All question papers

LDC 2024 Kannur, Kollam Question Paper

91 questions with answers · 10th Level

Practice this paper

1.ഗാസയിൽ നടക്കുന്ന യുദ്ധത്തിൽ ജനരോഷം വർദ്ധിച്ചതിനാൽ ഇസ്രായേൽ പാസ്പോർട്ടുമായുള്ള സന്ദർശകരുടെ പ്രവേശനം നിരോധിച്ച രാജ്യം:

Tap the question or an option to reveal the answer

A.ഇറാൻ
B.മാലിദ്വീപ്
C.ഇന്തോനേഷ്യ
D.ശ്രീലങ്ക

2.താഴെ തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ശരിയായ വ്യക്തിയാരാണെന്ന് തിരിച്ചറിയുക? - 'ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ് - 1952-ൽ ഒറീസ്സയിൽ ഗവർണ്ണറായി ചുമതലയേറ്റു - സർദാർ പട്ടേലിനും നെഹ്റുവിനുമൊപ്പം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നിർണ്ണായക പങ്കുവഹിച്ചു - സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിൽ സെക്രട്ടറിയായി പ്രവർത്തിച്ചു

Tap the question or an option to reveal the answer

A.വി.വി. ഗിരി
B.കെ.എം. പണിക്കർ
C.സി. ശങ്കരൻ നായർ
D.വി.പി. മേനോൻ

3.താഴെ പറയുന്ന സ്ഥലങ്ങളിൽ NATO യുടെ ആസ്ഥാനം ഏതാണെന്ന് എഴുതുക :

Tap the question or an option to reveal the answer

A.പാരീസ്
B.ബ്രസൽസ്
C.ബെർലിൻ
D.ജനീവ

4.താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുത്തെഴുതുക : (i) സമത്വസമാജം - അയ്യങ്കാളി (ii) ആത്മവിദ്യാസംഘം - വാഗ്ഭടാനന്ദൻ (iii) സഹോദരപ്രസ്ഥാനം - ശ്രീനാരായണഗുരു (iv) യോഗക്ഷേമസഭ - വി.ടി. ഭട്ടതിരിപ്പാട്

Tap the question or an option to reveal the answer

A.(i) ഉം (ii) ഉം
B.(iii) ഉം (iv) ഉം
C.(ii) ഉം (iv) ഉം
D.(iii) ഉം (i) ഉം

5."ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം" നൽകുന്നതുമായി ബന്ധപ്പെട്ട് "മൌണ്ട് ബാറ്റൺ പദ്ധതിയിൽ" ഉൾപ്പെടാത്ത പ്രസ്താവന ഏതെന്ന് രേഖപ്പെടുത്തുക : (i) ഏതൊക്കെ പ്രദേശങ്ങൾ പാക്കിസ്ഥാനിൽ ചേർക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി നിർദ്ദേശിക്കുന്നതാണ് (ii) ബംഗാളിലെയും പഞ്ചാബിലെയും ഹിന്ദു-മുസ്ലീം സംസ്ഥാനങ്ങളുടെ അതിർത്തി നിർണ്ണയിക്കുന്നതിന് ഒരു അതിർത്തി നിർണ്ണയകമ്മീഷനെ നിയമിക്കുന്നതാണ് (iii) പഞ്ചാബും ബംഗാളും രണ്ടായി വിഭജിക്കുന്നതാണ് (iv) മുസ്ലീംങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് അവർ ആഗ്രഹിക്കുകയാണെങ്കിൽ ഒരു പ്രത്യേക രാജ്യം അനുവദിക്കുന്നതാണ്

Tap the question or an option to reveal the answer

A.(i) മാത്രം
B.(iii) ഉം (i) ഉം
C.(ii) ഉം (iv) ഉം
D.(ii) ഉം (i) ഉം

6.ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക : (i) ഞാനാണ് രാഷ്ട്രം - ലൂയി പതിനൊന്നാമൻ (ii) എനിക്ക് ശേഷം പ്രളയം - ലൂയി പതിനഞ്ചാമൻ (iii) നിങ്ങൾക്ക് റൊട്ടിയില്ലെങ്കിലെന്താ, കേക്ക് കഴിച്ചുകൂടേ - മേരി ആന്റോണൈറ്റ്

Tap the question or an option to reveal the answer

A.(i), (iii) ശരി
B.(ii), (iii) ശരി
C.(i), (ii) ശരി
D.(iii) മാത്രം ശരി

7.പെനിൻസുലർ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?

Tap the question or an option to reveal the answer

A.നർമ്മദ
B.കൃഷ്ണ
C.ഗോദാവരി
D.മഹാനദി

8.പ്രൈം മെറിഡിയൻ ഏത് നഗരത്തിലൂടെയാണ് കടന്നുപോകുന്നത്?

Tap the question or an option to reveal the answer

A.പാരീസ്
B.ലണ്ടൻ
C.ന്യൂയോർക്ക്
D.ഗ്രീൻവിച്ച്

9.ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനം ഏതാണ്?

