All question papers

Forest Driver 2024 Question Paper

99 questions with answers · Driver

Practice this paper

1.“നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാനുള്ള വിഭവങ്ങളുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും" ആരുടെ വാക്കുകളാണിത്?

Tap the question or an option to reveal the answer

A.പി.സി. മഹലനോബിസ്
B.ജവഹർലാൽ നെഹ്റു
C.എബ്രഹാം ലിങ്കൺ
D.മഹാത്മാ ഗാന്ധി

2.ഭരണഘടനാ നിർമ്മാണസഭ ഭരണഘടനക്ക് അംഗീകാരം നൽകിയ ദിവസം :

Tap the question or an option to reveal the answer

A.ആഗസ്റ്റ് 15
B.ജനുവരി 26
C.നവംബർ 26
D.ഒക്ടോബർ 2

3.വൈകുണ്ഠ സ്വാമിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ കണ്ടെത്തുക : (1) ബ്രിട്ടീഷ് ഭരണത്തെ വെൺ-നീച ഭരണം എന്ന് വിശേഷിപ്പിച്ചു. (2) പ്രാചീന മലയാളം എന്ന കൃതി രചിച്ചു. (3) വേല ചെയ്താൽ കൂലി കിട്ടണം എന്ന നിലപാട് (4) കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചു.

Tap the question or an option to reveal the answer

A.(1) ഉം (3) ഉം
B.(1) ഉം (2) ഉം
C.(2) ഉം (3) ഉം
D.എല്ലാം ശരിയാണ്

4.ശ്രീനാരായണ ഗുരു അവസാനം നടത്തിയ പ്രതിഷ്ഠ എവിടെയാണ്?

Tap the question or an option to reveal the answer

A.കാരമുക്ക് ക്ഷേത്രം
B.അരുവിപ്പുറം
C.ശിവഗിരി
D.കളവൻകോട്

5.പൊയ്കയിൽ ശ്രീ. കുമാര ഗുരുദേവനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക : (1) ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധവിരുദ്ധ ജാഥ നടത്തി (2) സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗ്ഗം വിദ്യാഭ്യാസമാണ് (3) പാട്ടുകളിലൂടെയാണ് തന്റെ ആശയം പ്രചരിപ്പിച്ചത് (4) വില്ലുവണ്ടി യാത്ര നടത്തി

Tap the question or an option to reveal the answer

A.(2) ഉം (3) ഉം
B.(1) ഉം (2) ഉം
C.(1) ഉം (3) ഉം
D.(2) ഉം (4) ഉം

6.ആധുനിക കാലഘട്ടത്തിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന മിഷനറി സംഘങ്ങൾ : (1) ലണ്ടൻ മിഷൻ സൊസൈറ്റി (2) സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി (3) ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (4) മുസ്ലിം ഐക്യസംഘം

Tap the question or an option to reveal the answer

A.(1) ഉം (3) ഉം
B.(2) ഉം (4) ഉം
C.(1) ഉം (2) ഉം
D.(2) ഉം (3) ഉം

7.കേരളത്തിലെ നവോത്ഥാന നായകരും അവർ സ്ഥാപിച്ച പ്രസ്ഥാനങ്ങളും സംബന്ധിച്ച ശരിയായ ജോഡി കണ്ടെത്തുക : (1) വക്കം അബ്ദുൾ ഖാദർ മൗലവി - a. സമത്വ സമാജം (2) അയ്യങ്കാളി - b. ശ്രീനാരായണ ധർമ്മ പരിപാലന യോഗം (3) വൈകുണ്ഠ സ്വാമികൾ - c. സാധുജന പരിപാലന യോഗം (4) ശ്രീനാരായണഗുരു - d. കേരള മുസ്ലിം ഐക്യ സംഘം

Tap the question or an option to reveal the answer

A.(1)-b, (2)-c, (3)-d, (4)-a
B.(1)-d, (2)-c, (4)-b, (3)-a
C.(1)-b, (2)-c, (4)-d, (3)-a
D.(2)-d, (1)-a, (3)-c, (4)-b

8.1940 ജൂലൈ 31 ന് ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായുള്ള ബന്ധം :

Tap the question or an option to reveal the answer

A.ഭഗത്സിംഗിനെ തൂക്കിലേറ്റി
B.രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു
C.ഉദ്ദം സിംഗിനെ വധശിക്ഷക്ക് വിധേയനാക്കി
D.ക്വിറ്റിന്ത്യാ പ്രസ്ഥാനം ആരംഭിച്ചു

9.താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന മേഖല :

Tap the question or an option to reveal the answer

A.ദ്വിതീയ മേഖല
B.തൃതീയ മേഖല
C.പ്രാഥമിക മേഖല
D.ഇവയിലൊന്നുമല്ല

10.2011-12 ലെ സാമ്പത്തിക സർവ്വേ പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം :

Tap the question or an option to reveal the answer

A.ബീഹാർ
B.മഹാരാഷ്ട്ര
C.കർണ്ണാടക
D.ഹിമാചൽ പ്രദേശ്

11.പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിലെ ശരിയായ ജോഡി കണ്ടെത്തുക : (1) ഒന്നാം പഞ്ചവത്സര പദ്ധതി - a. സ്വാശ്രയത്വം (2) രണ്ടാം പഞ്ചവത്സര പദ്ധതി - b. കാർഷിക മേഖലയുടെ സമഗ്രവികസനം (3) മൂന്നാം പഞ്ചവത്സര പദ്ധതി - c. വ്യാവസായിക വികസനം (4) നാലാം പഞ്ചവത്സര പദ്ധതി - d. ഭക്ഷ്യസ്വയംപര്യാപ്തത

Tap the question or an option to reveal the answer

A.(1)-b, (2)-a, (3)-c, (4)-d
B.(1)-d, (2)-c, (3)-a, (4)-b
C.(1)-b, (3)-d, (2)-c, (4)-a
D.(1)-a, (2)-d, (3)-c, (4)-b

12.മാനവ വികസന സൂചികയുമായി ബന്ധപ്പെട്ട ശരിയായ വിവരങ്ങൾ കണ്ടെത്തുക : (1) UNDP യാണ് ഇത് തയ്യാറാക്കുന്നത് (2) സാംസ്കാരിക വൈവിധ്യം (3) ആയുർദൈർഘ്യം (4) അഴിമതി രഹിത ഭരണം

