All question papers

OFFICE ATTENDANT (Secretariat/KPSC/Local Fund Audit) 2025 Question Paper

97 questions with answers · 10th Level

Practice this paper

1."ഗാന്ധിയും അരാജകത്വവും" (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ചതാര്?

Tap the question or an option to reveal the answer

A.കെ. കേളപ്പൻ
B.കെ.പി. കേശവ മേനോൻ
C.മുഹമ്മദ് അബ്ദുറഹിമാൻ
D.ചേറ്റൂർ ശങ്കരൻ നായർ

2.കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ കാലഗണനാക്രമത്തിലാക്കുക : (i) കുളച്ചൽ യുദ്ധം (ii) ആറ്റിങ്ങൽ കലാപം (iii) ശ്രീരംഗപട്ടണം സന്ധി (iv) കുണ്ടറ വിളംബരം

Tap the question or an option to reveal the answer

A.(i)-(ii)-(iii)-(iv)
B.(iv)-(iii)-(ii)-(i)
C.(ii)-(i)-(iii)-(iv)
D.(iii)-(iv)-(i)-(ii)

3.ചേരുംപടി ചേർക്കുക : A | B (i) ഒന്നാം ലോകയുദ്ധം - (1) കരിങ്കുപ്പായക്കാർ (ii) രണ്ടാം ലോകയുദ്ധം - (2) ത്രികക്ഷിസഖ്യം - ത്രികക്ഷിസൗഹാർദ്ദം (iii) ഹിറ്റ്ലർ - (3) തവിട്ടുകുപ്പായക്കാർ (iv) ബെനിറ്റോ മുസ്സോളിനി - (4) അച്ചുതണ്ടു ശക്തികൾ - സഖ്യശക്തികൾ

Tap the question or an option to reveal the answer

A.(i)-(2), (ii)-(4), (iii)-(3), (iv)-(1)
B.(i)-(4), (ii)-(2), (iii)-(3), (iv)-(1)
C.(i)-(4), (ii)-(2), (iii)-(1), (iv)-(3)
D.(i)-(2), (ii)-(4), (iii)-(1), (iv)-(3)

4.ചേരുംപടി ചേർക്കുക : ഇന്ത്യൻ ദേശീയസമരകാലത്തെ പ്രധാന പത്രങ്ങളും നേതൃത്വം നൽകിയവരും. A | B (i) മിറാത്-ഉൽ-അക്ബർ - (1) ബാലഗംഗാധര തിലക് (ii) കേസരി, മറാത്ത - (2) മിസിസ് ആനിബസന്റ് (iii) കോമൺവീൽ - (3) മഹാത്മാഗാന്ധി (iv) യങ് ഇന്ത്യ - (4) രാജാറാം മോഹൻ റായ്

Tap the question or an option to reveal the answer

A.(i)-(4), (ii)-(1), (iii)-(3), (iv)-(2)
B.(i)-(4), (ii)-(1), (iii)-(2), (iv)-(3)
C.(i)-(4), (ii)-(2), (iii)-(1), (iv)-(3)
D.(i)-(2), (ii)-(3), (iii)-(4), (iv)-(1)

5.ചേരുംപടി ചേർക്കുക : A | B (i) ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ - (1) റാഷ്ബിഹാരി ബോസ് (ii) ഗദർ പാർട്ടി - (2) ഭഗത്സിങ് (iii) ഇന്ത്യൻ നാഷണൽ ആർമി - (3) ലാലാ ഹർദ്ദയാൽ (iv) ഫോർവേഡ് ബ്ലോക്ക് - (4) സുഭാഷ് ചന്ദ്ര ബോസ്

Tap the question or an option to reveal the answer

A.(i)-(1), (ii)-(4), (iii)-(3), (iv)-(2)
B.(i)-(4), (ii)-(1), (iii)-(2), (iv)-(3)
C.(i)-(2), (ii)-(3), (iii)-(4), (iv)-(1)
D.(i)-(2), (ii)-(3), (iii)-(1), (iv)-(4)

6.ഇന്ത്യൻ പാർലമെന്റിൽ തുടർച്ചയായി ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് ആർക്ക്?

Tap the question or an option to reveal the answer

A.പി. ചിദംബരം
B.നിർമ്മലാ സീതാരാമൻ
C.മൊറാർജി ദേശായി
D.മൻമോഹൻ സിംഗ്

7.ഉത്തരേന്ത്യൻ സമതലങ്ങളിൽ നിന്നും വീശുന്ന ഉഷ്ണകാറ്റാണ് ലൂ. എന്നാൽ മാങ്ങ പഴുക്കുന്നതിനും പൊഴിയുന്നതിനും കാരണമാകുന്ന, ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശികവാതം ഏതാണ് ?

Tap the question or an option to reveal the answer

A.ചിനൂക്ക്
B.മാംഗോഷവർ
C.ഫൊൻ
D.ഹർമാറ്റൻ

8.ഇന്ത്യയുടെ കാലാവസ്ഥ, ജനജീവിതം എന്നിവ രൂപപ്പെടുത്തുന്നതിൽ ഉത്തരപർവ്വത മേഖല വഹിക്കുന്ന പങ്കുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

Tap the question or an option to reveal the answer

A.നദികളുടെ ഉത്ഭവപ്രദേശം
B.മൺസൂൺ കാറ്റുകളെ തടഞ്ഞുനിർത്തി ഉത്തരേന്ത്യയിൽ ഉടനീളം മഴ പെയ്യിക്കുന്നു
C.ഉഷ്ണകാലത്ത് തെക്ക് നിന്നും വീശുന്ന വരണ്ട ശീതകാറ്റിനെ ഇന്ത്യയിലേയ്ക്ക് കടക്കാതെ ചെറുക്കുന്നു
D.വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ ഉടലെടുക്കുന്നതിന് കാരണമാകുന്നു