Tap the question or an option to reveal the answer

A.രാജസ്ഥാൻ
B.ഒഡീഷ
C.ગુജറാത്ത്
D.ത്രിപുര

10."എൽ നിനോ" എന്നറിയപ്പെടുന്ന പ്രതിഭാസം ലോകത്തിന്റെ ഏത് പ്രദേശത്തെയാണ് പ്രധാനമായും ബാധിക്കുന്നത്?

Tap the question or an option to reveal the answer

A.തെക്കുകിഴക്കൻ ഏഷ്യ
B.വടക്കേ അമേരിക്ക
C.തെക്കേ അമേരിക്ക
D.ആഫ്രിക്ക

11.വേനൽക്കാലത്ത് വടക്കൻ സമതലങ്ങളിൽ വീശുന്ന കാറ്റിന്റെ പേരെന്താണ്?

Tap the question or an option to reveal the answer

A.കൽബൈശാഖി
B.ലൂ
C.വാണിജ്യക്കാറ്റുകൾ
D.മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

12.കേരളത്തിലെ ആദ്യത്തെ റോഡ് ടണൽ ഏത് ജില്ലയിലാണ്?

Tap the question or an option to reveal the answer

A.പാലക്കാട്
B.തൃശ്ശൂർ
C.തിരുവനന്തപുരം
D.വയനാട്

13.1991-ലെ ബാലൻസ് ഓഫ് പേയ്മെന്റ് പ്രതിസന്ധി മറികടക്കാൻ ഗവണ്മെന്റ് സ്വീകരിച്ച അടിയന്തിര നടപടി ഏതാണ്?

Tap the question or an option to reveal the answer

A.വിദേശ കറൻസികൾക്കെതിരെയുള്ള രൂപയുടെ മൂല്യവർദ്ധനവ്
B.താരിഫ് നിരക്കിൽ വരുത്തിയ വർദ്ധനവ്
C.വിദേശ കറൻസികൾക്കെതിരെയുള്ള രൂപയുടെ മൂല്യച്യുതി
D.വിദേശ നാണ്യവിപണിയിലെ രൂപയുടെ മൂല്യനിർണ്ണയം സർക്കാർ നിയന്ത്രണത്തിൽ നടപ്പാക്കുക

14.ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളെപ്പറ്റിയുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഉള്ള വർദ്ധനവ്
B.വരുമാന വർദ്ധനവ്
C.ഗ്രാമീണ അസമത്വം
D.തൊഴിൽ വർദ്ധനവ്

15.സാമ്പത്തികപരിഷ്കരണാനന്തര കാലഘട്ടത്തിൽ പുറംകരാർ നൽകൽ (Outsourcing) രംഗത്ത് ഇന്ത്യ മുൻപന്തിയിൽ എത്താൻ സഹായിച്ച വസ്തുതകൾ ഏവ? (i) വൈദഗ്ദ്ധ്യമേറിയ മനുഷ്യവിഭവങ്ങൾ (ii) കുറഞ്ഞ വേതനനിരക്ക് (iii) ദാരിദ്ര്യം (iv) തൊഴില്ലായ്മ

Tap the question or an option to reveal the answer

A.(i) മാത്രം
B.(iii), (iv)
C.(i), (ii)
D.(ii), (iv)

16.ഇന്ത്യൻ കാർഷികരംഗത്തെക്കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.സാമ്പത്തിക വികസനത്തിന്റെ അടിത്തറ
B.ദേശീയവരുമാനത്തിന്റെ പ്രധാന പങ്ക്
C.വ്യാവസായികവൽക്കരണത്തിന്റെ അടിത്തറ
D.പ്രച്ഛന്ന തൊഴില്ലായ്മയുടെ മൂലകാരണം

17.ഇന്ത്യാ ഗവണ്മെന്റ് വിഭാവനം ചെയ്ത 'SWAYAM' പദ്ധതിയുടെ സവിശേഷത എന്താണ്?

Tap the question or an option to reveal the answer

A.ഗ്രാമപ്രദേശങ്ങളിൽ സ്വയംസഹായസംഘങ്ങൾ വളർത്തുക
B.യുവസംരംഭകർക്ക് സാമ്പത്തികമായും, സാങ്കേതികമായും സഹായം നൽകുക
C.ശാരീരികമായും, മാനസികമായും വെല്ലുവിളി നേരിടുന്ന കൌമാരപ്രായത്തിലെ പെൺകുട്ടികളുടെ ഉന്നമനം
D.പൌരന്മാർക്ക് ഗുണമേന്മയുള്ളതും, സൌജന്യവുമായ വിദ്യാഭ്യാസം നൽകുക

18.പ്രധാനമന്ത്രിയുടെ MUDRA പദ്ധതി ലക്ഷ്യമിടുന്നതെന്താണ്?

