All question papers

Fire Driver 2024 Question Paper

93 questions with answers · Driver

Practice this paper

1.താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക : (1) കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി. (2) കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം ആറ്റിങ്ങൽ കലാപം. (3) 1792 ശ്രീരംഗപട്ടണം സന്ധിപ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചു.

Tap the question or an option to reveal the answer

A.(1), (2)
B.(1), (2), (3)
C.(2), (3)
D.(2) മാത്രം ശരി

2.ശരിയായത് തെരഞ്ഞെടുക്കുക : (a) വൈക്കം സത്യാഗ്രഹം - 1928 (b) ഗുരുവായൂർ സത്യാഗ്രഹം - 1931 (c) ക്ഷേത്രപ്രവേശന വിളംബരം - 1936 (d) മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം - 1916

Tap the question or an option to reveal the answer

A.എല്ലാം ശരി
B.(a), (b), (c)
C.(b), (c), (d)
D.(b), (c) മാത്രം ശരി

3.ശരിയായ ജോഡി കണ്ടെത്തുക : (1) ആര്യ സമാജം - രാജാറാം മോഹൻ റായ് (2) സ്വരാജ് പാർട്ടി - മോത്തിലാൽ നെഹ്റു (3) സ്വതന്ത്ര പാർട്ടി - സി. രാജഗോപാലാചാരി (4) രാമകൃഷ്ണ മിഷൻ - സ്വാമി വിവേകാനന്ദ

Tap the question or an option to reveal the answer

A.എല്ലാം ശരി
B.(2), (3), (4)
C.(1), (2), (3)
D.(1), (4)

4.അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ചതുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായത് ഏത്?

Tap the question or an option to reveal the answer

A.ടെന്നീസ് കോർട്ട് പ്രതിജ്ഞ
B.1780 ഫിലാഡൽഫിയ ഉടമ്പടി
C.1783 പാരിസ് ഉടമ്പടി
D.വേഴ്സായ് സന്ധി

5.ജി-20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തത് താഴെ പറയുന്നവയിൽ ഏത് വൻകരയിൽ ഉള്ള രാജ്യത്തുനിന്നാണ്?

Tap the question or an option to reveal the answer

A.ആഫ്രിക്ക
B.ഏഷ്യ
C.യൂറോപ്പ്
D.തെക്കേ അമേരിക്ക

6.2023 ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം :

Tap the question or an option to reveal the answer

A.10
B.9
C.11
D.8

7.ഗ്രന്ഥശാല പ്രവർത്തകനായ പി. എൻ. പണിക്കരുടെ ജന്മസ്ഥലം :

Tap the question or an option to reveal the answer

A.എറണാകുളം
B.തിരുവനന്തപുരം
C.കോട്ടയം
D.ആലപ്പുഴ

8.കേരളത്തിന് ഒളിമ്പിക്സിൽ മെഡൽ നേടിത്തന്ന കായിക ഇനം :

Tap the question or an option to reveal the answer

A.ട്രിപ്പിൾ ജംപ്
B.ബാഡ്മിന്റൺ
C.4x400 റിലേ
D.ഹോക്കി

9.1932-ൽ നടന്ന നിവർത്തന പ്രക്ഷോഭം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.ഉദ്യോഗ സംവരണം
B.സഞ്ചാര സ്വാതന്ത്ര്യം
C.ബ്രിട്ടീഷുകാർക്കെതിരെ
D.പത്രസ്വാതന്ത്ര്യം

10.ഈസ്റ്റിംഗ്സിനെ (Eastings) സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (1) വടക്ക് തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ (2) കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ (3) ധരാതലീയ ഭൂപടത്തിൽ കാണുന്നു (4) മൂല്യം രേഖപ്പെടുത്താറില്ല

Tap the question or an option to reveal the answer

A.(2), (4) എന്നീ പ്രസ്താവനകൾ ശരി
B.(1), (3) എന്നീ പ്രസ്താവനകൾ ശരി
C.പ്രസ്താവന (4) മാത്രം ശരി
D.(1), (4) എന്നീ പ്രസ്താവനകൾ ശരി

11.'മഞ്ഞുതീനി' (Snow Eater) എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏതാണെന്നു തിരിച്ചറിയുക :

Tap the question or an option to reveal the answer

A.ഫൊൻ
B.ഹർമാറ്റൺ
C.ലൂ
D.ചിനൂക്ക്

12.ആഗോള മർദ്ദമേഖലകളിൽ 'നിർവാത മേഖല' (Doldrums) എന്ന് അറിയപ്പെടുന്ന മർദ്ദമേഖല കണ്ടെത്തുക :

Tap the question or an option to reveal the answer

A.ഉപോഷ്ണ ഉച്ചമർദ്ദ മേഖല
B.ഉപധ്രുവീയ ന്യൂനമർദ്ദ മേഖല
C.മധ്യരേഖാ ന്യൂനമർദ്ദ മേഖല
D.ധ്രുവീയ ഉച്ചമർദ്ദ മേഖല

13.ഇന്ത്യൻ സമയം (IST) ഉച്ചയ്ക്ക് 12 മണി ആയിരിക്കുമ്പോൾ ഗ്രീനിച്ചിലെ സമയം (GMT) എത്ര ആയിരിക്കും?

Tap the question or an option to reveal the answer

A.5.30 A.M.
B.6.30 A.M.
C.5.30 P.M.
D.6.30 P.M.

