All question papers

ICDS Supervisor 2025 Question Paper

97 questions with answers · Special Recruitment

Practice this paper

1.2024-ൽ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള നഗരം :

Tap the question or an option to reveal the answer

A.കറാച്ചി
B.കൊൽക്കത്ത
C.ലാഹോർ
D.തയ്ക്കൂ (Begusarai / Dhaka / Lahore)

2.താഴെ കൊടുത്തിരിക്കുന്ന ഭരണാധികാരികളെ അവരുടെ ഭരണകാലഘട്ടം അനുസരിച്ച് ക്രമത്തിൽ എഴുതുക : (i) ചന്ദ്രഗുപ്തൻ I (ii) ശ്രീഗുപ്തൻ (iii) ചന്ദ്രഗുപ്തൻ II (iv) സമുദ്രഗുപ്തൻ

Tap the question or an option to reveal the answer

A.(ii) (i) (iv) (iii)
B.(iii) (i) (ii) (iv)
C.(i) (iii) (iv) (ii)
D.(ii) (iv) (iii) (i)

3.തിമൂറിന്റെ ഇന്ത്യൻ ആക്രമണം നടന്ന വർഷം :

Tap the question or an option to reveal the answer

A.1456
B.1298
C.1398
D.1389

4.'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് :

Tap the question or an option to reveal the answer

A.ഇ. എം. എസ്. നമ്പൂതിരിപ്പാട്
B.കെ. കേളപ്പൻ
C.മന്നത്ത് പത്മനാഭൻ
D.സി. കേശവൻ

5.1857-ലെ കലാപത്തിന്റെ നേതാക്കന്മാർ, അവർ കലാപത്തിന് നേതൃത്വം നൽകിയ സ്ഥലങ്ങൾ എന്നിവ ശരിയായ രീതിയിൽ യോജിപ്പിച്ച് എഴുതുക : A: (i) ബഹാദൂർഷാ II (ii) കുൻവർസിംഗ് (iii) നാനാസാഹിബ് (iv) റാണിലക്ഷ്മിഭായി B: (1) ആറ (2) ഗ്വാളിയാർ (3) ഡൽഹി (4) കാൺപൂർ

Tap the question or an option to reveal the answer

A.(i)-(1), (ii)-(4), (iii)-(3), (iv)-(2)
B.(i)-(3), (ii)-(1), (iii)-(4), (iv)-(2)
C.(i)-(4), (ii)-(1), (iii)-(2), (iv)-(3)
D.(i)-(3), (ii)-(1), (iii)-(2), (iv)-(4)

6.ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ കരാർ നിലവിൽ വന്ന ദിവസം :

Tap the question or an option to reveal the answer

A.2025 ജനുവരി 21
B.2025 ജനുവരി 19
C.2024 ഡിസംബർ 31
D.2025 ജനുവരി 16

7.2024-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത് ആർക്ക്?

Tap the question or an option to reveal the answer

A.പി.എൻ. ഗോപീകൃഷ്ണൻ
B.സാറാ ജോസഫ്
C.അംബികാസുതൻ മാങ്ങാട്
D.കെ. അരവിന്ദാക്ഷൻ

8.പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലം ആരുമായി ബന്ധപ്പെട്ടതാണ്?

Tap the question or an option to reveal the answer

A.കുഞ്ചൻ നമ്പ്യാർ
B.എഴുത്തച്ഛൻ
C.രാമപുരത്ത് വാര്യർ
D.ചെറുശ്ശേരി

9.സ്വതന്ത്ര ഇന്ത്യയിൽ ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ കായികതാരം :

Tap the question or an option to reveal the answer

A.പി.ടി. ഉഷ
B.നീരജ് ചോപ്ര
C.മനു ഭാക്കർ
D.പ്രവീൺ കുമാർ

10.സാഹിത്യകാരന്മാർ, അവരുടെ കൃതികൾ എന്നിവ ശരിയായ ക്രമത്തിൽ എഴുതുക : A: (i) വർണ്ണരാജി (ii) സഫലമീയാത്ര (iii) ശ്യാമമാധവം (iv) മധുരം നിന്റെ ജീവിതം B: (1) പ്രഭാവർമ്മ (2) കെ.പി. അപ്പൻ (3) എൻ.എൻ. കക്കാട് (4) എം. ലീലാവതി

Tap the question or an option to reveal the answer

A.(i)-(4), (ii)-(3), (iii)-(1), (iv)-(2)
B.(i)-(1), (ii)-(4), (iii)-(3), (iv)-(2)
C.(i)-(3), (ii)-(1), (iii)-(4), (iv)-(2)
D.(i)-(2), (ii)-(1), (iii)-(4), (iv)-(3)

11.എല്ലാ ഋതുക്കളുടെയും സവിശേഷതകൾ വ്യക്തമായി അനുഭവപ്പെടുന്ന മേഖല ഏതാണ്?

Tap the question or an option to reveal the answer

A.ശൈത്യമേഖല പ്രദേശങ്ങൾ
B.ഉഷ്ണമേഖല പ്രദേശങ്ങൾ
C.മിതോഷ്ണ പ്രദേശങ്ങൾ (Temperate regions)
D.ഇവയൊന്നുമല്ല

12.ഭൂവൽക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേർന്നുള്ള ഭാഗത്തെ ____ എന്നാണ് വിളിക്കുന്നത്.

Tap the question or an option to reveal the answer

A.ശിലാമണ്ഡലം (Lithosphere)
B.അസ്തനോസ്ഫിയർ
C.ഭൂവൽക്കം
D.കാമ്പ്

13.ഭൂപടത്തിൽ നൽകിയിട്ടുള്ളതിൽ ഏത് രീതിയിലുള്ള തോതാണ് (Scale) നമുക്ക് അനായാസം മനസ്സിലാക്കാൻ കഴിയുക?

Tap the question or an option to reveal the answer

A.ഭിന്നകരീതി
B.രേഖാരീതി (Graphical scale)
C.പ്രസ്താവനരീതി
D.ഉല്പന്നരീതി

14.'ധാതുക്കളുടെ കലവറ' എന്ന് അറിയപ്പെടുന്ന ഇന്ത്യയിലെ മേഖല ഏതാണ്?