Tap the question or an option to reveal the answer

A.ചെറുകിട സംരംഭകരെ സമ്പദ്വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് എത്തിക്കുക
B.ദരിദ്രകർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ കാർഷികവായ്പ അനുവദിക്കുക
C.വൃദ്ധർക്കും നിരാലംബർക്കും സാമ്പത്തികസഹായം അനുവദിക്കുക
D.നൈപുണിവികസനത്തിനും തൊഴിൽ പരിശീലനത്തിനുമായി സന്നദ്ധസംഘടനകൾക്ക് സാമ്പത്തികസഹായം നൽകുക

19.താഴെപ്പറയുന്നവയിൽ ദേശീയ ലീഗൽ സർവ്വീസ് അതോറിറ്റി സൌജന്യ നിയമ സേവനം നൽകുന്നതാർക്കൊക്കെ? (i) സ്ത്രീകൾക്കും കുട്ടികൾക്കും (ii) വ്യവസായശാലകളിലെ തൊഴിലാളികൾ (iii) ഭിന്നശേഷിക്കാർ

Tap the question or an option to reveal the answer

A.Only (ii) and (iii)
B.Only (i) and (iii)
C.Only (i) and (ii)
D.All of the above ((i), (ii) and (iii))

20.ഭരണഘടനാ നിർമ്മാണസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) സഭയിൽ പ്രധാനമായും ഒൻപത് കമ്മിറ്റികൾ ഉണ്ടായിരുന്നു (ii) നെഹ്റു, പട്ടേൽ, അംബേദ്കർ തുടങ്ങിയവർ ഇതിന്റെ ചെയർമാന്മാരായിരുന്നു (iii) അസംബ്ലിയിലെ മീറ്റിംഗുകൾ പൊതുജനങ്ങൾക്ക് കാണാവുന്ന തരത്തിലായിരുന്നു

Tap the question or an option to reveal the answer

A.Only (ii) and (iii)
B.Only (i) and (ii)
C.Only (i) and (iii)
D.All of the above ((i), (ii) and (iii))

21.ഇന്ത്യൻ ഭരണഘടന അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ആശയങ്ങളിൽ ശരിയേത്? (i) നിർദ്ദേശക തത്വങ്ങൾ (ii) മൌലിക അവകാശങ്ങൾ (iii) നിഷ്പക്ഷമായ നീതിന്യായ വ്യവസ്ഥ

Tap the question or an option to reveal the answer

A.All of the above ((i), (ii) and (iii))
B.Only (i) and (iii)
C.Only (ii) and (iii)
D.Only (i) and (ii)

22.ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിട്ടുള്ള ആശയങ്ങൾ ഏവ? (i) അർദ്ധഫെഡറൽ സമ്പ്രദായം (ii) കേവല ഭൂരിപക്ഷസമ്പ്രദായം (iii) നിയമനിർമ്മാണ പ്രക്രിയ

Tap the question or an option to reveal the answer

A.Only (i) and (ii)
B.Only (ii) and (iii)
C.Only (i) and (iii)
D.All of the above ((i), (ii) and (iii))

23.ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരം ശരിയായ പ്രസ്താവന ഏത്? (i) സഞ്ചാരസ്വാതന്ത്ര്യം (ii) വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം (iii) സംഘടനാരൂപീകരണത്തിനുള്ള സ്വാതന്ത്ര്യം

Tap the question or an option to reveal the answer

A.Only (i) and (ii)
B.Only (i) and (iii)
C.Only (ii) and (iii)
D.All of the above ((i), (ii) and (iii))

24.കേവലഭൂരിപക്ഷ സമ്പ്രദായവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഈ സമ്പ്രദായത്തിൽ ഒരു പാർട്ടിക്ക് പാർലമെന്റിൽ കൂടുതൽ സീറ്റുകളും എന്നാൽ കുറച്ച് വോട്ടുകളും ലഭിക്കാം (ii) ഒരു പാർട്ടിക്ക് ലഭിക്കുന്ന വോട്ടുകളും സീറ്റുകളും തുല്യമായിരിക്കും (iii) കേവലഭൂരിപക്ഷ സമ്പ്രദായത്തിന് ഉദാഹരണം ബ്രിട്ടനും ഇന്ത്യയുമാണ്

Tap the question or an option to reveal the answer

A.Only (i) and (iii)
B.Only (ii) and (iii)
C.Only (i) and (ii)
D.All of the above ((i), (ii) and (iii))

25.തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അദ്ധ്യക്ഷൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് (ii) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റു അംഗങ്ങൾക്കും തുല്യ അധികാരങ്ങളാണുള്ളത് (iii) അംഗങ്ങളെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡന്റാണ്

Tap the question or an option to reveal the answer

A.Only (ii) and (iii)
B.Only (i) and (iii)
C.Only (i) and (ii)
D.All of the above ((i), (ii), (iii))

26.ഉപരാഷ്ട്രപതിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ശരിയായ പ്രസ്താവന ഏത്? (i) ഉപരാഷ്ട്രപതിയെ അഞ്ചു വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത് (ii) ഉപരാഷ്ട്രപതി രാജ്യസഭാ അദ്ധ്യക്ഷനാണ് (iii) പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുപോലെയാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്