Tap the question or an option to reveal the answer

A.(1) ഉം (4) ഉം
B.(2) ഉം (3) ഉം
C.(1) ഉം (3) ഉം
D.(3) ഉം (4) ഉം

13.കേരളത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം :

Tap the question or an option to reveal the answer

A.ആശാ ശോഭന
B.സജന സജീവൻ
C.മിന്നുമണി
D.രേഖാശർമ്മ

14.ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറൻ ഇന്ത്യയിൽ നടപ്പിലാക്കിയ നികുതി വ്യവസ്ഥ:

Tap the question or an option to reveal the answer

A.ശാശ്വത ഭൂനികുതി വ്യവസ്ഥ
B.റയട്ട് വാരി വ്യവസ്ഥ
C.മഹൽവാരി വ്യവസ്ഥ
D.മാൻസബ്ദാരി സമ്പ്രദായം

15.ബ്രിട്ടീഷ് ഭരണത്തിൽ കൂടുതൽ വില ലഭിക്കുന്ന കാർഷിക വിളകളും അത് കൂടുതലായി കൃഷി ചെയ്തിരുന്ന ഇന്ത്യൻ പ്രദേശങ്ങളും കണ്ടെത്തുക : (1) കരിമ്പ് - a. പഞ്ചാബ് (2) തേയില - b. ബംഗാൾ (3) ചണം - c. ഉത്തർപ്രദേശ് (4) ഗോതമ്പ് - d. അസ്സാം

Tap the question or an option to reveal the answer

A.(1)-d, (2)-c, (3)-a, (4)-b
B.(1)-c, (2)-d, (3)-b, (4)-a
C.(1)-b, (2)-a, (3)-d, (4)-c
D.(1)-a, (2)-d, (3)-c, (4)-b

16.ഇന്ത്യയിലെ ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത്? (i) സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുന്നു (ii) സുപ്രീംകോടതിയിലെ ജഡ്ജിമാരെ നിയമിക്കുന്നു (iii) പുതിയ രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുന്നു (iv) വോട്ടർ പട്ടിക തയ്യാറാക്കുന്നു

Tap the question or an option to reveal the answer

A.(i) & (ii) മാത്രം
B.(ii) & (iii) മാത്രം
C.(i), (ii) & (iii) മാത്രം
D.(iv) മാത്രം

17.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിന് ശുപാർശ ചെയ്ത കമ്മീഷൻ ഏത്?

Tap the question or an option to reveal the answer

A.സർക്കാരിയാ കമ്മീഷൻ
B.മണ്ഡൽ കമ്മീഷൻ
C.സംസ്ഥാന പുനഃസംഘടന കമ്മീഷൻ
D.ഷാ കമ്മീഷൻ

18.നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നേതൃത്വം വഹിച്ചതാരാണ്?

Tap the question or an option to reveal the answer

A.ജവഹർലാൽ നെഹ്റു
B.മഹാത്മാഗാന്ധി
C.പോറ്റി ശ്രീരാമലു
D.സർദാർ വല്ലഭായ് പട്ടേൽ

19.സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ ഏതു രാജ്യത്തുനിന്നാണ് “പഞ്ചവത്സര പദ്ധതി" എന്ന ആശയം സ്വീകരിച്ചത്?

Tap the question or an option to reveal the answer

A.കാനഡ
B.അമേരിക്ക
C.ഫ്രാൻസ്
D.സോവിയറ്റ് യൂണിയൻ

20.“ഓപ്പറേഷൻ ഫ്ലഡ്" ഏതുമായി ബന്ധപ്പെട്ടതാണ്?

Tap the question or an option to reveal the answer

A.ഹരിതവിപ്ലവം
B.ധവള വിപ്ലവം
C.നീല വിപ്ലവം
D.ഇതൊന്നുമല്ല

21.താഴെ കൊടുത്തിട്ടുള്ളവയിൽ മൗലികാവകാശമല്ലാത്തത്?

Tap the question or an option to reveal the answer

A.സമത്വാവകാശം
B.സ്വാതന്ത്ര്യാവകാശം
C.സാംസ്കാരിക വിദ്യാഭ്യാസ അവകാശങ്ങൾ
D.സ്വത്തവകാശം

22.2002 86 ആം ഭേദഗതിയിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ മൗലിക കർത്തവ്യം ഏത്? (i) 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളെ വിദ്യാലയത്തിൽ അയക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ് (ii) പൊതുമുതൽ സംരക്ഷിക്കുകയും അക്രമങ്ങൾ ഒഴിവാക്കുകയും ചെയ്യുക (iii) തുല്യജോലിക്ക് തുല്യവേതനം (iv) കുടിൽ വ്യവസായങ്ങളെ പരിപോഷിപ്പിക്കുക

Tap the question or an option to reveal the answer

A.(ii) & (iii) മാത്രം
B.(ii) & (iv) മാത്രം
C.(i) മാത്രം
D.(iv) മാത്രം

23.ഭരണഘടന നിർമ്മാണ സഭയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു?

Tap the question or an option to reveal the answer

A.ജവഹർലാൽ നെഹ്റു
B.മഹാത്മാഗാന്ധി
C.ഡോ. ബി.ആർ. അംബേദ്കർ
D.ഡോ. രാജേന്ദ്രപ്രസാദ്

24.ഇന്ത്യൻ ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള അധികാരം ആരിൽ നിക്ഷിപ്തമാണ്?

Tap the question or an option to reveal the answer

A.പാർലമെന്റ്
B.സുപ്രീംകോടതി
C.രാഷ്ട്രപതി
D.ഇലക്ഷൻ കമ്മീഷൻ

25.ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയത് ആര്?

Tap the question or an option to reveal the answer

A.ഡോ.ബി.ആർ. അംബേദ്കർ
B.ഭരണഘടന നിർമ്മാണ സഭ
C.ഡോ. രാജേന്ദ്രപ്രസാദ്
D.മൗലാനാ അബ്ദുൽ കലാം ആസാദ്

26.കേരളത്തിലെ ഏത് ജില്ലയാണ് സമുദ്രവുമായോ മറ്റ് സംസ്ഥാനങ്ങളുമായോ അതിർത്തി പങ്കിടാത്തത്?