Tap the question or an option to reveal the answer

A.തീരപ്രദേശം
B.ഉത്തരമഹാസമതലം
C.ഉത്തരപർവ്വത മേഖല
D.ഉപദ്വീപീയ പീഠഭൂമി (Peninsular Plateau)

15.2024-ലെ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' പുരസ്കാരം ആർക്കാണ് ലഭിച്ചത്?

Tap the question or an option to reveal the answer

A.മാധവ് ഗാഡ്ഗിൽ
B.മേധാ പട്കർ
C.വന്ദന ശിവ
D.ദിലീപ് കുമാർ ബിശ്വാസ്

16.കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങൾ, കൈത്തൊഴിൽ വികസനം എന്നിവ ലക്ഷ്യമാക്കി 1982-ൽ നിലവിൽ വന്ന സ്ഥാപനം :

Tap the question or an option to reveal the answer

A.സ്വയം സഹായ സഹകരണ സംഘം
B.നബാർഡ് (NABARD)
C.കുടുംബശ്രീ
D.ഗ്രാമീണ ബാങ്ക്

17.ഒന്നാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ച മലയാളി :

Tap the question or an option to reveal the answer

A.കെ.എൻ. രാജ്
B.അമർത്യസെൻ
C.എം. കുഞ്ഞാമൻ
D.വി.കെ.ആർ.വി. റാവു

18.താഴെപ്പറയുന്നവയിൽ ഏതായിരുന്നു പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ (2012-2017) പ്രധാന ലക്ഷ്യം :

Tap the question or an option to reveal the answer

A.സ്ഥിരതയോടു കൂടിയ വളർച്ച
B.വേഗതയേറിയതും സുസ്ഥിരവും കൂടുതൽ ഉൾക്കൊള്ളുന്നതുമായ വളർച്ച (Sustainable & Inclusive Growth)
C.ആധുനികവൽക്കരണം
D.മാനവശേഷി വികസനം

19.താഴെപ്പറയുന്നവയിൽ നീതി ആയോഗിന്റെ (NITI Aayog) ലക്ഷ്യമല്ലാത്തത് :

Tap the question or an option to reveal the answer

A.വ്യവസായ മേഖലയിലെ സർക്കാർ പങ്കാളിത്തം കുറയ്ക്കുക
B.മധ്യവർഗ്ഗത്തെ ഉപയോഗിച്ച് സുസ്ഥിര സാമ്പത്തിക വളർച്ച
C.പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക സാങ്കേതിക വളർച്ചയ്ക്ക് ഉപയോഗിക്കുക
D.ജൈവകൃഷി രീതികൾ അവലംബിച്ച് കാർഷികോൽപ്പാദനം വർദ്ധിപ്പിക്കുക

20.കുടുംബശ്രീ ആരംഭിച്ച കാലത്തെ (1998) പഞ്ചവത്സര പദ്ധതി :

Tap the question or an option to reveal the answer

A.എട്ടാം പഞ്ചവത്സര പദ്ധതി
B.ഏഴാം പഞ്ചവത്സര പദ്ധതി
C.ഒൻപതാം പഞ്ചവത്സര പദ്ധതി
D.അഞ്ചാം പഞ്ചവത്സര പദ്ധതി

21.രാഷ്ട്രപതിയുടെ നിയമനിർമ്മാണ അധികാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഗവർണ്ണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകാതിരിക്കാം (ii) ബില്ലുകളിൽ വേണ്ട നിർദ്ദേശങ്ങൾ നൽകി പുനഃപരിശോധനയ്ക്ക് വേണ്ടി തിരിച്ചയക്കാം (iii) രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച സംസ്ഥാന ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഒരു വർഷത്തെ സമയപരിധി ലഭിക്കുന്നു

Tap the question or an option to reveal the answer

A.(i) ഉം (iii) ഉം ശരി
B.(ii) ഉം (iii) ഉം ശരി
C.(i) ഉം (ii) ഉം ശരി
D.മുകളിൽ പറഞ്ഞവയെല്ലാം

22.ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകളെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്? (i) നിർദ്ദേശക തത്വങ്ങൾ റഷ്യൻ ഭരണഘടനയുടെ സ്വാധീനത്താൽ രൂപം കൊണ്ടതാണ് (ii) ലോകസഭാ സ്പീക്കറുടെ പദവി ബ്രിട്ടീഷ് ഭരണഘടനാ മാതൃകയിലുള്ളതാണ് (iii) മൗലിക അവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ നിന്ന് രൂപം കൊണ്ടതാണ്

Tap the question or an option to reveal the answer

A.(i) ഉം (ii) ഉം ശരി
B.(ii) ഉം (iii) ഉം ശരി
C.(i) ഉം (iii) ഉം ശരി
D.മുകളിൽ പറഞ്ഞവയെല്ലാം

23.കേന്ദ്രമന്ത്രിസഭയുടെ അംഗസംഖ്യ ലോകസഭയിലെ ആകെ അംഗങ്ങളുടെ 15% ത്തിൽ കവിയാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി ഏതാണ്?

Tap the question or an option to reveal the answer

A.52-ാമത് ഭേദഗതി
B.91-ാമത് ഭരണഘടനാ ഭേദഗതി
C.61-ാമത് ഭേദഗതി
D.71-ാമത് ഭേദഗതി

24.ഒരു ഹൈക്കോടതി ജഡ്ജി പദവിയിൽ നിന്ന് രാജിവെക്കുകയാണെങ്കിൽ രാജി സമർപ്പിക്കേണ്ടത് ആർക്കാണ്?

Tap the question or an option to reveal the answer

A.സംസ്ഥാന ഗവർണ്ണർക്ക്
B.ഹൈക്കോടതി ചീഫ് ജസ്റ്റിസിന്
C.സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്
D.രാഷ്ട്രപതിക്ക്

25.'മുബാറക്ക് അൽ കബീർ' എന്ന പരമോന്നത സിവിലിയൻ ബഹുമതി ഏത് രാജ്യത്തിന്റേതാണ്?

