All question papers

FIREMAN 2024 Question Paper

100 questions with answers · 12th Level

Practice this paper

1.താഴെ പറയുന്നവയിൽ ഇന്ത്യയിലേക്കുള്ള യൂറോപ്യന്മാരുടെ ആഗമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ? 1) കേപ്പ് ഓഫ് ഗുഡ്‌ഹോപ് വഴി കേരളത്തിലേക്ക് എത്തിച്ചേർന്ന ആദ്യത്തെ യൂറോപ്യൻ ശക്തിയായിരുന്നു പോർച്ചുഗീസുകാർ. 2) 1741-ലെ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാർക്കേറ്റ പരാജയം ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവരുടെ ശക്തി ക്ഷയിക്കുന്നതിന് കാരണമായി. 3) ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളുമായി മറ്റു കപ്പലുകൾ വ്യാപാരം നടത്തുന്നത് തടയുന്നതിനുവേണ്ടി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ വ്യവസ്ഥയാണ് കാർട്ടസ് (Cartaz).

Tap the question or an option to reveal the answer

A.1, 3 മാത്രം
B.1, 2 മാത്രം
C.3 മാത്രം
D.2 മാത്രം

2.താഴെ പറയുന്ന സംഭവങ്ങളെ കാലഗണന പ്രകാരം ക്രമീകരിക്കുക. 1) വൈക്കം സത്യാഗ്രഹം 2) ചാന്നാർ ലഹള 3) പാലിയം സത്യാഗ്രഹം 4) ക്ഷേത്ര പ്രവേശന വിളംബരം

Tap the question or an option to reveal the answer

A.1, 2, 3, 4
B.2, 1, 4, 3
C.4, 3, 2, 1
D.3, 2, 1, 4

3.ഒരു ദിവസം നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ചെറി പഴം എന്ന് അവധ് എന്ന നാട്ടുരാജ്യത്തെ വിശേഷിപ്പിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ

Tap the question or an option to reveal the answer

A.വാറൻ ഹേസ്റ്റിംഗ്
B.കാനിംഗ് പ്രഭു
C.ഡൽഹൗസി പ്രഭു
D.വില്യം ബെന്റിക്ക് പ്രഭു

4.താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന നേതാവ് ആര് ?

Tap the question or an option to reveal the answer

A.ബിപിൻ ചന്ദ്രപാൽ
B.ബാല ഗംഗാധര തിലക്
C.ഗോപാലകൃഷ്ണ ഗോഖലെ
D.ലാലാ ലജ്‌പത് റായ്

5.രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയുടെ സോവിയറ്റ് ആക്രമണത്തിന് നൽകപ്പെട്ട രഹസ്യനാമം.

Tap the question or an option to reveal the answer

A.ഓപ്പറേഷൻ ഓവർലോർഡ്
B.ഓപ്പറേഷൻ ടോർച്ച്
C.ഓപ്പറേഷൻ ബാർബറോസ
D.ഓപ്പറേഷൻ നെപ്റ്റ്യൂൺ

6.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) 2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം ഏതാണ് ?

Tap the question or an option to reveal the answer

A.മുംബൈ
B.ഡൽഹി
C.ചെന്നൈ
D.കൊൽക്കത്ത

7.ഭൂമദ്ധ്യരേഖയിൽ കോറിയോലിസ് ബലം ________ ആണ്.

Tap the question or an option to reveal the answer

A.ഏറ്റവും കൂടുതൽ
B.1
C.0
D.കുറവ്

8.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'സൺസിൻക്രൊനൈസ്‌ഡ്' ഉപഗ്രഹം ഏതാണ് ?

Tap the question or an option to reveal the answer

A.IRS - 1A
B.GSAT
C.NVS-01
D.ഇവയെല്ലാം

9.തന്നിരിക്കുന്നവയിൽ വേമ്പനാട്ടുകായലിൽ പതിക്കാത്ത നദി ഏത് ?

Tap the question or an option to reveal the answer

A.പമ്പ
B.അച്ചൻ കോവിൽ
C.മൂവാറ്റുപുഴ
D.ഭാരതപുഴ

10.ഭൂവൽക്കത്തിലെ ഫലകങ്ങളുടെ ചലനത്തിനു കാരണമാകുന്ന പ്രധാന ബലം ഏത് ?

Tap the question or an option to reveal the answer

A.ഭൂമിയുടെ ഉൾഭാഗത്തുനിന്നുള്ള സംവഹന പ്രവാഹം
B.വേലിയേറ്റം
C.സൗരക്കാറ്റ്
D.കാന്തികബലം

11.സമുദ്ര ഊഷ്മാവ് സാധാരണയിൽ നിന്നും ഉയരുന്നതിനു കാരണമാകുന്നതേത് ?

Tap the question or an option to reveal the answer

A.ITCZ
B.എൽനിനോ
C.ലാനിനോ
D.കോറിയോലിസ് ബലം

12.കാറ്റിൽ നിന്നുള്ള ഊർജ്ജം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?

Tap the question or an option to reveal the answer

A.ആന്ധ്രാപ്രദേശ്
B.ഗുജറാത്ത്
C.തമിഴ്‌നാട്
D.കേരളം

13.കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി

Tap the question or an option to reveal the answer

A.പി. എം. കുസും യോജന
B.പി. എം. സൗഭാഗ്യ യോജന
C.പി. എം. ഉജ്ജ്വലാ യോജന
D.പി. എം. ആശ യോജന

14.ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? 1) ബഫർസ്റ്റോക്ക് സൃഷ്ടിക്കുന്നതിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുവാൻ ഗവൺമെന്റിന് സാധിച്ചു. 2) പാവപ്പെട്ടവർക്ക് ഗുണകരമായ വിധത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു. 3) സമ്പന്ന കർഷകരും ദരിദ്രകർഷകരും തമ്മിലുള്ള അന്തരം വർദ്ധിച്ചു.