Tap the question or an option to reveal the answer

A.Only (i) and (iii)
B.Only (ii) and (iii)
C.All of the above ((i), (ii) and (iii))
D.Only (i) and (ii)

27.ഭരണഘടനയിലെ 73-ാം ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) പഞ്ചായത്ത് രാജ് സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിക്കുന്നു (ii) 12-ാം ഷെഡ്യൂളിൽ 73-ാം ഭേദഗതി ഉൾപ്പെടുത്തിയിരിക്കുന്നു (iii) ത്രിതല ഭരണസംവിധാനം പ്രദാനം ചെയ്യുന്നു

Tap the question or an option to reveal the answer

A.Only (i) and (ii)
B.Only (ii) and (iii)
C.Only (i) and (iii)
D.All of the above ((i), (ii) and (iii))

28.എൻഫോഴ്സ്മെന്റ് ഡയറക്ടറുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) സാമ്പത്തിക കുറ്റകൃത്യരഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ടത് (ii) ധനകാര്യമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന്റെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത് (iii) രാഹുൽ നവീനാണ് ഇപ്പോഴത്തെ പ്രത്യേക ഡയറക്ടറുടെ ചുമതല വഹിക്കുന്നത്

Tap the question or an option to reveal the answer

A.Only (ii) and (iii)
B.Only (i) and (iii)
C.All of the above ((i), (ii) and (iii))
D.Only (i) and (ii)

29.താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതേത്? (i) മുഖ്യമന്ത്രിയെ നിയമിക്കുന്നത് സംസ്ഥാനത്തെ ഗവർണറാണ് (ii) മന്ത്രിസഭയെ ഗവർണർ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം നിയമക്കുന്നു (iii) മന്ത്രിസഭയ്ക്ക് ഗവർണറോട് കൂട്ടുത്തരവാദിത്വമുണ്ട്

Tap the question or an option to reveal the answer

A.Only (ii) and (iii)
B.Only (i) and (iii)
C.All of the above ((i), (ii) and (iii))
D.Only (i) and (ii)

30.ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത്? (i) കേന്ദ്രമന്ത്രിസഭയുടെ ഉപദേശ പ്രകാരം രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുന്നത് (ii) ഭരണകാര്യങ്ങളിൽ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുന്നു (iii) സംസ്ഥാന ഭരണനിർവ്വഹണവിഭാഗത്തിന്റെ തലവൻ ഗവർണറാണ്

Tap the question or an option to reveal the answer

A.Only (i) and (iii)
B.Only (i) and (ii)
C.All of the above ((i), (ii) and (iii))
D.Only (ii) and (iii)

31.താഴെ പറയുന്നവയിൽ മനുഷ്യദഹന വ്യവസ്ഥയുടെ പ്രവർത്തനം അല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.ഭക്ഷണത്തെ ചെറിയ തന്മാത്രകളാക്കി മാറ്റുക
B.പോഷകങ്ങൾ രക്തചംക്രമണത്തിലേക്ക് ആഗിരണം ചെയ്യുക
C.ശരീരതാപനില നിയന്ത്രിക്കുക
D.ശരീരത്തിൽനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുക

32.താഴെ പറയുന്നവയിൽ കാൽസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത്?

Tap the question or an option to reveal the answer

A.ഓസ്റ്റിയോപോറോസിസ്
B.പെല്ലാഗ്ര
C.ബെറിബെറി
D.നിശാന്ധത

33.ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് :

Tap the question or an option to reveal the answer

A.സമുദ്രങ്ങൾ
B.മഴക്കാടുകൾ
C.ഹിമാലയ പർവ്വതനിര
D.മരുഭൂമികൾ

34.ഏതു തരം കൊഴുപ്പിനെയാണ് ആരോഗ്യകരമായ കൊഴുപ്പായി കണക്കാക്കുന്നത്?

Tap the question or an option to reveal the answer

A.പൂരിത കൊഴുപ്പ്
B.ട്രാൻസ് കൊഴുപ്പ്
C.അപൂരിത കൊഴുപ്പ്
D.എല്ലാം

35.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ധമനി ഏതാണ്?

Tap the question or an option to reveal the answer

A.ഫെമോറൽ ധമനി
B.കരോറ്റിഡ് ധമനി
C.അയോർട്ട
D.വീനകാവ

36.ഡെങ്കി പനി പരത്തുന്നത് ഏത് തരം കൊതുകുകൾ ആണ്?

Tap the question or an option to reveal the answer

A.അനോഫിലസ്
B.ഈഡിസ് ഈജിപ്റ്റി
C.ക്യൂലക്സ്
D.ഏഷ്യൻ ടൈഗർ കൊതുകുകൾ

37.ലോകാരോഗ്യ സംഘടന (WHO) യുടെ ആസ്ഥാനം എവിടെയാണ്?

