All question papers

Fire Driver 2026 Question Paper

96 questions with answers · Driver

Practice this paper

1.താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ, 1921-22-ലെ നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതെന്ന് കണ്ടെത്തുക : (i) ധനസമാഹരണത്തിന് തിലക് സ്വരാജ് ഫണ്ട് ആരംഭിച്ചു (ii) ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിൽ ദുഗ്ഗിരാല ഗോപാലകൃഷ്ണയ്യയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു (iii) കാശി വിദ്യാപീഠ്, ജാമിയ മിലിയ ഇസ്ലാമിയ പോലെയുള്ള ദേശീയ വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു (iv) റാണി ഗൈഡിൻല്യുവിന്റെ നേതൃത്വത്തിൽ നാഗാലാന്റിൽ വിദേശ ശക്തികൾക്കെതിരെ പോരാട്ടങ്ങൾ നടന്നു

Tap the question or an option to reveal the answer

A.(i)
B.(ii)
C.(iii)
D.(iv)

2.1857-ലെ കലാപത്തിന് (ഒന്നാം സ്വാതന്ത്ര്യസമരം) കാൺപൂരിൽ നേതൃത്വം നൽകിയ നേതാവ് ആരായിരുന്നു?

Tap the question or an option to reveal the answer

A.കുൻവർ സിംഗ്
B.ബഹദൂർ ഷാ
C.വാജിദ് അലി ഷാ
D.നാനാ സാഹേബ്

3.താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ, തിരുവിതാംകൂർ ഭരണാധികാരി മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) ക്യാപ്റ്റൻ ഡിലിനോയിയുടെ സഹകരണത്തോടെ തിരുവിതാംകൂർ സൈന്യത്തെ ആധുനികവത്കരിച്ചു (ii) മൈസൂരിയൻ ഭരണാധികാരികളുടെ ആക്രമണങ്ങൾ തടയുന്നതിനായി നെടുങ്കോട്ട നിർമ്മിച്ചു (iii) പതിവ് കണക്ക് എന്ന പേരിൽ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു (iv) 1753-ൽ ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയിൽ ഒപ്പ് വെച്ചു

Tap the question or an option to reveal the answer

A.(i), (ii), (iii) മാത്രം
B.(ii), (iii), (iv) മാത്രം
C.(i), (iii), (iv) മാത്രം
D.(i), (ii), (iv) മാത്രം

4.താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ വ്യക്തി ആരെന്ന് തിരിച്ചറിയുക? (i) അമേരിക്കൻ ഐക്യനാടുകളുടെ മൂന്നാമത്തെ പ്രസിഡന്റ് ആയിരുന്നു (ii) അമേരിക്ക ഫ്രാൻസിൽ നിന്നും ലൂസിയാന വിലക്ക് വാങ്ങിയത് ഇദ്ദേഹം പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് (iii) അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പ്രധാന ശിൽപികളിലൊരാളായിരുന്നു

Tap the question or an option to reveal the answer

A.തോമസ് ജെഫേഴ്‌സൺ
B.ജോർജ്ജ് വാഷിംഗ്ടൺ
C.ജെയിംസ് മാഡിസൺ
D.ജോൺ ആഡംസ്

5.അന്താരാഷ്ട്ര കൂട്ടായ്മയായ BRICS-ന്റെ അധ്യക്ഷ സ്ഥാനത്തേക്ക് 2026-ൽ തെരഞ്ഞെടുക്കപ്പെട്ടത് ഏത് രാജ്യമാണ്?

Tap the question or an option to reveal the answer

A.ബ്രസീൽ
B.ഇന്ത്യ
C.ദക്ഷിണാഫ്രിക്ക
D.ചൈന

6.ഹിമാലയൻ നദികളെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം? (i) ഹിമാനികളുടെ ഉരുകലും മഴയും കാരണം ഇവ സ്ഥിരപ്രവാഹ നദികളാണ് (ii) ഇവയുടെ താഴ്ന്ന ഭാഗങ്ങളിൽ വിശാലമായ പ്രളയസമതലങ്ങൾ രൂപപ്പെടുന്നു (iii) ഇവയുടെ നീളം ഉപദ്വീപീയ നദികളേക്കാൾ കുറവാണ്

Tap the question or an option to reveal the answer

A.(i), (ii) എന്നിവ
B.(ii), (iii) എന്നിവ
C.(i), (iii) എന്നിവ
D.(i), (ii), (iii) ഇവയെല്ലാം

7.ജാർഖണ്ഡിലെ ജാരിയ പ്രധാനമായും എന്തിനാണ് പ്രസിദ്ധം?

Tap the question or an option to reveal the answer

A.ലിഗ്നൈറ്റ് കൽക്കരി ഉൽപ്പാദനം
B.പെട്രോളിയം നിക്ഷേപം
C.ഉയർന്ന നിലവാരത്തിലുള്ള കോക്കിംഗ് കൽക്കരി
D.ഇരുമ്പയിര് ഖനനം

8.കൊല്ലം ജില്ലയിലെ ചവറ പ്രദേശത്ത് ഖനനം ചെയ്യുന്ന ധാതുക്കളെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം? (i) മോണോസൈറ്റ് ആണവോർജ്ജത്തിനായി ഉപയോഗിക്കുന്ന തോറിയത്തിന്റെ പ്രധാന ഉറവിടമാണ് (ii) സിർക്കോൺ സെറാമിക് ഉൽപ്പന്നങ്ങൾ അതാര്യമാക്കാനും അവയുടെ താപപ്രതിരോധ ശേഷി കൂട്ടാനും ഉപയോഗിക്കുന്നു (iii) റൂട്ടൈൽ പെയിന്റുകളും പിഗ്മെന്റുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന ടൈറ്റാനിയം ഡയോക്സൈഡിന്റെ പ്രധാന ഉറവിടമാണ്

Tap the question or an option to reveal the answer

A.(i), (ii) എന്നിവ
B.(ii), (iii) എന്നിവ
C.(i), (iii) എന്നിവ
D.(i), (ii), (iii) ഇവയെല്ലാം

9.താഴെ പറയുന്നവയിൽ ചോട്ടാനാഗ്‌പൂർ പീഠഭൂമിയുടെ ഭാഗമായ പീഠഭൂമി ഏതാണ്?

Tap the question or an option to reveal the answer

A.ഭാണ്ഡേർ പീഠഭൂമി
B.റേവ പീഠഭൂമി
C.ബുന്ദേൽഖണ്ഡ് പീഠഭൂമി
D.ഹസാരിബാഗ് പീഠഭൂമി

10."മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്" (MTHL) സംബന്ധിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം? (i) ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കടൽപ്പാലമാണ്. കൂടാതെ അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലാണ് ഔദ്യോഗികമായി നാമകരണം ചെയ്തിരിക്കുന്നത് (ii) ഇത് മുംബൈയിലെ സേവ്റിയെ നവിമുംബൈയിലെ ചിർലെ/നഹ് വ ഷേവയുമായി ബന്ധിപ്പിക്കുന്നു (iii) ഈ പദ്ധതി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് നടപ്പിലാക്കിയിരിക്കുന്നത്

Tap the question or an option to reveal the answer

A.(i), (ii) എന്നിവ
B.(ii), (iii) എന്നിവ
C.(iii), (i) എന്നിവ
D.(i), (ii), (iii) ഇവയെല്ലാം

11.സ്ഥൂല സാമ്പത്തികശാസ്ത്രത്തിന്റെ (Macroeconomics) പിതാവ് എന്നറിയപ്പെടുന്നതാര്?