9.ഉപദ്വീപീയ പീഠഭൂമിയിലെ പരൽരൂപശിലാപാളിയിലും ഉയരം കുറഞ്ഞ കുന്നുകളിലുമാണ് ധാതുവിഭവങ്ങൾ ഏറെയും കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് തെരഞ്ഞെടുക്കുക :

Tap the question or an option to reveal the answer

A.ഛോട്ടാനാഗ്‌പൂർ പ്രദേശം ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ധാതു വിഭവകലവറയാണ്
B.ധാരാളം ലോഹ-അലോഹ ധാതുക്കളാൽ സമൃദ്ധമാണ്
C.ഉപദ്വീപീയ പീഠഭൂമിയെ വടക്കുകിഴക്കൻ പീഠഭൂമി, ഡെക്കാൻ പ്രദേശം, മധ്യമേഖല തുടങ്ങി വിവിധ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു
D.എക്കൽ വിശറികളാൽ സമ്പന്നമാണിവിടം

10.1986 ൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടശേഷം ഇന്ത്യയിൽ അഞ്ച് ജലപാതകളെ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചു. ഇതിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീരകനാൽ അറിയപ്പെടുന്നത് :

Tap the question or an option to reveal the answer

A.ദേശീയജലപാത 4 (NW 4)
B.ദേശീയജലപാത 3 (NW 3)
C.ദേശീയജലപാത 2 (NW 2)
D.ദേശീയജലപാത 5 (NW 5)

11.മരണാനന്തര ബഹുമതിയായി 2025-ൽ പത്മവിഭൂഷൺ നേടിയ മലയാള സാഹിത്യകാരൻ :

Tap the question or an option to reveal the answer

A.അക്കിത്തം അച്യുതൻ നമ്പൂതിരി
B.എം.ടി. വാസുദേവൻ നായർ
C.സുഭാഷ് ചന്ദ്രൻ
D.എസ്.കെ. പൊറ്റക്കാട്

12.'കേരള മോഡൽ വികസന പദ്ധതി' എന്നറിയപ്പെടുന്ന പഞ്ചവൽസര പദ്ധതി ഏതാണ് ?

Tap the question or an option to reveal the answer

A.ഒന്നാം പഞ്ചവൽസരപദ്ധതി
B.അഞ്ചാം പഞ്ചവൽസരപദ്ധതി
C.പത്താം പഞ്ചവൽസരപദ്ധതി
D.ആറാം പഞ്ചവൽസരപദ്ധതി

13.വ്യവസായ-വ്യാപാര, വാണിജ്യ രംഗങ്ങളിലുള്ള സർക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തം കുറയ്ക്കുവാൻ ഉദ്ദേശിച്ചുള്ള നയം :

Tap the question or an option to reveal the answer

A.സ്വകാര്യവൽക്കരണം
B.ഉദാരവൽക്കരണം
C.ആഗോളവൽക്കരണം
D.വാണിജ്യവൽക്കരണം

14.'സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' (Drain of Wealth Theory) ആദ്യമായി അവതരിപ്പിച്ച ഇന്ത്യാക്കാരൻ :

Tap the question or an option to reveal the answer

A.ഗോപാലകൃഷ്ണ ഗോഖലെ
B.ജവഹർലാൽ നെഹ്റു
C.രമേഷ് ചന്ദ്ര ദത്ത്
D.ദാദാഭായ് നവറോജി

15.ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം ഇന്ത്യയിൽ നിലവിൽ വന്ന സംവിധാനം :

Tap the question or an option to reveal the answer

A.നീതി സംഹിത
B.നീതി ആയോഗ്
C.ആസൂത്രണ സമിതി
D.നവസാമ്പത്തിക സമിതി

16.'ഹോട്ടൽ വ്യവസായം' താഴെപ്പറയുന്നവയിൽ ഏതു സാമ്പത്തിക മേഖലയിൽ പെടുന്നു?

Tap the question or an option to reveal the answer

A.പ്രാഥമിക മേഖല
B.ദ്വിതീയ മേഖല
C.ത്രിതീയ മേഖല
D.സാമ്പത്തിക മേഖല

17.നെൽക്കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തെരെഞ്ഞെടുക്കുക : (i) ഇന്ത്യയിലെ മുഖ്യവിളകളിൽ ഒന്നാണ് നെല്ല് (ii) എക്കൽ മണ്ണാണ് നെൽക്കൃഷിക്ക് അനുയോജ്യം (iii) ഉയർന്ന താപനിലയും, മഴയും ലഭിക്കുന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നു (iv) ഒരു ഖാരിഫ് വിളയാണ്

Tap the question or an option to reveal the answer

A.All of the above
B.Only (i), (ii)
C.Only (iii), (iv)
D.Only (i), (ii), (iii)

18.ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത്? (i) ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷികോൽപ്പാദനത്തിൽ വൻ വർദ്ധനവ് സൃഷ്ടിച്ചു (ii) ഭക്ഷ്യോൽപ്പാദന രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചു (iii) ജലസേചന സൗകര്യങ്ങൾ, അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, രാസവളങ്ങൾ, രാസകീടനാശിനികൾ എന്നിവ വ്യാപകമായി ഉപയോഗിച്ചു (iv) ഒന്നാം പഞ്ചവത്സരപദ്ധതി മുതൽ ഹരിതവിപ്ലവം ആരംഭിച്ചു

Tap the question or an option to reveal the answer

A.എല്ലാം ശരിയാണ്
B.പ്രസ്താവന (i), (ii), (iii) ശരിയാണ്
C.പ്രസ്താവന (i), (ii), (iii) ശരിയാണ്, (iv) തെറ്റാണ്
D.എല്ലാം തെറ്റാണ്

19.6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കു സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്നത് മാതാപിതാക്കളുടെ കടമയാണെന്ന് നിർദ്ദേശിച്ച ഭരണഘടനാ ഭേദഗതി ഏതാണ്?