Tap the question or an option to reveal the answer

A.ചൈന
B.ഫ്രാൻസ്
C.അമേരിക്ക
D.സ്വിറ്റ്സർലൻഡ്

38.ഗുروتവാകർഷണം മൂലമുള്ള ത്വരണം (g) യെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം? (i) ധ്രുവപ്രദേശങ്ങളിൽ 'g' യ്ക്ക് പരмаവധി മൂല്യം ഉണ്ട് (ii) ഭൂമദ്ധ്യരേഖാപ്രദേശത്ത് 'g' യ്ക്ക് പരമാവധി മൂല്യം ഉണ്ട് (iii) ഭൂകേന്ദ്രത്തിൽ 'g' യുടെ വില 'പൂജ്യം' ആയിരിക്കും

Tap the question or an option to reveal the answer

A.(i) and (ii)
B.(ii) and (iii)
C.(i) and (iii)
D.(i), (ii) and (iii)

39.'h' ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഒരു വസ്തു പകുതി ദൂരം (h/2) സഞ്ചരിച്ചു കഴിയുമ്പോൾ അതിന്റെ സ്ഥിതികോർജ്ജവും ഗതികോർജ്ജവും തമ്മിലുള്ള അനുപാതം എത്രയായിരിക്കും?

Tap the question or an option to reveal the answer

A.2:1
B.1:2
C.1:4
D.1:1

40.താഴെപ്പറയുന്ന മാധ്യമങ്ങളെ അവയിലൂടെയുള്ള ശബ്ദതരംഗങ്ങളുടെ പ്രവേഗത്തിന്റെ അടിസ്ഥാനത്തിൽ ആരോഹണക്രമത്തിൽ എഴുതുക : (i) ശുദ്ധജലം (ii) വായു (iii) സമുദ്രജലം

Tap the question or an option to reveal the answer

A.(ii), (i), (iii)
B.(i), (iii), (ii)
C.(iii), (i), (ii)
D.(ii), (iii), (i)

41.ഇന്ത്യയുടെ സൌരമിഷനായ ആദിത്യ L1 ന് ഭൂമിയിൽ നിന്നുള്ള അകലം ഭൂമിയും സൂര്യനും തമ്മിലുള്ള അകലത്തിന്റെ എത്ര ശതമാനമാണ്?

Tap the question or an option to reveal the answer

A.1.5%
B.2%
C.10%
D.1%

42.താഴെപ്പറയുന്നവയിൽ ഏത് സംയുക്തത്തിന്റെ നിർമ്മാണത്തിനാണ് സ്പോഞ്ചി അയൺ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്?!

Tap the question or an option to reveal the answer

A.യൂറിയ
B.സൾഫർ ട്രൈഓക്സൈഡ്
C.അമോണിയ
D.നൈട്രിക് ആസിഡ്

43.കലാമിൻ എന്നത് ഏത് ലോഹത്തിന്റെ അയിരാണ്?

Tap the question or an option to reveal the answer

A.അലുമിനിയം
B.ചെമ്പ്
C.ഇരുമ്പ്
D.സിങ്ക്

44.താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

Tap the question or an option to reveal the answer

A.ന്യൂട്രോൺ ഇല്ലാത്ത മൂലകമാണ് ഹൈഡ്രജൻ
B.ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം ഫ്ലൂറിനാണ്
C.ആറ്റോമിക നമ്പർ, മാസ്സ് നമ്പർ എന്നിവ വ്യത്യസ്തമായ മൂലകമാണ് ഹൈഡ്രജൻ
D.ഡ്രൈസെൽ ഇലക്ട്രോഡായി ഉപയോഗിക്കുന്ന മൂലകമാണ് സിങ്ക്

45.ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ ഹെൽത്ത് ക്ലിനിക് ആരംഭിച്ച സ്ഥലം ഏത്?

Tap the question or an option to reveal the answer

A.മുംബൈ
B.ബാംഗ്ലൂർ
C.പൂനെ
D.ഡൽഹി

46.താഴെപ്പറയുന്നവയിൽ ഏതാണ് ചന്ദ്രയാൻ-3 മിഷൻ റോവർ?

Tap the question or an option to reveal the answer

A.ഭീം
B.വിക്രം
C.ധ്രുവ്
D.പ്രഗ്യാൻ

47.കൂത്തിന് ഉപയോഗിക്കുന്ന പ്രധാന വാദ്യമേത്?

Tap the question or an option to reveal the answer

A.മൃദംഗം
B.തബല
C.വീണ
D.മിഴാവ്

48.1923-ൽ രചിക്കപ്പെട്ട 'ഭൂതരായർ' എന്ന നോവലിന്റെ കർത്താവ് ആര്?

Tap the question or an option to reveal the answer

A.സി.വി. രാമൻപിള്ള
B.രാമവർമ്മ അപ്പൻ തമ്പുരാൻ
C.അപ്പു നെടുങ്ങാടി
D.കെ. സരസ്വതി അമ്മ

49.വെട്ടത്തു സമ്പ്രദായം ഏത് കലാരൂപവുമായി ബന്ധപ്പെട്ടതാണ്?

