All question papers

LDC 2024 Idukki, Malappuram Question Paper

94 questions with answers · 10th Level

Practice this paper

1.ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ശരിയായ ഉത്തരം കണ്ടെത്തുക. I. മന്നത്ത് പത്മനാഭൻ അധ്യക്ഷനും കെ. കേളപ്പൻ സെക്രട്ടറിയുമായി ഒരു സത്യാഗ്രഹ കമ്മിറ്റി രൂപീകരിച്ചു. II. ഗാന്ധിജിയുടെ അനുവാദത്തോടെ കെ. കേളപ്പൻ 1932 സെപ്റ്റംബർ 22-നു ക്ഷേത്രനടയിൽ ഉപവാസം ആരംഭിച്ചു. III. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം 1932 ഒക്ടോബർ 2-ന് കേളപ്പൻ ഉപവാസം അവസാനിപ്പിച്ചു. IV. പയ്യന്നൂരിൽ നിന്ന് ഗുരുവായൂരിലേക്ക് കേളപ്പൻ്റെ നേതൃത്വത്തിൽ ഒരു കാൽനട സമര പ്രചാരണ ജാഥ പുറപ്പെട്ടു.

Tap the question or an option to reveal the answer

A.A) I, II, IV
B.B) I, II, III
C.C) II, III, IV
D.D) I, III, IV

2.ഐക്യ കേരള പ്രസ്ഥാനവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക. I. 1947-ൽ തൃശ്ശൂരിൽ വച്ച് കെ. കേളപ്പന്റെ അധ്യക്ഷതയിൽ ഐക്യ കേരള സമ്മേളനം നടന്നു. II. 1949-ജൂലൈ 1-നു നടന്ന തിരുക്കൊച്ചി സംയോജനം ഐക്യ കേരളത്തിന്റെ ആദ്യപടിയായി കണക്കാക്കപ്പെട്ടു. III. സർദാർ കെ. എം. പണിക്കർ അധ്യക്ഷനായി ഒരു സംസ്ഥാന പുന:സംഘടന കമ്മീഷൻ രൂപീകൃതമായി. IV. 1956 നവംബർ 1-ന് ഐക്യ കേരളം നിലവിൽ വന്നു.

Tap the question or an option to reveal the answer

A.A) I, II, IV
B.B) I, II, III
C.C) II, III, IV
D.D) I, III, IV

3.അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക. I. ബ്രിട്ടനെതിരായുള്ള കോളനിക്കാരുടെ ആക്ഷേപത്തിന് പ്രധാനകാരണം മെർകന്റലിസം എന്ന സാമ്പത്തിക സിദ്ധാന്തം ആയിരുന്നു. II. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന് ശേഷം നിലവിൽ വന്ന ഭരണഘടന പ്രകാരം പ്രഖ്യാപനം ചെയ്ത പ്രധാന മനുഷ്യ അവകാശ പ്രഖ്യാപനമാണ് 'മനുഷ്യരെല്ലാം സ്വതന്ത്രരായി ജനിക്കുകയും സ്വതന്ത്രരായ അവകാശങ്ങളിൽ സമന്മാരായി വർത്തിക്കുകയും ചെയ്യുക...' III. 1764-ൽ ബ്രിട്ടീഷ് പാർലമെന്റ് പഞ്ചസാര ആക്ട് (Sugar Act) പാസാക്കി. ഈ നിയമം അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന പഞ്ചസാരയിന്മേൽ ഒരു ചുങ്കം ചുമത്തി. IV. ബ്രിട്ടീഷ് ധനകാര്യ മന്ത്രിയായിരുന്ന ചാൾസ് ടൗൺ ഷെൻഡ് അമേരിക്കൻ ഇറക്കുമതി ചുങ്ക നിയമം പാസാക്കി.

Tap the question or an option to reveal the answer

A.A) I, II, III
B.B) I, III, IV
C.C) II, III, IV
D.D) I, II, IV

4.അഡോൾഫ് ഹിറ്റ്ലറുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരി യാവ തിരഞ്ഞെടുത്തെഴുതുക. I. ഹിറ്റ്ലർ രചിച്ച നാസിസത്തിന്റെ സുവിശേഷ ഗ്രന്ഥമാണ് 'മെയിൻ കാഫ്' (Mein Kampf) അഥവാ എന്റെ സമരം. II. 1934-ൽ ജർമ്മൻ പ്രസിഡന്റ്റ് ഹിൻഡൻ ബർഗ് അന്തരിച്ചപ്പോൾ ഹിറ്റ്ലർ ചാൻസിലർ സ്ഥാനവും പ്രസിഡൻ്റ്സ്ഥാനവും തന്നിൽ ഏകീകരിച്ച് മൂന്നാം ജർമ്മൻ സാമ്രാജ്യം (Third Reich) സ്ഥാപിച്ചു. III. ഹിറ്റ്ലർ രൂപീകരിച്ച ഒരു സന്നദ്ധ സേന ആയിരുന്നു ബ്ലാക്ക് ഷർട്ടുകൾ (Black Shirts). IV. ഹിറ്റ്ലർ ചാരവൃത്തിക്ക് വേണ്ടി വിദഗ്ഗ പരിശീലനം കൊടുത്തവരായിരുന്നു എലൈറ്റ് ഗാർഡ് (എസ്. എസ്.).