Tap the question or an option to reveal the answer

A.92nd ഭേദഗതി
B.86th ഭേദഗതി
C.44th ഭേദഗതി
D.52nd ഭേദഗതി

20.1928-ൽ ആരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് രേഖ നിർമ്മിച്ചത്?

Tap the question or an option to reveal the answer

A.മോട്ടിലാൽ നെഹ്റു
B.ഡോ. രാജേന്ദ്ര പ്രസാദ്
C.ഡോ. ബി.ആർ. അംബേദ്കർ
D.സച്ചിദാനന്ദ സിൻഹ

21.ജനാധിപത്യ ഭരണഘടനയിൽ ഇല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.രാഷ്ട്രത്തലവന്റെ അധികാരം
B.രാഷ്ട്രത്തലവന്റെ പേര്
C.രാഷ്ട്രത്തിന്റെ പേര്
D.നിയമനിർമ്മാണസഭയുടെ പേര്

22.വില്ലേജ് പഞ്ചായത്തുകൾ രൂപീകരിക്കാൻ സംസ്ഥാന ഗവണ്മെന്റുകളെ ചുമതലപ്പെടുത്തുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ് ?

Tap the question or an option to reveal the answer

A.54
B.52
C.40
D.42

23.പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് (Father of Local Self Government) എന്ന് വിശേഷിപ്പിക്കുന്നത് ആരെ?

Tap the question or an option to reveal the answer

A.ലോർഡ് കാനിംഗ്
B.ലോർഡ് വെല്ലസ്ലി
C.ലോർഡ് റിപ്പൺ
D.ലോർഡ് ഡഫറിൻ

24.യൂണിഫോം സിവിൽ കോഡ് (UCC) നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ് ?

Tap the question or an option to reveal the answer

A.ജാർഖണ്ഡ്
B.ഉത്തരാഖണ്ഡ്
C.തമിഴ്‌നാട്
D.ഛത്തീസ്ഗഡ്

25.മൂന്നാം മോദി ഗവണ്മെന്റ് രൂപീകരിച്ച എട്ട് ക്യാബിനറ്റ് കമ്മിറ്റികളിൽ പ്രധാനമന്ത്രി അംഗമല്ലാത്ത കമ്മിറ്റി ഏത്?

Tap the question or an option to reveal the answer

A.സുരക്ഷാ സമിതി
B.പാർലമെന്ററി കാര്യ സമിതി
C.സാമ്പത്തിക കാര്യ സമിതി
D.നിക്ഷേപ വളർച്ച സമിതി

26.തദ്ദേശ ഗവണ്മെന്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) തദ്ദേശ ഗവണ്മെന്റുകളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് (ii) മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിലാണ് തദ്ദേശ ഗവണ്മെന്റ് തിരഞ്ഞെടുപ്പുകൾ നടത്തുന്നത് (iii) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് അഞ്ചു വർഷത്തേക്കാണ്

Tap the question or an option to reveal the answer

A.All of the above ((i), (ii) and (iii))
B.Only (i) and (ii)
C.Only (i) and (iii)
D.Only (ii) and (iii)

27.സംസ്ഥാന സാമ്പത്തിക കമ്മീഷനുമായി (State Finance Commission) ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) കമ്മീഷനെ നിയമിക്കുന്നത് സംസ്ഥാന ഗവണ്മെന്റാണ് (ii) അഞ്ചു വർഷമാണ് കമ്മീഷന്റെ കാലാവധി (iii) സംസ്ഥാന സാമ്പത്തിക കമ്മീഷൻ സംസ്ഥാന ഗവണ്മെന്റിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നു

Tap the question or an option to reveal the answer

A.Only (ii) and (iii)
B.Only (i) and (ii)
C.Only (i) and (iii)
D.All of the above ((i), (ii) and (iii))

28.ഇന്ത്യൻ ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിൽ പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) കൃഷിയും പോലീസും (ii) ജയിലും തദ്ദേശ ഗവണ്മെന്റും (iii) വിദ്യാഭ്യാസവും വനവും

Tap the question or an option to reveal the answer

A.Only (i) and (ii)
B.Only (i) and (iii)
C.Only (ii) and (iii)
D.All of the above ((i), (ii) and (iii))

29.സംസ്ഥാന വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) പി. സതീദേവിയാണ് കമ്മീഷൻ ചെയർപേഴ്സൺ (ii) വനിതാ കമ്മീഷന്റെ ആസ്ഥാനം പട്ടം, തിരുവനന്തപുരമാണ് (iii) വനിതാ കമ്മീഷൻ രൂപീകരിച്ചത് കേരള സംസ്ഥാന വനിതാകമ്മീഷൻ ആക്ട് പ്രകാരമാണ്

Tap the question or an option to reveal the answer

A.Only (i) and (iii)
B.Only (ii) and (iii)
C.Only (i) and (ii)
D.All of the above ((i), (ii) and (iii))

30.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫേഴ്‌സുമായി (KIPA) ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) പാർലമെന്ററി കാര്യ വകുപ്പ് മന്ത്രിയാണ് ഈ സ്ഥാപനത്തിന്റെ പ്രസിഡന്റ് (ii) പാർലമെന്ററി അഫേഴ്സിന്റെ ഇപ്പോഴത്തെ ചെയർമാൻ ജെ. ബിവീഷ് ആണ് (iii) പ്രതിപക്ഷ നേതാവ് ഇതിലെ ഒരു അംഗമാണ്

Tap the question or an option to reveal the answer

A.Only (i) and (ii)
B.Only (ii) and (iii)
C.Only (i) and (iii)
D.All of the above ((i), (ii) and (iii))

