All question papers

Police Driver 2024 Question Paper

95 questions with answers · Driver

Practice this paper

1.യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ച ഇന്ത്യയിലെ സർവകലാശാല :

Tap the question or an option to reveal the answer

A.വിശ്വഭാരതി സർവ്വകലാശാല
B.ജാമിയ മിലിയ സർവ്വകലാശാല
C.ജവഹർലാൽ നെഹ്റു സർവ്വകലാശാല
D.കേരളാ സർവ്വകലാശാല

2.ജെ.സി. ഡാനിയേൽ പുരസ്‌കാരം ആദ്യമായി ലഭിച്ചത് ആർക്കാണ്?

Tap the question or an option to reveal the answer

A.തിക്കുറിശ്ശി സുകുമാരൻ നായർ
B.ശ്രീകുമാരൻ തമ്പി
C.അടൂർ ഗോപാലകൃഷ്ണൻ
D.റ്റി.ഇ. വാസുദേവൻ

3.കോമൺവെൽത്ത് ഗെയിംസ് ആദ്യമായി നടന്നത് എവിടെയാണ്?

Tap the question or an option to reveal the answer

A.ന്യൂഡൽഹി
B.സിഡ്‌നി
C.ഹാമിൽട്ടൺ
D.ഗ്ലാസ്‌ഗോ

4.ഹാങ്ങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് എത്ര മെഡൽ ലഭിച്ചു?

Tap the question or an option to reveal the answer

A.88
B.115
C.96
D.107

5.NITI Ayog - ന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആരാണ്?

Tap the question or an option to reveal the answer

A.ബി.വി.ആർ. സുബ്രഹ്മണ്യൻ
B.അമിതാഭ് കാന്ത്
C.ബിമൽ ജലാൽ
D.സുരേഷ് പ്രഭു

6.ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1929 ലെ ലാഹോർ സമ്മേളനത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ്? (i) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു. (ii) ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമലംഘന പ്രക്ഷോഭം ആരംഭിച്ചു. (iii) സുഭാഷ് ചന്ദ്രബോസ് ആയിരുന്നു ലാഹോർ സമ്മേളനത്തിൻ്റെ അധ്യക്ഷൻ

Tap the question or an option to reveal the answer

A.(i)
B.(i), (ii)
C.(i), (ii), (iii)
D.(iii)

7.തെറ്റായ ജോഡി കണ്ടെത്തുക :

Tap the question or an option to reveal the answer

A.അഭിനവ് ഭാരത് സൊസൈറ്റി - വി.ഡി. സവർക്കർ
B.ഗദർ പാർട്ടി - ലാലാ ഹർദയാൽ
C.ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി - സൂര്യസെൻ
D.അനുശീലൻ സമിതി - ചന്ദ്രശേഖർ ആസാദ്

8.ശാശ്വത ഭൂനികുതി വ്യവസ്ഥയെക്കുറിച്ചുള്ള ശരിയായ പ്രസ്‌താവന ഏതാണ്? (i) ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുത്തിരുന്നത് സെമീന്ദാർ ആയിരുന്നു. (ii) ശാശ്വത ഭൂനികുതി വ്യവസ്ഥ വടക്കുപടിഞ്ഞാൻ ഇന്ത്യയിലാണ് നടപ്പാക്കിയിരുന്നത് (iii) കോൺവാലിസ് പ്രഭു ഗവർണർ ജനറൽ ആയിരുന്ന കാലത്താണ് ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്

Tap the question or an option to reveal the answer

A.(i)
B.(ii), (iii)
C.(i), (iii)
D.(i), (ii)

9.ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ :

Tap the question or an option to reveal the answer

A.ഡോ. കെ.എം. ചന്ദ്രശേഖർ
B.ഹീരാലാൽ സമരിയ
C.വിനോദ്‌കുമാർ തിവാരി
D.സുധീർ ഭാർഗവ

10.ഉത്തരപർവ്വതമേഖലയിൽ സ്ഥിതിചെയ്യുന്ന ഉത്തരാഖണ്ഡ് ടിബറ്റ് എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ചുരം :

Tap the question or an option to reveal the answer

A.ലിപുലേഖ്
B.നാഥു ലാ
C.ഷിപ്‌കി ലാ
D.സോജി ലാ

11.താഴെ തന്നിരിക്കുന്നവയിൽ ഹിമാലയൻ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്? (1) അതിവിസ്തൃതമായ വ്യഷ്ടി പ്രദേശം (2) കഠിനശിലകളായതിനാൽ ആഴം കൂടിയ താഴ്വ‌രകൾ സൃഷ്ടിക്കപ്പെടുന്നില്ല (3) സമതലങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത (4) താരതമ്യേന വിസ്തൃ‌തി കുറഞ്ഞ വ്യഷ്ടി പ്രദേശം

Tap the question or an option to reveal the answer

A.(1), (2)
B.(2), (3)
C.ഇവയെല്ലാം ശരി
D.(1), (3)

12.ചുവടെ തന്നിരിക്കുന്നവയിൽ മില്ല്യൺഷിറ്റുകളുടെ തോത് ഏത്?