Tap the question or an option to reveal the answer

A.ആൽഫ്രഡ് മാർഷൽ
B.ആഡം സ്മിത്ത്
C.ജെ.എം. കെയ്ൻസ്
D.അമർത്യാ സെൻ

12.പ്രത്യക്ഷ നികുതിക്ക് (Direct Tax) ഉദാഹരണമായി താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരിയായ ജോഡി?

Tap the question or an option to reveal the answer

A.ആദായ നികുതി - കെട്ടിട നികുതി
B.വില്പന നികുതി - ജി.എസ്.ടി.
C.എക്സൈസ് - കസ്റ്റംസ് നികുതി
D.ഒക്ട്രോയ് - ഫീസ്

13.ഇന്ത്യയിൽ നടപ്പിലാക്കിയ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏതാണ്?

Tap the question or an option to reveal the answer

A.1950-1955
B.1956-1961
C.1958-1963
D.1961-1966

14.താഴെ നൽകിയവയിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതാണ്? (i) ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ആയി പ്രവർത്തിക്കുന്നു (ii) വായ്പകളുടെ നിയന്ത്രകനായി പ്രവർത്തിക്കുന്നു (iii) 'ബാങ്കുകളുടെ ബാങ്ക്' എന്നറിയപ്പെടുന്നു (iv) 'വിദേശ വിനിമയത്തിന്റെ സൂക്ഷിപ്പുകാരൻ' എന്നറിയപ്പെടുന്നു

Tap the question or an option to reveal the answer

A.(i) & (ii) only
B.(i), (ii) & (iii) only
C.(i) & (iv) only
D.മേൽപ്പറഞ്ഞവയെല്ലാം

15.ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി മാറിയത് എപ്പോഴാണ്?

Tap the question or an option to reveal the answer

A.ഏപ്രിൽ 2022
B.ഏപ്രിൽ 2023
C.ഏപ്രിൽ 2024
D.ഏപ്രിൽ 2025

16.ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കപ്പെട്ടത് ഏത് പദ്ധതിയിലെ നിർദ്ദേശ പ്രകാരമാണ്?

Tap the question or an option to reveal the answer

A.സൈമൺ കമ്മീഷൻ
B.1935-ലെ ഇന്ത്യ ഗവണ്മെന്റ് നിയമം
C.നെഹ്റു റിപ്പോർട്ട്
D.ക്യാബിനറ്റ് മിഷൻ പദ്ധതി

17.അധികാര വിഭജനവുമായി ബന്ധപ്പെട്ട മൂന്ന് ലിസ്റ്റുകൾ ഭരണഘടനയുടെ ഏത് പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്?

Tap the question or an option to reveal the answer

A.നാലാം പട്ടിക
B.ഏഴാം പട്ടിക
C.ആറാം പട്ടിക
D.അഞ്ചാം പട്ടിക

18.സ്വത്തവകാശം മൗലിക അവകാശത്തിൽ നിന്നും നീക്കം ചെയ്ത ഭരണഘടനയുടെ ഭേദഗതി ഏത്?

Tap the question or an option to reveal the answer

A.44
B.42
C.52
D.74

19.ഭരണഘടന നിർമ്മാണ സമിതിയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു?

Tap the question or an option to reveal the answer

A.ജവഹർലാൽ നെഹ്റു
B.ഡോ. ബി.ആർ. അംബേദ്ക്കർ
C.ഡോ. രാജേന്ദ്ര പ്രസാദ്
D.സർദാർ വല്ലഭായ് പട്ടേൽ

20.മന്ത്രിമാരുടെ എണ്ണം പാർലമെന്റിലെ അല്ലെങ്കിൽ സംസ്ഥാന നിയമസഭയിലെ അംഗങ്ങളുടെ മൊത്തം എണ്ണത്തിന്റെ 15 ശതമാനത്തിൽ കവിയരുതെന്ന് വ്യവസ്ഥ ചെയ്തുകൊണ്ടുള്ള ഭരണഘടനാ ഭേദഗതി ഏത്?

Tap the question or an option to reveal the answer

A.52nd
B.44th
C.91st
D.42nd

21.കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിയമിക്കപ്പെട്ട കമ്മീഷൻ ഏത്?

Tap the question or an option to reveal the answer

A.വീരപ്പ മൊയ്ലി കമ്മീഷൻ
B.നാനാവതി കമ്മീഷൻ
C.മണ്ഡൽ കമ്മീഷൻ
D.സർക്കാരിയ കമ്മീഷൻ

22.സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഇത് ഒരു ഭരണഘടനാ സ്ഥാപനമാണ് (ii) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് ശുപാർശകൾ നൽകുന്നു (iii) ഇത് ഒരു ഭരണഘടനാ സ്ഥാപനമല്ല

Tap the question or an option to reveal the answer

A.(i) & (ii)
B.(ii) & (iii)
C.(i) മാത്രം ശരിയാണ്
D.(iii) മാത്രം ശരിയാണ്

23.താഴെ തന്നിട്ടുള്ളവയിൽ ഇ-ഡിസ്ട്രിക്റ്റ് സർവ്വീസുമായി ബന്ധപ്പെട്ടത് ഏതാണ്? (i) ജനങ്ങൾക്ക് പൊതുസേവന കേന്ദ്രങ്ങൾ വഴി സർക്കാരിന്റെ സേവനങ്ങൾ നൽകുന്ന പദ്ധതി (ii) സേവനങ്ങൾ ഓൺലൈൻ വെബ്പോർട്ടൽ വഴി ലഭ്യമാകുന്നു (iii) വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാകുന്നു

Tap the question or an option to reveal the answer

A.(i) & (ii)
B.(i) & (iii)
C.(ii) & (iii)
D.എല്ലാം ശരിയാണ്

24.സ്നേഹപൂർവ്വം പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.അവിവാഹിതരായ അമ്മമാരെയും കുട്ടികളെയും സംരക്ഷിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി
B.കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി
C.65 വയസ്സിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യസുരക്ഷ പദ്ധതി
D.മാതാപിതാക്കളിൽ ആരെങ്കിലും മരണമടഞ്ഞതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കുട്ടികൾക്ക് നൽകുന്ന പഠന സഹായ പദ്ധതി

25.സ്വദേശ് സമ്മാൻ പുരസ്ക്കാരം നേടിയ കേരള സർക്കാർ സ്ഥാപനം ഏതാണ് ?