Tap the question or an option to reveal the answer

A.കോട്ടയം
B.മലപ്പുറം
C.വയനാട്
D.പാലക്കാട്

27.ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?

Tap the question or an option to reveal the answer

A.എം.എസ്. സ്വാമിനാഥൻ
B.ജോൺ ജോസഫ് മർഫി
C.ഡോ. വർഗീസ് കുര്യൻ
D.സുന്ദർലാൽ ബഹുഗുണ

28.ഏത് ജില്ലയിലാണ് കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്നത്?

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.കണ്ണൂർ
C.കൊല്ലം
D.മലപ്പുറം

29.കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള ദേശീയ ജലപാത ഏതാണ്?

Tap the question or an option to reveal the answer

A.NW1
B.NW3
C.NW5
D.NW6

30.ഇന്ത്യയിലൂടെ കടന്നുപോകുന്ന ഒരു പ്രധാനപ്പെട്ട അക്ഷാംശ രേഖ ഏത്?

Tap the question or an option to reveal the answer

A.ഉത്തരായന രേഖ
B.ദക്ഷിണായന രേഖ
C.ഭൂമധ്യ രേഖ
D.ആർട്ടിക് വൃത്തം

31.സിംഹവാലൻ കുരങ്ങുകൾക്ക് പേരുകേട്ട ദേശീയ ഉദ്യാനം ഏത്?

Tap the question or an option to reveal the answer

A.ഇരവികുളം
B.സൈലന്റ് വാലി
C.ആനമുടി ചോല
D.പാമ്പാടും ചോല

32.അതിരപ്പിള്ളി വെള്ളച്ചാട്ടം ഏത് ജലാശയത്തിൽ സ്ഥിതിചെയ്യുന്നു?

Tap the question or an option to reveal the answer

A.പെരിയാർ നദി
B.അച്ചൻകോവിലാർ
C.നീലേശ്വരം പുഴ
D.ചാലക്കുടി പുഴ

33.കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതി ഏതാണ്?

Tap the question or an option to reveal the answer

A.ഇടമലയാർ
B.ഇടുക്കി
C.ശബരിഗിരി
D.കല്ലട

34.ഏത് രാജ്യമാണ് ഇന്ത്യയുമായി ഏറ്റവുമധികം കരാതിർത്തി പങ്കിടുന്നത്?

Tap the question or an option to reveal the answer

A.പാകിസ്ഥാൻ
B.ഭൂട്ടാൻ
C.നേപ്പാൾ
D.ബംഗ്ലാദേശ്

35.ഉത്തര മഹാസമതലത്തിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം ഏത്?

Tap the question or an option to reveal the answer

A.കറുത്ത മണ്ണ്
B.എക്കൽ മണ്ണ്
C.ചുവന്ന മണ്ണ്
D.വന മണ്ണ്

36.പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?

Tap the question or an option to reveal the answer

A.ബാബാ ബുധൻഗിരി
B.ഇരവിമല
C.മീശപ്പുലിമല
D.ആനമുടി

37.ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കടലിടുക്ക് ഏത്?

Tap the question or an option to reveal the answer

A.പാക് കടലിടുക്ക്
B.മലാക്ക കടലിടുക്ക്
C.ബെറിംഗ് കടലിടുക്ക്
D.മെഗല്ലൻ കടലിടുക്ക്

38.ഹിമാലയൻ നദി അല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.കൃഷ്ണ
B.രവി
C.യമുന
D.അളകനന്ദ

39.കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത് ഏതാണ്?

Tap the question or an option to reveal the answer

A.അഴിയൂർ
B.വെള്ളത്തൂവൽ
C.ചേന്ദമംഗലം
D.വളപട്ടണം

40.നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്?

Tap the question or an option to reveal the answer

A.പുന്നമട കായൽ
B.വേമ്പനാട്ട് കായൽ
C.അഷ്ടമുടി കായൽ
D.പറവൂർ കായൽ

41.ജലത്തിലൂടെ പകരുന്ന ഒരു രോഗമാണ് :

Tap the question or an option to reveal the answer

A.കോളറ
B.മലേറിയ
C.ചിക്കൻപോക്സ്
D.ജലദോഷം

42.പല്ലിലെ ഇനാമലിന് നാശം ഉണ്ടാക്കുന്ന ഏത് ആസിഡാണ് ബാക്ടീരിയ വായിൽ നിർമ്മിക്കുന്നത്?

Tap the question or an option to reveal the answer

A.ഹൈഡ്രോക്ലോറിക് ആസിഡ്
B.ടാർടാറിക് ആസിഡ്
C.ലാക്റ്റിക് ആസിഡ്
D.നൈട്രിക് ആസിഡ്

43.ഇതിൽ സാംക്രമിക രോഗമല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.ടൈഫോയിഡ്
B.ക്യാൻസർ
C.മന്ത്
D.എയ്ഡ്സ്

44.ECG - യുടെ പൂർണ്ണരൂപം :

Tap the question or an option to reveal the answer

A.ഇലക്ട്രോ കാർഡിയോ ഗ്രാം
B.ഇലക്ട്രോ കാർഡിയോ ഗ്രാഫ്
C.ഇലക്ട്രോ കാർട്ട് ജനറേറ്റർ
D.ഇതൊന്നുമല്ല

45.പോഷണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങളുടെ ശരിയായ ഫ്ലോ ചാർട്ട് കണ്ടെത്തുക :

Tap the question or an option to reveal the answer

A.സ്വാംശീകരണം -> ദഹനം -> ആഗിരണം -> ആഹാരസ്വീകരണം
B.ആഹാരസ്വീകരണം -> സ്വാംശീകരണം -> ദഹനം -> ആഗിരണം
C.ദഹനം -> ആഗിരണം -> ആഹാരസ്വീകരണം -> സ്വാംശീകരണം
D.ആഹാരസ്വീകരണം -> ദഹനം -> ആഗിരണം -> സ്വാംശീകരണം

46.കൂടുതൽ ശരിയായത് തിരഞ്ഞെടുക്കുക :

Tap the question or an option to reveal the answer

A.പാൻക്രിയാസ് ഒരു ദഹന ഗ്രന്ഥിയാണ്
B.പാൻക്രിയാസ് ഒരു അന്തഃസ്രാവി ഗ്രന്ഥിയാണ്
C.പാൻക്രിയാസ് ഒരു ദഹന ഗ്രന്ഥിയും അന്തഃസ്രാവി ഗ്രന്ഥിയുമാണ്
D.പാൻക്രിയാസ് അന്നപഥത്തിന്റെ ഒരു ഭാഗമാണ്

47.ഏത് ചെടിയുടെ കറയിൽ നിന്നാണ് ഓപിയം വേർതിരിച്ചെടുക്കുന്നത്?