31.കേരള ബാലാവകാശ കമ്മീഷനുമായി (KSCPCR) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്? (i) ബാലാവകാശ കമ്മീഷൻ ചെയർമാൻ ശ്രീ. മനോജ് കുമാറാണ് (ii) ബാലാവകാശ കമ്മീഷൻ ആസ്ഥാനം എറണാകുളമാണ് (iii) സംസ്ഥാനത്തെ എല്ലാ നിയമങ്ങളും പദ്ധതികളും ബാലന്മാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം എന്ന് കമ്മീഷൻ അനുശാസിക്കുന്നു

Tap the question or an option to reveal the answer

A.Only (ii) and (iii)
B.Only (i) and (ii)
C.All of the above ((i), (ii) and (iii))
D.Only (i) and (iii)

32.കേരള ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്? (i) ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് നിതിൻ ജാംദാർ ആണ് (ii) ഹൈക്കോടതിയുടെ ആസ്ഥാനം എറണാകുളമാണ് (iii) തിരുവനന്തപുരത്ത് ഒരു ഹൈക്കോടതി ബെഞ്ച് പ്രവർത്തിക്കുന്നു.

Tap the question or an option to reveal the answer

A.All of the above ((i), (ii) and (iii))
B.Only (i) and (iii)
C.Only (i) and (ii)
D.Only (ii) and (iii)

33.ദഹന വ്യവസ്ഥയുടെ ഏത് ഭാഗമാണ് ഭക്ഷണം ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നത്?

Tap the question or an option to reveal the answer

A.ചെറുനാക്ക്
B.എപിഗ്ലോട്ടിസ്
C.ശ്വസനി
D.അന്നനാളം

34.ജീവിതശൈലീ രോഗങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ് ?

Tap the question or an option to reveal the answer

A.പ്രമേഹം
B.ഫാറ്റി ലിവർ
C.ഹീമോഫീലിയ
D.പക്ഷാഘാതം

35.ശരിയായ ജോഡി കണ്ടെത്തുക : രോഗാണു - രോഗം (A) ലെപ്റ്റോസ്പൈറ - ക്ഷയം (B) എച്ച്.ഐ.വി. - ഡിഫ്ത്തീരിയ (C) മൈക്കോബാക്ടീരിയം - എയ്ഡ്സ് (D) ഫൈലേറിയൻ വിര - മന്ത്

Tap the question or an option to reveal the answer

A.ലെപ്റ്റോസ്പൈറ - ക്ഷയം
B.എച്ച്.ഐ.വി. - ഡിഫ്ത്തീരിയ
C.മൈക്കോബാക്ടീരിയം - എയ്ഡ്സ്
D.ഫൈലേറിയൻ വിര - മന്ത്

36.ലോകത്തെ ഏറ്റവും മോശമായ വായു നിലവാരം റിപ്പോർട്ട് ചെയ്ത ബർനിഹാട്ട് പട്ടണം ഏത് സംസ്ഥാനത്തിലാണ് കാണപ്പെടുന്നത്?

Tap the question or an option to reveal the answer

A.മേഘാലയ
B.തമിഴ്‌നാട്
C.മിസോറം
D.കർണ്ണാടക

37.(i) മനുഷ്യരിൽ ക്രോമോസോം നമ്പർ 11-ലെ ജീനിലെ തകരാറ് സിക്കിൾ സെൽ അനീമിയയ്ക്ക് കാരണമാകും (ii) ത്വക്കിലെ കാൻസറായ മെലനോമ ക്രോമോസോം നമ്പർ 14-ലെ ജീൻ തകരാറുമൂലം രൂപപ്പെടുന്നു

Tap the question or an option to reveal the answer

A.(i) ശരി (ii) തെറ്റ്
B.(i) തെറ്റ് (ii) ശരി
C.(i), (ii) ശരിയാണ്
D.(i), (ii) തെറ്റാണ്

38.പറമ്പിക്കുളം വാർഷിക ജന്തുജാല കണക്കെടുപ്പിൽ പുതിയതായി കണ്ടെത്തിയ ചിന്നത്തവിടൻ, ചെമ്പൻ വെള്ളിവരയൻ, പളനിപ്പൊട്ടൻ എന്നിവ ഏത് ഇനത്തിൽപ്പെട്ട ജീവികളാണ്?

Tap the question or an option to reveal the answer

A.തുമ്പി
B.പക്ഷികൾ
C.ചിത്രശലഭം
D.വേഴാമ്പൽ

39.(i) മനുഷ്യനിലെ ചലനവും സഞ്ചാരവും സാധ്യമാക്കുന്നത് പേശി വ്യവസ്ഥയാണ് (ii) മനുഷ്യനിലെ ചലനവും സഞ്ചാരവും സാധ്യമാക്കുന്നത് അസ്ഥി വ്യവസ്ഥയാണ്

Tap the question or an option to reveal the answer

A.രണ്ട് പ്രസ്താവനകളും ശരിയാണ്
B.(i) ശരി (ii) തെറ്റ്
C.(i) തെറ്റ് (ii) ശരി
D.രണ്ട് പ്രസ്താവനകളും തെറ്റാണ്

40.ശരിയായ ജോഡികൾ കണ്ടെത്തുക : പോഷകങ്ങൾ - സ്രോതസ്സുകൾ (i) സൂക്രോസ് - കരിമ്പ് (ii) വിറ്റാമിൻ - എണ്ണക്കുരുക്കൾ (iii) മാംസ്യം - പയറുവർഗ്ഗങ്ങൾ (iv) ധാന്യങ്ങൾ - കൊഴുപ്പ്

Tap the question or an option to reveal the answer

A.(i) ശരി (iii) ശരി
B.(ii) ശരി (iii) തെറ്റ്
C.(i) തെറ്റ് (ii) ശരി
D.(ii) തെറ്റ് (iv) ശരി

41.താഴെ തന്നിരിക്കുന്നതിൽ ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യമുള്ള പ്രകാശം ഏതാണ് ?