Tap the question or an option to reveal the answer

A.കെ.എസ്.ഇ.ബി.
B.കെ.എസ്.എഫ്.ഇ.
C.കെ.എസ്.ആർ.ടി.സി.
D.പി.ഡബ്ല്യു.ഡി.

26.ഓസോൺ പാളിയുടെ കനം (thickness) അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏത്?

Tap the question or an option to reveal the answer

A.ഡെസിബെൽ (Decibel)
B.ഡോബ്സൺ (Dobson)
C.പാസ്ക്കൽ (Pascal)
D.ജൂൾ (Joule)

27.ബീറ്റോട്ട്സ് സ്പോട്ട് (Bitot's Spot) ഉണ്ടാകാൻ പ്രധാന കാരണം :

Tap the question or an option to reveal the answer

A.വിറ്റാമിൻ B12 കുറവ്
B.വിറ്റാമിൻ C കുറവ്
C.വിറ്റാമിൻ A കുറവ്
D.വിറ്റാമിൻ D കുറവ്

28.വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ സംരക്ഷണ പദ്ധതി :

Tap the question or an option to reveal the answer

A.ആശ്വാസകിരണം
B.ജീവനി
C.ആർദ്രം
D.സ്നേഹസ്പർശം

29.CoP ചർച്ചകളിലെ Loss and Damage (L & D) എന്ന ആശയം എന്തിനെ സൂചിപ്പിക്കുന്നു?

Tap the question or an option to reveal the answer

A.കാർഷിക ഇൻഷുറൻസ് നഷ്ടം
B.സാമ്പത്തിക മാന്ദ്യം
C.കാലാവസ്ഥാ മാറ്റം മൂലമുള്ള നഷ്ടം
D.ആണവ മലിനീകരണം

30.ആപേക്ഷിക ആർദ്രത (Relative Humidity) അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

Tap the question or an option to reveal the answer

A.ബാരോമീറ്റർ
B.ഹൈഗ്രോമീറ്റർ
C.ഹൈഡ്രോമീറ്റർ
D.സ്ഫിഗ്മോമാനോമീറ്റർ

31.ഭൂമിയുടെ കേന്ദ്രത്തിൽ ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (Acceleration due to gravity) എത്രയാണ്?

Tap the question or an option to reveal the answer

A.9.8 m s⁻²
B.0
C.4.9 m s⁻²
D.അനന്തം

32.ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചതും കര, കടൽ, ആകാശം എന്നിവയിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്നതുമായ മിസൈൽ ഏതാണ്?

Tap the question or an option to reveal the answer

A.അഗ്നി
B.പ്രിഥ്വി
C.ബ്രഹ്മോസ്
D.ആകാശ്

33.²⁶Fe⁵⁶ എന്ന ഇരുമ്പ് ന്യൂക്ലിയസ്സിൽ അടങ്ങിയിരിക്കുന്ന ന്യൂട്രോണുകളുടെ എണ്ണം എത്ര?

Tap the question or an option to reveal the answer

A.26
B.56
C.30
D.40

34.298 K താപനിലയിൽ ഹീലിയം ആറ്റം ഹൈഡ്രജൻ തന്മാത്രയേക്കാൾ രണ്ടു മടങ്ങ് ഭാരമുള്ളതാണ്. ഹീലിയത്തിന്റെ ശരാശരി ഗതികോർജ്ജം എന്താണ്?

Tap the question or an option to reveal the answer

A.ഹൈഡ്രജൻ തന്മാത്രയുടെ നാലിരട്ടിയാണ്
B.ഹൈഡ്രജൻ തന്മാത്രയുടെ ഇരട്ടിയാണ്
C.ഹൈഡ്രജൻ തന്മാത്രയുടെ പകുതിയാണ്
D.ഹൈഡ്രജൻ തന്മാത്രയുടെ അത്രയും തന്നെയാണ്

35.ഇന്ത്യൻ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് കെട്ടിടമായ സേവാതീർത്ഥിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ 100 രൂപയുടെ സ്മരണിക നാണയം നിർമ്മിച്ചിരിക്കുന്നത് ഏത് ലോഹസങ്കരം ഉപയോഗിച്ചാണ്?

Tap the question or an option to reveal the answer

A.നിക്കൽ സിൽവർ
B.അൽനിക്കോ
C.ഡ്യുറാലുമിൻ
D.നിക്രോം

36.കച്ചം എന്നാലെന്ത്?

Tap the question or an option to reveal the answer

A.ഒരു തരം വസ്ത്രം
B.ഒരനുഷ്ഠാനരീതി
C.പെരുമാറ്റച്ചട്ടം
D.പോക്കിരിമാർ

37.15-Love എന്ന പദം ഏതു കായിക മത്സരത്തിലാണ് ഉപയോഗിക്കുന്നത്?

Tap the question or an option to reveal the answer

A.ടെന്നീസ്
B.ബാഡ്മിന്റൺ
C.നീന്തൽ
D.ബോക്സിങ്ങ്

38.2026-ൽ വിന്റർ ഒളിംപിക്സിന് വേദിയാകുന്ന സ്ഥലം ഏതാണ് ?

Tap the question or an option to reveal the answer

A.ചൈന-ബെയ്ജിംഗ്
B.റഷ്യ-സോച്ചി
C.ജപ്പാൻ-സപ്പോറോ
D.ഇറ്റലി-മിലാനോ കോർട്ടീന

39.2025-ലെ ഓസ്കാർ അവാർഡിന് അർഹമായ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള അവാർഡ് കിട്ടിയത് ഏതിനാണ് ?

Tap the question or an option to reveal the answer

A.സിന്നേഴ്സ്
B.അനോറ
C.വൺ ബാറ്റിൽ ആഫ്റ്റർ അനദർ
D.മാർട്ടി-സുപ്രീം

40.57727 നോട് ഏറ്റവും ചെറിയ ഏത് രണ്ടക്ക സംഖ്യ കൂട്ടുമ്പോഴാണ് 9-ന്റെ ഗുണിതം ലഭിക്കുക :

Tap the question or an option to reveal the answer

A.26
B.17
C.11
D.13

41.ആസിഡും വെള്ളവും 2 : 3 എന്ന അംശബന്ധത്തിൽ കലർത്തി 60 ലിറ്റർ ദ്രാവകം ഉണ്ടാക്കി. ഈ അംശബന്ധം 3 : 4 ആക്കാൻ ഇനി എത്ര ലിറ്റർ ആസിഡ് ചേർക്കണം?

Tap the question or an option to reveal the answer

A.4 ലിറ്റർ
B.3 ലിറ്റർ
C.5 ലിറ്റർ
D.7 ലിറ്റർ

42.ബൈജു 4.25 കി.മീ. ദൂരം സൈക്കിളിലും 11.50 കി.മീ. ദൂരം ബസ്സിലും ബാക്കി ദൂരം നടന്നും യാത്ര ചെയ്തു. ആകെ യാത്ര ചെയ്ത ദൂരം 17.25 കി.മീ. ആണെങ്കിൽ, നടന്ന് യാത്ര ചെയ്ത ദൂരം എത്ര കിലോമീറ്ററാണ്?