Tap the question or an option to reveal the answer

A.ചാക്യാർകൂത്ത്
B.മുടിയേറ്റ്
C.കഥകളി
D.പാഠകം

50.മഹാകവി പി. കുഞ്ഞിരാമൻ നായരെ കുറിച്ച് മേഘരൂപൻ എന്ന കവിത എഴുതിയത് ആര്?

Tap the question or an option to reveal the answer

A.ആറ്റൂർ രവിവർമ്മ
B.റഫീക്ക് അഹമ്മദ്
C.വി.എം. ഗിരിജ
D.ഒ.എൻ.വി. കുറുപ്പ്

51.കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ വർഷം ഏത്?

Tap the question or an option to reveal the answer

A.1970
B.1973
C.1976
D.1971

52.2023 അണ്ടർ 17 FIFA ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഏതു രാജ്യം?

Tap the question or an option to reveal the answer

A.പെറു
B.ഇന്തോനേഷ്യ
C.ഖത്തർ
D.ദക്ഷിണകൊറിയ

53.മലയാള വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023-ലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്ക്?

Tap the question or an option to reveal the answer

A.പി. നരേന്ദ്രനാഥ്
B.കിളിരൂർ രാധാകൃഷ്ണൻ
C.പ്രിയ എ.എസ്.
D.സിപ്പി പള്ളിപ്പുറം

54.സെൻസിറ്റീവായ ബാങ്ക്/ഓൺലൈൻ പേയ്മെന്റ് വിവരങ്ങൾ ആവശ്യപ്പെട്ട് ഏതെങ്കിലും അജ്ഞാത വ്യക്തി/സ്ഥാപനം വിശ്വസനീയവും ആകർഷകവുമായ രീതിയിൽ നിങ്ങൾക്ക് മെയിൽ അയയ്ക്കുമ്പോൾ, ഇത് ഏതാണ്?

Tap the question or an option to reveal the answer

A.സ്പാം
B.ഹാക്കിംഗ്
C.ഫിഷിംഗ്
D.വൈറസ്

55.പാക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പ്രോസസ്സ് ചെയ്തുകൊണ്ട് ഇനിപ്പറയുന്ന ഉപകരണങ്ങളിൽ ഏതാണ് നെറ്റ‌്വർക്കുകൾക്കിടയിൽ പാക്കറ്റുകൾ ഫോർവേഡ് ചെയ്യുന്നത് :

Tap the question or an option to reveal the answer

A.ഫയർവാൾ
B.ബ്രിഡ്ജ്
C.സ്വിച്ച്
D.റൂട്ടർ

56.ഒരു നിർദ്ദിഷ്ട പ്രശ്നം പരിഹരിക്കുന്നതിനോ അല്ലെങ്കിൽ ഒരു നിർദ്ദിഷ്ട ജോലി ചെയ്യുന്നതിനോ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

Tap the question or an option to reveal the answer

A.ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
B.സിസ്റ്റം സോഫ്റ്റ്‌വെയർ
C.യൂട്ടിലിറ്റി സോഫ്റ്റ്‌വെയർ
D.യൂസർ

57.Daam ഒരു ___ ആണ്.

Tap the question or an option to reveal the answer

A.ബാക്ടീരിയ
B.മാൽവെയർ
C.സൂപ്പർ കമ്പ്യൂട്ടർ
D.ക്രിപ്റ്റോകറൻസി

58.യഥാർത്ഥ ലോകത്ത് വെർച്യുൽ ഒബ്ജക്റ്റുകൾ ഓവർലൈഡ് ചെയ്യാൻ അനുവദിക്കുന്ന സാങ്കേതികവിദ്യയുടെ പേര് എന്താണ്?

Tap the question or an option to reveal the answer

A.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
B.മെഷീൻ ലേണിംഗ്
C.ഓഗ്മെന്റഡ് റിയാലിറ്റി
D.വെർച്വൽ റിയാലിറ്റി

59.ഉപഭോക്ത്യ സംരക്ഷണ നിയമം, 2019 പ്രകാരം ഏത് ഉപഭോക്ത്യ അവകാശം ഉറപ്പുനൽകുന്നില്ല ?

Tap the question or an option to reveal the answer

A.തിരഞ്ഞെടുക്കാനുള്ള അവകാശം
B.ചൂഷണത്തിനുള്ള അവകാശം
C.കേൾക്കാനുള്ള അവകാശം
D.പരിഹാരം തേടാനുള്ള അവകാശം

60.ദേശീയ വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ഇതിൽ വ്യക്തമാക്കിയിരിക്കുന്നു :

Tap the question or an option to reveal the answer

A.1990-ലെ ദേശീയ വനിതാ കമ്മീഷൻ നിയമത്തിന്റെ 10-ാം വകുപ്പ്
B.1990-ലെ ദേശീയ വനിതാ കമ്മീഷൻ നിയമത്തിന്റെ 15-ാം വകുപ്പ്
C.1990-ലെ ദേശീയ വനിതാ കമ്മീഷൻ നിയമത്തിന്റെ 12-ാം വകുപ്പ്
D.1990-ലെ ദേശീയ വനിതാ കമ്മീഷൻ നിയമത്തിന്റെ 3-ാം വകുപ്പ്