Tap the question or an option to reveal the answer

A.കൊക്ക പ്ലാന്റ്
B.കഞ്ചാവ് ചെടി
C.പോപ്പി ചെടി
D.മരുത് ചെടി

48.പുകവലിയിലൂടെ ഉണ്ടാകുന്ന ഒരു രോഗം :

Tap the question or an option to reveal the answer

A.ക്ഷയം
B.എംഫിസീമ
C.ന്യൂമോണിയ
D.ഹെപ്പറ്റെറ്റിസ്

49.ശരിയായ ജോഡി ഏത്? 1. ജീവകം A - (i) ബറിബറി 2. ജീവകം B - (ii) സ്കർവി 3. ജീവകം C - (iii) നിശാന്ധത 4. ജീവകം D - (iv) രക്തം കട്ടപിടിക്കൽ, (v) റിക്കറ്റ്സ്

Tap the question or an option to reveal the answer

A.1-(iii), 2-(ii), 3-(iv), 4-(i)
B.1-(ii), 2-(iv), 3-(iii), 4-(v)
C.1-(iii), 2-(i), 3-(ii), 4-(v)
D.1-(ii), 2-(v), 3-(i), 4-(iii)

50.ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഒരുക്കുന്ന രക്തകോശങ്ങൾ ഏതാണ്?

Tap the question or an option to reveal the answer

A.അരുണ രക്താണുക്കൾ
B.ശ്വേത രക്താണുക്കൾ
C.പ്ലേറ്റ്ലെറ്റുകൾ
D.ഫൈബ്രിനോജനുകൾ

51.12000 കിലോ അൺലാഡൻ വെയിറ്റുള്ള റോഡ് റോളർ ഏതു വിഭാഗം വാഹനത്തിൽ വരും?

Tap the question or an option to reveal the answer

A.ഹെവി ഗുഡ്സ് വാഹനം
B.ഹെവി പാസഞ്ചർ വാഹനം
C.മീഡിയം ഗുഡ്സ് വാഹനം
D.മീഡിയം പാസഞ്ചർ വാഹനം

52.ചരക്കു കയറ്റുന്നതും, ഗ്രോസ് വെഹിക്കിൽ വെയ്റ്റ് 12000 കിലോയ്ക്ക് മുകളിലുള്ള വാഹനങ്ങൾ ____ കാറ്റഗറി വാഹനങ്ങളെന്ന നിർവ്വചനത്തിൽ വരുന്നു.

Tap the question or an option to reveal the answer

A.N3
B.N2
C.M3
D.M2

53.അപകടസാധ്യത നിറഞ്ഞ ചരക്ക് (ഹസാർഡസ് ഗുഡ്സ്) കയറ്റുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് പുതുക്കി നൽകുന്ന കാലാവധി :

Tap the question or an option to reveal the answer

A.1 വർഷം
B.3 വർഷം
C.5 വർഷം
D.10 വർഷം

54.ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കല്പിക്കാവുന്ന കുറ്റം :

Tap the question or an option to reveal the answer

A.പബ്ലിക് സർവ്വീസ് വാഹനം ഓടിക്കുമ്പോൾ പുക വലിക്കുക
B.വാഹനം മോഷ്ടിക്കുക
C.ഗുഡ്സ് വാഹനങ്ങളിൽ അമിതഭാരം കയറ്റുക
D.മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം

55.ജൂനിയർ ലൈസൻസിംഗ് അതോറിറ്റിയുടെ അധികാരം :

Tap the question or an option to reveal the answer

A.ലൈസൻസ് പുതുക്കി നൽകുക
B.മോട്ടോർ സൈക്കിളിന് ലൈസൻസ് നൽകുക
C.പുതിയ ലേണേഴ്സ് ലൈസൻസ് നൽകുക
D.മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നുമല്ല

56.പബ്ലിക് സർവ്വീസ് വാഹനത്തിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്ന വാഹനം :

Tap the question or an option to reveal the answer

A.മോട്ടോർ ക്യാബ്
B.മാക്സി ക്യാബ്
C.സ്റ്റേജ് ക്യാരേജ്
D.മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം

57.താഴെ കൊടുത്തിരിക്കുന്നവയിൽ പെർമിറ്റ് ആവശ്യമുള്ള വാഹനം :

Tap the question or an option to reveal the answer

A.3000 കിലോയ്ക്ക് മുകളിൽ ഗ്രോസ് വെഹിക്കിൾ വെയ്റ്റ് ഇല്ലാത്ത ഗുഡ്സ് വാഹനങ്ങൾ
B.ആംബുലൻസ്
C.കേടുപാടുകൾ പരിഹരിക്കുന്നതിനായി കാലിയായി പോകുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾ
D.പ്രൈവറ്റ് സർവ്വീസ് വാഹനങ്ങൾ

58.ഇ-റിക്ഷയുടെ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസിന്റെ കാലാവധി :

Tap the question or an option to reveal the answer

A.മൂന്ന് വർഷം
B.രണ്ട് വർഷം
C.ഒരു വർഷം
D.മുകളിൽ കൊടുത്തിരിക്കുന്നവയിൽ ഒന്നുമല്ല

59.ഗുഡ്സ് വാഹനങ്ങൾക്ക് അസാധാരണമായ സാഹചര്യങ്ങളിൽ ടെമ്പററി പെർമിറ്റ് നൽകാവുന്ന പരമാവധി കാലാവധി :

Tap the question or an option to reveal the answer

A.ഒരു മാസം
B.മൂന്ന് മാസം
C.ആറ് മാസം
D.ഒരു വർഷം

60.____ വയസ്സുവരെയുള്ള കുട്ടികൾ ഒരു ഉചിതമായ ചൈൽഡ് റിസ്ട്രെയ്ന്റ് സിസ്റ്റത്തിലാണ് ഇരിക്കുന്നതെന്ന് ഡ്രൈവർ ഉറപ്പുവരുത്തേണ്ടതാണ്.