Tap the question or an option to reveal the answer

A.0.5 കി.മീ.
B.0.75 കി.മീ.
C.1.25 കി.മീ.
D.1.5 കി.മീ.

43.ഒരു വൃത്തസ്തംഭത്തിന്റെ ഒരറ്റത്ത് അർദ്ധഗോളം ഘടിപ്പിച്ച രൂപത്തിലുള്ള ഒരു ജലസംഭരണിയുടെ ആകെ ഉയരം 2.5 മീറ്ററാണ്. അതിന്റെ പാദത്തിന്റെ ആരം 1.5 മീറ്റർ ആണ്. ഇതിൽ എത്ര ലിറ്റർ വെള്ളം കൊള്ളും?

Tap the question or an option to reveal the answer

A.37500 ലിറ്റർ
B.14130 ലിറ്റർ
C.22500 ലിറ്റർ
D.12320 ലിറ്റർ

44.E എന്നത് P യുടെ Q% ആണ്, F എന്നത് Q-വിൻ്റെ P% ആണ് എങ്കിൽ ചുവടെ പറയുന്നവയിൽ ശരിയായത് ഏത്?

Tap the question or an option to reveal the answer

A.E എന്നത് F നേക്കാൾ ചെറുതാണ്
B.F എന്നത് E യെക്കാൾ ചെറുതാണ്
C.E യും F ഉം തമ്മിലുള്ള ബന്ധം നിർണ്ണയിക്കാൻ സാധ്യമല്ല
D.ഇവയൊന്നുമല്ല

45.ചുവടെ തന്നിരിക്കുന്ന ശ്രേണിയിലെ തൊട്ടടുത്ത സംഖ്യ കണ്ടെത്തുക : 2, 6, 12, 20, ____

Tap the question or an option to reveal the answer

A.22
B.30
C.24
D.16

46.CAB എന്നതിനെ 312 എന്നും HEAD എന്നതിനെ 8514 എന്നും കോഡ് ചെയ്താൽ BADGE എന്നതിനെ എങ്ങനെ കോഡ് ചെയ്യാം?

Tap the question or an option to reveal the answer

A.21475
B.57412
C.41257
D.24157

47.തന്റെ അടുത്ത് നിൽക്കുന്ന രാജുവിനെ ചൂണ്ടിക്കാണിച്ചിട്ട്, ജയൻ ഇങ്ങനെ പറയുന്നു : “എന്റെ അമ്മയുടെ ഒരേയൊരു മകന്റെ മകനാണ് ഈ നിൽക്കുന്ന രാജു” എങ്കിൽ ജയൻ രാജുവിന്റെ ആരാണ്?

Tap the question or an option to reveal the answer

A.മകൻ
B.അച്ഛൻ
C.സഹോദരൻ
D.അമ്മാവൻ

48.വിട്ടുപോയത് പൂരിപ്പിക്കുക : PON, MLK, JIH, ____, DCB

Tap the question or an option to reveal the answer

A.GFE
B.FDE
C.EFG
D.ഇവയൊന്നുമല്ല

49.'ക്ലാസ്സ് സി' (Class C) ഫയറുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ്? (i) ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം (ii) ജ്വലന സ്വഭാവമുള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം (iii) ജ്വലന സ്വഭാവമുള്ള ലോഹങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം

Tap the question or an option to reveal the answer

A.(ii) മാത്രം
B.(ii) & (iii) മാത്രം
C.(i) മാത്രം
D.ഇവയൊന്നുമല്ല ((i), (ii) & (iii))

50.ഒരു വസ്തു ജ്വലനസ്രോതസിന്റെ സഹായമില്ലാതെ സ്വയം കത്തുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ ഊഷ്മാവിനെ ______ എന്നു പറയുന്നു.

Tap the question or an option to reveal the answer

A.ഫ്ലാഷ് പോയിന്റ്
B.ഫയർ പോയിന്റ്
C.സ്പൊണ്ടേനിയസ് കമ്പസ്റ്റിൻ
D.ഇഗ്നീഷ്യൻ ടെമ്പറേച്ചർ (Ignition Temperature)

51.ഉത്പതനം (Sublimation) എന്ന പ്രക്രിയ ചുവടെ ചേർക്കുന്ന ഏത് ഖര പദാർത്ഥത്തിലാണ് സംഭവിക്കാത്തത്?

Tap the question or an option to reveal the answer

A.ഡ്രൈ ഐസ്
B.സോഡിയം ക്ലോറൈഡ്
C.അയഡിൻ (Iodine)
D.കർപ്പൂരം

52.താഴെ പറയുന്നവയിൽ ഏത് അവസ്ഥയിലാണ് സംവഹനം (Convection) പ്രധാനമായും നടക്കുന്നത്?

Tap the question or an option to reveal the answer

A.ഖരരൂപത്തിലും ദ്രാവകത്തിലും മാത്രം
B.ശൂന്യതയിലും ഖരരൂപത്തിലും മാത്രം
C.ഖരരൂപത്തിൽ മാത്രം
D.ദ്രാവകങ്ങളിലും വാതകങ്ങളിലും മാത്രം

53.ദ്രവരൂപത്തിലുള്ള അമോണിയ കൊണ്ടുപോകുന്ന ടാങ്കറുകളിൽ നിർബന്ധമായും പ്രദർശിപ്പിക്കേണ്ട UN നമ്പർ ഏതാണ്?

Tap the question or an option to reveal the answer

A.UN 1075
B.UN 1098
C.UN 1005
D.UN 2031

54.മൾട്ടിപർപ്പസ് (ABC ടൈപ്പ്) ഫയർ എക്സ്റ്റിൻഗ്യൂഷറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന കെമിക്കൽ ഏതാണ്?

Tap the question or an option to reveal the answer

A.മോണോ അമോണിയം ഫോസ്ഫേറ്റ്
B.സോഡിയം ബൈ കാർബണേറ്റ്
C.പൊട്ടാസ്യം ക്ലോറൈഡ്
D.കാൽസ്യം കാർബണേറ്റ്

55.D.C.P. (Dry Chemical Powder) ഫയർ എക്സ്റ്റിൻഗ്യൂഷറുകളിൽ പൗഡർ പുറത്തേക്ക് തള്ളുന്നതിനായി ഉപയോഗിക്കുന്ന വാതകം താഴെപ്പറയുന്നവയിൽ ഏതാണ്?

Tap the question or an option to reveal the answer

A.ഓക്സിജൻ
B.കാർബൺ ഡയോക്സൈഡ്
C.ഹൈഡ്രജൻ
D.ഇവയൊന്നുമല്ല

56.യൂണിറ്റ് മാസ്സുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് 1°C ഉയർത്തുന്നതിനാവശ്യമായ താപമാണ് :

Tap the question or an option to reveal the answer

A.ബാഷ്പീകരണ ലീനതാപം
B.താപധാരിത
C.വിശിഷ്ട താപധാരിത
D.ദ്രവീകരണ ലീനതാപം

57.MSDS-ന്റെ പൂർണ്ണരൂപം താഴെ പറയുന്നവയിൽ ഏതാണ്?