Tap the question or an option to reveal the answer

A.നീല
B.പച്ച
C.ചുവപ്പ്
D.മഞ്ഞ

42.ഒരു സ്ക്രീനിൽ ലഭിക്കാത്ത ഒരു പ്രതിബിംബത്തെ ______ എന്ന് വിളിക്കുന്നു.

Tap the question or an option to reveal the answer

A.യഥാർത്ഥ പ്രതിബിംബം
B.മിഥ്യാ പ്രതിബിംബം
C.തലകീഴായ പ്രതിബിംബം
D.ഇവയൊന്നുമല്ല

43.നാൻസി ഗ്രേസ് റോമൻ ബഹിരാകാശ ദൂരദർശിനി (Nancy Grace Roman Space Telescope) ഏത് ബഹിരാകാശ ഏജൻസിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.ISRO
B.ESA
C.NASA
D.JAXA

44.ലോകത്തിലെ ആദ്യത്തെ നാലാം തലമുറ ആണവ റിയാക്ടർ (Fourth-Generation Nuclear Reactor) വാണിജ്യപരമായി ആരംഭിച്ച രാജ്യം ഏതാണ് ?

Tap the question or an option to reveal the answer

A.USA
B.റഷ്യ
C.ചൈന
D.ഫ്രാൻസ്

45.മർദ്ദം സ്ഥിരമായിരുന്നാൽ താപനില വർദ്ധിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കും?

Tap the question or an option to reveal the answer

A.വ്യാപ്തം കുറയുന്നു
B.വ്യാപ്തം വർദ്ധിക്കുന്നു
C.വ്യാപ്തം ഒരുപോലെയാണ്
D.വ്യാപ്തം പൂജ്യമാകും

46.ചുവടെ കൊടുത്തിരിക്കുന്നവയിൽ രാസമാറ്റത്തിന് (Chemical Change) ഉദാഹരണം ഏതാണ് ?

Tap the question or an option to reveal the answer

A.ഐസ് ഉരുകുന്നു
B.പഞ്ചസാര ജലത്തിൽ ലയിക്കുന്നു
C.ഇരുമ്പ് തുരുമ്പിക്കുന്നു
D.ജലം തിളയ്ക്കുന്നു

47.ഏത് റേഞ്ചിലുള്ള pH വാല്യൂ ആണ് ആസിഡ് സ്വഭാവം ഉള്ളതായി പരിഗണിക്കുന്നത്?

Tap the question or an option to reveal the answer

A.pH 0-7
B.pH 7-14
C.pH 0-10
D.pH 7

48.മൂന്ന് ദൗത്യങ്ങളിലായി സുനിതാ വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ച ദിവസങ്ങൾ 608 ആണ്. എന്നാൽ 675 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച യു.എസ്. ബഹിരാകാശ സഞ്ചാരി ആരാണ്?

Tap the question or an option to reveal the answer

A.വില്യം സൂംബുച്ച്
B.പെഗ്ഗി വിറ്റ്സൺ
C.അലക്സാണ്ടർ ഗോർബുനോവ്
D.നിക്ക് ഹേഗ്

49.കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി ആരാണ്?

Tap the question or an option to reveal the answer

A.ജഗദീപ് ധൻകർ
B.ധർമ്മേന്ദ്ര പ്രധാൻ
C.അമിത് ഷാ
D.നിർമ്മല സീതാരാമൻ

50.രാമായണം ആട്ടക്കഥ രചിച്ചതാര്?

Tap the question or an option to reveal the answer

A.ഉണ്ണായിവാര്യർ
B.കോട്ടയത്ത് തമ്പുരാൻ
C.കൊട്ടാരക്കര തമ്പുരാൻ
D.ധർമ്മരാജ

51.കേരളനടനം എന്ന കലാരൂപത്തിന്റെ ഉപജ്ഞാതാവ് ആര്?

Tap the question or an option to reveal the answer

A.ഗുരു ഗോപിനാഥ്
B.ജയദേവൻ
C.ഷീബ കൃഷ്ണകുമാർ
D.മാനവേദൻ രാജ

52.പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന അത്ലറ്റ് ആരാണ്?

Tap the question or an option to reveal the answer

A.മുഹമ്മദ് അജ്മൽ
B.ഷൈനി വിൽസൻ
C.അഞ്ജു ബോബി ജോർജ്ജ്
D.പി.ടി. ഉഷ

53.സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്?

Tap the question or an option to reveal the answer

A.ശ്രീപത്മനാഭസ്വാമി ക്ഷേത്രം
B.ആറ്റുകാൽ ക്ഷേത്രം
C.അമ്പലപ്പുഴ ക്ഷേത്രം
D.ജനാർദ്ദന ക്ഷേത്രം

54.ജയദേവന്റെ ഗീതാഗോവിന്ദം 'ദേവഗീത' എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്?

Tap the question or an option to reveal the answer

A.ചങ്ങമ്പുഴ കൃഷ്ണപിള്ള
B.രാമപുരത്ത് വാര്യർ
C.വൈലോപ്പിള്ളി ശ്രീധരമേനോൻ
D.ജോസഫ് മുണ്ടശ്ശേരി

55.കേരള ഒളിമ്പിക് അസോസിയേഷന്റെ ഇപ്പോഴത്തെ അധ്യക്ഷൻ ആരാണ്?

Tap the question or an option to reveal the answer

A.യു. ഷറഫലി
B.പി.ടി. ഉഷ
C.വി. സുനിൽ കുമാർ
D.ക്രിസ്റ്റി കവെന്ററി

56.ഇക്കോ ടൂറിസം പോയിന്റായി പ്രഖ്യാപിക്കാൻ പോകുന്ന കിദൂർ പക്ഷിഗ്രാമം ഏത് ജില്ലയിലാണ്?