14.മൗലികാവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനുവേണ്ടി കോടതി പുറപ്പെടുവിക്കുന്ന റിട്ടുകളിൽ 'കൽപ്പന' (We Command) എന്ന് അർത്ഥം വരുന്ന റിട്ട് :

Tap the question or an option to reveal the answer

A.ഹേബിയസ് കോർപ്പസ്
B.പ്രൊഹിബിഷൻ
C.മാൻഡമസ്
D.ക്വോ വാറന്റോ

15.ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് ചുവടെ ചേർത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്? (i) ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടി. (ii) ഡോ. എം. എസ്. സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. (iii) ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിയിലുള്ള ആശ്രയത്വം കുറഞ്ഞു. (iv) ഇന്ത്യയിൽ ഹരിതവിപ്ലവം പ്രധാനമായും ഗോതമ്പ്, അരി എന്നീ ഭക്ഷ്യധാന്യങ്ങൾക്ക് ഊന്നൽ നൽകി.

Tap the question or an option to reveal the answer

A.(i) ഉം (iv) ഉം മാത്രം
B.(ii) മാത്രം
C.(iii) ഉം (iv) ഉം മാത്രം
D.എല്ലാം ശരിയാണ്

16.താഴെ കൊടുത്തിരിക്കുന്ന കാർഷിക വിളകളിൽ നാണ്യവിള (Cash Crop) അല്ലാത്തത് :

Tap the question or an option to reveal the answer

A.പുകയില
B.കാപ്പി
C.ചോളം
D.കരിമ്പ്

17.ഒരു സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Tap the question or an option to reveal the answer

A.എന്ത് ഉൽപ്പാദിപ്പിക്കണം
B.എപ്പോൾ ഉൽപ്പാദിപ്പിക്കണം
C.എങ്ങനെ ഉൽപ്പാദിപ്പിക്കണം
D.ആർക്കുവേണ്ടി ഉൽപ്പാദിപ്പിക്കണം

18.ഓൺലൈൻ കുറ്റകൃത്യങ്ങളെകുറിച്ചും ചൂഷണങ്ങളെപറ്റിയും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി കേരള പോലീസും ബച്പൻ ബച്ചാവോ ആന്ദോളനും ചേർന്ന നടപ്പിലാക്കുന്ന പദ്ധതി :

Tap the question or an option to reveal the answer

A.താലോലം
B.ചിരി
C.നിരാമയ
D.കൂട്

19.ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിനായി നഗരപ്രദേശങ്ങളിൽ പ്രതിദിനം എത്ര കലോറിയിൽ താഴെ പോഷണം ലഭിക്കണമെന്നാണ് ആസൂത്രണ കമ്മീഷൻ കണക്കാക്കുന്നത്?

Tap the question or an option to reveal the answer

A.2100 കലോറി
B.2500 കലോറി
C.2400 കലോറി
D.ഇതൊന്നുമല്ല

20.നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ (NALSA) ലക്ഷ്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) സൗജന്യ നിയമ സഹായവും ഉപദേശവും നൽകുക. (ii) നിയമ ബോധം പ്രചരിപ്പിക്കുക. (iii) അതിജീവിതർക്ക് നഷ്ടപരിഹാരം നൽകുക.

Tap the question or an option to reveal the answer

A.only (ii) and (iii)
B.only (i) and (iii)
C.only (i) and (ii)
D.All of the above

21.ഇന്ത്യൻ ഭരണഘടനയിലെ ആമുഖപ്രകാരം ഇന്ത്യ എന്നത് ഏത് തരത്തിലുള്ള രാഷ്ട്രമാണ്? (i) പരമാധികാര, സോഷ്യലിസ്റ്റ്, മതേതര രാജ്യം (ii) ഗാന്ധിയൻ ജനാധിപത്യ റിപ്പബ്ലിക് (iii) പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്

Tap the question or an option to reveal the answer

A.All of the above
B.Only (iii)
C.Only (i) and (iii)
D.Only (ii)

22.ഇന്ത്യൻ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്? (i) രാജ്യത്തിനുവേണ്ടി പൊരുതുവാൻ ഏതർത്ഥത്തിലും സന്നദ്ധമായിരിക്കുക. (ii) ഏത് പ്രായത്തിലുള്ള കുട്ടികളേയും വിദ്യാഭ്യാസം ചെയ്യിക്കേണ്ടത് എല്ലാ രക്ഷിതാക്കളുടെയും കടമയാണ്. (iii) വോട്ട് ചെയ്യുക എന്നുള്ളത് ഓരോ പൗരന്റെയും കടമയാണ്.

Tap the question or an option to reveal the answer

A.Only (ii) and (iii)
B.Only (i) and (ii)
C.Only (i) and (iii)
D.All of the above

23.ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഭരണഘടനാ നിർമ്മാണ സഭയിൽ എട്ട് പ്രധാന കമ്മിറ്റികളാണുണ്ടായിരുന്നത്. (ii) ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഒരു പ്രധാനപ്പെട്ട കമ്മിറ്റിയായിരുന്നു. (iii) ജവഹർലാൽ നെഹ്റു ആയിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ.

Tap the question or an option to reveal the answer

A.Only (ii) and (iii)
B.All of the above
C.Only (i) and (ii)
D.Only (i) and (iii)

24.ഭരണഘടനാ നിർമ്മാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഭരണഘടനാ നിർമ്മാണ സഭയുടെ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ആയിരുന്നു. (ii) അംബേദ്കർ ആയിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ. (iii) ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകൾ സുതാര്യമായിരുന്നു.