Tap the question or an option to reveal the answer

A.A) I, II, III
B.B) II, III, IV
C.C) I, III, IV
D.D) I, II, IV

5.ഗാന്ധിജിയുടെ ആദ്യകാല സമരങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുക. I. ബർദോളി II. ചമ്പാരൻ III. ഖേഡ IV. അഹമ്മദാബാദ്

Tap the question or an option to reveal the answer

A.A) II, III, IV
B.B) I, III, IV
C.C) I, II, III
D.D) I, II, IV

6.77-ാംമത് കാൻ ഫിലിം ഫെസ്റ്റിവലിനെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്ന വയുടെ കൂട്ടത്തിൽ നിന്നും ശരിയായവ തെരഞ്ഞെടുത്ത് എഴുതുക. I. മികച്ച നടൻ - ജെസ്സി പ്ലെമോൺസ് II. മികച്ച നടി - എമിലിയ പെരസ് III. ജൂറി പ്രൈസ് - എമിലിയ പെരസ് IV. മികച്ച സംവിധായകൻ - മിഗ്വൽ ഗോമസ്

Tap the question or an option to reveal the answer

A.A) I, II, III
B.B) I, III, IV
C.C) II, III, IV
D.D) I, II, III, IV (എല്ലാം ശരി)

7.ഹരിതഗൃഹവാതകങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള ആഗോളശ്രമങ്ങളിൽ ഏറ്റവും പ്രധാനമായ പ്രോട്ടോക്കോൾ ഏതാണ് ?

Tap the question or an option to reveal the answer

A.A) നഗോയ പ്രോട്ടോക്കോൾ
B.B) കാർട്ടജീന പ്രോട്ടോക്കോൾ
C.C) ക്യോട്ടോ പ്രോട്ടോക്കോൾ
D.D) റാംസർ കൺവെൻഷൻ

8.ആനർ, ഗിർന ഏത് നദിയുടെ പ്രധാന പോഷക നദികളാണ് ?

Tap the question or an option to reveal the answer

A.A) ഗോദാവരി
B.B) കാവേരി
C.C) നർമദ
D.D) താപ്തി

9.1959-ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്കുശാല ഇന്ത്യയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Tap the question or an option to reveal the answer

A.A) ദുർഗ് (ഭിലായ്)
B.B) ദുർഗ്ഗാപൂർ
C.C) സുന്ദർഗഡ്
D.D) ബൊക്കാറോ

10.രാത്രികാലങ്ങളിൽ പർവ്വതപ്രദേശങ്ങളിൽ നിന്നും താഴ്‌‌വാരത്തേക്ക് വീശുന്ന കാറ്റിന്റെ പേരെന്ത് ?

Tap the question or an option to reveal the answer

A.A) കരക്കാറ്റ്
B.B) പർവതക്കാറ്റ്
C.C) താഴ്വാരക്കാറ്റ്
D.D) കടൽക്കാറ്റ്

11.ധരാതലീയ ഭൂപടങ്ങളിൽ വടക്ക്-തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകളെ എന്ന് അറിയപ്പെടുന്നു.

Tap the question or an option to reveal the answer

A.A) ഈസ്റ്റിങ്സ്
B.B) കോണ്ടൂർ രേഖകൾ
C.C) ഫോം ലൈൻ
D.D) നോർത്തിങ്സ്

12.കർണാടകയിലെ ആദിചുഞ്ചനഗിരി പക്ഷി സംങ്കേതം ഏത് പക്ഷിയുമായാണ് ബന്ധപ്പെട്ടത് ?

Tap the question or an option to reveal the answer

A.A) മീൻകൊത്തിച്ചാത്തൻ
B.B) മയിൽ
C.C) വയൽക്കോതി
D.D) കഴുകൻ

13.താഴെ പറയുന്നവയിൽ ഇന്ത്യയിൽ നിലനിന്ന ഭൂവുടമാ സമ്പ്രദായം a. സെമിന്ദാരി സമ്പ്രദായം b. റയട്ട്വാരി സമ്പ്രദായം c. ഫ്യൂഡൽ സമ്പ്രദായം d. മഹൽവാരി സമ്പ്രദായം

Tap the question or an option to reveal the answer

A.A) a മാത്രം ശരി
B.B) a, b, d മാത്രം ശരി
C.C) എല്ലാം ശരിയാണ്
D.D) a, b, c മാത്രം ശരി

14.ഒരു ദ്വിമേഖലാ (Two Sector) സമ്പദ്‌വ്യവസ്ഥയിൽ ഉൾപ്പെടുന്ന മേഖലകളെ സംബന്ധിച്ച ശരിയായ ജോടി കണ്ടെത്തുക.

Tap the question or an option to reveal the answer

A.A) കുടുംബങ്ങൾ - ഗവൺമെന്റ്
B.B) കുടുംബങ്ങൾ - വിദേശമേഖല
C.C) കുടുംബങ്ങൾ - സംരംഭങ്ങൾ
D.D) സംരംഭങ്ങൾ - ഗവൺമെന്റ്