Tap the question or an option to reveal the answer

A.4 വയസ്സ്
B.9 വയസ്സ്
C.12 വയസ്സ്
D.14 വയസ്സ്

61.വാഹനം ഇടത്തേക്ക് തിരിയുവാൻ ആഗ്രഹിക്കുന്ന ഒരു ഡ്രൈവർ ചെയ്യരുതാത്തത് :

Tap the question or an option to reveal the answer

A.സ്ലിപ്പ് ലെയിൻ കൊടുത്തിട്ടുണ്ടെങ്കിൽ അതിലൂടെ വാഹനം ഓടിക്കരുത്
B.ഇടത്തോട്ട് തിരിയുന്നതിനുള്ള ഡയറക്ഷൻ ഇൻഡിക്കേറ്റർ പ്രവർത്തിപ്പിക്കണം
C.ഇടത്തോട്ട് തിരിയുന്നതിനു മുമ്പായി സൈക്കിൾ യാത്രക്കാർക്ക് വഴി കൊടുക്കേണ്ടതാണ്
D.നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്ത പെഡസ്ട്രിയൻ ക്രോസിംഗിൽ, കാൽനടക്കാർക്ക് വഴി കൊടുക്കേണ്ടതാണ്

62.പെഡസ്ട്രിയൻ ക്രോസിംഗിലും അതിനുമുമ്പുള്ള ____ മീറ്ററിലും വാഹനം നിർത്തരുത്.

Tap the question or an option to reveal the answer

A.1
B.3
C.5
D.10

63.മദ്യപിച്ച് വാഹനമോടിച്ചാൽ ആദ്യത്തെ കുറ്റത്തിനുള്ള പിഴ തുക :

Tap the question or an option to reveal the answer

A.10000 രൂപ
B.5000 രൂപ
C.2000 രൂപ
D.1000 രൂപ

64.വാഹനം ഓടിക്കാൻ മാനസികമായോ, ശാരീരികമായോ അനുയോജ്യമല്ലാത്തപ്പോൾ, മോട്ടോർ വാഹനം ഓടിച്ചാൽ ആദ്യത്തെ കുറ്റത്തിനുള്ള പിഴ തുക :

Tap the question or an option to reveal the answer

A.500 രൂപ
B.1000 രൂപ
C.2000 രൂപ
D.5000 രൂപ

65.സ്റ്റാർട്ടർ മോട്ടോർ ഇന്റേണൽ കംബസ്റ്റ്യൻ എഞ്ചിന്റെ ഏത് ഭാഗത്തെയാണ് കറക്കുന്നത്?

Tap the question or an option to reveal the answer

A.ക്രാങ്ക് ഷാഫ്റ്റ്
B.ഗിയർ മെക്കാനിസം
C.ഫ്ലൈ വീൽ
D.ഡിഫറൻഷ്യൽ യൂണിറ്റ്

66.ഫ്ലൈ വീലിനോട് ചേർന്ന് കറങ്ങി തുടങ്ങുന്ന അവസ്ഥയ്ക്കാണ് ബൈറ്റിംഗ് പോയിന്റ് എന്ന് പറയുന്നത്.

Tap the question or an option to reveal the answer

A.സ്റ്റാർട്ടർ മോട്ടോർ
B.ക്ലച്ച് ഡിസ്ക്ക്
C.ഡിഫറൻഷ്യൽ യൂണിറ്റ്
D.പ്രൊപ്പല്ലർ ഷാഫ്റ്റ്

67.വാഹനം ഓടിക്കുമ്പോൾ മുന്നിൽ കാണുന്ന കാര്യം തലച്ചോറിലെത്തി തീരുമാനമെടുത്ത് അതു നടപ്പിലാക്കാൻ കാൽ ബ്രേയ്ക്കിലെത്താൻ എടുക്കുന്ന സമയത്തെ ____ എന്നു പറയുന്നു.

Tap the question or an option to reveal the answer

A.സ്റ്റോപ്പിംഗ് ടൈം
B.റിയാക്ഷൻ ടൈം
C.റണ്ണിംഗ് ടൈം
D.റിയൽ ടൈം

68.റോഡ് യൂസർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നുവ :

Tap the question or an option to reveal the answer

A.ഡ്രൈവർ
B.വാഹനത്തിൽ യാത്ര ചെയ്യുന്നവർ
C.കാൽനടക്കാർ
D.മുകളിൽ കൊടുത്തിരിക്കുന്നവയെല്ലാം

69.ട്രാഫിക് കൺട്രോൾ സിഗ്നലിലെ ചുവന്ന ലൈറ്റ് മിന്നി പ്രകാശിച്ചാൽ ലൈറ്റിന് അഭിമുഖമായി വരുന്ന വാഹനങ്ങൾ :

Tap the question or an option to reveal the answer

A.നിർത്താതെ സിഗ്നൽ കടന്നുപോകാം
B.പച്ച ട്രാഫിക് സിഗ്നൽ പ്രകാശിക്കുന്നതുവരെ കാത്തുകിടക്കണം
C.നിർത്തി കാൽനടക്കാർക്കും മേജർ റോഡിലെ വാഹനങ്ങൾക്കും മുൻഗണന നൽകി സിഗ്നൽ കടന്നുപോകാം
D.വേഗത കുറച്ച് ഇന്റർസെക്ഷനിൽ പ്രവേശിച്ചിട്ടുള്ള വാഹനങ്ങൾക്കും കാൽനടക്കാർക്കും മുൻഗണന കൊടുത്ത് ശ്രദ്ധിച്ചു പോകണം

70.സൈറനോ, ഫ്ലാഷ് ലൈറ്റുകളോ പ്രവർത്തിച്ച് നിൽക്കുന്ന എമർജൻസി വാഹനത്തിൽനിന്നും അവയിലെ ജീവനക്കാർ ആവശ്യപ്പെട്ടാൽ മറ്റു വാഹനങ്ങൾ പാലിക്കേണ്ട ചുരുങ്ങിയ അകലം :

Tap the question or an option to reveal the answer

A.10 മീറ്റർ
B.30 മീറ്റർ
C.50 മീറ്റർ
D.100 മീറ്റർ

71.ഫോഗ് ലൈറ്റ് ഉപയോഗിച്ച് വാഹനമോടിക്കുമ്പോൾ ചെയ്യരുതാത്ത കാര്യം :