Tap the question or an option to reveal the answer

A.ഒമാൻ
B.ഖത്തർ
C.സൗദി അറേബ്യ
D.കുവൈറ്റ്

26.കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങളിൽപ്പെടുന്നത് ഏത്? (i) മനുഷ്യാവകാശവുമായി ബന്ധപ്പെട്ട സിവിൽ കേസുകളിൽ തീർപ്പ് കൽപ്പിക്കുന്നു (ii) പരാതികളും കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നു (iii) നിയമങ്ങൾ, നയങ്ങൾ എന്നിവ പുനഃപരിശോധിക്കുന്നു

Tap the question or an option to reveal the answer

A.(i) ഉം (ii) ഉം ശരി
B.(ii) ഉം (iii) ഉം ശരി
C.(i) ഉം (iii) ഉം ശരി
D.മുകളിൽ പറഞ്ഞവയെല്ലാം

27.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) പ്രകാരം ഒരു കുടുംബത്തിന് ഒരു സാമ്പത്തിക വർഷം ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തൊഴിൽ ദിനങ്ങൾ എത്ര?

Tap the question or an option to reveal the answer

A.90 ദിവസം
B.100 ദിവസം
C.120 ദിവസം
D.ഇവയൊന്നുമല്ല

28.കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം ഏത്?

Tap the question or an option to reveal the answer

A.കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്
B.കെ.എസ്.ആർ.ടി.സി.
C.കേരള വാട്ടർ അതോറിറ്റി
D.കെ.എസ്.ഇ.ബി (KSEB)

29.മെമ്മറി ഉപകരണങ്ങളുടെ കാര്യത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ശരി? (A) പ്രോസസിംഗിനായി ഡാറ്റയും നിർദ്ദേശങ്ങളും സംഭരിക്കാൻ ഉപയോഗിക്കുന്നു (B) പ്രൈമറി മെമ്മറി വേഗമേറിയതാണെങ്കിലും സംഭരണശേഷി കുറവാണ് (C) റോമും ഫ്ലാഷ് മെമ്മറിയും നോൺ-വോളറ്റൈൽ മെമ്മറിയുടെ ഉദാഹരണങ്ങളാണ് (D) മുകളിൽ പറഞ്ഞ എല്ലാം

Tap the question or an option to reveal the answer

A.മെമ്മറി ഉപകരണങ്ങൾ ഡാറ്റ സംഭരിക്കാൻ ഉപയോഗിക്കുന്നു
B.പ്രൈമറി മെമ്മറി വേഗമേറിയതാണ്
C.റോമും ഫ്ലാഷ് മെമ്മറിയും നോൺ-വോളറ്റൈൽ ആണ്
D.മുകളിൽ പറഞ്ഞ എല്ലാം ശരിയാണ്

30.പ്രൊഫഷണൽ നെറ്റ് വർക്കിംഗിനായി പ്രധാനമായും രൂപകൽപ്പന ചെയ്തിട്ടുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏത്?

Tap the question or an option to reveal the answer

A.ലിങ്ക്ഡിൻ (LinkedIn)
B.ഇൻസ്റ്റാഗ്രാം
C.സ്നാപ്ചാറ്റ്
D.ടിക്ടോക്ക്

31.ഒരു കമ്പ്യൂട്ടർ നെറ്റ് വർക്കിൽ ഡാറ്റ അയയ്ക്കാൻ കഴിയുമ്പോഴും ഇൻകമിംഗ് ഡാറ്റ ലഭിക്കാത്ത സാഹചര്യത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നം ഏത്?

Tap the question or an option to reveal the answer

A.തെറ്റായ IP കോൺഫിഗറേഷൻ
B.ഫയർവാൾ ഇൻകമിംഗ് ട്രാഫിക് തടയുന്നത്
C.പിഴവുള്ള നെറ്റ്‌വർക്ക് കേബിൾ
D.മുകളിൽ പറഞ്ഞ എല്ലാം (All of the above)

32.IT ആക്ട് 2000 പ്രകാരം ഡിജിറ്റൽ സിഗ്നേച്ചറുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

Tap the question or an option to reveal the answer

A.ഇ-മെയിൽ പാസ്വേഡായി പ്രവർത്തിക്കുന്നു
B.സുരക്ഷിത ഇടപാടുകൾക്കുള്ള എൻക്രിപ്ഷൻ രീതിയായി പ്രവർത്തിക്കുന്നു
C.ഒരു ഇലക്ട്രോണിക് സന്ദേശം അയച്ച വ്യക്തിയുടെ വ്യക്തിത്വം സാധൂകരിക്കുന്നു (Authentication)
D.സർക്കാർ അംഗീകാരങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നു

33.വിവരാവകാശ നിയമത്തിന്റെ (RTI Act 2005) പ്രധാന ഉദ്ദേശ്യം ഏതാണ്?

Tap the question or an option to reveal the answer

A.പൊതു അധികാരസ്ഥാനങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുക
B.പൗരന്മാർക്ക് വിവരങ്ങൾ പ്രാപ്യമാക്കുക
C.(A) ഉം (B) ഉം ശരിയാണ്
D.രണ്ടും തെറ്റാണ്

34.ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ (Consumer Protection Act) പറയുന്ന പ്രധാന അവകാശങ്ങൾ ഏവ?

Tap the question or an option to reveal the answer

A.ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കൽ
B.കുറഞ്ഞ ചെലവിലും വേഗത്തിലും തർക്കങ്ങൾ പരിഹരിക്കൽ
C.സ്വയം കുറ്റപ്പെടുത്തൽ
D.(A) ഉം (B) ഉം ശരിയാണ്

35.മുതിർന്ന പൗരന്മാർക്കുള്ള ദേശീയ നയം (National Policy for Senior Citizens) വ്യക്തമാക്കുന്നത് എന്ത്?