Tap the question or an option to reveal the answer

A.Material Safety Data System
B.Material Secret Data Sheet
C.Major Safety Data System
D.Material Safety Data Sheet

58.ശ്വാസം സാധാരണ രീതിയിൽ എടുക്കാത്ത, പ്രതികരിക്കാത്ത ഒരു മുതിർന്ന വ്യക്തിയെ കണ്ടാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് എന്ത്?

Tap the question or an option to reveal the answer

A.പൾസ് പരിശോധിക്കുക
B.ഉടൻ CPR ആരംഭിക്കുക
C.തോളിൽ തട്ടി ഉറക്കെ വിളിച്ച് പ്രതികരണം പരിശോധിക്കുക
D.2 റെസ്ക്യൂ ബ്രീത്ത് നൽകുക

59.നിലവിലെ AHA മാർഗ്ഗനിർദ്ദേശപ്രകാരം, 1 രക്ഷകൻ ചെയ്യുന്ന മുതിർന്നവരുടെ CPR ൽ നെഞ്ചമർത്തലും ശ്വാസവും തമ്മിലുള്ള അനുപാതം എത്ര?

Tap the question or an option to reveal the answer

A.15 നെഞ്ചമർത്തൽ 2 ശ്വാസം
B.30 നെഞ്ചമർത്തൽ 2 ശ്വാസം
C.5 നെഞ്ചമർത്തൽ 1 ശ്വാസം
D.50 നെഞ്ചമർത്തൽ 2 ശ്വാസം

60.ഹൃദയസ്തംഭനത്തിൽ ഉപയോഗിക്കുന്ന ഉപകരണമാണ് AED. AED എന്നാൽ എന്താണ് ?

Tap the question or an option to reveal the answer

A.അഡ്വാൻസ്‌ഡ് എമർജൻസി ഡിവൈസ്
B.ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫൈബ്രിലേറ്റർ
C.ആർട്ടിഫിഷ്യൽ എക്സ്റ്റേണൽ ഡ്രിൽ
D.ഓട്ടോമാറ്റിക് എനർജി ഡിസ്ചാർജ്

61.ഹെയിംലിക് മാനുവർ അഥവാ അബ്ഡോമിനൽ ത്രസ്റ്റ്സ് (Heimlich Maneuver) ഏത് അടിയന്തരാവസ്ഥയ്ക്കുള്ള ശരിയായ പ്രഥമശുശ്രൂഷയാണ്?

Tap the question or an option to reveal the answer

A.ഹൃദയസ്തംഭനം
B.ബോധമുള്ള മുതിർന്ന വ്യക്തിയുടെ ഗുരുതരമായ ശ്വാസതടസ്സം (Choking)
C.അപസ്മാരം
D.കൈ ഒടിവ്

62.വിഷമുള്ള പാമ്പുകടിയേറ്റാൽ ശരിയായ പ്രഥമശുശ്രൂഷ ഏതാണ്?

Tap the question or an option to reveal the answer

A.കടിച്ച ഭാഗം മുറിച്ച് വിഷം വലിച്ചെടുക്കുക
B.കടിയേറ്റ ഭാഗത്തിന് മുകളിൽ മുറുക്കി കെട്ടുക
C.രോഗിയെ ശാന്തനാക്കി കടിയേറ്റ കൈ/കാൽ അനക്കാതെ വെച്ച് ഉടൻ ആശുപത്രിയിൽ എത്തിക്കുക
D.കടിയേറ്റ ഭാഗത്ത് ഐസ് വെക്കുക

63.മൂക്കിൽ നിന്ന് രക്തം വരുമ്പോൾ (Epistaxis) ശുപാർശ ചെയ്യുന്ന പ്രഥമശുശ്രൂഷ എന്ത്?

Tap the question or an option to reveal the answer

A.തല പിന്നിലേക്ക് ചായ്ക്കുക
B.മുന്നോട്ട് കുനിഞ്ഞ് മൂക്കിന്റെ മൃദുവായ ഭാഗം 10-15 മിനിറ്റ് പിടിച്ചമർത്തുക
C.മലർന്ന് കിടക്കുക
D.രക്തക്കട്ടകൾ പോകാൻ ശക്തിയായി മൂക്ക് ചീറ്റുക

64.സംസാരിക്കാനോ ചുമയ്ക്കാനോ കഴിയാത്ത ശ്വാസതടസ്സമുള്ള ബോധമുള്ള മുതിർന്ന വ്യക്തി കാണിക്കാൻ സാധ്യതയുള്ള സാർവത്രിക ലക്ഷണം (Universal Sign of Choking) ഏത്?

Tap the question or an option to reveal the answer

A.ഒന്നോ രണ്ടോ കൈകൾ കൊണ്ട് തൊണ്ടയിൽ പിടിക്കുക
B.ഉറക്കെ ചുമയ്ക്കുക
C.ആവർത്തിച്ച് വെള്ളം ചോദിക്കുക
D.അനക്കമില്ലാതെ കിടക്കുക

65.എല്ല് തൊലി പൊട്ടിച്ച് പുറത്തേക്ക് വന്നിട്ടുള്ള തുറന്ന ഒടിവിന് (Open / Compound Fracture) ചെയ്യേണ്ട ശരിയായ പ്രഥമശുശ്രൂഷ ഏത്?

Tap the question or an option to reveal the answer

A.പുറത്തുവന്ന എല്ല് തൊലിക്കടിയിലേക്ക് തള്ളിക്കയറ്റുക
B.പുറത്തുവന്ന എല്ല് ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകുക
C.മുറിവ് അണുവിമുക്തമായ തുണികൊണ്ട് മൂടി, എല്ലിൽ അമർത്താതെ കൈ/കാൽ സ്പ്ലിന്റ് ചെയ്യുക
D.പുറത്തുവന്ന എല്ലിന് മുകളിലൂടെ മുറുക്കി ബാൻഡേജ് ഇടുക

66.നട്ടെല്ലിന് പരിക്ക് സംശയിക്കുന്ന വ്യക്തിയെ കൈകാര്യം ചെയ്യാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം എന്ത്?

Tap the question or an option to reveal the answer

A.തല, കഴുത്ത്, നട്ടെല്ല് എന്നിവ നേരെയാക്കി നിർത്തുക, ജീവന് ഭീഷണിയുണ്ടെങ്കിൽ മാത്രം അനക്കുക
B.ശ്വാസം എടുക്കാൻ എളുപ്പത്തിന് ഇരുത്തുക
C.പതുക്കെ നടത്തി ആംബുലൻസിൽ കയറ്റുക
D.ബോധം നിലനിർത്താൻ വെള്ളം കൊടുക്കുക

67.അപസ്മാരം (Seizure / Fit) വന്ന വ്യക്തിക്ക് പ്രഥമശുശ്രൂഷയിൽ ശരിയായത് ഏത്?