Tap the question or an option to reveal the answer

A.Only (i) and (ii)
B.Only (ii) and (iii)
C.Only (i) and (iii)
D.All of the above

25.കാനഡ ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടംകൊണ്ട ആശയങ്ങളിൽ ശരിയേത്? (i) അർദ്ധ ഫെഡറൽ സമ്പ്രദായം (ii) ശിഷ്ടാധികാരങ്ങൾ എന്ന ആശയം (iii) നിർദ്ദേശക തത്വങ്ങൾ

Tap the question or an option to reveal the answer

A.All of the above
B.Only (i) and (iii)
C.Only (ii) and (iii)
D.Only (i) and (ii)

26.ചുവടെ ചേർക്കുന്നവയിൽ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ചൂഷണത്തിനെതിരെയുള്ള അവകാശം (ii) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (iii) സ്വത്ത് സമ്പാദനത്തിനുള്ള അവകാശം

Tap the question or an option to reveal the answer

A.Only (i) and (ii)
B.Only (ii) and (iii)
C.All of the above
D.Only (i) and (iii)

27.ഇന്ത്യയുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഇന്ത്യയ്ക്ക് ഒരു ഔദ്യോഗിക മതമുണ്ട്. (ii) ഇന്ത്യ ഒരു മതത്തെയും സ്വാധീനിക്കുന്നില്ല. (iii) ഇന്ത്യ എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്നു.

Tap the question or an option to reveal the answer

A.All of the above
B.Only (i) and (ii)
C.Only (ii) and (iii)
D.Only (i) and (iii)

28.കേരളീയവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) കേരളത്തിലെ ഏറ്റവും വലിയ ഉത്സവം (ii) കേന്ദ്ര ഗവൺമെന്റാണ് ഇത് സംഘടിപ്പിച്ചത് (iii) സിനിമാതാരങ്ങളാണ് ഇതിലെ 'ബ്രാൻഡ് അംബാസിഡേഴ്സ്'

Tap the question or an option to reveal the answer

A.Only (i) and (iii)
B.Only (ii) and (iii)
C.Only (i) and (ii)
D.All of the above

29.ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് ആണ്. (ii) ഐക്യരാഷ്ട്ര സംഘടന, സർവ്വരാഷ്ട്രസഖ്യത്തിന്റെ പിൻഗാമി ആണ്. (iii) ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പ്രധാന ഘടകമാണ് സുരക്ഷാസമിതി.

Tap the question or an option to reveal the answer

A.Only (ii) and (iii)
B.Only (i) and (iii)
C.All of the above
D.Only (i) and (ii)

30.2023-ലെ G-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) G-20 യുടെ പതിനെട്ടാമത്തെ ഉച്ചകോടിയായിരുന്നു ഇത്. (ii) ന്യൂഡൽഹിയിലാണ് ഈ ഉച്ചകോടി നടന്നത്. (iii) ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഉച്ചകോടിയാണിത്.

Tap the question or an option to reveal the answer

A.Only (ii) and (iii)
B.Only (i) and (iii)
C.Only (i) and (ii)
D.All of the above

31.കണ്ണിലെ കോർണിയ വരണ്ട് അതാര്യമാകുന്ന സീറോഫ്താൽമിയ രോഗത്തിന് കാരണമാകുന്ന വിറ്റാമിൻ കുറവ് :

Tap the question or an option to reveal the answer

A.വിറ്റാമിൻ B
B.വിറ്റാമിൻ C
C.വിറ്റാമിൻ D
D.വിറ്റാമിൻ A

32.പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവയുടെ വാഹകരായ അനോഫിലിസ് പെൺകൊതുക് വഴി പകരുന്ന രോഗം :

Tap the question or an option to reveal the answer

A.മന്ത്
B.മലമ്പനി (Malaria)
C.ഡെങ്കിപ്പനി
D.ചിക്കുൻഗുനിയ

33.ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങൾ കാണപ്പെടുന്ന അന്തഃസ്രാവി ഗ്രന്ഥി ഏത്?

Tap the question or an option to reveal the answer

A.തൈമസ് ഗ്രന്ഥി
B.പൈനിയൽ ഗ്രന്ഥി
C.പാൻക്രിയാസ് (Pancreas)
D.തൈറോയ്ഡ് ഗ്രന്ഥി

34.ഇന്ത്യയിലെ കാർഷികോൽപാദനം വർദ്ധിപ്പിക്കാൻ 'നിത്യഹരിത വിപ്ലവം' (Evergreen Revolution) എന്ന ആശയം അവതരിപ്പിച്ചത് ആരാണ്?

Tap the question or an option to reveal the answer

A.ഡോ. എം. എസ്. സ്വാമിനാഥൻ
B.ഡോ. നോർമൻ ഇ ബോർലോഗ്
C.ഡോ. വർഗീസ് കുര്യൻ
D.ഡോ. എം.പി. സിങ്

35.ചന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിലെ 'റോക്കറ്റ് വനിത' (Rocket Woman of India) ആരാണ്?

Tap the question or an option to reveal the answer

A.മൌമിത ദത്ത
B.ഋതു കരിദാൽ (Ritu Karidhal)
C.നന്ദിനി ഹരിനാഥ്
D.ടെസ്സി തോമസ്

36.പർവ്വതാരോഹണ വേളയിൽ മൂക്കിൽ നിന്നും രക്തം പുറത്ത് വരാറുണ്ട്. എന്തുകൊണ്ട്?

Tap the question or an option to reveal the answer

A.അന്തരീക്ഷമർദ്ദം കുറവും രക്തക്കുഴലുകളിലെ മർദ്ദം കൂടുതലും ആയതിനാൽ
B.അന്തരീക്ഷമർദ്ദം കൂടുതലും രക്തക്കുഴലുകളിലെ മർദ്ദം കുറവും ആയതിനാൽ
C.അന്തരീക്ഷ മർദ്ദവും രക്തക്കുഴലുകളിലെ മർദ്ദവും തുല്യമായതിനാൽ
D.അന്തരീക്ഷമർദ്ദം കൂടുതലും രക്തക്കുഴലുകളിലെ മർദ്ദം കൂടുതലും ആയതിനാൽ

37.താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളിൽ നിന്നും ജലത്തിൽ ഭാഗികമായി ലയിക്കുന്നത് കണ്ടെത്തുക?