Tap the question or an option to reveal the answer

A.വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കൽ
B.പീഡനങ്ങളിൽ നിന്നും അവഗണനയിൽ നിന്നും സംരക്ഷിക്കൽ
C.(A) യും (B) യും ശരിയാണ്
D.ഇവയൊന്നുമല്ല

36.ഗാർഹികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം (DV Act 2005) ഉറപ്പുനൽകുന്ന അവകാശങ്ങൾ ഏവ?

Tap the question or an option to reveal the answer

A.സംരക്ഷണ ഉത്തരവ്, ജീവനാംശം, കുട്ടികളുടെ താൽക്കാലിക സംരക്ഷണം, നഷ്ടപരിഹാരം
B.സൗജന്യ നിയമസഹായം
C.ഭാരതീയ ന്യായ സംഹിത പരാതി
D.(B) ഉം (C) ഉം മാത്രം

37.കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ തടയുന്ന POCSO നിയമപ്രകാരം ഗുരുതരമായ ലൈംഗിക അതിക്രമത്തിന് നൽകുന്ന കുറഞ്ഞ ശിക്ഷ എന്ത്?

Tap the question or an option to reveal the answer

A.കുറഞ്ഞത് 2 വർഷം
B.കുറഞ്ഞത് 20 വർഷം / കുറഞ്ഞത് 3-5 വർഷം (PSC Key: B)
C.കുറഞ്ഞത് 6 വർഷം
D.കുറഞ്ഞത് 1 വർഷം

38.പ്രീ-സ്കൂൾ കുട്ടികൾക്കുവേണ്ടി SCERT കേരള തയ്യാറാക്കിയ കൈപ്പുസ്തകം ഏത്?

Tap the question or an option to reveal the answer

A.കളിപ്പാട്ടം
B.കളിത്തോണി
C.മലർവാടി
D.കിളിക്കൊഞ്ചൽ

39.ആത്മസാക്ഷാത്കാരം സാധ്യമാവണമെന്നുണ്ടെങ്കിൽ കർക്കശമായ അച്ചടക്കം അനിവാര്യമാണെന്ന് സിദ്ധാന്തിച്ച തത്ത്വചിന്ത ഏത്?

Tap the question or an option to reveal the answer

A.ആശയവാദം (Idealism)
B.മാനവികതാവാദം
C.പ്രായോഗികവാദം
D.പ്രകൃതിവാദം

40.പിന്നോക്ക വിഭാഗക്കാരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസ അവകാശത്തിനായി അയ്യങ്കാളി നയിച്ച പ്രശസ്തമായ സമരം ഏത്?

Tap the question or an option to reveal the answer

A.വില്ലുവണ്ടി സമരം
B.കണ്ടല ലഹള / ഊരൂട്ടമ്പലം സ്കൂൾ സമരം
C.കല്ലുമാല സമരം
D.ചാന്നാർ ലഹള

41.കിന്റർഗാർട്ടൻ (Kindergarten) വിദ്യാഭ്യാസ രീതി ലോകത്തിനു സംഭാവന ചെയ്ത പ്രശസ്ത വിദ്യഭ്യാസ വിചക്ഷണൻ ആര്?

Tap the question or an option to reveal the answer

A.മരിയ മോണ്ടിസോറി
B.പെസ്റ്റലോസി
C.പൗലോ ഫ്രയർ
D.ഫ്രെഡറിക് ഫ്രോബെൽ (Friedrich Froebel)

42.'പ്രകൃതിയെന്ന അദൃശ്യയായ അധ്യാപികയ്ക്ക് അവളുടെ തത്വങ്ങൾക്കനുസരിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിൽ തികഞ്ഞ സ്വാതന്ത്ര്യം വേണം' എന്ന് പ്രസ്താവിച്ചത് ആര്?

Tap the question or an option to reveal the answer

A.ഗാന്ധിജി
B.വിവേകാനന്ദൻ
C.രവീന്ദ്രനാഥ ടാഗോർ
D.അരബിന്ദോ

43.പഠനം നടക്കുന്നത് ഉൾക്കാഴ്ച (Insight Learning) കൊണ്ടാണെന്ന് സിദ്ധാന്തിച്ച മനഃശാസ്ത്ര ശാഖ ഏത്?

Tap the question or an option to reveal the answer

A.സാമൂഹ്യ ജ്ഞാനനിർമ്മിതിവാദം
B.കൊഗ്നിറ്റീവ് ബിഹേവിയറിസം
C.ഗെസ്റ്റാൾട്ട് മനഃശാസ്ത്രം (Gestalt Psychology)
D.വ്യവഹാരവാദം

44.ബാല്യകാല വികാരങ്ങളുടെ (Emotions in Childhood) സവിശേഷതയല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.സ്ഥിരത (Stability)
B.തീവ്രത
C.ചഞ്ചലത
D.ക്ഷണികത

45.കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല (Child Friendly District) ഏത്?

Tap the question or an option to reveal the answer

A.പാലക്കാട്
B.തൃശ്ശൂർ
C.തിരുവനന്തപുരം
D.എറണാകുളം

46.പക്വ വ്യക്തിത്വം (Matured Personality) എന്ന ആശയം മുന്നോട്ട് വെച്ച മനഃശാസ്ത്രജ്ഞൻ ആര്?

Tap the question or an option to reveal the answer

A.കാൾ റോജേഴ്സ്
B.ജി. ഡബ്ല്യു. ആൽപ്പോർട്ട് (Gordon Allport)
C.അബ്രാഹാം മാസ്ലോ
D.സിഗ്മണ്ട് ഫ്രോയിഡ്

47.ഗ്രൂപ്പുകളിൽ ഒരു വ്യക്തിയുടെ സാമൂഹ്യ ബന്ധത്തിന്റെ അളവ് നിശ്ചയിക്കാനും അയാളുടെ സ്വീകാര്യത പരിശോധിക്കാനുമുള്ള മാർഗ്ഗം ഏത്?