Tap the question or an option to reveal the answer

A.വേഗത കുറച്ച് ഓടിക്കുക
B.ഹെഡ് ലൈറ്റ് ഓൺ ചെയ്ത് ഹൈബീമിൽ ഇടണം
C.ഫോഗ് ലാമ്പും പാർക്ക് ലൈറ്റും ഓൺ ചെയ്യണം
D.ഡീഫ്രോസ്റ്ററും വിൻഡ്സ്ക്രീൻ, വൈപ്പറും പ്രവർത്തിപ്പിക്കണം

72.ഹിൽ ഡ്രൈവിംഗിൽ ചെയ്യരുതാത്ത കാര്യം :

Tap the question or an option to reveal the answer

A.കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുക
B.വളവുകളിൽ ഓവർടേക്ക് ചെയ്യരുത്
C.വളവുകളിൽ ഹോൺ മുഴക്കണം
D.ഇറക്കം ഇറങ്ങുമ്പോൾ വാഹനം ന്യൂട്രലിൽ ഓടിക്കുക

73.ഡ്രൈവിംഗിൽ MSM എന്താണ് സൂചിപ്പിക്കുന്നത് :

Tap the question or an option to reveal the answer

A.കണ്ണാടി, സിഗ്നൽ, വിദഗ്ദമായ നടപടി
B.കണ്ണാടി, സ്പീഡ്, വിദഗ്ദമായ നടപടി
C.കണ്ണാടി, സ്ഥാനം, വിദഗ്ദമായ നടപടി
D.കണ്ണാടി, നിരീക്ഷണം, വിദഗ്ദമായ നടപടി

74.കേരളത്തിലെ റോഡുകളിൽ മോട്ടോർ സൈക്കിൾ ഓടിക്കാൻ അനുവദിച്ചിട്ടുള്ള പരമാവധി വേഗത :

Tap the question or an option to reveal the answer

A.50 കിലോമീറ്റർ/മണിക്കൂർ
B.60 കിലോമീറ്റർ/മണിക്കൂർ
C.70 കിലോമീറ്റർ/മണിക്കൂർ
D.80 കിലോമീറ്റർ/മണിക്കൂർ

75.ദേശീയ പാതയിൽ മീഡിയൻ ഡിവൈഡറോട് കൂടിയ റോഡിൽ ചരക്ക് വാഹനങ്ങളുടെ വേഗത പരിധി എത്ര ആണ്?

Tap the question or an option to reveal the answer

A.60 km/hr
B.65 km/hr
C.80 km/hr
D.70 km/hr

76.സംസ്ഥാനപാതയിൽ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സുകളുടെ വേഗത പരിധി എത്രയാണ്?

Tap the question or an option to reveal the answer

A.40 km/hr
B.50 km/hr
C.60 km/hr
D.70 km/hr

77.മോട്ടോർ വാഹന നിയമത്തിൽ അമിതഭാരം കയറ്റാൻ പാടില്ല എന്ന് നിഷ്കർഷിക്കുന്നത് ഏതു വകുപ്പിൽ ആണ്?

Tap the question or an option to reveal the answer

A.112
B.113
C.114
D.115

78.അമിത ഭാരത്തിൽ ഉള്ള ഒരു വാഹനം പരിശോധിക്കുന്നതിന് വാഹന പരിശോധന ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുള്ളത് മോട്ടോർ വാഹന നിയമത്തിലെ ഏത് വകുപ്പിലാണ്?

Tap the question or an option to reveal the answer

A.113
B.114
C.115
D.112

79.കാവൽക്കാരൻ ഇല്ലാത്ത റെയിൽവേ ലെവൽ ക്രോസിംഗിൽ ഡ്രൈവർ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം?

Tap the question or an option to reveal the answer

A.ഹോൺ മുഴക്കികൊണ്ട് പെട്ടെന്ന് പോകുക
B.മറ്റ് ഏതെങ്കിലും ഒരു വാഹനം കടന്നുപോകും വരെ നിൽക്കുക
C.വാഹനം റോഡിന്റെ ഇടതു സെഡിൽ നിർത്തിയ ശേഷം ഡ്രൈവറോ വാഹനത്തിൽ നിന്നും മറ്റ് ആരെങ്കിലുമോ ഇറങ്ങി റെയിൽവേ ട്രാക്കിന്റെ രണ്ട് വശങ്ങളിൽ നിന്നും ട്രെയിൻ വരുന്നില്ല എന്ന് ഉറപ്പുവരുത്തുക
D.ട്രെയിൻ കടന്നു പോകും വരെ അവിടെ നിൽക്കുക

80.വാഹനത്തിന്റെ ഉടമസ്ഥൻ തന്റെ വാഹനം ലൈസൻസ് ഇല്ലാതെ ഓടിച്ച് പിടിക്കപ്പെട്ടാൽ കിട്ടുന്ന ശിക്ഷ എന്താണ്?

Tap the question or an option to reveal the answer

A.6 മാസം തടവ് അല്ലെങ്കിൽ 5000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും
B.3 മാസം തടവ് അല്ലെങ്കിൽ 5000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും
C.3 മാസം തടവ് അല്ലെങ്കിൽ 10000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും
D.5000 രൂപ പിഴ മാത്രം

81.മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 185 അനുശാസിക്കുന്നത് എന്ത്?

Tap the question or an option to reveal the answer

A.അനുവദിച്ചതിൽ കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കാൻ പാടില്ല
B.മദ്യപിച്ച് വാഹനം ഓടിക്കാൻ പാടില്ല
C.വാഹനങ്ങളിൽ അമിതഭാരം കയറ്റി ഓടിക്കുവാൻ പാടില്ല
D.മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുവാൻ പാടില്ല

82.മോട്ടോർ വാഹന നിയമപ്രകാരം ഇൻഷുറൻസ് ഇല്ലാതെ ഒരു വാഹനം ഓടിച്ച് ആദ്യതവണ പിടിക്കപ്പെട്ടാൽ കിട്ടുന്ന പരമാവധി ശിക്ഷ എന്താണ് ?