Tap the question or an option to reveal the answer

A.1, 3 എന്നിവ മാത്രം
B.1, 2, 3 എന്നിവയെല്ലാം
C.1, 2 എന്നിവ മാത്രം
D.2, 3 എന്നിവ മാത്രം

15.ആദ്യത്തെ 50 വർഷക്കാലയളവിലെ പഞ്ചവത്സര പദ്ധതികളിൽ പൊതുമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 1) ഒന്നാം പഞ്ചവത്സര പദ്ധതി മുതൽ അഞ്ചാം പഞ്ചവത്സര പദ്ധതിവരെ പൊതുമേഖലയ്ക്കുള്ള മുതൽ മുടക്കിൻ്റെ വിഹിതത്തിൽ വർദ്ധനവുണ്ടായി. 2) ആറ് മുതൽ എട്ട് വരെയുള്ള പഞ്ചവത്സര പദ്ധതികളിൽ പൊതുമേഖലയ്ക്കുള്ള മുതൽ മുടക്കിന്റെ വിഹിതം കുറഞ്ഞു.

Tap the question or an option to reveal the answer

A.1, 2 ശരിയാണ്
B.1, 2 തെറ്റാണ്
C.1 മാത്രം ശരി
D.2 മാത്രം ശരി

16.2018 ജനുവരിയിൽ ആരംഭിച്ച ആസ്പ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം (എ. ഡി. പി.) പ്രകാരം ഉൾപ്പെട്ട കേരളത്തിലെ ജില്ല ഏതാണ് ?

Tap the question or an option to reveal the answer

A.പാലക്കാട്
B.ഇടുക്കി
C.കണ്ണൂർ
D.വയനാട്

17.1991 ലെ പുതിയ സാമ്പത്തിക നയത്തിൻ്റെ ഭാഗമായുള്ള വ്യാപാര നയ പരിഷ്ക്കാരങ്ങൾ ലക്ഷ്യം വെച്ചത്

Tap the question or an option to reveal the answer

A.ഇറക്കുമതിയിലും കയറ്റുമതിയിലും ഉള്ള അളവ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതുക
B.താരിഫ് നിരക്കുകൾ കുറയ്ക്കുക
C.ഇറക്കുമതിക്കുള്ള ലൈസൻസിംഗ് നടപടിക്രമങ്ങൾ ഒഴിവാക്കുക
D.മുകളിൽപ്പറഞ്ഞവ എല്ലാം

18.താഴെപ്പറയുന്നവയിൽ കൽക്കരിയുടെ ഉപഭോഗവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 1) ഉരുക്കു വ്യവസായത്തിനും വൈദ്യുതി ഉല്പാദനത്തിനും വേണ്ടിയുള്ള കൽക്കരിയുടെ ആവശ്യം കൂടി വരുന്നു. 2) വൈദ്യുതീകരണം വർദ്ധിച്ചതോടെ റെയിൽവേയുടെ കൽക്കരി ഉപഭോഗം കുറഞ്ഞു. 3) കൽക്കരിയുടെ ആവശ്യം വിതരണത്തേക്കാൾ കുറവാണ്.

Tap the question or an option to reveal the answer

A.1, 2 എന്നിവ
B.2, 3 എന്നിവ
C.1 മാത്രം
D.3 മാത്രം

19.ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതയിൽ പെടാത്തത് ഏത് ? 1) ആദ്യത്തെ ലിഖിത ഭരണഘടന. 2) ഏറ്റവും വലിയ ലിഖിത ഭരണഘടന. 3) ഭരണഘടന എഴുതി പൂർത്തീകരിക്കാൻ 3 വർഷവും 11 മാസവും 18 ദിവസവും എടുത്തു. 4) ഇപ്പോൾ ഇന്ത്യൻ ഭരണഘടനയിൽ VIII പട്ടികകൾ ഉണ്ട്.

Tap the question or an option to reveal the answer

A.1
B.2
C.1, 3, 4
D.4

20.“ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ മത നിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും;" ഇങ്ങനെ ആരംഭിക്കുന്നത് ഭരണഘടനയുടെ ഏത് സവിശേഷത ആണ് ?

Tap the question or an option to reveal the answer

A.മൗലികാവകാശങ്ങൾ
B.നിർദ്ദേശക തത്ത്വങ്ങൾ
C.നീതിന്യായ സംവിധാനം
D.ആമുഖം

21.ചേരുംപടി ചേർക്കുക. I) ബാലവേല നിരോധനം (a. 300 A) II) സ്വത്തവകാശം (b. 21 A) III) അവസര സമത്വം (c. വകുപ്പ് 24) IV) വിദ്യാഭ്യാസം മൗലികാവകാശം (d. വകുപ്പ് 16)

Tap the question or an option to reveal the answer

A.I-b, II-a, III - d, IV - c
B.I-c, II-a, III - d, IV - b
C.I-d, II-b, III - a, IV - c
D.I-a, II-c, III - b, IV - d

22.താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത് ?