Tap the question or an option to reveal the answer

A.മലപ്പുറം
B.ഇടുക്കി
C.പാലക്കാട്
D.കാസർഗോഡ്

57.താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക : (i) പ്ലോട്ടർ - ഇൻപുട്ട് ഡിവൈസ് (ii) റാം - വോളറ്റൈൽ മെമ്മറി (iii) ഓപ്പൺ ഓഫീസ് ബേസ് - ഡേറ്റാബേസ് സോഫ്റ്റ്‌വെയർ (iv) എം ഐ സി ആർ - ഇൻപുട്ട് ഡിവൈസ് (v) മൈക്രോസോഫ്റ്റ് വിൻഡോസ് - ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ

Tap the question or an option to reveal the answer

A.(ii), (iii), (iv)
B.(ii), (iii), (v)
C.(i), (ii), (iii)
D.(ii), (iii), (iv), (v)

58.താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക : (i) പ്രസന്റേഷൻ സോഫ്റ്റ് വെയറിൽ പുതിയ സ്ലൈഡ് ചേർക്കുന്നതിനുള്ള ഷോർട്ട്കട്ട് കീ ctrl + M ആണ്. (ii) ഓപ്പൺ ഓഫീസ് റൈറ്ററിൽ ഒരു ഡോക്യുമെന്റിൽ ടേബിൾ ചേർക്കാനുള്ള ഓപ്ഷൻ ഇൻസേർട്ട് മെനുവിലാണുള്ളത് (iii) ഓപ്പൺ ഓഫീസ് കാൽക്ക് വർക്ക്ഷീറ്റ് ഫയലിന്റെ എക്സ്റ്റെൻഷൻ .ods ആണ് (iv) ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിൽ ആവറേജ് കാണുന്നതിനുള്ള ഫങ്ഷനാണ് average() (v) ഓപ്പൺ ഓഫീസ് കാൽക്ക് ആപ്ലിക്കേഷനിലെ count( ) ഫങ്ഷൻ ഉപയോഗിക്കുന്നത് ഒരു റേഞ്ചിലെ ബ്ലാങ്ക് ഒഴികെയുള്ള സെല്ലുകളുടെ എണ്ണം കണ്ടുപിടിക്കുന്നതിനുവേണ്ടിയാണ്

Tap the question or an option to reveal the answer

A.(ii), (iii)
B.(i), (iii), (iv)
C.(ii), (iii), (v)
D.(i), (ii), (iii), (iv), (v)

59.2023 ജൂണിലെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വേഗതയേറിയ TOP 500 സൂപ്പർകമ്പ്യൂട്ടർ പട്ടികയിൽ 75-ാം സ്ഥാനത്തെത്തിയ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ AI സൂപ്പർ കമ്പ്യൂട്ടറിന്റെ പേര് എന്താണ്?

Tap the question or an option to reveal the answer

A.പ്രത്യുഷ്
B.പരം സിദ്ധി
C.ഐരാവത്
D.മിഹിർ

60.കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനനിലവാരം ഉയർത്തുന്നതിനായി കൈറ്റ് (KITE) തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ പേരെന്താണ്?

Tap the question or an option to reveal the answer

A.ലിറ്റിൽ കൈറ്റ്സ്
B.സമന്വയ
C.കൂൾ
D.ഇക്യൂബ്

61.ചേരുംപടി ചേർക്കുക : (i) ക്രാക്കിങ് - (a) വ്യാജ വെബ്സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുക (ii) ഫിഷിങ് - (b) ദേശസുരക്ഷയ്ക്കെതിരെ സൈബർ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനം (iii) സൈബർ സ്ക്വാട്ടിങ് - (c) അതീവ സുരക്ഷാവിവരങ്ങൾ വ്യാജമാർഗ്ഗങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ച് ചോർത്തിയെടുക്കുക (iv) സൈബർ ടെററിസം - (d) ദുരുദ്ദേശത്തോടെ കമ്പ്യൂട്ടറിൽ അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ നശിപ്പിക്കുക

Tap the question or an option to reveal the answer

A.(i)-(b), (ii)-(c), (iii)-(a), (iv)-(d)
B.(i)-(d), (ii)-(c), (iii)-(a), (iv)-(b)
C.(i)-(d), (ii)-(a), (iii)-(c), (iv)-(b)
D.(i)-(a), (ii)-(b), (iii)-(c), (iv)-(d)

62.ഉപഭോക്തൃ സംരക്ഷണ നിയമം, 2019 പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങളിൽ പെടാത്തത് ഏത്?

Tap the question or an option to reveal the answer

A.സുരക്ഷിതത്വത്തിനുള്ള അവകാശം
B.വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങളോ സേവനങ്ങളോ ആവശ്യപ്പെടാനുള്ള അവകാശം
C.മത്സരാധിഷ്ഠിത വിലകളിൽ വൈവിധ്യമാർന്ന സാധനങ്ങൾ, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ ലഭ്യമാകുവാനുള്ള അവകാശം
D.ഉപഭോക്തൃ അവബോധത്തിനുള്ള അവകാശം

63.ഗാർഹിക പീഡനം നടന്നെന്നോ നടക്കുന്നെന്നോ വിശ്വസിക്കാൻ മതിയായ കാരണമുള്ള ഏതൊരു വ്യക്തിക്കും അതിനെക്കുറിച്ചു താഴെ പറയുന്ന ഏത് ഉദ്യോഗസ്ഥനാണ് വിവരം നൽകേണ്ടത്?

Tap the question or an option to reveal the answer

A.പോലീസ് ഓഫീസർ
B.സേവന ദാതാവ്
C.മജിസ്ട്രേറ്റ്
D.പ്രൊട്ടക്ഷൻ ഓഫീസർ

64.കേന്ദ്ര ഇൻഫർമേഷൻ കമ്മീഷന്റെ ഘടന താഴെ പറയുന്നവയിൽ ഏത്?