Tap the question or an option to reveal the answer

A.ഫിനോൾ
B.ക്ലോറോഫോം
C.പെന്റനോൾ
D.എഥിലിൻ ഗ്ലൈക്കോൾ

38.ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അംശബന്ധം 1 : 3 ആണ്. 8 പെൺകുട്ടികൾ വരാതിരുന്ന ദിവസം, ആൺകുട്ടികളുടെ ഇരട്ടി പെൺകുട്ടികളുണ്ടായിരുന്നു. ആകെ കുട്ടികളുടെ എണ്ണം എത്ര?

Tap the question or an option to reveal the answer

A.16
B.36
C.32
D.40

39.ഒരാൾ 12m കിഴക്കോട്ട് സഞ്ചരിച്ച് ഇടത്തോട്ട് തിരിഞ്ഞ് 10m നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4m, വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4m നടന്നു. ആരംഭിച്ച് സ്ഥലത്തുനിന്നുള്ള അകലം എത്ര?

Tap the question or an option to reveal the answer

A.10m
B.20m
C.30m
D.40m

40.(2^3 + 3^4 + 4^5)^0 = എത്ര ?

Tap the question or an option to reveal the answer

A.0
B.2/3
C.1
D.1113

41.ഒരു മാസത്തെ 20-ാം തീയതി തിങ്കളാഴ്ചയാണ്. എങ്കിൽ ആ മാസം 5 തവണ വരാൻ സാധ്യതയുള്ള ദിവസമേത്?

Tap the question or an option to reveal the answer

A.ചൊവ്വ
B.വ്യാഴം
C.ശനി
D.തിങ്കൾ

42.മണിക്കൂറിൽ 108 km വേഗതയുള്ള തീവണ്ടി 470m നീളമുള്ള പാലം കടക്കാൻ 20 സെക്കന്റുകളെടുത്താൽ തീവണ്ടിയുടെ നീളമെത്ര?

Tap the question or an option to reveal the answer

A.150m
B.578m
C.460m
D.130m

43.ക്ലോക്കിലെ സൂചികൾക്കിടയിലുള്ള കോൺ 70° ആകുന്ന സമയം ഏത്?

Tap the question or an option to reveal the answer

A.3.30
B.12.20
C.7.20
D.5.40

44.7 സംഖ്യകളുടെ ശരാശരി 93 ആണ്. ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 90 ആയി. ഒഴിവാക്കിയ സംഖ്യ ഏത്?

Tap the question or an option to reveal the answer

A.90
B.111
C.183
D.154

45.ഇപ്പോൾ അമ്മയ്ക്ക് മകനേക്കാൾ 21 വയസ്സ് കൂടുതലുണ്ട്. 6 വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ് അമ്മയ്ക്ക്. അമ്മയുടെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക എത്ര?

Tap the question or an option to reveal the answer

A.20
B.41
C.51
D.87

46.(75^2 + 2*75*25 + 25^2) / (75^2 - 25^2) ന്റെ വില കാണുക :

Tap the question or an option to reveal the answer

A.25
B.50
C.100
D.2

47.1/(1*2) + 1/(2*3) + 1/(3*4) + 1/(4*5) ന്റെ തുക എത്ര?

Tap the question or an option to reveal the answer

A.3/5
B.2/5
C.1/2
D.4/5

48.ഇന്ത്യൻ സ്റ്റാൻഡേർഡ്സ് പ്രകാരം ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽപ്പെടുന്നു?

Tap the question or an option to reveal the answer

A.ക്ലാസ്-A
B.ക്ലാസ്-B
C.ക്ലാസ്-C
D.ക്ലാസ്-D

49.ചില പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകരൂപത്തിലാകുന്ന പ്രതിഭാസം :

Tap the question or an option to reveal the answer

A.ഉത്പതനം (Sublimation)
B.ചാലനം
C.സംവഹനം
D.വികിരണം

50.താഴെപ്പറയുന്നവയിൽ കത്താൻ സഹായിക്കുന്ന വാതകം ഏത്?

Tap the question or an option to reveal the answer

A.ഹൈഡ്രജൻ
B.നൈട്രജൻ
C.ആർഗൺ
D.ഓക്സിജൻ

51.LPG ചോർച്ച മണത്തിലൂടെ തിരിച്ചറിയുന്നതിനായി ചേർക്കുന്ന രാസവസ്തു ഏതാണ്?

Tap the question or an option to reveal the answer

A.ബ്യൂട്ടൈൻ
B.നൈട്രസ് ഓക്സൈഡ്
C.ഹൈഡ്രജൻ സൾഫൈഡ്
D.ഈഥയിൽ മെർക്യാപ്റ്റൻ (Ethyl Mercaptan)

52.ABC ഡ്രൈ കെമിക്കൽ പൗഡറിലെ (DCP) പ്രധാന ഘടകമായ രാസവസ്തു ഏതാണ്?

Tap the question or an option to reveal the answer

A.മോണോ അമോണിയം ഫോസ്ഫേറ്റ്
B.ഈഥെയിൽ മീഥൈൽ അസറ്റേറ്റ്
C.സോഡിയം ബൈകാർബണേറ്റ്
D.സൾഫർ ഡൈ ഓക്സൈഡ്

53.ബ്യൂട്ടെയ്ന്റെ (Butane) ഉയർന്ന ജ്വലന പരിധി (Upper Explosive Limit - UEL) എത്ര ശതമാനമാണ്?