Tap the question or an option to reveal the answer

A.ഏകീകൃത നിയമ സംവിധാനം - വകുപ്പ് 44
B.മൗലിക കടമകൾ - വകുപ്പ് 51
C.ഹൈക്കോടതിയുടെ റിട്ട് അധികാരം - വകുപ്പ് 226
D.രാഷ്ട്രപതിയുടെ ഇംപീച്ച്മെന്റ് - വകുപ്പ് 61

23.ഇന്ത്യൻ സുപ്രീംകോടതിയുടെ തനത് അധികാരത്തിൽ പെടാത്തത് ഏത് ? ഏതൊക്കെ ? a) കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾ b) സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം c) അപ്പീലധികാരം d) ഉത്തരവുകൾ (റിട്ട്) പുറപ്പെടുവിക്കാനുള്ള അധികാരം

Tap the question or an option to reveal the answer

A.c and d
B.a and b
C.b and c
D.c

24.യൂണിയൻ ലിസ്റ്റിൽ പെടാത്തത് ഏത് ?

Tap the question or an option to reveal the answer

A.തുറമുഖങ്ങൾ
B.റെയിൽവെ
C.ഹൈവേകൾ
D.പൊതുജനാരോഗ്യം

25.മന്ത്രിമാരുടെ കൗൺസിലിൻ്റെ വലുപ്പം അംഗങ്ങളുടെ 15% ആയി പരിമിതപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?

Tap the question or an option to reveal the answer

A.91-ാം ഭേദഗതി
B.81-ാം ഭേദഗതി
C.101-ാം ഭേദഗതി
D.71-ാം ഭേദഗതി

26.ചേരുംപടി ചേർക്കുക. I) P. K. തുംഗൻ കമ്മറ്റി (a. 1977) II) ബൽവന്ത്റായി കമ്മറ്റി (b. 1989) III) അശോക്മേത്താ കമ്മറ്റി (c. 1986) IV) എൽ. എം. സിംഗ്വി കമ്മറ്റി (d. 1957)

Tap the question or an option to reveal the answer

A.I-b, II-c, III - d, IV - a
B.I-c, II-d, III - a, IV - b
C.I-b, II-d, III - a, IV - c
D.I-a, II-d, III - b, IV - c

27.കേരളാ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിൽ വരാത്ത സർക്കാർ പ്രസ്ഥാനം ഏത് ? a) ശുചിത്വമിഷൻ b) കുടുംബശ്രീ c) KILA d) ഇൻഫർമേഷൻ കേരളമിഷൻ

Tap the question or an option to reveal the answer

A.b
B.c
C.d
D.ഇവയൊന്നുമല്ല

28.താഴെ തന്നിരിക്കുന്നവയിൽ തെറ്റായി സൂചിപ്പിച്ചിരിക്കുന്ന നിയോജക മണ്ഡലം ഏത് M.L.A.യുടേതാണ് ? a) M. B. രാജേഷ് - കളമശ്ശേരി b) P. രാജീവ് - ബേപ്പൂർ c) P.A. മുഹമ്മദ് റഷീദ് - ആറന്മുള d) വീണാജോർജ് - തൃത്താല

Tap the question or an option to reveal the answer

A.b
B.d
C.a
D.എല്ലാം തെറ്റാണ്

29.“നാരി ശക്തി വന്ദൻ അധീനിയം" ബിൽ ലോകസഭ പാസ്സാക്കിയ ദിനം ഏത് ?

Tap the question or an option to reveal the answer

A.2023 സെപ്റ്റംബർ 1
B.2023 സെപ്റ്റംബർ 5
C.2023 സെപ്റ്റംബർ 20
D.2023 സെപ്റ്റംബർ 25

30.ഇന്ത്യൻ നിയമനിർമ്മാണ പ്രക്രീയയുടെ വിവിധ ഘട്ടങ്ങൾ ശരിയായി ക്രമപ്പെടുത്തുക. a) ഒന്നാം വായന b) റിപ്പോർട്ടിംഗ് ഘട്ടം c) രണ്ടാം വായന d) കമ്മറ്റി ഘട്ടം e) മൂന്നാം വായന

Tap the question or an option to reveal the answer

A.a, c, d, b, e
B.a, e, d, b, c
C.a, b, c, d, e
D.a, c, d, e, b

31.താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏവ ? a) ഹേബിയസ് കോർപ്പസ് - ശരീരം ഹാജരാക്കുക b) പ്രൊഹിബിഷൻ - നിലനിറുത്തുക c) മാൻഡമസ് - ഞങ്ങൾ ആജ്ഞാപിക്കുന്നു d) കൊവാറന്റൊ - എന്ത് അധികാരത്തിൽ

Tap the question or an option to reveal the answer

A.a ഉം b ഉം
B.a, c, d
C.a ഉം d ഉം
D.c ഉം d ഉം

32.4 “D”s എന്നറിയപ്പെടുന്ന സവിശേഷ ലക്ഷണങ്ങൾ പ്രകടമാക്കുന്ന അപര്യാപ്തതാ രോഗം ഏത് ?

Tap the question or an option to reveal the answer

A.സ്കർവി
B.പെല്ലാഗ്ര
C.ബെറി ബെറി
D.റിക്കറ്റ്

33.AB രക്ത ഗ്രൂപ്പ് ഉള്ള വ്യക്തികൾ 'സാർവ്വിക സ്വീകർത്താവ്' എന്ന് വിളിക്കപ്പെടാൻ കാരണം അവരുടെ രക്തത്തിൽ

Tap the question or an option to reveal the answer

A.RBC യിൽ ആൻ്റിജൻ A യും B യും ഇല്ല
B.പ്ലാസ്മയിൽ ആൻ്റിബോഡി A യും B യും ഇല്ല
C.പ്ലാസ്മയിൽ ആന്റ്റിജൻ A യും B യും ഇല്ല
D.RBC യിൽ ആൻ്റിബോഡി A യും B യും ഇല്ല

34.ശരീര പേശികളിൽ ഏറ്റവും കൂടിയ അളവിൽ കാണപ്പെടുന്ന ധാതു

Tap the question or an option to reveal the answer

A.സോഡിയം
B.ഫോസ്ഫറസ്
C.പൊട്ടാസ്യം
D.കാൽസ്യം

35.മനുഷ്യ ശരീരത്തിലെ 24 മണിക്കൂർ ദിനതാളക്രമം നിയന്ത്രിക്കുന്ന ഹോർമോൺ ഏത് ?