Tap the question or an option to reveal the answer

A.ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കവിയാത്ത അത്രയും എണ്ണം കേന്ദ്ര ഇൻഫർമേഷൻ കമ്മീഷണർമാരും
B.ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പതിനഞ്ചിൽ കവിയാത്ത അത്രയും എണ്ണം കേന്ദ്ര ഇൻഫർമേഷൻ കമ്മീഷണർമാരും
C.ചീഫ് ഇൻഫർമേഷൻ കമ്മീഷണറും അഞ്ചിൽ കവിയാത്ത അത്രയും എണ്ണം കേന്ദ്ര ഇൻഫർമേഷൻ കമ്മീഷണർമാരും
D.മുകളിൽ പറഞ്ഞത് ഒന്നുമല്ല

65.ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2012 (പോക്സോ ആക്ട്) പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.കുട്ടിയുടെ മൊഴി കുട്ടിയുടെ വസതിയിലോ കുട്ടി സാധാരണയായി താമസിക്കുന്ന സ്ഥലത്തോ കുട്ടി ഇഷ്ടപ്പെടുന്ന സ്ഥലത്തോ പ്രായോഗികമാകുന്നിടത്തോളം സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു വനിതാ പോലീസ് ഓഫീസർ രേഖപ്പെടുത്തേണ്ടതാണ്.
B.കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥൻ യൂണിഫോമിൽ ആയിരിക്കരുത്
C.ഒരു കാരണവശാലും ഒരു കുട്ടിയെയും രാത്രിയോ പകലോ പോലീസ് സ്റ്റേഷനിൽ തടഞ്ഞുവയ്ക്കാൻ പാടില്ല
D.അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ പരിശോധിക്കുമ്പോൾ കുട്ടി ഒരു കാരണവശാലും പ്രതിയുമായി സമ്പർക്കത്തിൽ വരുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്

66.ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഏതു നിയമപ്രകാരമാണ് സ്ഥാപിതമായത്?

Tap the question or an option to reveal the answer

A.സിവിൽ അവകാശ സംരക്ഷണ നിയമം, 1955
B.വിവരാവകാശ നിയമം, 2005
C.മനുഷ്യാവകാശ സംരക്ഷണ നിയമം, 1993
D.ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം, 1990

67.ഇന്ത്യയുടെ 58-ാമത് കടുവ സംരക്ഷണ കേന്ദ്രമായ മാധവ് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

Tap the question or an option to reveal the answer

A.മധ്യപ്രദേശ്
B.കർണ്ണാടക
C.രാജസ്ഥാൻ
D.മഹാരാഷ്ട്ര

68.2015-ൽ ഐക്യരാഷ്ട്രസഭ സൃഷ്ടിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDGs) ഉൾപ്പെടുന്നവ ഏവ?

Tap the question or an option to reveal the answer

A.ദാരിദ്ര്യമില്ല
B.ലിംഗസമത്വം
C.ഗുണനിലവാരമുള്ള വിദ്യാഭ്യാസം
D.മുകളിൽ പറഞ്ഞിട്ടുള്ളതെല്ലാം

69.15 × (7 + 3) ÷ 5 - 3 = ?

Tap the question or an option to reveal the answer

A.75
B.-15
C.27
D.54

70.(0.0004 + 0.00004) നേക്കാൾ എത്ര കൂടുതലാണ് 2/5 ?

Tap the question or an option to reveal the answer

A.0.0044
B.0.00040
C.0.39944
D.0.39956

71.1 + 3 + 5 + .... + 99 = ?

Tap the question or an option to reveal the answer

A.10000
B.2500
C.9801
D.4950

72.[(2^5 × 2^3 × 3^2 × 3^4 × 5^2) / (2^6 × 3^3 × 5^4 × 6)]⁻¹ നെ ലഘൂകരിച്ചാൽ കിട്ടുന്നത് :

Tap the question or an option to reveal the answer

A.36/25
B.25/36
C.18/25
D.25/18

73.4, 11, 30, 67, .... ഈ ശ്രേണിയിലെ അടുത്ത പദം ഏത്?

Tap the question or an option to reveal the answer

A.91
B.128
C.108
D.98

74.A എന്നത് '+', B എന്നത് 'x', C എന്നത് '-', D എന്നത് '÷' നെയും സൂചിപ്പിച്ചാൽ 8 B 12 A 18 D 6 C 2 എന്തായിരിക്കും?

Tap the question or an option to reveal the answer

A.17
B.38
C.97
D.102

75.താഴെപ്പറയുന്നവയിൽ ഒറ്റയാൻ ഏത് ? (A) ത്രികോണം (B) ചതുരം (C) ചാപം (D) വൃത്തം

Tap the question or an option to reveal the answer

A.ത്രികോണം
B.ചതുരം
C.ചാപം
D.വൃത്തം

76._____ : 4πr² :: _____ : 3πr²

Tap the question or an option to reveal the answer

A.വൃത്തം
B.വൃത്തസ്തംഭം
C.അർധഗോളം
D.വൃത്തസ്തൂപിക

77.വിവേക് 10 km തെക്കോട്ട് നടന്നതിന് ശേഷം പടിഞ്ഞാറോട്ട് തിരിഞ്ഞ് 4 km നടന്നു. വീണ്ടും വടക്കോട്ട് തിരിഞ്ഞ് 5 km നടന്നു. അവസാനം കിഴക്കോട്ട് തിരിഞ്ഞ് 4 km നടന്നു. പ്രാരംഭ ദിശയുമായി ബന്ധപ്പെട്ട് അയാൾ ഇപ്പോൾ ഏത് ദിശയിലാണ്?