Tap the question or an option to reveal the answer

A.താക്കോൽ കൂട്ടം കയ്യിൽ കൊടുക്കുക
B.ശക്തിയായി പിടിച്ച് നിർത്തുക
C.പരിക്കുകൾ ഒഴിവാക്കാൻ ചുറ്റുപാടുകൾ സുരക്ഷിതമാക്കുക
D.ഉടൻ വെള്ളം കൊടുക്കുക

68.ട്രാൻസ്പോർട്ട് വാഹനം അല്ലാത്ത വാഹനം ഏത്?

Tap the question or an option to reveal the answer

A.പബ്ലിക് സർവീസ് വെഹിക്കിൾ
B.പ്രൈവറ്റ് സർവീസ് വെഹിക്കിൾ
C.മോട്ടോർ കാർ
D.ഗുഡ്സ് ക്യാരേജ്

69.മോട്ടോർ വാഹനനിയമപ്രകാരം 'M' കാറ്റഗറി ഏതു തരം വാഹനങ്ങളാണ്?

Tap the question or an option to reveal the answer

A.ഇരുചക്രയാത്രാവാഹനങ്ങൾ
B.മുച്ചക്രയാത്രാവാഹനങ്ങൾ
C.മുച്ചക്രചരക്കുവാഹനങ്ങൾ
D.നാലുചക്രയാത്രാവാഹനങ്ങൾ

70.ഒരു മോട്ടോർ വാഹന ലൈസൻസ് എടുക്കുന്നതിനുള്ള പരമാവധി പ്രായപരിധി എത്രയാണ്?

Tap the question or an option to reveal the answer

A.16 വയസ്സ്
B.18 വയസ്സ്
C.56 വയസ്സ്
D.ഇവയൊന്നുമല്ല

71.ഒരു മോട്ടോർ വാഹന ലൈസൻസ് പുതുക്കുന്നതിന് ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് (Form 1A) എത്ര വയസ്സുമുതലാണ് നിർബന്ധമാക്കിയിട്ടുള്ളത്?

Tap the question or an option to reveal the answer

A.18 വയസ്സ്
B.21 വയസ്സ്
C.40 വയസ്സ്
D.60 വയസ്സ്

72.താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?

Tap the question or an option to reveal the answer

A.ഒരു ഡ്രൈവർ മദ്യപിച്ചോ ലഹരിക്കടിമപ്പെട്ടോ ഡ്രൈവ് ചെയ്യാൻ പാടില്ല
B.വാഹനത്തിൽ യാത്രക്കാർ ഉള്ളപ്പോൾ ഇന്ധനം നിറക്കാവുന്നതാണ്
C.ഡ്രൈവർമാർ യാത്രക്കാരോട് കച്ചവടതാല്പര്യാർത്ഥം സമീപിക്കാൻ പാടില്ല
D.കണ്ടക്ടർക്കു ഡ്യൂട്ടി എടുക്കാൻ പറ്റാതെവന്നാൽ ഡ്രൈവർ ചുമതല ഏൽക്കേണ്ടതാണ്

73.പബ്ലിക് സർവീസ് വെഹിക്കിൾ തരത്തിൽ പെടാത്ത വാഹനം ഏത്?

Tap the question or an option to reveal the answer

A.മോട്ടോർ ക്യാബ്
B.മാക്സി ക്യാബ്
C.കോൺട്രാക്ട് ക്യാരേജ്
D.ഗുഡ്സ് ക്യാരേജ്

74.ഒരു ട്രാൻസ്പോർട്ട് വാഹനത്തിനു ഫിറ്റ്നസ് കാലാവധി 2 വർഷത്തേക്ക് നൽകുന്നത് ഏതു സാഹചര്യത്തിലാണ്?

Tap the question or an option to reveal the answer

A.പുതിയ ട്രാൻസ്പോർട്ട് വാഹനങ്ങൾ
B.പുതിയ ഇരുചക്രവാഹനങ്ങൾ
C.15 വർഷത്തിനു മുകളിൽ പഴക്കമുള്ള വാഹനങ്ങൾ
D.20 വർഷത്തിനു മുകളിൽ പഴക്കമുള്ള വാഹനങ്ങൾ

75.മോട്ടോർ വാഹന ഡ്രൈവിങ് റെഗുലേഷൻസ് 2017 പ്രകാരം റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനു മാർക്ക് ചെയ്തിട്ടുള്ള ഭാഗത്തുകൂടി മാത്രമേ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളു. റോഡിന്റെ ഈ ഭാഗത്തെ ______ എന്ന് പറയുന്നു.

Tap the question or an option to reveal the answer

A.റൈറ്റ് ഓഫ് വേ
B.ക്യാരേജ് വേ
C.ട്രാഫിക് വേ
D.മോട്ടോർ വേ

76.ഏറ്റവും ശരിയായ പ്രവൃത്തി തിരഞ്ഞെടുക്കുക : ഒരു ട്രാഫിക് സിഗ്നൽ ജംഗ്ഷനിൽ പച്ച ലൈറ്റ് സിഗ്നൽ തെളിയുമ്പോൾ :

Tap the question or an option to reveal the answer

A.പെട്ടെന്ന് കടന്നു പോവുക
B.തടസങ്ങൾ ഇല്ലെങ്കിൽ കടന്നുപോവുക
C.പതുക്കെ കടന്നു പോവുക
D.പച്ച ലൈറ്റ് തെളിയുന്ന ദിശയിൽ പോവുക

77.ഒരു നോൺ ട്രാൻസ്പോർട്ട് വാഹന ഡ്രൈവർ എല്ലായ്പോഴും കയ്യിൽ കരുതേണ്ട രേഖകളാണ് :

Tap the question or an option to reveal the answer

A.ലൈസൻസും PUC സർട്ടിഫിക്കറ്റും
B.ലൈസൻസും ടാക്സ് സർട്ടിഫിക്കറ്റും
C.ലൈസൻസും ഫിറ്റ്നസ് സർട്ടിഫിക്കറ്റും
D.ഡ്രൈവിംഗ് ലൈസൻസും പെർമിറ്റും

78.ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനം ബ്രേക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഊർജ്ജ മാറ്റം :

Tap the question or an option to reveal the answer

A.ഗതികോർജ്ജം സ്ഥിതികോർജ്ജമായി മാറുന്നു
B.രാസോർജ്ജം സ്ഥിതികോർജ്ജമായി മാറുന്നു
C.യാന്ത്രികോർജ്ജം താപോർജ്ജമായി മാറുന്നു
D.സ്ഥിതികോർജ്ജം യാന്ത്രികോർജ്ജമായി മാറുന്നു

79.ബാറ്ററി ഓപ്പറേറ്റഡ് വാഹനങ്ങളിൽ (EV) ഉൾപ്പെടുത്താത്ത ഘടകങ്ങൾ ഏവ?