Tap the question or an option to reveal the answer

A.തൈമോസിൻ
B.തൈറോക്സിൻ
C.അഡ്രിനാലിൻ
D.മെലാടോണിൻ

36.അക്രമങ്ങൾ, അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന ഭിന്നശേഷിക്കാർക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി

Tap the question or an option to reveal the answer

A.ആശ്വാസ്
B.സ്വാശ്രയ
C.പരിരക്ഷ
D.നിരാമയ

37.1987-ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും) ഭേദഗതി നിയമത്തിൽ ദോഷകരമായ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്

Tap the question or an option to reveal the answer

A.ശബ്ദം
B.കണികാ ദ്രവ്യം
C.ലെഡ്
D.ഓസോൺ

38.ഒരു അത്ലറ്റ് ഒരു ജാവലിൻ പരമാവധി തിരശ്ചീന പരിധി കിട്ടും വിധം എറിയുന്നു. അപ്പോൾ അതിൻ്റെ

Tap the question or an option to reveal the answer

A.തിരശ്ചീന പ്രവേഗം ലംബീയ പ്രവേഗത്തേക്കാൾ കൂടുതലാണ്
B.ലംബീയ പ്രവേഗം പൂജ്യമാണ്
C.ലംബീയ പ്രവേഗം തിരശ്ചീന പ്രവേഗത്തേക്കാൾ കൂടുതലാണ്
D.തിരശ്ചീന പ്രവേഗവും ലംബീയ പ്രവേഗവും തുല്യമാണ്

39.Ve എന്നത് ഭൂമിയുടെ പലായന വേഗത്തെയും (escape velocity) Vo എന്നത് ഉപഗ്രഹത്തിൻ്റെ പരിക്രമണ വേഗത്തെയും (orbital velocity) പ്രതിനിധീകരിക്കുന്നു. എങ്കിൽ അവ തമ്മിലുള്ള ബന്ധം

Tap the question or an option to reveal the answer

A.Ve = √2 Vo
B.Ve = √(2 Vo)
C.Vo = √(2 Ve)
D.Vo = √2 Ve

40.ഒരു കോൺവെക്സ് ദർപ്പണത്തിൻ്റെ വക്രതാ ആരം 24 സെൻ്റിമീറ്റർ ആണ്. അതിന്റെ ഫോക്കസ് ദൂരം

Tap the question or an option to reveal the answer

A.24 സെന്റിമീറ്റർ
B.8 സെന്റിമീറ്റർ
C.12 സെന്റിമീറ്റർ
D.48 സെന്റിമീറ്റർ

41.താഴെപ്പറയുന്നവയിൽ ചന്ദ്രയാൻ 3 ന്റെ ദൗത്യലക്ഷ്യങ്ങളിൽ പെടുന്നത് i) ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിങ് പ്രദർശിപ്പിക്കുന്നതിന് ii) റോവർ ചന്ദ്രനിൽ കറങ്ങുന്നത് പ്രദർശിപ്പിക്കുന്നതിന് iii) സ്ഥലത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതിന്

Tap the question or an option to reveal the answer

A.i മാത്രം
B.i ഉം ii ഉം മാത്രം
C.i ഉം iii ഉം മാത്രം
D.മുകളിൽ പറഞ്ഞവയെല്ലാം (i, ii & iii)

42.താഴെ കൊടുത്തിരിക്കുന്ന വാചകങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക. i) ഏറ്റവും കാഠിന്യം കൂടിയ മൂലകം ആവർത്തന പട്ടികയിൽ group 6 ലാണ് കാണപ്പെടുന്നത്. ii) ഗ്ലാസ്സ് ഒരു ഒഴുകാൻ കഴിവുള്ള പദാർത്ഥമാണ്. iii) കർപ്പൂരത്തെ ചൂടാക്കിയാൽ അത് ദ്രാവകം ആയി മാറുന്നു. iv) പാലിന് pH മൂല്യം 7 ൽ കൂടുതലാണ്.

Tap the question or an option to reveal the answer

A.i, ii & iv
B.i & ii
C.ii & iii
D.എല്ലാം തെറ്റാണ്

43.അപ്പം ഉണ്ടാക്കുമ്പോൾ കാർബൺഡയോക്സൈഡിൻ്റെ സാന്നിധ്യം മൂലം ഉയർന്ന ഊഷ്മാവിൽ അപ്പം വീർക്കുന്നു. ഇത് ഏത് വാതക നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.ബോയൽ നിയമം
B.ചാൾസ് നിയമം
C.അവഗാഡ്രോ നിയമം
D.ഡാൽട്ടൺ നിയമം

44.ഒരു പദാർത്ഥത്തിൻ്റെ തന്മാത്ര ഭാരം 108 ആണെങ്കിൽ ആ പദാർത്ഥത്തിന്റെ 6.022 x 10^23 തന്മാത്രകളുടെ പിണ്ഡം എത്ര ?

Tap the question or an option to reveal the answer

A.108 g
B.108 x 6.022 x 10^23 g
C.6.022 x 10^23 ÷ 108 g
D.6.022 x 10^23 g

45.അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷമായി ആചരിച്ചത് ഏതു വർഷം ?