Tap the question or an option to reveal the answer

A.3 മാസം തടവും അല്ലെങ്കിൽ 2000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും
B.6 മാസം തടവും അല്ലെങ്കിൽ 2000 രൂപ പിഴയും അല്ലെങ്കിൽ ഇവ രണ്ടും
C.1 മാസം തടവും അല്ലെങ്കിൽ 4000 രൂപ പിഴയും അല്ലെങ്കിൽ ഇവ രണ്ടും
D.2000 രൂപ പിഴ മാത്രം

83.വാഹനത്തിൽ അമിതഭാരം കയറ്റി പിടിക്കപ്പെട്ടാൽ ലഭിക്കുന്ന ശിക്ഷ എന്താണ്?

Tap the question or an option to reveal the answer

A.പിഴ മാത്രം ഒടുക്കാവുന്ന കുറ്റമാണ്
B.വാഹനം ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് തീർപ്പാക്കാവുന്ന കുറ്റമാണ്
C.പിഴ ഒടുക്കുകയും ലൈസൻസ് അയോഗ്യത കല്പിക്കുകയും ചെയ്യാവുന്ന കുറ്റമാണ്
D.മീഡിയം ഗുഡ്സ് വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നത് കുറ്റകരം അല്ല

84.മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 184 ന്റെ പരിധിയിൽ വരാത്തത് ഏതൊക്കെയാണ്?

Tap the question or an option to reveal the answer

A.റെഡ് ലൈറ്റ് ജമ്പിങ്
B.മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുക
C.സ്റ്റോപ്പ് സൈൻ അവഗണിക്കുക
D.ഹെൽമറ്റ് ധരിക്കാതെ ടൂവീലർ ഓടിക്കുക

85.താഴെ പറയുന്നതിൽ മോട്ടോർ വാഹന നിയമം സെക്ഷൻ 134 (A) യിൽ പറയുന്ന ഒരു നല്ല സമരിറ്റാന്റെ (SAMARITAN) അവകാശങ്ങൾ എന്തൊക്കെയാണ്? I. ഒരു നല്ല സമരിറ്റാനോട് ബഹുമാനപൂർവ്വം പെരുമാറേണ്ടതാണ് II. ഒരു നല്ല സമരിറ്റാന്റെ കയ്യിൽ നിന്നും അപകടം പറ്റിയ ആൾക്ക് ആവശ്യമായ മരുന്നുകൾക്ക് വേണ്ടിവരുന്ന പണം നിർബന്ധമായും ഈടാക്കാവുന്നതാണ് III. നല്ല സമരിറ്റാൻ നിർബന്ധമായും അപകടത്തിന്റെ ദൃക്സാക്ഷി ആകേണ്ടതാണ് IV. അപകടം പറ്റിയ ആളെ ആശുപത്രിയിൽ എത്തിക്കുന്ന നല്ല സമരിറ്റാനോട് പോലീസോ ആശുപത്രി അധികൃതരോ മറ്റ് ആവശ്യങ്ങൾ ഒന്നും തന്നെ പറയാതെ പെട്ടെന്ന് തന്നെ പോകാൻ അനുവദിക്കുക

Tap the question or an option to reveal the answer

A.II, IV
B.I, IV
C.II, III
D.III, IV

86.CMVRSEC 168(5) പ്രകാരം എല്ലാ ആശുപത്രികളിലും കവാടത്തിലോ അനായാസം കണ്ണിൽ പെടുന്നതോ ആയ ഭാഗത്തോ ഹിന്ദി ഇംഗ്ലീഷ് ബോർഡ് സ്ഥാപിക്കേണ്ടതാണ്.

Tap the question or an option to reveal the answer

A.ട്രാഫിക് നിയമങ്ങൾ
B.ഡ്രൈവറുടെ ജോലികൾ
C.വാഹന അപകടത്തിൽ പെട്ടവരുടെ പേര് വിവരങ്ങൾ
D.ഒരു നല്ല സമരിറ്റാന്റെ അവകാശങ്ങൾ

87.താഴെപ്പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ്?

Tap the question or an option to reveal the answer

A.അപകടത്തിൽ പരിക്കു പറ്റിയ ഒരാളെ ആശുപത്രിയിൽ കൊണ്ടുവരുന്ന ഒരു നല്ല സമരിറ്റാന്റെ പേര്, വിലാസം എന്നിവ നിർബന്ധമായും നൽകേണ്ടതാണ്
B.അപകടത്തിൽ പരിക്കുപറ്റി ആശുപത്രിയിൽ കൊണ്ടുവന്ന ആളുടെ ആശുപത്രി പ്രവേശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിർബന്ധമായും നടത്തിയതിനുശേഷം മാത്രമേ ഒരു നല്ല സമരിറ്റാനു അവിടെ നിന്ന് പോകാൻ കഴിയൂ
C.ഒരു നല്ല സമരിറ്റാൻ അപകടം പറ്റി ആശുപത്രിയിൽ കൊണ്ടുവന്ന ആളുടെ ആശുപത്രി ചിലവുകൾ നൽകേണ്ടതില്ല
D.ഒരു സമരിറ്റാന് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കൊണ്ടുവന്ന ആളുടെ ചികിത്സ തുടങ്ങിയതിനുശേഷം ഉള്ള വിവരങ്ങൾ അറിഞ്ഞതിനുശേഷം മാത്രമേ പോകാൻ കഴിയുകയുള്ളൂ

88.ഒരു നല്ല സമരിറ്റാൻ ഒരു അപകടത്തിന്റെ ദൃക്സാക്ഷി ആകാൻ സ്വയം ആഗ്രഹിക്കുന്നു എങ്കിൽ അയാളെ സാക്ഷി വിസ്താരം നടത്തുന്നതിന് 266 നടപടിക്രമത്തിൽ തെറ്റായ പ്രസ്താവന ഏതാണ്?