Tap the question or an option to reveal the answer

A.പ്രക്ഷേപണ രീതി
B.ക്ലിനിക്കൽ രീതി
C.സാമൂഹ്യബന്ധ പരിശോധന (Sociometric technique)
D.സർവ്വേ രീതി

48.വിദ്യാഭ്യാസ മനഃശാസ്ത്രത്തിൽ ആക്ഷൻ റിസർച്ച് (Action Research) ആവിഷ്കരിച്ച ചിന്തകൻ ആര്?

Tap the question or an option to reveal the answer

A.എലിസബത്ത് ഹർലോക്ക്
B.ലെറ്റ്നർ വിമർ
C.ജെ.എൽ. മൊറീനോ
D.സ്റ്റീഫൻ എം. കോറി (Stephen M. Corey)

49.പിയാഷെയുടെ ഇന്ദ്രിയ ചാലക ഘട്ടത്തിന്റെ (Sensorimotor Stage 0-2 yrs) സവിശേഷതകളിൽപ്പെടാത്തത് ഏത്?

Tap the question or an option to reveal the answer

A.മറ്റുള്ളവരെ അനുകരിക്കാൻ തുടങ്ങുന്നു
B.സംവേദനങ്ങളിലൂടെ ചുറ്റുപാടുകൾ ഗ്രഹിക്കുന്നു
C.ഭാഷ പൂർണ്ണമായി വികസിക്കുന്നു
D.സംഭവങ്ങൾ ഓർത്തു വെക്കാൻ ആരംഭിക്കുന്നു

50.സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹ്യ സുരക്ഷയ്ക്ക് കേരള സർക്കാർ ആരംഭിച്ച പദ്ധതികളിൽപ്പെടാത്തത് ഏത്?

Tap the question or an option to reveal the answer

A.നിർഭയ
B.അപരാജിത
C.ഹോപ്പ് (HOPE)
D.പിങ്ക് പോലീസ്

51.ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം (Dowry Prohibition Act) നിലവിൽ വന്ന വർഷം :

Tap the question or an option to reveal the answer

A.1961
B.2006
C.2011
D.2020

52.'പുളിക്കുന്ന മുന്തിരി ശൈലി' (Sour grapes) താഴെ പറയുന്നവയിൽ ഏത് സമായോജന തന്ത്രത്തിന് (Defense mechanism) ഉദാഹരണമാണ്?

Tap the question or an option to reveal the answer

A.ഉദാത്തീകരണം (Sublimation)
B.യുക്തീകരണം (Rationalisation)
C.അനുപൂരണം (Compensation)
D.പ്രക്ഷേപണം (Projection)

53.ലോക ആരോഗ്യ സംഘടന (WHO) നിർദ്ദേശിക്കുന്ന 10 പ്രധാന ജീവിത നൈപുണികളിൽ (Life Skills) പെടാത്തത് ഏത്?

Tap the question or an option to reveal the answer

A.സ്വയം അറിയുക (Self-awareness)
B.ക്രിയാത്മക ചിന്ത (Creative thinking)
C.തീരുമാനമെടുക്കൽ (Decision making)
D.ബഹുമുഖ ബുദ്ധി (Multiple Intelligence)

54.ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവേചനമില്ലാതെ പ്രായത്തിനനുയോജ്യമായ ക്ലാസ്സിൽ പഠിക്കാൻ അവകാശം നൽകുന്ന ഇന്ത്യയിലെ പ്രധാന നിയമം ഏത്?

Tap the question or an option to reveal the answer

A.Education for all Handicapped Children Act
B.Project on Integrated Education for Disabled
C.Individuals with Disabilities Education Act
D.Right of Persons with Disabilities Act (RPWD Act 2016)

55.കുട്ടിയുടെ പ്രത്യേക ആവശ്യങ്ങൾക്കനുസരിച്ച് തയ്യാറാക്കുന്ന വ്യക്തിഗത വിദ്യാഭ്യാസ പരിപാടി ഏത് പേരിൽ അറിയപ്പെടുന്നു?

Tap the question or an option to reveal the answer

A.Cumulative Record
B.Individualised Education Plan (IEP)
C.Check list
D.Anecdotal record

56.വൈദ്യുതാഘാതം (Electric Shock) സംഭവിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനം ഏത്?

Tap the question or an option to reveal the answer

A.മെയിൻ സ്വിച്ച് ഓഫാക്കുക
B.കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക
C.വൈദ്യുത ബന്ധത്തിൽ നിന്ന് വേർപെടുത്താൻ നഗ്നകരങ്ങളാൽ ശക്തിയായി പിടിച്ചു തള്ളുക
D.പൊള്ളലുണ്ടെങ്കിൽ പ്രാഥമിക പരിചരണം നൽകുക

57.താഴെപ്പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്ത കണ്ണുരോഗം / കാഴ്ചവൈകല്യം ഏത്?

Tap the question or an option to reveal the answer

A.കണ്ണട പടലം / തിമിരം (Cataract)
B.ഗ്ലോക്കോമ (Glaucoma)
C.കൺജക്റ്റിവിറ്റിസ് (Conjunctivitis)
D.മയോപ്പിയ (Myopia)

58.കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് മാനസിക സാമൂഹിക പിന്തുണ നൽകാൻ വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പരിപാടി ഏത്?

Tap the question or an option to reveal the answer

A.ഒറ്റയ്ക്കല്ല ഒപ്പമുണ്ട് / സഹായ ഹസ്തം / സർഗ്ഗ വസന്തം (PSC Key: A)
B.സഹായ ഹസ്തം
C.കിളിക്കൊഞ്ചൽ
D.നിർഭയ

59.താഴെ പറയുന്നവയിൽ വിറ്റാമിനുകളുടെ അപര്യാപ്തതാ രോഗമല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.നിശാന്ധത (Night blindness)
B.ഡയബറ്റിസ് (Diabetes)
C.റിക്കറ്റ്സ് (Rickets)
D.സ്കർവി (Scurvy)

60.കേരള സംസ്ഥാന സമ്പൂർണ്ണ കായിക ക്ഷമതാ പദ്ധതി പ്രകാരം 10 വയസ്സുള്ള ആൺകുട്ടിയുടെ BMI നിരക്ക് എന്ത്?