Tap the question or an option to reveal the answer

A.2017
B.2018
C.2019
D.2020

46.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി

Tap the question or an option to reveal the answer

A.ശ്രീനാരായണ ഗുരു
B.കുമാരനാശാൻ
C.സ്വാതിതിരുനാൾ
D.ഇ. എം. എസ്. നമ്പൂതിരിപ്പാട്

47.'കാലാഹിരൺ' (Black Buck) എന്നറിയപ്പെടുന്ന മലയാളി ഫുട്ബോളർ.

Tap the question or an option to reveal the answer

A.വി. പി. സത്യൻ
B.ഐ. എം. വിജയൻ
C.ജോപോൾ അഞ്ചേരി
D.ഇവരാരുമല്ല

48.'ആദാമിൻ്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ നടൻ

Tap the question or an option to reveal the answer

A.ഇന്ദ്രൻസ്
B.പ്രേംജി
C.മുരളി
D.സലിംകുമാർ

49.നജീബ് ഏത് പ്രധാന കൃതിയിലെ കഥാപാത്രമാണ് ?

Tap the question or an option to reveal the answer

A.നെല്ല്
B.കയർ
C.ബാല്യകാലസഖി
D.ആടുജീവിതം

50.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റർ

Tap the question or an option to reveal the answer

A.സച്ചിൻ ടെൻടുൽക്കർ
B.എം. എസ്. ധോണി
C.രോഹിത് ശർമ്മ
D.സൗരവ് ഗാംഗുലി

51.ഒരു സമചതുരത്തിൻ്റെ ചുറ്റളവ് 32 സെ. മീ. ആണ്. ഈ സമചതുരത്തിൻ്റെ വശങ്ങളുടെ അതേ നീളമുള്ള വശങ്ങളോടുകൂടിയ ഒരു സമഷഡ്ഭുജത്തിന്റെ പരപ്പളവെന്ത് ?

Tap the question or an option to reveal the answer

A.96√3 cm²
B.16√3 cm²
C.48√3 cm²
D.ഇതൊന്നുമല്ല

52.[(5/6)⁵ x (4/3)⁴] / [(5/6)⁰ x (3/4)⁴] നെ ലഘൂകരിച്ചാൽ കിട്ടുന്നത് ഏത് ?

Tap the question or an option to reveal the answer

A.5/6
B.6/5
C.3/4
D.4/3

53.90, 87, 96, 99, 93, 102 മാധ്യവും (mean) മധ്യമവും (median) തമ്മിൽ കൂട്ടിയാൽ കിട്ടുന്ന തുക ഏത് ?

Tap the question or an option to reveal the answer

A.67.5
B.94.5
C.135
D.189

54.ഒരാൾ ഒരു തുക 10% പലിശ നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷത്തിനുശേഷം പലിശയായി 1,600 രൂപ വന്നു. ഒരു വർഷം കൂടി കഴിഞ്ഞാൽ പലിശയായി എത്ര രൂപ കൂടി എത്തും ?

Tap the question or an option to reveal the answer

A.1,600
B.1,760
C.3,200
D.3,360

55.12, 18, 24, .. എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുകയും അടുത്ത 20 പദങ്ങളുടെ തുകയും തമ്മിലുള്ള വ്യത്യാസമെന്ത് ?

Tap the question or an option to reveal the answer

A.3600
B.0
C.2400
D.400

56.കണ്ണാടിയിലെ പ്രതിബിംബത്തിൽ കണ്ട സമയം 8.15. ഭിത്തിയിലെ ക്ലോക്കിൽ കണ്ട യഥാർത്ഥ സമയം എന്തായിരുന്നു ?

Tap the question or an option to reveal the answer

A.8.15
B.6.15
C.3.45
D.3.35

57.35 x 2 - 47 + 10 - 13 x 3 + 12 ÷ 2 = ?

Tap the question or an option to reveal the answer

A.-2
B.1
C.2
D.0

58.അപ്പുവും അമ്മുവും ഇരട്ടകളാണ്. അപ്പുവിൻ്റെ വയസ്സിനെ അമ്മുവിന്റെ വയസ്സുകൊണ്ട് ഗുണിച്ചാൽ, അപ്പുവിൻ്റെ വയസ്സിൻ്റെ 4 മടങ്ങിൽ നിന്ന്, 4 കുറച്ചത് കിട്ടും. എങ്കിൽ അമ്മുവിൻ്റെ വയസ്സ് എത്ര ?

Tap the question or an option to reveal the answer

A.2
B.4
C.10
D.8

59.ചിത്രം നോക്കി, കൃഷിക്കാരല്ലാത്ത, സർക്കാർ ജോലിയുള്ള എത്ര പുരുഷന്മാരുണ്ടെന്ന് കണ്ടെത്തുക.

Tap the question or an option to reveal the answer

A.3
B.6
C.10
D.2

60.A35BC : C26DE ആയാൽ P68QF നെ എങ്ങനെയെഴുതാം ?

Tap the question or an option to reveal the answer

A.R79SH
B.R59RH
C.R79RH
D.R59SH

61.Anitha rarely answers, ________?

Tap the question or an option to reveal the answer

A.does she?
B.doesn't she?
C.did she?
D.didn't she?

62.If I ________ the project head, I could have made you as my Secretary.

Tap the question or an option to reveal the answer

A.has been
B.was
C.have been
D.had been

63.Never ________ heard such a story.

Tap the question or an option to reveal the answer

A.I have
B.have been
C.have I
D.I had

64.Change the sentence into passive voice: "Niharika can solve the crisis."