Tap the question or an option to reveal the answer

A.ബ്രേക്ക് സിസ്റ്റം, സസ്പെൻഷൻ സിസ്റ്റം, ഫ്യുവൽ സിസ്റ്റം
B.എഞ്ചിൻ കൂളിംഗ് സിസ്റ്റം, എഞ്ചിൻ ലൂബ്രിക്കേറ്റിംഗ് സിസ്റ്റം, ഫ്യുവൽ സിസ്റ്റം
C.സ്റ്റിയറിംഗ് സിസ്റ്റം, ഇലക്ട്രിക്കൽ സിസ്റ്റം, കൂളിംഗ് സിസ്റ്റം
D.ട്രാക്കിംഗ് സിസ്റ്റം, ട്രാൻസ്മിഷൻ സിസ്റ്റം, സസ്പെൻഷൻ സിസ്റ്റം

80.സ്റ്റോപ്പിങ് ഡിസ്റ്റൻസ് (Stopping Distance) എങ്ങനെ കുറയ്ക്കാം?

Tap the question or an option to reveal the answer

A.വേഗത കുറയ്ക്കുക, ജാഗ്രത വർദ്ധിപ്പിക്കുക, ബ്രേക്ക് പെഡലിൽ കാല് വയ്ക്കുക, ഡ്രൈവ് ചെയ്യുമ്പോൾ ലഘുവായി ബ്രേക്ക് ചെയ്യുക
B.വാഹന വേഗത വർദ്ധിപ്പിക്കുക, ഡ്രൈവറുടെ ജാഗ്രത വർദ്ധിപ്പിക്കുക, ബ്രേക്ക് ചെയ്യാൻ തയ്യാറാവുക, ബ്രേക്ക് പെഡലിൽ അമർത്താതെ നിങ്ങളുടെ കാല് വെയ്ക്കുക
C.വാഹന വേഗത കുറയ്ക്കുക, ഡ്രൈവറുടെ ജാഗ്രത വർദ്ധിപ്പിക്കുക, ബ്രേക്ക് ചെയ്യാൻ തയ്യാറാവുക, ബ്രേക്ക് പെഡലിൽ നിങ്ങളുടെ കാല് വെയ്ക്കുക
D.വേഗത കുറയ്ക്കുക, ടയറുകൾ പരിശോധിക്കുക, ബ്രേക്ക് ചെയ്യാൻ തയ്യാറാകുക

81.വാഹനത്തിൽ "അന്ധബിന്ദു" (ബ്ലൈൻഡ് സ്പോട്ട് / Blind Spot) എന്നാൽ എന്ത്?

Tap the question or an option to reveal the answer

A.വാഹനത്തിന്റെ സൈഡ് മിററുകളിലും റിയർവ്യൂ മിററിലും പതിയാത്ത ഡ്രൈവർക്ക് നേരിട്ട് നിരീക്ഷിക്കാൻ കഴിയാത്ത സ്ഥലം
B.റോഡിൽ മറ്റൊരു വാഹനത്തിന്റെ തൊട്ടുപിന്നിലായി സുരക്ഷിതമായ അകലം പാലിക്കാതെ വണ്ടി ഓടിക്കുന്നത്
C.ഹെഡ് ലൈറ്റിന്റെ മധ്യഭാഗത്തായുള്ള കറുത്ത അടയാളം
D.റെറ്റിനയിൽ പ്രകാശം പതിക്കുമ്പോൾ ഒപ്റ്റിക് നാഡി പോകുന്നതുകൊണ്ട് കാഴ്ച ലഭിക്കാത്ത ചെറിയ ഭാഗം

82.ഒരു വാഹനം കെട്ടിവലിക്കുന്നത് സംബന്ധിച്ച് പാടില്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.ഒരു ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ കെട്ടിവലിക്കാം
B.കെട്ടിവലിക്കുമ്പോൾ പരമാവധി വേഗപരിധി 25 കി.മീ. കൂടാൻ പാടില്ല
C.കെട്ടിവലിക്കുന്ന വാഹനവും കെട്ടിവലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള ദൂരം 5 മീറ്ററിൽ കൂടാൻ പാടില്ല
D.വാഹനങ്ങൾ കെട്ടിവലിക്കാൻ ഉപയോഗിക്കുന്ന കയറോ, ചെയിനോ, മറ്റ് റോഡ് ഉപയോക്താക്കൾക്ക് കാണാൻ സാധിക്കണം

83.ആറുവരിയുള്ള നാഷണൽ ഹൈവേയിൽ ഏത് വാഹനത്തിന്റെ വേഗതയാണ് 60 കി.മീ./മണിക്കൂർ ആയി നിശ്ചയിച്ചിരിക്കുന്നത്?

Tap the question or an option to reveal the answer

A.എല്ലാ ചരക്ക് വാഹനങ്ങൾക്കും
B.എല്ലാ ലൈറ്റ് പാസഞ്ചർ വാഹനങ്ങൾക്കും
C.എല്ലാ ഹെവി പാസഞ്ചർ വാഹനങ്ങൾക്കും
D.എല്ലാ ഇരുചക്രവാഹനങ്ങൾക്കും

84.വാഹനത്തിൽ സാധനങ്ങൾ കയറ്റുമ്പോൾ അനുവദനീയമായ അളവിൽ നിന്ന് വാഹനത്തിന്റെ പുറത്തേക്ക് സാധനങ്ങൾ തള്ളി നിന്നാൽ ലഭിക്കാവുന്ന പിഴ എത്ര രൂപ?

Tap the question or an option to reveal the answer

A.₹15,000
B.₹5,000
C.₹20,000
D.₹25,000

85.2017-ലെ മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് റെഗുലേഷൻ പ്രകാരം പെഡസ്ട്രിയൻ ക്രോസിംഗിൽ ഡ്രൈവർ പാലിക്കേണ്ട കാര്യങ്ങൾ ഏവ?

Tap the question or an option to reveal the answer

A.വാഹനം പെഡസ്ട്രിയൻ ക്രോസിംഗിൽ നിർത്തണം
B.വാഹനം പെഡസ്ട്രിയൻ ക്രോസിംഗിനു മുമ്പായിട്ടുള്ള സ്റ്റോപ്പ് ലൈനിൽ നിർത്തണം
C.വാഹനം പെഡസ്ട്രിയൻ ക്രോസിംഗിനു മുമ്പായിട്ടുള്ള സ്റ്റോപ്പ് ലൈനിൽ നിർത്തി കാൽനട യാത്രക്കാരെയും വീൽചെയർ ഉപയോഗിക്കുന്നവരെയും കടത്തിവിടണം
D.മുകളിൽ പറഞ്ഞിരിക്കുന്നവയെല്ലാം

86.2017-ലെ മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് റെഗുലേഷൻ പ്രകാരം റോഡിലെ അടിയന്തിര വാഹനങ്ങളുടെ മുൻഗണനാ ക്രമം ഏതാണ്?

Tap the question or an option to reveal the answer

A.ആംബുലൻസ്, അഗ്നിശമനസേന വാഹനം, പോലീസ് വാഹനം, അടിയന്തര മാനേജ്‌മെന്റ് സർക്കാർ വാഹനം.
B.പോലീസ് വാഹനം, അടിയന്തര മാനേജ്‌മെന്റ് സർക്കാർ വാഹനം, ആംബുലൻസ്, അഗ്നിശമനസേന വാഹനം.
C.അഗ്നിശമനസേന വാഹനം, അടിയന്തര മാനേജ്‌മെന്റ് സർക്കാർ വാഹനം, പോലീസ് വാഹനം, ആംബുലൻസ്.
D.അഗ്നിശമനസേന വാഹനം, ആംബുലൻസ്, പോലീസ് വാഹനം, അടിയന്തര മാനേജ്‌മെന്റ് സർക്കാർ വാഹനം.