Tap the question or an option to reveal the answer

A.4
B.6
C.9
D.15

54.MSDS ന്റെ പൂർണ്ണരൂപം എന്താണ്?

Tap the question or an option to reveal the answer

A.Material Safety Declaration Sheet
B.Material Safety Data Sheet (മെറ്റീരിയൽ സേഫ്റ്റി ഡാറ്റാ ഷീറ്റ്)
C.Methods of Safe Data Storage
D.None of the above

55.ഒരു വാതക മിശ്രിതം ജ്വാലയുടെ സാന്നിദ്ധ്യത്തിൽ മിന്നൽ മാത്രയിൽ കത്തി അണയുന്നതിനുവേണ്ട കുറഞ്ഞ ഊഷ്മാവ് :

Tap the question or an option to reveal the answer

A.ഫയർ പോയിന്റ്
B.ഫയർ ബാൾ
C.ഫ്ലാഷ് പോയിന്റ് (Flash Point)
D.ഇഗ്നീഷ്യൻ പോയിന്റ്

56.T.E.C. (Ternary Eutectic Chloride) പൗഡറിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ഏതെല്ലാം?

Tap the question or an option to reveal the answer

A.കാൽസ്യം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം ക്ലോറൈഡ്
B.കാൽസ്യം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, ബേരിയം ക്ലോറൈഡ്
C.സോഡിയം ക്ലോറൈഡ്, അലുമിനിയം ക്ലോറൈഡ്, ബേരിയം ക്ലോറൈഡ്
D.സോഡിയം ക്ലോറൈഡ്, പൊട്ടാസ്യം ക്ലോറൈഡ്, ബേരിയം ക്ലോറൈഡ്

57.ജലത്തിന്റെ ബാഷ്പീകരണ ലീനതാപം (Latent Heat of Vaporization) എത്ര KJ/Kg ആണ്?

Tap the question or an option to reveal the answer

A.22.6 * 10^5
B.2260 KJ/Kg
C.2.26 * 10^7
D.22600

58.പ്രഥമ ശുശ്രൂഷയിൽ DRAB എന്നതിന്റെ ഫുൾഫോം എന്താണ്?

Tap the question or an option to reveal the answer

A.Danger, Response, Airway and Breathing
B.Danger React Airway and Breathing
C.Drag Response Attack and Breathing
D.Drag React Airway and Breathing

59.താഴെപ്പറയുന്നവയിൽ പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യമായി കണക്കാക്കുന്നത് ഏത്?

Tap the question or an option to reveal the answer

A.ജീവൻ രക്ഷിക്കുക
B.കൂടുതൽ മുറിവുകൾ ഇല്ലാതെ സംരക്ഷിക്കുക
C.അപകടത്തിൽ നിന്നും മുക്തി നേടുന്നതിന് സഹായിക്കുക
D.മുകളിൽ പറഞ്ഞിരിക്കുന്നത് എല്ലാം

60.ഫസ്റ്റ് ഡിഗ്രി പൊള്ളലിന് നൽകേണ്ട പ്രഥമ ശുശ്രൂഷ ഇവയിൽ ഏതാണ്?

Tap the question or an option to reveal the answer

A.സോപ്പ് വെള്ളം ഉപയോഗിച്ച് കഴുകുക
B.പൊള്ളലിനുള്ള ഓയിന്റ്മെന്റ് ഉപയോഗിക്കുക
C.പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം കൊണ്ട് ധാര ചെയ്യുക
D.മുകളിൽ പറഞ്ഞത് എല്ലാം

61.Frostbite സംഭവിക്കുന്നത് താഴെപ്പറയുന്ന ഏതു കാരണം കൊണ്ടാണ്?

Tap the question or an option to reveal the answer

A.ഇഴജന്തുക്കളുടെ കടി നിമിത്തം
B.തീപ്പൊള്ളൽ ഏൽക്കുമ്പോൾ
C.ഉയരത്തിൽ നിന്നുള്ള വീഴ്ച മൂലം
D.ശക്തമായ തണുപ്പ് മൂലം

62.Scald എന്നാലെന്ത്?

Tap the question or an option to reveal the answer

A.നീരാവി കൊണ്ടോ തിളച്ച ദ്രാവകങ്ങൾ മൂലമോ തൊലിക്ക് ഉണ്ടാകുന്ന പൊള്ളൽ/മുറിവ്
B.ശരീരത്തിലെ കോശങ്ങൾക്ക് വേണ്ടത്ര ഓക്സിജൻ കിട്ടാത്ത അവസ്ഥ
C.രക്തക്കുറവ് കൊണ്ട് ഉണ്ടാകുന്ന വിളർച്ച
D.ഇഴജന്തുക്കളുടെ കടിമൂലം ഉണ്ടാകുന്ന തകരാർ

63.മാക്സിമം ഇൻഹലേഷന് ശേഷം പരമാവധി പുറത്തേക്ക് വിടാവുന്ന വായുവിന്റെ അളവിനെ പറയുന്ന പേരാണ് :

Tap the question or an option to reveal the answer

A.Tidal volume
B.Vital capacity
C.Residual capacity
D.Lungs capacity

64.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി :

Tap the question or an option to reveal the answer

A.പല്ല്
B.Stapes Bone
C.Incus Bone
D.Malleus

65.താഴെ കൊടുത്തിട്ടുള്ളവയിൽ ട്രാൻസ്പോർട്ട് വാഹനം (Commercial Vehicle) ഏത്?