Tap the question or an option to reveal the answer

A.The crisis can be solved by Niharika.
B.The crisis can solved by Niharika.
C.The crisis been solved by Niharika.
D.The crisis is solved by Niharika.

65.Everyone of the players ________ invited for the party.

Tap the question or an option to reveal the answer

A.have
B.has
C.were
D.was

66.Which word is misspelt?

Tap the question or an option to reveal the answer

A.archetype
B.subjugation
C.promescuous
D.prostration

67."He is a big cheese" Diana told me. 'Big Cheese' means

Tap the question or an option to reveal the answer

A.an energetic person
B.an influential person
C.a clever person
D.a silly person

68.The thieves planned to ________ the bank of Pune.

Tap the question or an option to reveal the answer

A.set aside
B.take after
C.make out
D.make away with

69.She is suffering from thanatophobia. The word 'thanatophobia' means

Tap the question or an option to reveal the answer

A.Fear of death
B.Fear of snakes
C.Fear of darkness
D.Fear of heights

70.The antonym of the word 'callous' is

Tap the question or an option to reveal the answer

A.important
B.compassionate
C.silly
D.selfless

71.ലോപസന്ധിക്ക് ഉദാഹരണം കണ്ടെത്തി എഴുതുക.

Tap the question or an option to reveal the answer

A.ഉണ്മ
B.തേർത്തടം
C.വന്നില്ല
D.അയാള്‍

72.നദി എന്ന പദത്തിന് സമാനമായ പദം

Tap the question or an option to reveal the answer

A.വാഹിനി
B.അനിലൻ
C.സമീരൻ
D.വിഹായസ്

73.ശരിയായ പദം കണ്ടെത്തി എഴുതുക.

Tap the question or an option to reveal the answer

A.തിരച്ഛീനം
B.തിരശ്ചീനം
C.തിരച്ചീനം
D.തിരശ്ശീനം

74.പൂജക ബഹുവചനത്തിന് ഉദാഹരണം

Tap the question or an option to reveal the answer

A.താങ്കൾ
B.കുട്ടികൾ
C.മിടുക്കർ
D.വിദ്യാർത്ഥികൾ

75.കാണാൻ ആഗ്രഹിക്കുന്ന ആൾ എന്നർത്ഥം വരുന്ന ഒറ്റപ്പദം

Tap the question or an option to reveal the answer

A.പിപാസു
B.ദിദൃക്ഷു
C.ബുഭുക്ഷു
D.മുമുക്ഷു

76.പ്രയോജക ക്രിയയ്ക്ക് ഉദാഹരണം

Tap the question or an option to reveal the answer

A.കാണുന്നു
B.താഴുന്നു
C.ഓടിയ്ക്കുന്നു
D.കേൾക്കുന്നു

77.ആരോഹണം എന്ന വാക്കിന്റെ വിപരീതപദം

Tap the question or an option to reveal the answer

A.കയറ്റം
B.ആഗമനം
C.ആവിർഭാവം
D.അവരോഹണം

78.അയവിറക്കുക എന്ന ശൈലിയുടെ അർത്ഥം

Tap the question or an option to reveal the answer

A.മറക്കുക
B.വെറുക്കുക
C.വീണ്ടും വീണ്ടും ഓർമ്മിക്കുക
D.പരിഹസിക്കുക

79.വിൺ + തലം ചേർത്തെഴുതിയാൽ

Tap the question or an option to reveal the answer

A.വിൺതലം
B.വിണ്ടലം
C.വിണ്ണലം
D.വിണ്ഡലം

80.താഴെ തന്നിരിക്കുന്നതിൽ നിന്ന് പുല്ലിംഗ ശബ്ദം കണ്ടെത്തി എഴുതുക.

Tap the question or an option to reveal the answer

A.അവൾ
B.മിടുക്കൻ
C.മകൾ
D.സമർത്ഥ

81.താഴെപ്പറയുന്നവയിൽ Fire Triangle Concept-ൽ ഉൾപ്പെടാത്ത ഘടകം ഏത് ?

Tap the question or an option to reveal the answer

A.ഓക്സിജൻ (oxygen) വാതകം
B.ഇന്ധനം
C.താപം
D.ജലം

82.താഴെപ്പറയുന്നവയിൽ ശരി ഏത് ?

Tap the question or an option to reveal the answer

A.ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെ flash point വളരെ കൂടുതൽ ആകുന്നു.
B.ജ്വലനശേഷി കൂടിയ ദ്രാവകങ്ങളുടെ flash point വളരെ കുറഞ്ഞതാകുന്നു.
C.ജ്വലനശേഷി കുറഞ്ഞ ദ്രാവകങ്ങളുടെ flash point വളരെ കുറവ് ഉള്ളതാകുന്നു.
D.ജ്വലനശേഷിയുള്ള ദ്രാവകത്തിൻ്റെ താപം flash point എത്തിയാൽ ആയത് സ്വയം കത്തിപ്പടരുന്നു.

83.ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിൻ്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യൽസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?

Tap the question or an option to reveal the answer

A.താപധാരിത (Heat Capacity)
B.ദ്രവീകരണ ലീന താപം (Latent Heat of Fusion)
C.വിശിഷ്ട താപധാരിത (Specific Heat Capacity)
D.ബാഷ്പീകരണ ലീന താപം (Latent Heat of Vapourisation)

84.താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ധനത്തെ (fuel) ഇല്ലാതാക്കികൊണ്ട് അഗ്നിശമനം നടത്തുന്ന രീതി ഏതാണ് ?