15.താഴെ പറയുന്നവയിൽ തൃതീയമേഖലയിൽ ഉൾപ്പെടുന്ന സേവനം

Tap the question or an option to reveal the answer

A.A) ഖനനം
B.B) നിർമ്മാണ പ്രവർത്തനം
C.C) വാർത്താവിനിമയം
D.D) മൃഗപരിപാലനം

16.താഴെ രണ്ടു പ്രസ്താവനകൾ തന്നിരിക്കുന്നു. ഒരെണ്ണം ദൃഢപ്രസ്താവമാണ് (Assertion 'A') കാരണം (Reason 'R') . ദൃഢപ്രസ്താവം (Assertion 'A') : രണ്ടാം പഞ്ചവത്സര പദ്ധതി അടിസ്ഥാന ഘന വ്യവസായങ്ങളിലുള്ള പൊതുമേഖലാ നിക്ഷേപത്തിന് ഊന്നൽ കൊടുത്തു. കാരണം (Reason 'R') : ഇന്ത്യയിലെ സ്വകാര്യമേഖല ദുർബലവും, വൻകിട നിക്ഷേപം നടത്തുന്നതിനോ, നിക്ഷേപസമാഹരണം നടത്തുന്നതിനോ ഉള്ള ശേഷിയും പ്രാപ്തിയും ഉള്ളതായിരുന്നില്ല. മുകളിലെ പ്രസ്താവങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും ഉചിതമായ ഉത്തരം കണ്ടെത്തുക.

Tap the question or an option to reveal the answer

A.'A' യും 'R' ഉം ശരിയാണ്, കൂടാതെ 'R' കൃത്യമായ വിശദീകരണമാണ്
B.'A' യും 'R' ഉം ശരിയാണ്, പക്ഷേ 'R' കൃത്യമായ വിശദീകരണമല്ല
C.'A' ശരിയാണ്, പക്ഷേ 'R' ശരിയല്ല
D.'A' ശരിയല്ല, പക്ഷേ 'R' ശരിയാണ്

17.ചേരുംപടി ചേർക്കുക. a. പ്രധാൻമന്ത്രി ജൻധൻയോജന - 1. ഹൃസ്വകാല തൊഴിൽ പരിശീലനം b. പ്രധാൻമന്ത്രി കൗശൽ വികാസ് യോജന - 2. ഗ്രാമീണ റോഡ് വികസനം c. രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ - 3. ഗ്രാമീണ ഊർജ്ജ സംരക്ഷണം d. PM ഗ്രാമസഡക് യോജന - 4. പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തിപ്പെടുത്തൽ - 5. സാർവ്വത്രിക ബാങ്കിംഗ് സേവനം

Tap the question or an option to reveal the answer

A.a 5, b 1, c-4, d-3
B.a-4, b 1, c-2, d-5
C.a-5, b 1, c-4, d-2
D.a-3, b5, c-1, d-4

18.ഇന്ത്യാ ഗവൺമെൻ്റ് അടുത്ത കാലത്തായി ചെറുധാന്യങ്ങൾ (മില്ലറ്റ്സ്) രാജ്യവ്യാപക മായി കൃഷി ചെയ്യുന്നതിന് വലിയ പ്രോത്സാഹനം നൽകുന്നുണ്ട്. കൂടാതെ മില്ലറ്റ്സ് പോഷകസമ്പത്തിലും മുൻപന്തിയിൽ നിൽക്കുന്നു. ഇന്ത്യയിലെ മില്ലറ്റ്സ് ഉല്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് ഏത് സംസ്ഥാനമാണ് ?

Tap the question or an option to reveal the answer

A.പഞ്ചാബ്
B.ഹരിയാന
C.മഹാരാഷ്ട്ര
D.രാജസ്ഥാൻ

19.PM-സൂര്യഘർ മുഫ്തി ബിജ‌ലി യോജന പദ്ധതിയുമായി അനുയോജ്യമല്ലാത്ത പ്രസ്താവന ഏത് ?

Tap the question or an option to reveal the answer

A.ഇന്ത്യയിലെ കുടുംബങ്ങൾക്ക് സൗജന്യ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ തുടങ്ങിയ പദ്ധതി.
B.ഈ പദ്ധതി പ്രകാരം വീടുകളുടെ മുകളിൽ സോളാർ പാനൽ വെക്കാൻ സബ്‌സിഡി നൽകുന്നു.
C.പദ്ധതി പ്രകാരം ഒരു കോടി കുടുംബങ്ങൾക്ക് ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
D.സോളാർ പാനൽ സ്ഥാപിക്കുന്നതിന്റെ മുഴുവൻ ചെലവും ഈ പദ്ധതി പ്രകാരം കുടുംബങ്ങൾക്ക് ലഭിക്കുന്നു.

20.ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിനു ആധാരമായി മാറിയ ലക്ഷ്യപ്രമേയ ത്തിനെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന താഴെ പറയുന്നതിൽ ഏതാണ് ? 1. ലക്ഷ്യപ്രമേയം നെഹ്റുവും അംബേദ്ക്കറും കൂടി അവതരിപ്പിച്ചു. 2. അംബേദ്ക്കർ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ചു. 3. നെഹ്റു ആണ് ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്. 4. ലക്ഷ്യപ്രമേയം 1947-ൽ ഭരണഘടനാ നിർമ്മാണ സമിതിയിൽ പാസ്സാക്കപ്പെട്ടു.