61.2005-ലെ വിവരാവകാശ നിയമത്തിന്റെ 2-ാം വകുപ്പിൽ ഇനിപ്പറയുന്നവയ്ക്കുള്ള അവകാശം ഉൾപ്പെടുന്നു :

Tap the question or an option to reveal the answer

A.ജോലി, രേഖകൾ എന്നിവയുടെ പരിശോധന
B.രേഖകളുടെയോ ചാർജ്ജുകൾ, എക്സ്ട്രാക്റ്റുകൾ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എടുക്കൽ
C.മെറ്റീരിയലിന്റെ സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കൽ
D.മുകളിൽ പറഞ്ഞവയെല്ലാം

62.2012-ലെ കുട്ടികളുടെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരമുള്ള കുറ്റം പ്രത്യേക കോടതി വിചാരണ ചെയ്തശേഷം, ഇരയായ കുട്ടിയുടെ തെളിവുകൾ ഇനിപ്പറയുന്ന പരിധിക്കുള്ളിൽ രേഖപ്പെടുത്തണം.

Tap the question or an option to reveal the answer

A.60 ദിവസം
B.30 ദിവസം
C.90 ദിവസം
D.1 വർഷം

63.പോക്സോ നിയമപ്രകാരം കുട്ടി ആരാണ്?

Tap the question or an option to reveal the answer

A.18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും
B.16 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും
C.14 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും
D.10 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും

64.ദേശീയ വനിതാ കമ്മീഷൻ 2024-ന്റെ അദ്ധ്യക്ഷൻ ആരാണ്?

Tap the question or an option to reveal the answer

A.രേഖ ശർമ്മ
B.ജയന്തി പട്നായിക്
C.മംമ്ത ശർമ്മ
D.ലളിത കുമാരമംഗലം

65.ഒരു ബഹുഭുജത്തിന്റെ പുറംകോണുകളുടെ തുക അതിന്റെ അകകോണുകളുടെ തുകയുടെ 2 മടങ്ങാണ്. എങ്കിൽ ബഹുഭുജത്തിന് എത്ര വശങ്ങളുണ്ട്?

Tap the question or an option to reveal the answer

A.4
B.3
C.6
D.5

66.12 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ അകകോണുകളുടെ തുക എത്ര?

Tap the question or an option to reveal the answer

A.1200
B.1600
C.1800
D.2100

67.2, 5, 8, ... എന്ന ശ്രേണിയിലെ എത്രാമത്തെ പദത്തിന്റെ വർഗ്ഗമാണ് 2500?

Tap the question or an option to reveal the answer

A.14
B.15
C.16
D.17

68.8% വാർഷിക കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ 25,000 രൂപ നിക്ഷേപിച്ചാൽ 2 വർഷങ്ങൾക്ക് ശേഷം കിട്ടുന്ന പലിശ എത്ര?

Tap the question or an option to reveal the answer

A.4,000
B.4,160
C.5,160
D.5,260

69.$(2\frac{1}{2})^{2}-(1\frac{1}{2})^{2}=$

Tap the question or an option to reveal the answer

A.3
B.4
C.$3\frac{1}{2}$
D.$4\frac{1}{2}$

70.1x2, 2x3, 3x4, ... എന്ന ശ്രേണിയിലെ ആദ്യത്തെ 10 പദങ്ങളുടെ തുക :

Tap the question or an option to reveal the answer

A.340
B.430
C.440
D.540

71.ഒരു ചതുർഭുജത്തിലെ കോണളവുകൾ 1:2:3:4 ആയാൽ വലിയ കോൺ എത്ര?

Tap the question or an option to reveal the answer

A.102
B.144
C.134
D.154

72.ഒരു സംഖ്യയോട് 1 കൂട്ടിയതിന്റെ വർഗ്ഗമൂലത്തിന്റെ വർഗ്ഗമൂലം 3 ആയാൽ സംഖ്യ എത്ര?

Tap the question or an option to reveal the answer

A.60
B.70
C.80
D.90

73.ഒരു വൃത്തസ്തൂപികയുടെ ആരം 2 മടങ്ങും ഉന്നതി 3 മടങ്ങും വർദ്ധിപ്പിച്ചാൽ വ്യാപ്തം എത്ര മടങ്ങായി വർദ്ധിക്കും?

Tap the question or an option to reveal the answer

A.9
B.10
C.11
D.12

74.ചിത്രത്തിൽ center angle AOB യുടെ അളവ് നൽകിയിട്ടില്ലെങ്കിലും ചോദിച്ചിരിക്കുന്നത് ZACB യുടെ അളവ് എത്രയെന്നാണ് (വൃത്തത്തിലെ കോണളവ് തത്വം):

Tap the question or an option to reveal the answer

A.100
B.50
C.40
D.30

75.What is the meaning of 'a dog in the manger policy'?