Tap the question or an option to reveal the answer

A.സ്റ്റാർവേഷൻ (Starvation)
B.സ്മോതറിംഗ് (Smothering)
C.ബ്ലാങ്കറ്റിംഗ് (Blanketing)
D.കൂളിംഗ് (Cooling)

85.താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽ നിന്ന് ഭൂമിയിലേയ്ക്ക് താപ്രപസരണം നടക്കുന്നത് ഏത് വിധമാണ് ?

Tap the question or an option to reveal the answer

A.ചാലനം (Conduction)
B.സംവഹനം (Convection)
C.വികീരണം (Radiation)
D.പ്രതിഫലനം (Reflection)

86.താഴെ കൊടുത്തിരിക്കുന്നവയിൽ MSDS-ന്റെ പൂർണ്ണരൂപം ഏത് ?

Tap the question or an option to reveal the answer

A.Mineral Safety Data Sheet
B.Material Security Data Sheet
C.Material Safety Data Sheet
D.Mineral Stocking Data Sheet

87.Portable Fire Extinguisher മായി ബന്ധപ്പെട്ട് PASS-ന്റെ പൂർണ്ണരൂപം ഏത് ?

Tap the question or an option to reveal the answer

A.Pull Aim Squeeze and Sweep
B.Push Aim Sort and Sweep
C.Pick Aim Set and Sweep
D.Put Arrange Sort and Separate

88.താഴെ കൊടുത്തിരിക്കുന്നവയിൽ പെട്രോൾ (petrol) ൽ ഉണ്ടാകുന്ന തീപിടുത്തത്തെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഉചിതമായ extinguishing medium ഏത് ?

Tap the question or an option to reveal the answer

A.വെള്ളം (water)
B.ഫോം (foam)
C.ഡ്രൈകെമിക്കൽ പൗഡർ (Dry Chemical Powder)
D.കാർബൺ ഡൈഓക്സൈഡ് (Carbon dioxide)

89.ഗാർഹിക പാചക വാതക സിലിണ്ടറിൽ നിന്ന് LPG ലീക്ക് ആയാൽ ആയത് ഗന്ധം കൊണ്ട് തിരിച്ചറിയുന്നതിന് LPG യോടൊപ്പം ചേർക്കുന്ന രാസപദാർത്ഥം.

Tap the question or an option to reveal the answer

A.Ethanethiol (Ethyl Mercaptan)
B.Ethyl Fluoride
C.Ethyl Butane
D.Ethyl Benzene

90.താഴെ കൊടുത്തിരിക്കുന്നവയിൽ First Aid മായി ബന്ധപ്പെട്ടുള്ള CPR ന്റെ ശരിയായ പൂർണ്ണ രൂപം ഏത് ?

Tap the question or an option to reveal the answer

A.Cardio-Pulmonary Rescue
B.Correct Pulse Rate
C.Cardio-Pulmonary Resuscitation
D.Cardio-Preliminary Resuscitation

91.താഴെ കൊടുത്തിരിക്കുന്നവയിൽ CPR നൽകുന്നതിൻ്റെ ഉദ്ദേശം ഏത് ?

Tap the question or an option to reveal the answer

A.ശരിയായ ശ്വാസോച്ഛ്വാസവും രക്തയോട്ടവും പുനസ്ഥാപിക്കുന്നതിന്
B.മുറിവിൽ നിന്ന് രക്തം വാർന്ന് പോകുന്നത് തടയുന്നതിന് വേണ്ടി
C.തൊണ്ടയിൽ കുടുങ്ങിയ ആഹാര പദാർത്ഥങ്ങൾ നീക്കം ചെയ്യുന്നതിന്
D.പൊള്ളൽ ഏറ്റ ഭാഗത്തെവേദന കുറയ്ക്കുന്നതിന് വേണ്ടി

92.താഴെ കൊടുത്തിരിക്കുന്നവയിൽ Green stick fracture മായി ബന്ധപ്പെട്ട് ശരിയായിട്ടുള്ളത് ഏതാണ് ?

Tap the question or an option to reveal the answer

A.ശരീരത്തിനുള്ളിൽ ഒരു അസ്ഥി പല കഷണങ്ങളായി ഒടിയുന്നത്
B.ശരീരത്തിനുള്ളിൽ ഒരു അസ്ഥി രണ്ടായി ഒടിയുകയും അതിൽ ഒരു ഭാഗം ശരീര കലകളെയും ത്വക്കിനെയും തുളച്ച് പുറത്ത് വരുന്നു
C.ശരീരത്തിനുള്ളിൽ ഒരസ്ഥി രണ്ടായി ഒടിയുന്നത്
D.അസ്ഥിയുടെ ഒരു ഭാഗം ഒടിയുകയും മറ്റെ ഭാഗം വളഞ്ഞിരിക്കുകയും ചെയ്യുന്ന അവസ്ഥ

93.താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു വ്യക്തി choking ലക്ഷണമായി പ്രകടിപ്പിക്കുവാൻ സാധ്യത ഇല്ലാത്ത കാര്യം ഏത് ?

Tap the question or an option to reveal the answer

A.കൈകൾ തൊണ്ടയോട് ചേർത്ത് പിടിച്ചിരിക്കുക അല്ലെങ്കിൽ തൊണ്ട ഭാഗത്തേയ്ക്ക് കൈ ചൂണ്ടികാണിക്കുക.
B.ശ്വാസം എടുക്കുന്നതിനും സംസാരിക്കുന്നതിനും ബുദ്ധിമുട്ട് പ്രകടിപ്പിക്കുക.
C.ത്വക്കിന്റെ നിറം ചാരം (grey) അല്ലെങ്കിൽ നീല (blue) നിറമാകുക.
D.കൈകാലുകളിൽ നീർകെട്ട് പ്രകടമാകുക.