Tap the question or an option to reveal the answer

A.Lower: 12.1, Upper: 19.0
B.Lower: 10.2, Upper: 17.0
C.Lower: 14.3, Upper: 21.0
D.Lower: 15.1, Upper: 23.0

61.ഹൊവാർഡ് ഗാർഡനർ അവതരിപ്പിച്ച ബഹുമുഖ ബുദ്ധിയിൽ (Multiple Intelligences) ഉൾപ്പെടാത്തത് ഏത്?

Tap the question or an option to reveal the answer

A.ഭാഷാപരമായ ബുദ്ധി
B.സാംസ്കാരികപരമായ ബുദ്ധി (Cultural Intelligence)
C.സംഗീതപരമായ ബുദ്ധി
D.പ്രകൃതിപരമായ ബുദ്ധി

62.தேശീയ വിദ്യാഭ്യാസ നയം (NEP 2020) അനുസരിച്ച് തെറ്റായ പ്രസ്താവന ഏത്?

Tap the question or an option to reveal the answer

A.2 മുതൽ 7 വയസ്സ് വരെയാണ് ഫൗണ്ടേഷൻ സ്റ്റേജ് എന്ന് കണക്കാക്കുന്നത്
B.3 വർഷത്തെ അംഗൻവാടി വിദ്യാഭ്യാസം ഇതിലുൾപ്പെടും
C.അംഗൻവാടികൾ സ്കൂളിനൊപ്പം പ്രവർത്തിച്ച് ബാലവാടികയാകും
D.ഭാഷാ ഗണിത ശേഷികൾക്ക് പ്രാധാന്യം നൽകണം

63.ഭക്ഷ്യവസ്തുക്കളിലെ മായത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാൻ സഹായിക്കുന്ന ഔദ്യോഗിക പോർട്ടൽ/വെബ്സൈറ്റ് ഏത്?

Tap the question or an option to reveal the answer

A.www.foodadulteration.kerala.gov.in
B.www.dietkerala.gov.in
C.www.fssai.gov.in (FSSAI)
D.www.pib.gov.in

64.ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികളിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളിൽ പെടാത്തത് ഏത്?

Tap the question or an option to reveal the answer

A.പൊണ്ണത്തടിയുണ്ടാവാൻ കാരണമാകുന്നു
B.പഠനത്തെയും ഓർമ്മശക്തിയെയും ബാധിക്കുന്നു
C.അമിതാഹാരം കഴിക്കാനുള്ള പ്രവണത
D.പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്നു

65.ചെറിയ കുട്ടികളിൽ കാണാറുള്ള പകർച്ചവ്യാധികളിൽപ്പെടാത്തത് ഏത്?

Tap the question or an option to reveal the answer

A.വളയം / വിരശല്യം
B.നിശാന്ധത (Night blindness)
C.ചിക്കൻപോക്സ്
D.ഹെപ്പറ്റൈറ്റിസ് B

66.ECCE (Early Childhood Care and Education) നൽകുന്നതിനായി ഇന്ത്യയിൽ ഏറ്റവും വ്യാപകമായി പ്രവർത്തിക്കുന്ന കേന്ദ്രം ഏത്?

Tap the question or an option to reveal the answer

A.സ്പെഷ്യൽ സ്കൂൾ
B.പ്രീ പ്രൈമറി സ്കൂൾ
C.അങ്കണവാടികൾ (Anganwadis)
D.പ്ലേ സ്കൂൾ

67.ADHD എന്നതിന്റെ പൂർണ്ണരൂപം എന്ത്?

Tap the question or an option to reveal the answer

A.Attention Deficit Hormone Disorder
B.Attention Difficulty Humanistic Disorder
C.Adjustment Deficit Hyperactivity Disorder
D.Attention Deficit Hyperactivity Disorder

68.കുട്ടിയുടെ ദീർഘകാലത്തെ പഠന നേട്ടങ്ങളുടെയും പ്രവർത്തികളുടെയും ശേഖരം അറിയപ്പെടുന്നത് എന്ത് പേരിൽ?

Tap the question or an option to reveal the answer

A.Cumulative Record
B.Evaluation Profile
C.പോർട്ട്ഫോളിയോ (Portfolio)
D.Progress Card

69.പ്രീ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയ നവീകരണം ലക്ഷ്യമിട്ട് കേരളത്തിൽ നടത്തുന്ന അധ്യാപക ശാക്തീകരണ പരിപാടി ഏത്?

Tap the question or an option to reveal the answer

A.സമഗ്ര ശിക്ഷ
B.പ്രശിക്ഷ
C.സർവ്വ ശിക്ഷ
D.പ്രാഥമിക ശിക്ഷ

70.ശിശുക്ഷേമവുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി പ്രവർത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര സംഘടന ഏത്?

Tap the question or an option to reveal the answer

A.UNICEF
B.UNESCO
C.NCERT
D.WHO

71.വിദ്യാഭ്യാസത്തിന്റെ ശരിയായ ലക്ഷ്യമായി പരിഗണിക്കാൻ കഴിയാത്തത് ഏത്?

Tap the question or an option to reveal the answer

A.അറിവ് നേടുക
B.തൊഴിലിന് പ്രാപ്തരാവുക
C.സ്വഭാവ രൂപീകരണം
D.കേവല ധനസമ്പാദനം മാത്രം (Money making)

72.ലോക ജനസംഖ്യാ ദിനമായി (World Population Day) ആചരിക്കുന്നത് എപ്പോൾ?