Tap the question or an option to reveal the answer

A.3 ഉം 4 ഉം ശരി
B.1 ഉം 2 ഉം ശരി
C.1 മാത്രം ശരി
D.2 ഉം 4 ഉം ശരി

21.ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ടു 8 പ്രധാന കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. താഴെ പറയുന്നതിൽ അത്തരം കമ്മിറ്റികളുടെ അധ്യക്ഷന്മാർ ശരിയായത് ഏതൊക്കെ ? 1. യൂണിയൻ പവേഴ്‌സ് കമ്മിറ്റി - നെഹ്റു 2. യൂണിയൻ കോൺസ്റ്റിട്യൂഷൻ കമ്മിറ്റി - നെഹ്റു 3. പ്രൊവിഷ്യൻ കോൺസ്റ്റിട്യൂഷൻ കമ്മിറ്റി - അംബേദ്ക്കർ 4. റൂൾസ് ഓഫ് പ്രൊസീജിയർ കമ്മിറ്റി - Dr. രാജേന്ദ്ര പ്രസാദ്

Tap the question or an option to reveal the answer

A.3 ശരി
B.4 ശരി
C.1 മുതൽ 4 വരെ ശരി
D.1 ഉം 2 ഉം 4 ഉം ശരി

22.ഇന്ത്യയിലെ പൗരത്വത്തെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ? 1. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് രണ്ടിൽ ആർട്ടിക്കിൾ 5 മുതൽ 11 വരെയുള്ള ഭാഗങ്ങളിൽ പൗരത്വത്തെ കുറിച്ച് പറയുന്നു. 2. 1955-ലെ പൗരത്വ നിയമം അനുസരിച്ചു നാലു രീതിയിൽ പൗരത്വം നഷ്ടപ്പെടാം. 3. 1955-ലെ പൗരത്വ നിയമം അനുസരിച്ചു മൂന്ന് രീതിയിൽ പൗരത്വം നഷ്ടപ്പെടാം. 4. 1955-ലെ നിയമം അനുസരിച്ചു രജിസ്ട്രേ‌ഷൻ വഴി മൂന്ന് രീതിയിൽ മാത്രം പൗരത്വം നേടാം.

Tap the question or an option to reveal the answer

A.1 മുതൽ 4 വരെ ശരി
B.2 ഉം 4 ഉം ശരി
C.1 ഉം 3 ഉം ശരി
D.1 ഉം 4 ഉം ശരി

23.42-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ടു ശരിയായ പ്രസ്താവന ഇവയിൽ ഏതാണ് ? 1. PART IVA ഭരണഘടനയോടു കൂട്ടിച്ചേർത്തു. 2. ലോകസഭയുടെ കാലാവധി നീട്ടി. 3. ഏഴാം പട്ടികയിൽ നിന്ന് സംസ്ഥാന വിഷയങ്ങളിൽ ഉൾപ്പെട്ടിരുന്ന പത്തു വിഷയങ്ങളെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി. 4. മിനി ഭരണഘടനാ എന്ന് വിളിക്കുന്നില്ല.

Tap the question or an option to reveal the answer

A.1 ഉം 2 ഉം ശരി
B.1 മാത്രം ശരി
C.1 മുതൽ 4 വരെ ശരി
D.ഇവയൊന്നുമല്ല

24.ഇന്ത്യയിലെ ഇപ്പോഴത്തെ പെട്രോളിയം പ്രകൃതി വാതക വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കാബിനറ്റ് മന്ത്രി ആരാണ് ?

Tap the question or an option to reveal the answer

A.ശ്രീ. കിഷൻ റെഡ്‌ഡി
B.ശ്രീ. സി. ആർ. പാട്ടിൽ
C.ശ്രീ. ഹർദീപ് സിംഗ് പുരി
D.ശ്രീ. പിയുഷ് ഗോയൽ

25.2024-ൽ നടന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷി ബി. ജെ. പി. ആയിരുന്നു. ലോകസഭയിലേക്കു നടന്ന ഈ തെരെഞ്ഞെടുപ്പ് എത്രാ മത്തെ തെരെഞ്ഞെടുപ്പ് ആയിരുന്നു ?

Tap the question or an option to reveal the answer

A.പതിനേഴാമത്തെ
B.പതിനാറാമത്തെ
C.പതിനഞ്ചാമത്തെ
D.പതിനെട്ടാമത്തെ

26.കേരള സംസ്ഥാനത്ത് വയോജന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വയോജന ങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ച നൂതന പദ്ധതിയാണ്

Tap the question or an option to reveal the answer

A.സ്നേഹപൂർവ്വം
B.സ്നേഹസാന്ത്വനം
C.സമാശ്വാസം
D.വയോമിത്രം

27.താഴെപ്പറയുന്നവയിൽ സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട യോജി ക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത് ? i. ഭരണഘടനയുടെയും പഞ്ചായത്ത് രാജ് ആക്ടിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാർശകൾ സമർപ്പിക്കാൻ നിയുക്തമായതാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ. ii. സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ഗവർണർ ആണ്. iii. ഭരണഘടനയുടെ 42-ാം ഭേദഗതി പ്രകാരമാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്.

Tap the question or an option to reveal the answer

A.i മാത്രം
B.i, ii മാത്രം
C.ii, iii മാത്രം
D.ഇവയെല്ലാം

28.ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം എന്നറിയപ്പെടുന്നത് ഇന്ത്യയിലെ ഏത് വിമാനത്താവളമാണ് ?

Tap the question or an option to reveal the answer

A.കണ്ണൂർ
B.കൊച്ചി
C.ന്യൂഡൽഹി
D.ചെന്നൈ

29.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒരു സാമ്പത്തിക വർഷം എത്ര തൊഴിൽ ദിവസങ്ങൾ ഉറപ്പു നൽകുന്നു ?

Tap the question or an option to reveal the answer

A.180
B.150
C.100
D.90

30.ശുചിത്വമാലിന്യ സംസ്കരണം ജലവിഭവസംരക്ഷണം കാർഷിക മേഖലയുടെ വികസനം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിന് കേരള സംസ്ഥാന സർക്കാർ രൂപീ കരിച്ച ഹരിത കേരളം മിഷൻ്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?