Tap the question or an option to reveal the answer

A.ഒരു നല്ല സമരിറ്റാൻ വിസ്താരം നടത്തുന്നത് സമരിറ്റാൻ അനുയോജ്യം ആയ സമയത്തും സ്ഥലത്തും ആയിരിക്കണം
B.ഒരു സമരിറ്റാനെ നിർബന്ധമായും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സാക്ഷി വിസ്താരം നടത്താവുന്നതാണ്
C.സമരിറ്റാന്റെ ഭാഷ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഷ അല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഒരു വ്യാഖ്യാതാവിനെ ഏർപ്പെടുത്തേണ്ടതാണ്
D.ഒരു നല്ല സമരിറ്റാനു താല്പര്യമുണ്ടെങ്കിൽ തന്റെ സാക്ഷി വിസ്താരത്തിന് വേണ്ടി പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കാവുന്നതാണ്

89.താഴെപ്പറയുന്നതിൽ ഏത് കുറ്റകൃത്യത്തിലാണ് ലൈസൻസ് അയോഗ്യത കൽപ്പിക്കാൻ കഴിയാത്തത്?

Tap the question or an option to reveal the answer

A.ഹെൽമെറ്റ് ധരിക്കാതെ ടൂവീലർ ഓടിക്കുക
B.അമിതവേഗതയിൽ വാഹനം ഓടിക്കുക
C.ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിക്കുക
D.മദ്യപിച്ച് വാഹനം ഓടിക്കുക

90.ഏത് തരം വാഹനങ്ങളിൽ ആണ് ഫാസ്റ്റ് ടാഗ് നിർബന്ധമാക്കിയിട്ടുള്ളത്?

Tap the question or an option to reveal the answer

A.L1, L2
B.L2, L5
C.T, T1
D.M, N

91.CMVR 138 (3) പ്രകാരം മോട്ടോർ വാഹനത്തിൽ ഏതൊക്കെ സീറ്റിലെ യാത്രക്കാരാണ് സീറ്റ് ബെൽറ്റ് ധരിക്കേണ്ടത്?

Tap the question or an option to reveal the answer

A.ഡ്രൈവർ മാത്രം
B.വാഹനത്തിന്റെ മുൻ സീറ്റിൽ ഉള്ളവർ മാത്രം
C.വാഹനത്തിന്റെ മുൻ സീറ്റിലുള്ളവരും വാഹനത്തിന്റെ പിറകിലെ മുന്നിലേക്ക് അഭിമുഖമായി ഇരിക്കുന്ന സീറ്റിലെ യാത്രക്കാരും
D.പിറകിലെ സീറ്റിൽ ഉള്ളവർ മാത്രം

92.വാണിംഗ് ട്രയാങ്കിൾ (ചുവന്ന തിളങ്ങുന്ന പ്രതലത്തോട് കൂടിയ ത്രികോണം) നാല് വീലുകൾ ഉള്ള GVW 7.5 ടണ്ണിനു മുകളിലുള്ള വാഹനങ്ങളിൽ എത്ര എണ്ണം വേണം?

Tap the question or an option to reveal the answer

A.2
B.4
C.1
D.3

93.GVW 7.5 ടണ്ണിനു മുകളിൽ ഉള്ള നാല് വീലർ വാഹനങ്ങളിൽ CMVR 138(4) പ്രകാരം എത്ര ചോക്ക് ബ്ലോക്ക് ആവശ്യമാണ്?

Tap the question or an option to reveal the answer

A.1
B.2
C.3
D.4

94.4 വയസ്സുവരെയുള്ള കുട്ടികളെ കൊണ്ട് ടൂവീലറിൽ യാത്ര ചെയ്യുമ്പോൾ വേഗത പരിധി എത്രയാണ്?

Tap the question or an option to reveal the answer

A.30 km/hr
B.40 km/hr
C.60 km/hr
D.50 km/hr

95.താഴെ പറയുന്നതിൽ ഏത് ട്രാൻസ്പോർട്ട് വാഹനത്തിലാണ് സ്പീഡ് ലിമിറ്റിങ് ഡിവൈസ് (സ്പീഡ് ഗവർണർ) നിർബന്ധമായും ഘടിപ്പിക്കേണ്ടത്?

Tap the question or an option to reveal the answer

A.ടൂ വീലേഴ്സ്
B.ആംബുലൻസ്
C.സ്റ്റേജ് ക്യാരേജ് വാഹനങ്ങൾ
D.പോലീസ് വാഹനങ്ങൾ

96.ഡിഫൻസ് ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾക്ക് ഒഴികെ ഉള്ള ഒരു വാഹനങ്ങൾക്കും താഴെ പറയുന്ന നിറം ഉപയോഗിക്കാൻ പാടില്ല?

Tap the question or an option to reveal the answer

A.ഗ്രീൻ
B.മാഗ്ന ഗ്രേ
C.ഒലിവ് ഗ്രീൻ
D.ഡാർക്ക് ഗ്രീൻ

97.വാഹനങ്ങളിലെ റിയർ അണ്ടർ പ്രൊട്ടക്റ്റ് ഡിവൈസിനു ഉപയോഗിക്കണ്ട നിറങ്ങൾ ഏതൊക്കെ ആണ്?

Tap the question or an option to reveal the answer

A.മഞ്ഞയോടു കൂടി വെള്ള സീബ്രാ വരകൾ
B.മഞ്ഞയോടു കൂടി കറുത്ത വരകൾ
C.കറുപ്പോടു കൂടി വെള്ള സീബ്രാ വരകൾ
D.ചുവപ്പോടു കൂടി വെള്ള സീബ്രാ വരകൾ

98.M, N തരത്തിൽ വരുന്ന വെടിയുണ്ട ഏൽക്കാത്ത തരം വാഹനങ്ങളെ ____ എന്ന് പറയുന്നു.

Tap the question or an option to reveal the answer

A.കമ്പൈൻഡ് ഹാർവെസ്റ്റർ വാഹനങ്ങൾ
B.ആർമൗർഡ് (ARMOURED) വാഹനങ്ങൾ
C.വിഐപി വാഹനങ്ങൾ
D.മോട്ടോർ കാരവാൻ

99.താഴെപ്പറയുന്നതിൽ ഏത് വാഹനത്തിലാണ് സ്പാർക്ക് അറസ്റ്റർ ഘടിപ്പിക്കേണ്ടത്?

Tap the question or an option to reveal the answer

A.പബ്ലിക് സർവീസ് വെഹിക്കിൾസ്
B.ഗുഡ് ക്യാരേജ് (ഡെയിഞ്ചറസ് ആൻഡ് ഹർസാർഡ്സ് നേച്ചർ)
C.സ്റ്റേജ് ക്യാരേജ് വാഹനങ്ങൾ
D.ടിപിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചരക്ക് വാഹനങ്ങൾ