Tap the question or an option to reveal the answer

A.മാർച്ച് 8
B.ഏപ്രിൽ 7
C.ജൂലൈ 11
D.സെപ്റ്റംബർ 8

73.ദേശീയ വിദ്യാഭ്യാസ നയത്തിൽ (NEP 2020) പരാമർശിക്കുന്ന 'ഹാപ്പി സ്കൂൾ' സങ്കൽപ്പം ഏതു രാജ്യത്തെ രീതിയോട് കടപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.ഫിൻലൻഡ് (Finland)
B.അമേരിക്ക
C.ചൈന
D.സ്കോട്ലാൻഡ്

74.താഴെ പറയുന്നവയിൽ വേദകാല വിദ്യാഭ്യാസത്തിന്റെ സവിശേഷതയല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.നാല് ആശ്രമങ്ങളിലൂടെയുള്ള വികാസം
B.വേദങ്ങളും ഉപനിഷത്തുകളും ഉള്ളടക്കം
C.ജാതിപരിഗണന കൂടാതെ ഏവർക്കും വിദ്യാഭ്യാസം നൽകി
D.സംവാദ രീതിയിലുള്ള അധ്യാപനം

75.വിദ്യാഭ്യാസത്തിന്റെ ഘടന 10+2+3 എന്ന പഠന സംവിധാനമായി ആദ്യമായി നിർദ്ദേശിച്ച കമ്മീഷൻ ഏത്?

Tap the question or an option to reveal the answer

A.ഇന്ത്യൻ വിദ്യാഭ്യാസ കമ്മീഷൻ / കോത്താരി കമ്മീഷൻ (1964-66)
B.ദേശീയ വിദ്യാഭ്യാസ നയം (1968)
C.ദേശീയ വിദ്യാഭ്യാസ നയം (1986)
D.ദേശീയ വിദ്യാഭ്യാസ നയം (2020)

76.സംയോജിത ശിശുവികസന സേവന പദ്ധതിക്ക് (ICDS) കീഴിലുള്ള സേവനങ്ങളിൽ പെടാത്തത് ഏത്?

Tap the question or an option to reveal the answer

A.പ്രീ സ്കൂൾ അനൗപചാരിക വിദ്യാഭ്യാസം
B.സ്ത്രീകൾക്കുള്ള തൊഴിലുറപ്പ് പദ്ധതി
C.പോഷകാഹാരവും ആരോഗ്യ വിദ്യാഭ്യാസവും
D.രോഗ പ്രതിരോധം / വാക്സിനേഷൻ

77.ഗ്രാമസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും ചേർന്ന സംവിധാനം (ii) ഭരണഘടനയുടെ അനുച്ഛേദം 243A-യിലാണ് ഗ്രാമസഭയെക്കുറിച്ച് പറയുന്നത് (iii) ഗ്രാമസഭയുടെ ക്വോറം 10% ആണ് (പ്രസ്താവനയിൽ 20% നൽകിയിരിക്കുന്നു)

Tap the question or an option to reveal the answer

A.(ii) മാത്രം
B.(i) & (ii) മാത്രം
C.(iii) മാത്രം
D.(i), (ii), (iii)

78.ഒരു ഗ്രാമപഞ്ചായത്തംഗമാകാനുള്ള (Ward Member) യോഗ്യതകൾ ഏവ? (i) പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കണം (ii) നോമിനേഷൻ കൊടുക്കുമ്പോൾ 21 വയസ്സ് പൂർത്തിയായിരിക്കണം

Tap the question or an option to reveal the answer

A.(i) മാത്രം
B.(ii) മാത്രം
C.(i) & (ii) രണ്ടും ശരി
D.ഇതൊന്നുമല്ല

79.കേരള പഞ്ചായത്ത് രാജ് നിയമത്തിലെ എത്രാമത്തെ വകുപ്പിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാനെക്കുറിച്ച് പറയുന്നത്?

Tap the question or an option to reveal the answer

A.270
B.271 (Section 271G)
C.272
D.273

80.2006-ൽ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നപ്പോൾ ആദ്യഘട്ടത്തിൽ കേരളത്തിൽ പദ്ധതി ആരംഭിച്ച ജില്ലകൾ ഏവ?

Tap the question or an option to reveal the answer

A.വയനാട്, പാലക്കാട്
B.വയനാട്, ഇടുക്കി
C.ഇടുക്കി, കാസർഗോഡ്
D.ഇടുക്കി, പാലക്കാട്

81.വികേന്ദ്രീകൃത ആസൂത്രണവുമായി (Decentralised Planning) ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?(i) ഒമ്പതാം പദ്ധതിയിലാണ് തുടക്കം കുറിച്ചത് (ii) 1994-ലെ പഞ്ചായത്ത് രാജ് ആക്ട് ഊർജ്ജം പകർന്നു (iii) ഒമ്പതാം പദ്ധതിയിൽ 'കേരള വികസന പദ്ധതി' എന്ന പേരിൽ വികേന്ദ്രീകൃത ആസൂത്രണ നടപ്പിലാക്കി

Tap the question or an option to reveal the answer

A.(ii) മാത്രം
B.(iii) മാത്രം
C.(ii) & (iii)
D.(i) & (iii)

82.കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് സംബന്ധിച്ച് സംസ്ഥാന ബഡ്ജറ്റിന്റെ ഏത് അനുബന്ധത്തിലാണ് വ്യക്തമാക്കുന്നത്?

Tap the question or an option to reveal the answer

A.അനുബന്ധം I
B.അനുബന്ധം II
C.അനുബന്ധം III
D.അനുബന്ധം IV

83.കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ എത്രാം പട്ടികയിലാണ് ഗ്രാമപഞ്ചായത്തുകളുടെ ചുമതലകളെക്കുറിച്ച് പറയുന്നത്?

Tap the question or an option to reveal the answer

A.നാലാം പട്ടിക
B.മൂന്നാം പട്ടിക (Third Schedule)
C.രണ്ടാം പട്ടിക
D.ഒന്നാം പട്ടിക

84.കേരളത്തിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ എണ്ണം സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

Tap the question or an option to reveal the answer

A.941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ
B.941 ഗ്രാമപഞ്ചായത്തുകൾ, 150 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ
C.940 ഗ്രാമപഞ്ചായത്തുകൾ, 140 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ
D.ഇതൊന്നുമല്ല

85.ഗ്രാമീണ മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 1995-96-ൽ നബാർഡ് ആരംഭിച്ച പദ്ധതി ഏത്?