Tap the question or an option to reveal the answer

A.മോഹൻലാൽ
B.ശോഭന
C.കെ. ജെ. യേശുദാസ്
D.കെ. എസ്. ചിത്ര

31.2024-ൽ പ്രഖ്യാപിച്ച 70-ാംമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഫീച്ചർ ഫിലിം ആയി തിരഞ്ഞെടുക്കപ്പെട്ട സിനിമ ഏതാണ് ?

Tap the question or an option to reveal the answer

A.ആട്ടം
B.കാന്താര
C.ആടുജീവിതം
D.തിരുച്ചിത്രമ്പലം

32.സംസ്ഥാനങ്ങളിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആരാണ് ?

Tap the question or an option to reveal the answer

A.പ്രസിഡന്റ്
B.മുഖ്യമന്ത്രി
C.ഗവർണർ
D.കേന്ദ്ര വിവരാവകാശ കമ്മീഷണർ

33.മനുഷ്യ ഹൃദയത്തെ പൊതിഞ്ഞു കാണുന്ന ഇരട്ടസ്തരമുള്ള ആവരണം

Tap the question or an option to reveal the answer

A.പെരികാർഡിയം
B.മയലിൻ ഉറ
C.പ്ലൂറ സ്തരം
D.പ്ലാസ്മ സ്തരം

34.നിപ്പ അസുഖം ഉണ്ടാക്കുന്ന രോഗാണു ഏത് ?

Tap the question or an option to reveal the answer

A.വൈറസ്
B.ബാക്ടീരിയ
C.ഫംഗസ്
D.പ്രോട്ടോസോവ

35.ഹരിതഗൃഹവാതകത്തിന് ഉദാഹരണമല്ലാത്തതേത് ?

Tap the question or an option to reveal the answer

A.CO2
B.മീഥേൻ
C.ഓക്സിജൻ
D.നൈട്രസ് ഓക്സൈഡ്

36.മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് സൗജന്യചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി

Tap the question or an option to reveal the answer

A.അമ്മതൊട്ടിൽ
B.കാരുണ്യ
C.താലോലം
D.ശിശുക്ഷേമ സമിതി

37.ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ് i. വ്യായാമ കുറവ് ii. സാംക്രമികം iii. പരമ്പരാഗതം iv. അമിത ഭക്ഷണം

Tap the question or an option to reveal the answer

A.i, ii
B.i, iii
C.iii, iv
D.i, iv

38.ശ്വേത രക്താണുക്കളിൽ ഉൾപ്പെടാത്തത് ഏത് ?

Tap the question or an option to reveal the answer

A.ന്യൂട്രോഫിൽ
B.ത്രോംബോസൈറ്റ്
C.മോണോസൈറ്റ്
D.ലിംഫോസൈറ്റ്

39.D.N.A. യിലെ നൈട്രോജിനസ് ബേസുകളിൽ ഉൾപ്പെടാത്തത് ഏത് ?

Tap the question or an option to reveal the answer

A.അഡിനിൻ
B.തൈമിൻ
C.സൈറ്റോസിൻ
D.യുറാസിൽ

40.നിശാന്ധതക്ക് കാരണം ഏത് ജീവകത്തിൻ്റെ അഭാവമാണ് ?

Tap the question or an option to reveal the answer

A.വിറ്റാമിൻ എ
B.വിറ്റാമിൻ സി
C.വിറ്റാമിൻ ഡി
D.വിറ്റാമിൻ ഇ

41.സൗരചൂളയിൽ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?

Tap the question or an option to reveal the answer

A.കോൺവെക്സ് ദർപ്പണം
B.സമതല ദർപ്പണം
C.സിലിണ്ടറിക്കൽ ദർപ്പണം
D.കോൺകേവ് ദർപ്പണം

42.ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രൻ്റെ ചലനത്തിന് കാരണം ആണ്.

Tap the question or an option to reveal the answer

A.അഭികേന്ദ്ര ബലം
B.അപകേന്ദ്ര ബലം
C.A ഉം B ഉം അല്ല
D.A ഉം B ഉം ശരിയാണ്

43.ശബ്ദ തീവ്രത അളക്കാനുള്ള യൂണിറ്റ്

Tap the question or an option to reveal the answer

A.ആമ്പിയർ
B.കെൽവിൻ
C.ഡെസിബൽ
D.മോൾ

44.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ഇറങ്ങിയ രാജ്യം

Tap the question or an option to reveal the answer

A.ചൈന
B.ജപ്പാൻ
C.റഷ്യ
D.ഇന്ത്യ

45.2023-ലെ ഭൗതിക ശാസ്ത്ര നോബേൽ പുരസ്കാരം ലഭിക്കാത്ത വ്യക്തി ആര് ?

Tap the question or an option to reveal the answer

A.പിയറി അഗോസ്റ്റിനി
B.ക്ലോഡിയ ഗോൾഡിൻ
C.ഫെറൻ ക്രൗസ്
D.ആൻ ലുലിയെർ

46.അക്വ റീജിയയെ രാജകീയ വെള്ളം എന്ന് വിളിക്കുന്നതിന് പിന്നിലുള്ള കാരണം

Tap the question or an option to reveal the answer

A.സ്വർണ്ണം ലയിപ്പിക്കാനുള്ള കഴിവ്
B.മഞ്ഞ നിറമുള്ള ദ്രാവകം
C.രാജകീയ ആസിഡ് അതിൽ അടങ്ങിയിരിക്കുന്നു
D.അതിൽ അടങ്ങിയിരിക്കുന്ന ആസിഡിൻ്റെ അനുപാതം 3:1

47.താഴെ തന്നിരിക്കുന്ന മൂലകങ്ങളിൽ അലോഹങ്ങളെ തിരിച്ചറിയുക.