Tap the question or an option to reveal the answer

A.a person who considers others low in status
B.a hypocratic person
C.a person who is very loyal to his master
D.a man who prevents others from enjoying something

76.Spot the error: Although he left home early / but he / reached school late / No error

Tap the question or an option to reveal the answer

A.Although he left home early
B.but he
C.reached school late
D.No error

77.Naveen said, "Need I go at once"? (Change into reported speech)

Tap the question or an option to reveal the answer

A.Naveen said if he had to go just then
B.Naveen asked if I had to go just then
C.Naveen requested if he had to go just then
D.Naveen asked if he had to go just then

78.None of the workmen arrived, ___?

Tap the question or an option to reveal the answer

A.do they?
B.don't they?
C.did they?
D.didn't they?

79.___ bird in hand is worth two in ___ bush.

Tap the question or an option to reveal the answer

A.a, a
B.the, a
C.the, the
D.a, the

80.He is being accused ___ theft.

Tap the question or an option to reveal the answer

A.of
B.with
C.in
D.to

81.They have contacted everyone concerned (Change the voice):

Tap the question or an option to reveal the answer

A.Everyone have been contacted
B.Everyone concerned have been contacted
C.Everyone concerned has been contacted
D.Everyone concerned is being contacted

82.താഴെ പറയുന്നവയിൽ ശരിയായ വാക്യപ്രയോഗമേത്?

Tap the question or an option to reveal the answer

A.കുട്ടികൾക്ക് കളിക്കുന്നതിനും പഠിക്കാനും വേണ്ട അവസരങ്ങൾ നൽകേണ്ടതാണ്
B.കുട്ടികൾക്ക് പഠിക്കുന്നതിനും കളിക്കാനുമുള്ള അവസരങ്ങൾ നൽകേണ്ടതാണ്
C.കുട്ടികൾക്ക് പഠിക്കുന്നതിനും കളിക്കുന്നതിനുമുള്ള അവസരങ്ങൾ നൽകേണ്ടതാണ്
D.കുട്ടികൾക്ക് പഠിക്കുന്നതിനോടൊപ്പം കളിക്കുന്നതിനുമുള്ള അവസരം കൂടി നൽകേണ്ടതാണ്

83.താഴെപ്പറയുന്നവയിൽ പൂജകബഹുവചനത്തിന് ഉദാഹരണം :

Tap the question or an option to reveal the answer

A.സ്വാമികൾ
B.അവർ
C.അവൻ
D.അത്

84.“വേദത്തെ സംബന്ധിച്ചത്” ശരിയായ ഒറ്റപ്പദമേത്?

Tap the question or an option to reveal the answer

A.വൈദികം
B.വേദത്വം
C.വേദി
D.വേദപം

85.'ക്ഷണികം' എന്ന പദത്തിന്റെ വിപരീതപദം ഏതാണ്?

Tap the question or an option to reveal the answer

A.അക്ഷണികം
B.ശാശ്വതം
C.നശ്വരം
D.നൈമിഷികം

86.താഴെപ്പറയുന്നവയിൽ 'നിലാവ്' എന്ന പദത്തിന്റെ ശരിയായ പര്യായ പദങ്ങൾ ഏവ?

Tap the question or an option to reveal the answer

A.നിലാവ് - ചന്ദ്രിക, കൗമുദി
B.നിലാവ് - തിങ്കൾ, ഭാസ്ക്കരൻ
C.നിലാവ് - നിശിഥിനി, രാവ്
D.നിലാവ് - താര, താരകം

87.'അമ്പലം വിഴുങ്ങുക' എന്ന ശൈലിയുടെ അർത്ഥം കണ്ടെത്തുക :

Tap the question or an option to reveal the answer

A.മുഴുവൻ കൊള്ളയടിക്കുക
B.അമ്പലത്തെ വിഴുങ്ങുക
C.അമ്പലം ചുറ്റുക
D.എല്ലാം നശിപ്പിക്കുക

88.താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പദം കണ്ടെത്തുക :

Tap the question or an option to reveal the answer

A.ഭഗവധ് ഗീത
B.ഭഗവത്ഗീത
C.ഭഗവദ്ഗീത
D.ഭഗവന് ഗീത

89.'വിണ്ടലം' ശരിയായ രീതിയിൽ പദം ചേർത്തെഴുതിയിരിക്കുന്നത് ഏതാണ്?

Tap the question or an option to reveal the answer

A.വിൺ + തലം
B.വിണ്ണ് + തലം
C.വിണ്ട് + തലം
D.വിൺ + ടലം

90.'തലവേദന' എന്ന പദത്തിന്റെ ശരിയായ ഘടകപദങ്ങളേത്?

Tap the question or an option to reveal the answer

A.തലയുടെ വേദന
B.തലയും വേദനയും
C.തലയിലെ വേദന
D.തലയ്ക്കുള്ള വേദന

91.ചന്ദനം എന്ന വാക്കിന് സമാനമായ പദം ഏത്?

Tap the question or an option to reveal the answer

A.കാഞ്ചനം
B.മാലേയം
C.കോടീരം
D.ഗോരോചനം