Tap the question or an option to reveal the answer

A.മോട്ടോർസൈക്കിൾ
B.മോട്ടോർ കാർ
C.പ്രൈവറ്റ് സർവീസ് വാഹനം
D.കൊടുത്തിരിക്കുന്നവയിൽ ഒന്നുമല്ല

66.ഡ്രൈവർ ഉൾപ്പെടെ ഒൻപതിൽ അധികമോ യാത്രക്കാരെ കയറ്റാവുന്നതും Gross Vehicle Weight 5 ടണ്ണിൽ കൂടുതലുള്ളതുമായ മോട്ടോർ വാഹനങ്ങൾ ഏത് കാറ്റഗറിയിലാണ്?

Tap the question or an option to reveal the answer

A.Category M3
B.Category M2
C.Category M1
D.മുകളിൽ കൊടുത്തിരിക്കുന്ന എല്ലാം

67.ഡ്രൈവിംഗ് ലൈസൻസ് കാലാവധി പുതുക്കുന്നതിനുള്ള അപേക്ഷ ലൈസൻസിന്റെ കാലാവധിക്ക് പരമാവധി എത്ര ദിവസം മുൻപ് സമർപ്പിക്കാം?

Tap the question or an option to reveal the answer

A.3
B.90
C.365
D.400

68.ലേണേഴ്സ് ലൈസൻസുള്ള വ്യക്തി വാഹനം ഓടിച്ചു പഠിക്കുമ്പോൾ വാഹനത്തിന് മുൻവശത്തും പിറകുവശത്തും പ്രദർശിപ്പിക്കേണ്ടത് :

Tap the question or an option to reveal the answer

A.ചുവന്ന പ്രതലത്തിൽ വെള്ള L
B.കറുത്ത പ്രതലത്തിൽ വെള്ള L
C.മഞ്ഞ പ്രതലത്തിൽ ചുവപ്പ് L
D.വെള്ള പ്രതലത്തിൽ ചുവപ്പ് L എന്ന അക്ഷരം

69.ജൂനിയർ ലൈസൻസിംഗ് അതോറിറ്റിയുടെ അധികാരം :

Tap the question or an option to reveal the answer

A.പുതിയ ലൈസൻസ് അനുവദിക്കുക
B.പുതിയ ലേണേഴ്സ് ലൈസൻസ് അനുവദിക്കുക
C.കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുക
D.കാലാവധി കഴിഞ്ഞ ലേണേഴ്സ് ലൈസൻസ് പുതുക്കുക

70.ഒരു നോൺ ട്രാൻസ്പോർട്ട് വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കുന്നതിന് കാലാവധിക്ക് പരമാവധി എത്ര ദിവസം മുൻപേ അപേക്ഷിക്കാം?

Tap the question or an option to reveal the answer

A.100
B.60 ദിവസം
C.120
D.90

71.ഒരു സ്ഥലത്ത് വാഹനം എത്ര മിനിറ്റിൽ അധികം നിർത്തുന്നതിനെയാണ് പാർക്കിംഗ് എന്ന് നിർവചിച്ചിരിക്കുന്നത്?

Tap the question or an option to reveal the answer

A.1 മിനിറ്റ്
B.2 മിനിറ്റ്
C.3 മിനിറ്റ്
D.5 മിനിറ്റ്

72.തുരങ്കത്തിനകത്ത് വാഹനം പാർക്ക് ചെയ്യേണ്ടി വന്നാൽ റിഫ്ലക്റ്റീവ് ത്രികോണം വാഹനത്തിൽ നിന്നും എത്ര മീറ്റർ മുൻപിലും പുറകിലും വെയ്ക്കണം?

Tap the question or an option to reveal the answer

A.10 മീറ്റർ
B.20 മീറ്റർ
C.30 മീറ്റർ
D.40 മീറ്റർ

73.മൾട്ടി ടോൺഡ് ഹോൺ അല്ലെങ്കിൽ ഫ്ലാഷർ ലൈറ്റ് പ്രവർത്തിപ്പിച്ച് പോകുന്ന എമർജൻസി വാഹനത്തിൽ നിന്ന് പാലിക്കേണ്ട കുറഞ്ഞ അകലം :

Tap the question or an option to reveal the answer

A.50 മീറ്റർ
B.75 മീറ്റർ
C.100 മീറ്റർ
D.200 മീറ്റർ

74.പെഡസ്ട്രിയൻ ക്രോസിംഗിൽ (Zebra Crossing) നിന്നും എത്ര ദൂരം മുന്നേയാണ് വാഹനം നിർത്തേണ്ടത്?

Tap the question or an option to reveal the answer

A.ഒരു മീറ്റർ
B.രണ്ടു മീറ്റർ
C.അഞ്ചു മീറ്റർ
D.പത്തു മീറ്റർ

75.ചങ്ങലകൾ അല്ലെങ്കിൽ കയറുകൾ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുന്ന വാഹനവും വലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള പരമാവധി ദൂരം :

Tap the question or an option to reveal the answer

A.അഞ്ചു മീറ്റർ (5 Meters)
B.ഏഴു മീറ്റർ
C.പത്തു മീറ്റർ
D.ഇരുപതു മീറ്റർ

76.എമർജൻസി വാഹനങ്ങളുടെ മുൻഗണനാ ക്രമം (Right of way priority) :

Tap the question or an option to reveal the answer

A.ആംബുലൻസ്, ഫയർ സർവീസ്, പോലീസ്
B.പോലീസ്, ആംബുലൻസ്, ഫയർ സർവീസ്
C.ആംബുലൻസ്, പോലീസ്, ഫയർ സർവീസ്
D.ഫയർ സർവീസ്, ആംബുലൻസ്, പോലീസ്

77.ഗുഡ്സ് വാഹനങ്ങൾക്ക് കേരളത്തിലെ റോഡുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത :

Tap the question or an option to reveal the answer

A.70 കിലോമീറ്റർ/മണിക്കൂർ
B.80 കിലോമീറ്റർ/മണിക്കൂർ
C.90 കിലോമീറ്റർ/മണിക്കൂർ
D.95 കിലോമീറ്റർ/മണിക്കൂർ

78.ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കൽപ്പിക്കാവുന്ന കുറ്റം ഏത്?