Tap the question or an option to reveal the answer

A.Na, Mg
B.C, N
C.Si, Ge
D.Ba, Ra

48.തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?

Tap the question or an option to reveal the answer

A.മാലിക് ആസിഡ്
B.സിട്രിക് ആസിഡ്
C.ലാക്ടിക് ആസിഡ്
D.ടാനിക് ആസിഡ്

49.മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണഗ്രന്ഥമായ 'സംക്ഷേപവേദാർത്ഥം' ആരുടെ രചനയാണ് ?

Tap the question or an option to reveal the answer

A.അർണോസ് പാതിരി
B.ഫാദർ ക്ലെമന്റ് പിയാനിയസ്
C.ഹെർമ്മൻ ഗുണ്ടർട്ട്
D.റോബർട്ട് ഡ്രമണ്ട്

50.നാടകരംഗത്ത് പുതിയ അവബോധം സൃഷ്ടിച്ച നാടകകൃത്ത് സി. ജെ. തോമസിന്റ നാടകങ്ങൾ ഏതെല്ലാമാണ് ? 1. ആ കനി തിന്നരുത് 2. അവൻ വീണ്ടും വരുന്നു 3. കറുത്ത ദൈവത്തെ തേടി 4. 1128-ൽ ക്രൈം 27

Tap the question or an option to reveal the answer

A.1, 2
B.2, 3
C.3, 4
D.2, 4

51.'മനുഷ്യാലയ ചന്ദ്രിക' എന്ന ഗ്രന്ഥം ഏതു വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Tap the question or an option to reveal the answer

A.ചിത്രകല
B.ഗാർഹിക വാസ്തുവിദ്യ
C.ശില്പവിദ്യ
D.കരകൗശല വിദ്യ

52.താഴെ തന്നിരിക്കുന്നവയിൽ കഥകളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതെല്ലാം ?

Tap the question or an option to reveal the answer

A.ചെണ്ട, ചേങ്ങില, ഇലത്താളം, ശുദ്ധമദ്ദളം
B.ചെണ്ട, ചേങ്ങില, കുഴൽ, ഇടയ്ക്ക
C.ചെണ്ട, ഇലത്താളം, ഇടയ്ക്ക, ശുദ്ധമദ്ദളം
D.ശുദ്ധമദ്ദളം, ചേങ്ങില, ഇടയ്ക്ക, ഇലത്താളം

53.2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ ഏതെല്ലാം? 1. സമ്പർക്കക്രാന്തി 2. മിണ്ടാപ്രാണി 3. മുഴക്കം 4. നിരീശ്വരൻ

Tap the question or an option to reveal the answer

A.1, 2
B.2, 3
C.1, 3
D.2, 4

54.2028-ലെ സമ്മർ ഒളിമ്പിക്സ് നടക്കുന്ന സ്ഥലം

Tap the question or an option to reveal the answer

A.ബീജിങ്
B.ജക്കാർത്ത
C.ഇഞ്ചിയോൺ
D.ലോസ് ഏഞ്ചൽസ്

55.താഴെപറയുന്ന പ്രസ്താവനകൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കുക. 1. 2023-ലെ ദേശീയ ഗെയിംസിൽ ഓവറോൾ ചാമ്പ്യൻഷിപ്പിനായുള്ള രാജാഭലേന്ദ്രസിംഗ് ട്രോഫി മഹാരാഷ്ട്രയ്ക്കാണ് ലഭിച്ചത്. 2. 2023-ലെ ദേശീയ ഗെയിംസിന് വേദിയൊരുങ്ങിയത് ഗോവയിലാണ്. 3. 2023-ലെ ദേശീയ ഗെയിംസിൽ നീന്തലിൽ കേരളത്തിൻ്റെ താരം സജൻ പ്രകാശ് സ്വർണ്ണം നേടി.

Tap the question or an option to reveal the answer

A.1, 2 ശരി
B.2, 3 ശരി
C.1, 3 ശരി
D.1, 2, 3 ശരി

56.ഇനിപ്പറയുന്നവയിൽ ഏതാണ് ശരി ? i. അയച്ചതും എന്നാൽ ഡെലിവർ ചെയ്യാത്തതുമായ ഇമെയിലുകളാണ് ഡ്രാഫ്റ്റുകൾ. ii. ബിസിസി എന്നാൽ ബ്ലൈൻഡ് കാർബൺ കോപ്പി എന്നാണ്. iii. ഒരു ഇമെയിലിന് ഡോക്യുമെൻ്റുകളും ചിത്രങ്ങളും പോലെ ഒന്നിലധികം അറ്റാച്ച്മെന്റുകൾ ഉണ്ടാകാം.

Tap the question or an option to reveal the answer

A.i
B.i and ii
C.ii and iii
D.ഇതൊന്നുമല്ല

57.മെറ്റാ ഡാറ്റ, ശീർഷകം, സ്റ്റൈൽ കോഡ് എന്നിവ കണ്ടെത്തുന്ന html ടാഗ് ഏതാണ് ?

Tap the question or an option to reveal the answer

A.<body>
B.<html>
C.<title>
D.<head>

58.ഐ. ടി. ആക്ട് 2000-ൽ സൈബർ ഭീകരതയ്ക്കുള്ള ശിക്ഷ ഏതാണ് ?