Tap the question or an option to reveal the answer

A.കിഴക്ക്
B.വടക്ക്
C.പടിഞ്ഞാറ്
D.തെക്ക്

78.Identify the correct sentence :

Tap the question or an option to reveal the answer

A.The bouquet of flowers smell good
B.The bouquet of flowers smells good
C.The bouquet of flowers are smelling good
D.The bouquet of flowers were smelling good

79.______ Europeans conquered many parts of the world before First World War.

Tap the question or an option to reveal the answer

A.The
B.A
C.An
D.None of these

80.None of the boys have finished the homework, ______?

Tap the question or an option to reveal the answer

A.have they?
B.haven't they?
C.did they?
D.didn't they?

81.If it rains tomorrow, we ______ at home.

Tap the question or an option to reveal the answer

A.stayed
B.would stay
C.will stay
D.would have stayed

82.Alex said, "I have finished my task". Choose the correct conversion into Indirect Speech :

Tap the question or an option to reveal the answer

A.Alex said that he has finished his task
B.Alex said that I had finished my task
C.Alex said that I have finished my task
D.Alex said that he had finished his task

83.Which of the following words is the closest in meaning to "delinquent"?

Tap the question or an option to reveal the answer

A.dutiful
B.criminal
C.innocent
D.obedient

84.Select the antonym of "derelict":

Tap the question or an option to reveal the answer

A.careless
B.deserted
C.attentive
D.negligent

85.The teacher asked the students to ______ their assignment before submitting it.

Tap the question or an option to reveal the answer

A.look over
B.turn down
C.set off
D.look down

86.A handwriting that cannot be read :

Tap the question or an option to reveal the answer

A.indelible
B.illegible
C.illogical
D.inaudible

87.The idiom "on cloud nine" means :

Tap the question or an option to reveal the answer

A.completely indifferent
B.slightly joyful and content
C.feeling confused or lost
D.extremely happy or elated

88.താഴെ തന്നിരിക്കുന്നവയിൽ എല്ലാ പദങ്ങളും ശരിയായിട്ടുള്ളവ കണ്ടെത്തുക : (i) പാടവം, അതിർത്തി, പഠിതാവ് (ii) വ്യവസ്ഥ, സൃഷ്ടാവ്, ഹാർദ്ദം (iii) ശൃംഖല, നിഷ്ഠ, യഥാതഥം

Tap the question or an option to reveal the answer

A.(i) & (ii)
B.(ii) & (iii)
C.(i) & (iii)
D.(i), (ii) & (iii)

89.മഹോന്നതം പിരിച്ചെഴുതിയാൽ :

Tap the question or an option to reveal the answer

A.മഹ: + ഉന്നതം
B.മഹത് + ഉന്നതം
C.മഹോ + ഉന്നതം
D.മഹ + ഉന്നതം

90.ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടായിട്ടും അനന്തുവിന് വിജയിക്കാനായില്ല. അടിവരയിട്ട പദത്തിന്റെ (സ്വാധീനം) വിപരീതപദം കണ്ടെത്തുക :

Tap the question or an option to reveal the answer

A.അസ്വാധീനം
B.അന്യാധീനം
C.പരാധീനം
D.സുസ്വാധീനം

91.'മേദിനി' എന്ന വാക്കിന് സമാനമായ പദം ഏത്?

Tap the question or an option to reveal the answer

A.ശരീരം
B.സുന്ദരി
C.ആകാശം
D.ഭൂമി

92.വിലക്കി + ഇല്ല ചേർത്തെഴുതിയാൽ ലഭിക്കുന്ന രൂപം :

Tap the question or an option to reveal the answer

A.വിലക്കില്ല
B.വിലക്കയില്ല
C.വിലക്കുകയില്ല
D.വിലക്കിയില്ല

93.തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

Tap the question or an option to reveal the answer

A.ജയിൽ മോചനത്തിനുശേഷം പത്തു വർഷങ്ങളോളം അയാൾ ജീവിച്ചിരുന്നു
B.ജയിൽ മോചനത്തിനുശേഷം ഏകദേശം പത്തു വർഷങ്ങളോളം അയാൾ ജീവിച്ചിരുന്നു
C.ജയിൽ മോചനത്തിനുശേഷം ഏകദേശം പത്തു വർഷം അയാൾ ജീവിച്ചിരുന്നു
D.ജയിൽ മോചനത്തിനുശേഷം ഏകദേശം പത്തു വർഷത്തോളം അയാൾ ജീവിച്ചിരുന്നു

94.ശരിയായ സ്ത്രീലിംഗ ശബ്ദമുള്ളവ കണ്ടെത്തുക : (i) രക്ഷകൻ - രക്ഷിക (ii) സ്വാമി - സ്വാമിജി (iii) കാന്തൻ - കാന്ത

Tap the question or an option to reveal the answer

A.(i) & (ii)
B.(i) & (iii)
C.(ii) & (iii)
D.(i), (ii) & (iii)

95.ഒറ്റപ്പദം കണ്ടെത്തുക : കാണുന്നയാൾ

Tap the question or an option to reveal the answer

A.പ്രേഷകൻ
B.പ്രേക്ഷിതൻ
C.പ്രേഷിതൻ
D.പ്രേക്ഷകൻ

96.Territorial domination എന്നത് മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയാൽ :

Tap the question or an option to reveal the answer

A.സർവ്വാധിപത്യം
B.വിദേശാധിപത്യം
C.പ്രാദേശികാധിപത്യം
D.ഭീകരാധിപത്യം

97.ഉപകാരം ചെയ്തവരെ ദ്രോഹിക്കരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത്?

Tap the question or an option to reveal the answer

A.കടന്നൽക്കൂട്ടിൽ കല്ലെറിയരുത്
B.ഇറക്കമുണ്ടെങ്കിൽ ഏറ്റവുമുണ്ട്
C.ഉണ്ട ചോറ്റിൽ കല്ലിടരുത്
D.കനൽക്കട്ടയിൽ ഉറുമ്പരിക്കുക