94.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത് ?

Tap the question or an option to reveal the answer

A.ശരീരത്തിൽ പൊള്ളൽ ഏറ്റതുമൂലം ഉണ്ടാകുന്ന കുമിളകൾ (Blisters) അടിയന്തിരമായി പൊട്ടിച്ച് കളയണം.
B.ശരീരത്തിൽ പാമ്പ് കടി ഏറ്റാൽ പാമ്പ് കടി ഏറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്.
C.മുറിവിൽ നിന്ന് രക്തസ്രാവം ഉള്ള പക്ഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് മുറിവുള്ള ഭാഗത്ത് അമർത്തിപ്പിടിക്കേണ്ടതാണ്.
D.അസ്ഥിഭംഗം സംഭവിച്ച ഭാഗത്ത് പലക പോലെ ബലമുള്ള വസ്തുക്കൾ ഉപയോഗിച്ച് ബലപ്പെടുത്തി പരിക്കേറ്റ ഭാഗം അനങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

95.ഹൃദയത്തിൻ്റെ സാധാരണ ചലനക്രമം വീണ്ട് എടുക്കുന്നതിന് സഹായകരമായ ഒരു ഉപകരണമാണ് AED. താഴെ കൊടുത്തിരിക്കുന്നവയിൽ ഇതിന്റെ ശരിയായ പൂർണ്ണ രൂപം ഏത് ?

Tap the question or an option to reveal the answer

A.Automatic Electrical Defibrillator
B.Automated External Defibrillator
C.Automatic External Defibrillator
D.Artificial External Defibrillator

96.താഴെ കൊടുത്തിരിക്കുന്നവയിൽ Epiglottis-ന്റെ ധർമ്മം എന്ത് ?

Tap the question or an option to reveal the answer

A.ഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നു.
B.ഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേയ്ക്ക് കടത്തി വിടുന്നു.
C.ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുന്നു.
D.ശ്വാസകോശത്തിൽ എത്തുന്ന വായുവിൽ നിന്ന് ഓക്സിജനെ വേർതിരിക്കുന്നു.

97.താഴെ കൊടുത്തിരിക്കുന്നവയിൽ പാമ്പ് കടി ഏറ്റതിൻ്റെ ലക്ഷണങ്ങൾ ഏതെല്ലാം ? 1) പാമ്പിന്റെ പല്ലുകൾ ഇറങ്ങിയതിന്റെ പാടുകൾ 2) കടിയേറ്റ ഭാഗത്ത് ഭയങ്കര വേദന 3) കടിയേറ്റ ഭാഗത്തിന് ചുറ്റും നീർകെട്ടും ചുമപ്പ് നിറവും 4) മനംപുരട്ടലും ഛർദിയും

Tap the question or an option to reveal the answer

A.1 മാത്രം
B.1 ഉം 2 ഉം മാത്രം
C.1 ഉം 3 ഉം മാത്രം
D.മേൽ കാണിച്ചിരിക്കുന്നവയെല്ലാം

98.മുറിവിൽ നിന്ന് രക്തം ശക്തിയായി പുറത്തേയ്ക്ക് തെറിക്കുകയും ആയതിന് കടും ചുവപ്പു നിറമാണെങ്കിൽ ഏത് തരം രക്തസ്രാവത്തെ സൂചിപ്പിക്കുന്നു ?

Tap the question or an option to reveal the answer

A.സിരകൾ മുറിഞ്ഞുള്ള രക്തസ്രാവം
B.സൂക്ഷ്മ രക്തകുഴലുകളിൽ നിന്നുള്ള രക്തസ്രാവം
C.ധമനികൾ മുറിഞ്ഞുള്ള രക്തസ്രാവം
D.മേൽപ്പറഞ്ഞവയൊന്നുമല്ല

99.മനു തൻ്റെ കമ്പ്യൂട്ടറിൽ പൂർത്തീകരിച്ചു വച്ച നിർണ്ണായകമായ ഒരു ഔദ്യോഗിക റിപ്പോർട്ട് വരുണിന്റെ സഹായത്തോടെ വിനു വൈറസ് കലർത്തി നശിപ്പിച്ചു. ഇവിടെ വിനുവും വരുണും ചെയ്ത കുറ്റം ?

Tap the question or an option to reveal the answer

A.കമ്പ്യൂട്ടർ സോഴ്‌സ് കോഡ് കൈകടത്തൽ
B.കമ്പ്യൂട്ടർ, കമ്പ്യൂട്ടർ സിസ്റ്റം മുതലായവയ്ക്ക് നാശനഷ്ടം വരുത്തി വയ്ക്കുക
C.സ്വകാര്യത ലംഘനം
D.സൈബർ തീവ്രവാദം

100.ബാങ്ക് ഉദ്യോഗസ്ഥ എന്ന വ്യാജേന, മുതിർന്ന പൗരനെ വിളിച്ച് രഹസ്യവിവരങ്ങൾ ചോർത്തി 71,000/-രൂപ ഡെബിറ്റ് ചെയ്തു. ഇവിടെ നടന്ന കുറ്റകൃത്യം ഏത് ?

Tap the question or an option to reveal the answer

A.തിരിച്ചറിയൽ മോഷണം അഥവാ ഐഡൻ്റിറ്റി തെഫ്റ്റ്
B.സ്വകാര്യത ലംഘനം
C.ഹാക്കിംഗ്
D.അധികാര ദുർവിനിയോഗം ചെയ്ത് രഹസ്യ ഭാവത്തിന്റെയും സ്വകാര്യതയുടെയും ലംഘനം