Tap the question or an option to reveal the answer

A.45(F)
B.66(B)
C.66(F)
D.67(B)

59.പാന്തർ, ജാഗ്വർ, പ്യൂമ, ചീറ്റ എന്നിവ ഏതു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വിവിധ പതിപ്പുകളാണ് ?

Tap the question or an option to reveal the answer

A.വിൻഡോസ്
B.മാക്
C.ലിനക്സ്
D.ആൻഡ്രോയിഡ്

60.വിവരാവകാശ നിയമത്തിലെ ഏത് വകുപ്പാണ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ (എ.പി.ഐ.ഒ.) നിയമിക്കുന്നത് ?

Tap the question or an option to reveal the answer

A.വകുപ്പ് 2
B.വകുപ്പ് 4
C.വകുപ്പ് 5(2)
D.വകുപ്പ് 7

61.ഉപഭോക്ത്യ സംരക്ഷണ നിയമം, 2019 പ്രകാരം, ചരക്കുകളുടെയോ സേവന ങ്ങളുടെയോ മൂല്യം കവിയുന്നില്ലെങ്കിൽ ജില്ലാ ഉപഭോക്തൃ തർക്ക പരി ഹാര കമ്മീഷനിൽ പരാതി നൽകാം.

Tap the question or an option to reveal the answer

A.10 ലക്ഷം
B.20 ലക്ഷം
C.1 കോടി
D.50 ലക്ഷം

62.സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അധ്യക്ഷൻ

Tap the question or an option to reveal the answer

A.ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്
B.ഉപഭോക്തൃ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി
C.ഇന്ത്യയുടെ രാഷ്ട്രപതി
D.ഇന്ത്യയുടെ പ്രധാനമന്ത്രി

63.ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 പ്രകാരം, ഇനിപ്പറയുന്നവയിൽ ഏതാണ് മജിസ്ട്രേറ്റിന് പാസാക്കാൻ കഴിയുക ?

Tap the question or an option to reveal the answer

A.സംരക്ഷണ ഉത്തരവ്
B.താമസ ഉത്തരവ്
C.കസ്റ്റഡി ഉത്തരവ്
D.മുകളിൽ പറഞ്ഞവയെല്ലാം

64.ലോക ഉപഭോക്ത്യ അവകാശ ദിനം എല്ലാ വർഷവും ഏത് തീയതിയിലാണ് ആചരിക്കുന്നത് ?

Tap the question or an option to reveal the answer

A.മാർച്ച് 15
B.ഏപ്രിൽ 22
C.ജൂൺ 5
D.ഒക്ടോബർ 16

65.ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് സംരക്ഷണം വർദ്ധിപ്പിക്കുന്നതിന് ഏത് സുപ്രധാന നിയമനിർമ്മാണം പാസാക്കി ?

Tap the question or an option to reveal the answer

A.മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമം, 2007
B.മുതിർന്ന വ്യക്തികളെക്കുറിച്ചുള്ള ദേശീയ നയം, 1999
C.ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005
D.മനുഷ്യാവകാശ സംരക്ഷണ നിയമം, 1993

66.100 രൂപ ചില്ലറയാക്കിയപ്പോൾ 20 ൻ്റെയും 10 ൻ്റെയും നോട്ടുകളാണ് കിട്ടിയത്. ആകെ 7 നോട്ടുകൾ എങ്കിൽ 20 ൻ്റെ എത്ര നോട്ടുകൾ ഉണ്ട് ?

Tap the question or an option to reveal the answer

A.4
B.3
C.2
D.5

67.8% വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ സന്ദീപ് 25,000 രൂപ നിക്ഷേപിച്ചു. രണ്ട് വർഷം കഴിയുമ്പോൾ എത്ര രൂപ കിട്ടും ?

Tap the question or an option to reveal the answer

A.29,000
B.29,610
C.29,160
D.29,061

68.ഒരു ചതുരത്തിൻ്റെ നീളവും വീതിയും 7:4 എന്ന അംശബന്ധത്തിലാണ്, നീളം വീതിയേക്കാൾ 15 മീറ്റർ കൂടുതൽ ആണ് എന്നാൽ നീളം എത്ര ?

Tap the question or an option to reveal the answer

A.35
B.25
C.20
D.30

69.ഒറ്റയാനെ കണ്ടെത്തുക. ACE: GIK: MOQ: UWY

Tap the question or an option to reveal the answer

A.ACE
B.GIK
C.MOQ
D.UWY

70.13/40 ദശാംശ രൂപം

Tap the question or an option to reveal the answer

A..13
B..325
C.3.25
D..04

71.ഒരു സമഭുജ ത്രികോണ സ്തംഭത്തിൻ്റെ പാദ ചുറ്റളവ് 15 cm, ഉയരം 5 cm ആയാൽ വ്യാപ്തം എത്ര ?

Tap the question or an option to reveal the answer

A.25√3/4
B.25√3/2
C.125√3/2
D.125√3/4

72.ഒരു ക്ലോക്കിലെ സമയം 9.30 ആണെങ്കിൽ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?

Tap the question or an option to reveal the answer

A.90°
B.95°
C.100°
D.105°

73.(.125)^3 നെ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാലാണ് (.125)^2 കിട്ടുന്നത് ?