Tap the question or an option to reveal the answer

A.ഡ്രൈവർ പുകവലിച്ചു കൊണ്ട് പബ്ലിക് സർവ്വീസ് വാഹനം ഓടിക്കുക
B.യാത്രക്കാരെ തട്ടിക്കൊണ്ടുപോകുക
C.ഗുഡ്സ് വാഹനങ്ങളിൽ അമിതഭാരം കയറ്റുക
D.മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാം

79.കേരളത്തിലെ നിരത്തുകളിൽ അനുവദിക്കപ്പെട്ട പരമാവധി വേഗത പരിധി സംബന്ധിച്ച പ്രസ്താവനകൾ: (1) സ്കൂൾ ബസ്സുകളുടെ പരമാവധി വേഗത പരിധി 50 KMPH ആണ്. (2) സിറ്റി ലിമിറ്റിൽ വാഹനങ്ങളുടെ പരമാവധി വേഗത പരിധി 50 KMPH ആണ്.

Tap the question or an option to reveal the answer

A.(1) ഉം (2) ഉം ശരി
B.(1) ശരി, (2) തെറ്റ്
C.(1) തെറ്റ്, (2) ശരി
D.(1) ഉം (2) ഉം തെറ്റ്

80.കേരളത്തിലെ നിരത്തുകളിൽ വേഗത പരിധി സംബന്ധിച്ച് : (1) ആറു ലെയിൻ റോഡിലെ പരമാവധി വേഗത 110 KMPH ആണ്. (2) ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി വേഗത പരിധി 80 KMPH ആണ്.

Tap the question or an option to reveal the answer

A.(1) ഉം (2) ഉം ശരി
B.(1) ശരി, (2) തെറ്റ്
C.(1) തെറ്റ്, (2) ശരി
D.(1) ഉം (2) ഉം തെറ്റ്

81.ULW എന്നത് എന്തിന്റെ ചുരുക്കെഴുത്താണ്?

Tap the question or an option to reveal the answer

A.അൺലാഡൺ വെയ്റ്റ് (Unladen Weight)
B.അൺലാഡൻ വിഡ്ത്
C.അപ്പർ ആൻഡ് ലോവർ വിൻഡോ
D.അപ്പർ ആൻഡ് ലോവർ വെയ്റ്റ്

82.ഒരു മോട്ടോർ വാഹനം ഉപയോഗിക്കേണ്ട റൂട്ട്, പ്രദേശം, ഉദ്ദേശ്യം സംബന്ധിച്ച ആധികാരിക രേഖ :

Tap the question or an option to reveal the answer

A.പെർമിറ്റ് (Permit)
B.രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
C.ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
D.ARAI സർട്ടിഫിക്കറ്റ്

83.ലൈസൻസ് എടുക്കാൻ പ്രായമാകാത്ത കുട്ടികൾ വാഹനം ഓടിച്ചു പിടിക്കപ്പെട്ടാൽ സ്വീകരിക്കാവുന്ന നിയമനടപടികൾ : (1) രക്ഷിതാവിന് 3 വർഷം വരെ തടവും 25,000 രൂപ പിഴയും (2) വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് ക്യാൻസൽ ചെയ്യപ്പെടാം (3) കുട്ടിക്ക് 25 വയസ്സുവരെ ലൈസൻസ് എടുക്കുന്നതിൽ നിന്നും അയോഗ്യത (4) കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് മൂലം നടപടി

Tap the question or an option to reveal the answer

A.(1) മാത്രം ശരി
B.(1) ഉം (2) ഉം മാത്രം
C.(1), (2) ഉം (3) ഉം
D.എല്ലാം ശരി (All of the above)

84.വഴിയാത്രക്കാരൻ റോഡ് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിച്ചു അഡ്മിറ്റ് ചെയ്തു. അങ്ങനെയെങ്കിൽ ഗുഡ് സമരിറ്റൻ (Good Samaritan) നിയമപ്രകാരം :

Tap the question or an option to reveal the answer

A.തന്റെ വിവരങ്ങൾ നിർബന്ധമായും കൊടുക്കണം
B.കോടതിയിൽ നിർബന്ധമായും സാക്ഷിയാകണം
C.ഗുഡ് സമരിറ്റൻ അവകാശപ്രകാരം മേൽപ്പറഞ്ഞ കാര്യങ്ങൾ ഒഴിവാക്കി പോകാം
D.എല്ലാം ശരി

85.അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലാക്കിയ ഗ്രാമീണർ സാക്ഷിയാകാൻ സമ്മതിച്ചാൽ പോലീസ് ചെയ്യേണ്ടത് : (1) സമയനഷ്ടം വരുത്താതെ കാര്യങ്ങൾ ചെയ്യണം (2) ഗ്രാമീണർക്ക് സൗകര്യമുള്ള സ്ഥലത്ത് ചെന്ന് മൊഴിയെടുക്കണം (3) വീട്ടിൽ വന്ന് മൊഴിയെടുക്കുമ്പോൾ പോലീസ് സാധാരണ വേഷത്തിൽ ആയിരിക്കണം (4) പോലീസ് സ്റ്റേഷനിൽ നിർബന്ധമായും വിളിപ്പിക്കണം

Tap the question or an option to reveal the answer

A.(1) മാത്രം ശരി
B.(4) മാത്രം ശരി
C.(1) ഉം (4) ഉം മാത്രം ശരി
D.(1), (2) ഉം (3) ഉം മാത്രം ശരി