87.ഗുഡ് സമരിറ്റന്റെ (Good Samaritan) മൊഴി രേഖപ്പെടുത്തേണ്ടി വന്നാൽ പോലീസ് സ്വീകരിക്കേണ്ട നടപടി എന്താണ്?

Tap the question or an option to reveal the answer

A.അവരെ ഉടൻ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർബന്ധിക്കുക
B.അവരെ തടഞ്ഞുവെച്ച് മൊഴിയെടുക്കുക
C.അവർക്ക് സൗകര്യപ്രദമായ സമയത്തും സ്ഥലത്തും മാന്യമായി മൊഴി രേഖപ്പെടുത്തുക
D.കോടതിയിൽ വെച്ച് മാത്രം മൊഴിയെടുക്കുക

88.ദൃക്‌സാക്ഷിയാകാൻ തയ്യാറാകുന്ന ഗുഡ് സമരിറ്റനെ ചോദ്യം ചെയ്യാൻ ഏത് ഭാഷയാണ് ഉപയോഗിക്കേണ്ടത്?

Tap the question or an option to reveal the answer

A.ഇംഗ്ലീഷ് മാത്രം
B.ഉദ്യോഗസ്ഥന്റെ മാതൃഭാഷ
C.ഗുഡ് സമരിറ്റൻ സംസാരിക്കുന്നതും എളുപ്പത്തിൽ മനസ്സിലാക്കുന്നതുമായ ഭാഷ
D.ഹിന്ദി മാത്രം

89.ഡ്രൈവിംഗ് ലൈസൻസ് പിടിച്ചെടുക്കാൻ പോലീസ് ഉദ്യോഗസ്ഥന് അധികാരം നൽകുന്ന പ്രത്യേക സാഹചര്യം ഏത്?

Tap the question or an option to reveal the answer

A.നിയമലംഘനത്തിന് ശേഷം ഡ്രൈവർ നോട്ടീസ് കൈപ്പറ്റാതെ ഒളിവിൽ പോകുമെന്ന് സംശയം തോന്നിയാൽ
B.ഡ്രൈവർക്ക് വഴി അറിയില്ലെങ്കിൽ
C.വാഹനത്തിൽ ഇന്ധനം കുറവാണെങ്കിൽ
D.ഡ്രൈവർ പതുക്കെ വാഹനം ഓടിച്ചാൽ

90.ഒരു വാഹനം ഉദ്യോഗസ്ഥൻ പിടിച്ചെടുക്കുന്നതിനുള്ള (Seizure of Vehicle) പ്രധാന കാരണങ്ങളിൽ ഒന്ന് ഏതാണ്?

Tap the question or an option to reveal the answer

A.വാഹനത്തിന്റെ ഡ്രൈവർ വിദേശിയായാൽ
B.സാധുവായ പെർമിറ്റോ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ (RC) ഇല്ലാതെ പൊതുസ്ഥലത്ത് വാഹനം ഓടിച്ചാൽ
C.വാഹനത്തിലെ യാത്രക്കാർ ആവശ്യപ്പെട്ടാൽ
D.വാഹനത്തിന്റെ നിറം ഉദ്യോഗസ്ഥന് ഇഷ്ടപ്പെടാത്തതിനാൽ

91.ഫാസ്ടാഗ് (FASTag) പ്രവർത്തിക്കുന്നത് ഏത് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ്?

Tap the question or an option to reveal the answer

A.ബ്ലൂടൂത്ത് (Bluetooth)
B.വൈഫൈ (Wi-Fi)
C.റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID)
D.ഇൻഫ്രാറെഡ് (Infrared)

92.സ്വകാര്യ വാഹനങ്ങൾക്ക് അടിക്കാൻ പാടില്ലാത്തതും, സൈനിക/പ്രതിരോധ വാഹനങ്ങൾക്ക് മാത്രമായി മാറ്റിവെച്ചിട്ടുള്ളതുമായ നിറം ഏത്?

Tap the question or an option to reveal the answer

A.കറുപ്പ്
B.ചുവപ്പ്
C.ഒലിവ് ഗ്രീൻ
D.മഞ്ഞ

93.എളുപ്പത്തിൽ തീപിടിക്കുന്ന പദാർത്ഥങ്ങളോ സ്ഫോടകവസ്തുക്കളോ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സൈലൻസറിൽ നിന്ന് തീപ്പൊരി പുറത്തുവരാതിരിക്കാൻ ഘടിപ്പിക്കേണ്ട ഉപകരണം ഏത്?

Tap the question or an option to reveal the answer

A.കാറ്റലിറ്റിക് കൺവെർട്ടർ
B.സ്പാർക്ക് അറെസ്റ്റർ
C.എക്സോസ്റ്റ് ബ്രേക്ക്
D.സ്പീഡ് ഗവർണർ

94.മുൻവശത്തെ ഇടിയുടെ ആഘാതത്തിൽ ഡ്രൈവറുടെ നെഞ്ചിന് പരിക്കേൽക്കാതിരിക്കാൻ ആധുനിക വാഹനങ്ങളിൽ നിർബന്ധമാക്കിയിട്ടുള്ള സ്റ്റിയറിംഗ് സംവിധാനം ഏത്?

Tap the question or an option to reveal the answer

A.ഹൈഡ്രോളിക് സ്റ്റിയറിംഗ് (Hydraulic Steering)
B.വുഡൻ സ്റ്റിയറിംഗ്
C.കോളാപ്സിബിൾ സ്റ്റിയറിംഗ് (Collapsible Steering)
D.റിജിഡ് അയൺ സ്റ്റിയറിംഗ്

95.വാണിജ്യ വാഹനങ്ങളിൽ പരമാവധി വേഗത നിയന്ത്രിക്കുന്നതിനായി ഘടിപ്പിക്കേണ്ട നിർബന്ധിത ഉപകരണം ഏത്?

Tap the question or an option to reveal the answer

A.സ്പീഡ് ഗവർണർ
B.സ്പീഡോമീറ്റർ
C.ഓഡോമീറ്റർ
D.സ്പാർക്ക് അറെസ്റ്റർ

96.ട്രാഫിക് നിയമലംഘനം നടത്തുന്ന വാഹനം തടഞ്ഞുവെക്കാനോ പിടിച്ചെടുക്കാനോ അധികാരമുള്ള ഉദ്യോഗസ്ഥർ ആരെല്ലാം?

Tap the question or an option to reveal the answer

A.ടോൾ പ്ലാസ ജീവനക്കാർ
B.പോലീസ് ഉദ്യോഗസ്ഥർ അല്ലെങ്കിൽ പ്രത്യേകമായി അധികാരപ്പെടുത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ
C.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗാർഡുകൾ
D.ഇൻഷുറൻസ് ഏജന്റുമാർ