Tap the question or an option to reveal the answer

A.8
B.4
C.16
D.12

74.ഒരു ട്രെയിൻ മണിക്കൂറിൽ 75 കിലോമീറ്റർ എന്ന ഏകീകൃത വേഗതയിൽ നീങ്ങുന്നു. ആ ട്രെയിൻ 20 മിനിറ്റിനുള്ളിൽ എത്ര ദൂരം സഞ്ചരിക്കും ?

Tap the question or an option to reveal the answer

A.35
B.15
C.25
D.20

75.ഏത് സമചതുരത്തിലും വശത്തിൻ്റെ നീളവും ചുറ്റളവും തമ്മിലുള്ള അനുപാതം ?

Tap the question or an option to reveal the answer

A.1:2
B.2:3
C.4:1
D.1:4

76.A group of whales is called

Tap the question or an option to reveal the answer

A.pod
B.troops
C.colony
D.swarm

77.The antonym of contaminate is

Tap the question or an option to reveal the answer

A.defile
B.invigorate
C.taint
D.purify

78.Pazhassi Raja ___________ a brave fight against British army.

Tap the question or an option to reveal the answer

A.put up
B.put off
C.put in
D.put down

79.Mimi said, “I have been writing this letter”. (Change it into indirect speech) Mimi said that

Tap the question or an option to reveal the answer

A.she had been writing that letter.
B.she has been writing this letter.
C.she had been writing this letter.
D.she is writing that letter.

80.Choose the correct noun form for a male swan.

Tap the question or an option to reveal the answer

A.pen
B.doe
C.drake
D.cob

81.Our new employee is good at

Tap the question or an option to reveal the answer

A.change of place
B.thinking out of the box
C.big picture
D.to be in the same boat

82.By the time we reached the station, the guard __________ the whistle.

Tap the question or an option to reveal the answer

A.blew
B.had blew
C.had blown
D.has blown

83.The synonym of the word ‘eloquent’ is

Tap the question or an option to reveal the answer

A.taciturn
B.garrulous
C.fluent
D.talkative

84.She gave me __________ book that I wanted.

Tap the question or an option to reveal the answer

A.a
B.the
C.an
D.those

85.'പണിക്കാരി' എന്ന പദം താഴെ കൊടുത്തവയിൽ ഏത് വിഭാഗത്തിൽപെടുന്നു ?

Tap the question or an option to reveal the answer

A.സർവ്വനാമം
B.പേരെച്ചം
C.വിനയെച്ചം
D.സ്ത്രീലിംഗം

86.അമ്മമാർ കുട്ടികളെ സ്നേഹിക്കുന്നു - ഈ വാക്യത്തിൽ 'അമ്മമാർ' എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു ?

Tap the question or an option to reveal the answer

A.ബഹുവചനം
B.അലിംഗ ബഹുവചനം
C.ഏകവചനം
D.സലിംഗ ബഹുവചനം

87.താഴെ കൊടുത്തവയിൽ തെറ്റായി എഴുതിയിരിക്കുന്ന പദമാണ്

Tap the question or an option to reveal the answer

A.അടിമത്തം
B.അതിഥി
C.അഞ്ജാനം
D.അധിഷ്ഠിതം

88.താഴെ കൊടുത്തവയിൽ ശരിയായ വാക്യമേത് ?

Tap the question or an option to reveal the answer

A.എന്റെ പ്രായം പതിനെട്ട് വയസ്സാണ്.
B.ഇന്ത്യ ഭരിക്കപ്പെടുന്ന രാഷ്ട്രീയ കക്ഷിക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധയുണ്ടാകണം.
C.പ്രഥമ ഇന്ത്യയുടെ വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി.
D.വൃദ്ധയുടെ വാക്കുകൾ എൻ്റെ കണ്ണ് നിറയ്ക്കുന്നതായിരുന്നു.

89.ഉചിതമായ മറുപടി :- അടിവരയിട്ട വാചകത്തിന് അനുയോജ്യമായ ശൈലി

Tap the question or an option to reveal the answer

A.ഉരച്ചു നോക്കുക
B.ഉരുളയ്ക്കുപ്പേരി
C.ഉദരപൂരണം
D.ഗളഹസ്തം ചെയ്യുക

90.കൂട്ടത്തിൽ പെടാത്തത്

Tap the question or an option to reveal the answer

A.ചൂതം
B.തേന്മാവ്
C.രസാലം
D.ഛത്രം

91.`അമരത്തടത്തിൽ തവള കരയണം' - ഈ പഴഞ്ചൊല്ല് എന്തുമായി ബന്ധപ്പെട്ടതാണ് ?

Tap the question or an option to reveal the answer

A.ഭക്ഷണവുമായി
B.കൃഷിയുമായി
C.ജന്തുജാലങ്ങളുമായി
D.മണ്ണുമായി

92.താഴെ കൊടുത്തവയിൽ 'ഉഗ്രം' എന്നതിൻ്റെ വിപരീതം ഏത് ?

Tap the question or an option to reveal the answer

A.വക്രം
B.നിഗ്രഹം
C.ശാന്തം
D.ഉച്ചം

93.പില്ക്കാലം എന്ന പദം പിരിച്ചെഴുതിയാൽ

Tap the question or an option to reveal the answer

A.പിൽ + കാലം
B.പിൻ + കാലം
C.പില് + കാലം
D.പിൽ + ക്കാലം

94.'ഇഹലോകത്തെ സംബന്ധിച്ചത് ' എന്നതിൻ്റെ ഒറ്റപ്പദം

Tap the question or an option to reveal the answer

A.ലോകൈകം
B.ഇഹപരം
C.ഐഹികം
D.ലൗകികം