigidly
D.lightly

78.A ______ of cattle lying under the tree. (Fill using appropriate collective noun)

Tap the question or an option to reveal the answer

A.flock
B.herd
C.fleet
D.swarm

79.The meeting was ______ due to the Manager's illness.

Tap the question or an option to reveal the answer

A.put on
B.put off
C.put up
D.put out

80.Boby's success was the result of perseverance. (Replace with synonym)

Tap the question or an option to reveal the answer

A.intelligence
B.persistence
C.talent
D.luck

81.Pick out the correct prefix to get the opposite of the word 'manage' :

Tap the question or an option to reveal the answer

A.mis
B.un
C.dis
D.non

82.What is the meaning of "Bona fide"?

Tap the question or an option to reveal the answer

A.In good faith / genuine
B.Illegal
C.Temporary
D.Immediate

83.What is the correct expansion of "LASER"?

Tap the question or an option to reveal the answer

A.Light Amplification by Stimulated Emission Radiation
B.Light Amplification by Stimulated Emission of Radiation
C.Light Amplified by Stimulated Emitted Radiation
D.Light Amplification through Stimulated Emission of Rays

84.What is the one-word substitute for "a person who believes in the doctrine of pleasure as the chief good of life"?

Tap the question or an option to reveal the answer

A.Ascetic
B.Hedonist
C.Stoic
D.Idealist

85.Choose the correctly spelt word :

Tap the question or an option to reveal the answer

A.Occurrence
B.Occurence
C.Occurencee
D.Occurrance

86.Which word means "having a harmful effect"?

Tap the question or an option to reveal the answer

A.Pernicious
B.Perilous
C.Precious
D.Perceptive

87.കാകദന്ത ഗവേഷണന്യായത്തിന് സമാനമായ പഴഞ്ചൊല്ല് ഏത്?

Tap the question or an option to reveal the answer

A.അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
B.അങ്ങാടിയിൽ പോകാൻ ചങ്ങാതി വേണ്ട
C.അങ്ങുമിങ്ങും പോയാൽ എങ്ങുമെത്താ
D.അങ്ങില്ലാത്തപ്പൊങ്ങിന്റെ വേര് കിളയ്ക്കാമോ

88.ചുവടെ നൽകിയവയിൽ ശരിയായ വാക്യം ഏത്? (i) കിണറ്റിനുള്ളിൽ വീണ പുലിയെ നാട്ടുകാർ രക്ഷപ്പെടുത്തി (ii) അനേകവർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ നാട്ടിൽ പോയത് (iii) ഓരോ വിദ്യാർഥികളും പുസ്തകങ്ങൾ വായിക്കണം (iv) അധ്യക്ഷൻ എന്ന നിലയിൽ ഞാൻ ഒരുതീരുമാനമെടുത്തു

Tap the question or an option to reveal the answer

A.(i), (iv)
B.(i), (iii)
C.(iv) മാത്രം ശരി
D.(iii) മാത്രം ശരി

89.ഒരേ അർത്ഥം വരാത്ത പദക്കൂട്ടം ഏത്?

Tap the question or an option to reveal the answer

A.ധ്വജം, കൊടിമരം, പക്ഷി
B.ചന്ദനം, മലയജം, ഭദ്രശ്രീ
C.പഴം, ഫലം, പക്വം
D.തന്തുഭം, സർഷപം, കടുക്

90."He is old fashioned" എന്ന വാക്യത്തിന് ഏറ്റവും യോജിച്ച പരിഭാഷ ഏത്?

Tap the question or an option to reveal the answer

A.അയാളാണ് പഴഞ്ചൻ
B.അയാൾ മാത്രമാണ് പഴഞ്ചൻ
C.അയാൾ പഴഞ്ചനാണ്
D.അയാൾ പഴഞ്ചൻ മാത്രമാണ്

91.ശരിയായി എഴുതിയ പദം ഏത്?

Tap the question or an option to reveal the answer

A.ഭൂയിഷ്ഠം
B.ഉച്ചിഷ്ടം
C.അനിഷ്ട്ടം
D.സ്പഷ്ടം

92.ചുവടെ ചേർത്തെഴുതിയിരിക്കുന്ന പദങ്ങളിൽ ശരിയായവ തെരെഞ്ഞെടുത്തെഴുതുക : (i) കരിം + പുലി = കരിമ്പുലി (ii) ഗതി + അന്തരം = ഗത്യന്തരം (iii) ജഗത് + നാഥൻ = ജഗന്നാഥൻ (iv) വിണ്ണ് + തലം = വിണ്ടലം

Tap the question or an option to reveal the answer

A.(i), (ii) ശരി
B.(ii), (iii) ശരി
C.(i), (iv)
D.(iii), (iv)

93.കിണറിന്റെ സമാനപദങ്ങൾ ഉൾക്കൊള്ളുന്ന ശരിയായ ജോഡി ഏത്?

Tap the question or an option to reveal the answer

A.കൂപം, പ്രഹി
B.ഖേയം, കൂപം
C.കൂപം, ഹയം
D.കൂപം, മുകുടം

94.ചുവടെ പറയുന്നവയിൽ ശരിയായ സ്ത്രീലിംഗ-പുല്ലിംഗ ജോഡി ഏത്?

Tap the question or an option to reveal the answer

A.ശ്വശുര-ശ്വശുരൻ
B.ശ്വശ്വിരി-ശ്വശുരൻ
C.ശ്വശ്രൂ-ശ്വശുരൻ
D.ശ്വശു-ശ്വശുരൻ

95.വിശ്വസ്തസേവകൻ - ഘടക പദങ്ങളാക്കുക :

Tap the question or an option to reveal the answer

A.വിശ്വസ്തന്റെ സേവകൻ
B.വിശ്വസിയായ സേവകൻ
C.വിശ്വസ്തനായ സേവകൻ
D.വിശ്വസ്തനും സേവകനും