86.NHAI ഉപയോഗിക്കുന്ന ഇലക്ട്രോണിക് ടോൾ പിരിക്കുന്ന സംവിധാനം :

Tap the question or an option to reveal the answer

A.ഫ്രീ പാസ്
B.ഫാസ്റ്റാഗ് (FASTag)
C.ജി.പി.എസ്.
D.VLTS

87.ഡ്രൈവറെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ കുറ്റം എന്നത് ഏതെല്ലാം? (1) വേഗത പരിധിയ്ക്കും മുകളിൽ ഓടിക്കുന്നത് (2) അപകടകരമായി വാഹനം ഓടിക്കുന്നത് (3) മദ്യപിച്ചു വാഹനം ഓടിക്കുന്നത് (4) ഹെൽമെറ്റ് വയ്ക്കാതെ ഓടിക്കുന്നത്

Tap the question or an option to reveal the answer

A.(1), (2) ഉം (3) ഉം മാത്രം
B.(3) മാത്രം ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടേണ്ട കുറ്റം
C.(1), (2), (3) ഉം (4) ഉം കുറ്റങ്ങളാണ്
D.(4) പിഴ മാത്രം അടയ്ക്കേണ്ട കുറ്റം

88.ആർ.സി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ പരിശോധന ഉദ്യോഗസ്ഥർക്ക് ഇലക്ട്രോണിക് ആയി സമർപ്പിക്കാവുന്ന ആപ്പുകൾ :

Tap the question or an option to reveal the answer

A.എം പരിവഹൻ
B.ഡിജി ലോക്കർ
C.എസ്‌.എം.എസ്.
D.(1) ഉം (2) ഉം മാത്രം ശരി

89.'വെയ്റ്റഡ് ഡെസിബെൽ - dB(A)' എന്തിന്റെ യൂണിറ്റ് ആണ്?

Tap the question or an option to reveal the answer

A.ശബ്ദത്തിന്റെ യൂണിറ്റ് (Sound level)
B.കാർബൺ മോണോക്സൈഡ് അളവ്
C.ഹൈഡ്രോകാർബൺ അളവ്
D.പുകയുടെ അളവ്

90.വി.എൽ.ടി.ഡി (VLTD) എന്തിന്റെ ചുരുക്കെഴുത്താണ്?

Tap the question or an option to reveal the answer

A.വെഹിക്കിൾ ലൈറ്റ് ടൈം ഡിമ്മിങ്
B.വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് (Vehicle Location Tracking Device)
C.വെഹിക്കിൾ ലൊക്കേഷൻ ട്രാൻസ്മിറ്റിംഗ് ഡിവൈസ്
D.വെഹിക്കിൾ ലെസ് ട്രാഫിക് ഡിപ്പാർട്ട്മെന്റ്

91.സ്പാർക്ക് അറസ്റ്റർ, ക്ലാസ് ലേബൽ, എമർജൻസി ഇൻഫർമേഷൻ പാനൽ എന്നിവ ഏത് വാഹനങ്ങൾക്കാണ് വേണ്ടത്?

Tap the question or an option to reveal the answer

A.എല്ലാ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിനും
B.ഇന്റർസ്റ്റേറ്റ് ബസ്സിനു വേണ്ടത്
C.അപായകരമായ വസ്തുക്കൾ കയറ്റുന്ന ചരക്ക് വാഹനങ്ങൾക്ക് (Hazardous Goods Vehicles)
D.ഇന്റർസ്റ്റേറ്റ് ടാങ്കറുകൾക്കു വേണ്ടത്

92.സ്പീഡ് ഗവർണർ (Speed Governor) വാഹനത്തിൽ ചെയ്യുന്നത് എന്താണ്?

Tap the question or an option to reveal the answer

A.പരമാവധി മൈലേജ് കിട്ടാൻ സഹായിക്കുന്നു
B.വാഹനത്തിന്റെ വേഗത നിശ്ചിത പരിധിക്കു മുകളിൽ പോകുന്നത് തടയുന്നു
C.അമിത വേഗതയിൽ വാഹനം ഓടിക്കുന്നത് ഉദ്യോഗസ്ഥരെ അറിയിക്കുന്നു
D.വിവിഐപി വാഹനങ്ങൾക്ക് പരമാവധി വേഗത കിട്ടാൻ ഉപയോഗിക്കുന്നു

93.കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാരിയേജ് ബസുകളുടെ അനുവദിച്ച് കിട്ടിയ നിയമപ്രകാരമുള്ള നിറങ്ങൾ ഏവ?

Tap the question or an option to reveal the answer

A.സിറ്റി - ഡീപ് സ്കൈ ബ്ലൂ, മൊഫ്യൂസിൽ - ലൈം ഗ്രീൻ, ലിമിറ്റഡ് സ്റ്റോപ്പ് - വിവിഡ് പിങ്ക്
B.സിറ്റി - ലൈം ഗ്രീൻ, മൊഫ്യൂസിൽ - ഡീപ് സ്കൈ ബ്ലൂ, ലിമിറ്റഡ് സ്റ്റോപ്പ് - വിവിഡ് പിങ്ക്
C.സിറ്റി - വെളുത്ത നിറം, മൊഫ്യൂസിൽ - ഡീപ് സ്കൈ ബ്ലൂ, ലിമിറ്റഡ് സ്റ്റോപ്പ് - വിവിഡ് പിങ്ക്
D.സിറ്റി - ഡീപ് സ്കൈ ബ്ലൂ, മൊഫ്യൂസിൽ - ലൈം ഗ്രീൻ, ലിമിറ്റഡ് സ്റ്റോപ്പ് - വെളുത്ത നിറം