Tap the question or an option to reveal the answer

A.MGNREGS
B.PMAY(G)
C.റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (RIDF)
D.NRuM

86.പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ പ്രധാന ശുചിത്വ പദ്ധതി ഏത്?

Tap the question or an option to reveal the answer

A.ഉജ്ജ്വല യോജന
B.സ്വാവലംബൻ
C.സാൻസദ് ആദർശ് ഗ്രാമ യോജന
D.സ്വച്ച് ഭാരത് മിഷൻ - ഗ്രാമീൺ (SBM-G)

87.നവകേരള കർമ്മപദ്ധതിയുടെ ഭാഗമായി പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ കേരള സർക്കാർ നടപ്പാക്കുന്ന മിഷൻ ഏത്?

Tap the question or an option to reveal the answer

A.ലൈഫ് മിഷൻ
B.ആരോഗ്യ കേരളം
C.ആർദ്രം മിഷൻ (Aardram)
D.ഹരിത കേരളം

88.കേരളത്തിലെ പട്ടികവിഭാഗങ്ങളുടെ വികസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഗവേഷണ പരിശീലനങ്ങൾ നടത്തുന്ന സ്ഥാപനം ഏത്?

Tap the question or an option to reveal the answer

A.കില (KILA)
B.കിർത്താഡ്സ് (KIRTADS)
C.കിലെ (KILE)
D.സമേതി (SAMETI)

89.ഗ്രാമപഞ്ചായത്തുകളിലെ വികസന ആസൂത്രണ സമിതിയുടെ (DPC/Planning Committee) അധ്യക്ഷൻ ആര്?

Tap the question or an option to reveal the answer

A.ഗ്രാമപഞ്ചായത്ത് സെക്രട്ടറി
B.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
C.വൈസ് പ്രസിഡന്റ്
D.വിദഗ്ദ്ധ അംഗം

90.'ഹരിത കേരളം മിഷൻ' ഊന്നൽ നൽകുന്ന പ്രധാന വിഷയ മേഖലകൾ ഏവ? (i) ശുചിത്വ മാലിന്യ സംസ്കരണം (ii) ജലവിഭവ സംരക്ഷണം (iii) കാർഷിക മേഖലയുടെ വികസനം

Tap the question or an option to reveal the answer

A.(ii) മാത്രം
B.(ii), (iii) മാത്രം
C.(i), (iii) മാത്രം
D.(i), (ii), (iii) എന്നിവയെല്ലാം

91.കേരളത്തിൽ ഗ്രാമപഞ്ചായത്തുകളിലെ സ്റ്റാൻഡിംഗ് കമ്മിറ്റികൾ (Standing Committees) ഏവ? (i) ധനകാര്യം (ii) വികസനം (iii) ക്ഷേമകാര്യം (iv) ആരോഗ്യവും വിദ്യാഭ്യാസവും (v) പൊതുമരാമത്ത്

Tap the question or an option to reveal the answer

A.(i), (ii), (iii) മാത്രം
B.(i), (ii), (iv) മാത്രം
C.(i), (ii), (iii), (iv) എന്നിവ മാത്രം
D.(i), (ii), (iii), (v)

92.കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചുമതലയിൽ വരുന്ന വിഷയങ്ങൾ ഏവ? (i) പട്ടികജാതി-പട്ടികവർഗ്ഗ വികസനം (ii) ദാരിദ്ര്യ നിർമ്മാർജ്ജനം (iii) സാമൂഹ്യക്ഷേമം (iv) സാമൂഹ്യ സുരക്ഷാ പ്രവർത്തനം

Tap the question or an option to reveal the answer

A.(iii), (iv) മാത്രം
B.(i), (ii), (iii), (iv) എന്നിവയെല്ലാം
C.(i), (iii), (iv) മാത്രം
D.(ii), (iii), (iv) മാത്രം

93.'മേയ്ക്ക് ഇൻ ഇന്ത്യ' (Make in India) പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജൻസി ഏതാണ്?

Tap the question or an option to reveal the answer

A.കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷൻ (KSIDC)
B.കുടുംബശ്രീ മിഷൻ
C.കിഫ്ബി (KIIFB)
D.കിൻഫ്ര (KINFRA)

94.നിരാലംബരും നിർധനരുമായ കുടുംബങ്ങളുടെ പുനരധിവാസവും സംരക്ഷണവും ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ പേര് എന്ത്?

Tap the question or an option to reveal the answer

A.സഫലം
B.അഗതിരഹിത കേരളം (Agathi Rahitha Kerala)
C.ലൈഫ് മിഷൻ
D.ഹരിത കേരളം

95.ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് ഗ്രാമപഞ്ചായത്തുകളുടെ സംഘാടനത്തെക്കുറിച്ച് (Organization of Village Panchayats) നിർദ്ദേശിക്കുന്നത്?

Tap the question or an option to reveal the answer

A.ആർട്ടിക്കിൾ 40
B.ആർട്ടിക്കിൾ 41
C.ആർട്ടിക്കിൾ 42
D.ആർട്ടിക്കിൾ 43

96.സംസ്ഥാന തലത്തിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള 2021-ലെ സ്വരാജ് ട്രോഫി (Swaraj Trophy) അവാർഡിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ഏത്?

Tap the question or an option to reveal the answer

A.ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്
B.പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്
C.വെള്ളിനേഴി ഗ്രാമ പഞ്ചായത്ത്
D.ചെമ്മരുതി ഗ്രാമ പഞ്ചായത്ത്

97.കേരളത്തിലെ നിലവിലുള്ള തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി ആര്?

Tap the question or an option to reveal the answer

A.ശ്രീ. കെ.എൻ. ബാലഗോപാൽ
B.ശ്രീ. എം.വി. ഗോവിന്ദൻ മാസ്റ്റർ
C.ശ്രീ. എം.ബി. രാജേഷ്
D.ശ്രീമതി ജെ. ചിഞ്ചുറാണി