Tap the question or an option to reveal the answer

A.1:50000
B.1:250000
C.1:1000000
D.1:100000

13.നവംബർ മുതൽ മാർച്ച് വരെയുള്ള ഇന്ത്യയിലെ കാർഷിക കാലാവസ്ഥ ഏതാണ്?

Tap the question or an option to reveal the answer

A.ഖാരിഫ്
B.റാബി
C.ഗ്രീഷ്‌മം
D.സൈയ്‌ദ്

14.ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ ജില്ല ആകുവാൻ കൂട്ടിച്ചേർത്ത വില്ലേജ് ഏത്?

Tap the question or an option to reveal the answer

A.കണ്ണൻദേവൻ ഹിൽസ്
B.ഉടുമ്പന്നൂർ
C.ഇടമലക്കുടി
D.നെയ്യശ്ശേരി

15.'പുറംപണി' (outsourcing) യുമായി ബന്ധമില്ലാത്തത് ഏത്? (i) 1991-ലെ സാമ്പത്തിക പരിഷ്‌കാരങ്ങൾ (ii) സേവന മേഖല (iii) അഗോളവൽക്കരണം (iv) ഭൂപരിഷ്‌കരണം

Tap the question or an option to reveal the answer

A.(i) & (ii) മാത്രം
B.(ii) & (iii) മാത്രം
C.(ii) മാത്രം
D.(iv) മാത്രം

16.ഏഷ്യൻ ഗെയിംസ് 2023 ഇന്ത്യയുടെ മെഡൽ നില താഴെ തന്നിരിക്കുന്നതിൽ ശരിയായത് കണ്ടെത്തുക :

Tap the question or an option to reveal the answer

A.28 സ്വർണ്ണം, 38 വെള്ളി, 41 വെങ്കലം
B.38 സ്വർണ്ണം, 28 വെള്ളി, 41 വെങ്കലം
C.36 സ്വർണ്ണം, 38 വെള്ളി, 41 വെങ്കലം
D.26 സ്വർണ്ണം, 28 വെള്ളി, 51 വെങ്കലം

17.ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?

Tap the question or an option to reveal the answer

A.ജാതുഗുഡാ
B.ഛോട്ടാനാഗ്‌പൂർ
C.മാണ്ടി
D.ധൻബാധ്

18.ഇന്ത്യയിലെ അസൂത്രണ കമ്മീഷനുമായി ബന്ധമില്ലാത്തതേത്?

Tap the question or an option to reveal the answer

A.1950-ൽ സ്ഥാപിതമായി
B.നിതി ആയോഗ് (NITI Aayog)
C.ഇന്ത്യൻ പഞ്ചവത്സര പദ്ധതികൾ
D.റിസർവ്വ് ബാങ്ക്

19.'സപ്‌തറിഷി' എന്ന പദം താഴെതന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.ഇന്ത്യൻ ചരിത്രം
B.2023-24 യൂണിയൻ ബജറ്റ്
C.ഇന്ത്യൻ നേവി
D.സാർക്ക് രാജ്യങ്ങൾ

20.താഴെപ്പറയുന്നവയിൽ ഭരണഘടനാ നിർമ്മാണ സഭയുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്‌താവനകൾ കണ്ടെത്തുക : (i) ഭരണഘടനാ നിർമ്മാണ സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിലാണ് (ii) 1946 ലെ ക്യാബിനറ്റ് മിഷൻ പ്ലാൻ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത് (iii) ഭരണഘടനാ നിർമ്മാണ സഭയിൽ 25 വനിതാ അംഗങ്ങൾ ഉണ്ടായിരുന്നു. (iv) ഭരണഘടനയുടെ അന്തിമ കരട് രേഖ 1949 നവംബർ 26 ന് അംഗീകരിച്ചു.

Tap the question or an option to reveal the answer

A.(i), (ii) മാത്രം
B.(ii), (iii) മാത്രം
C.(i), (iii) മാത്രം
D.(ii), (iv) മാത്രം

21.ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്‌താവന/പ്രസ്താവനകൾ കണ്ടെത്തുക : (i) "ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ..." എന്ന വാക്കുകളോടെയാണ് ആമുഖം ആരംഭിക്കുന്നത്. (ii) ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ച ജവഹർലാൽ നെഹ്റുവിന്റെ ലക്ഷ്യ പ്രമേയമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന് പിന്നിലെ ആദർശങ്ങൾ (iii) 1976-ൽ 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 'സെക്കുലർ' എന്ന പദം ചേർത്തു. (iv) ആമുഖം എന്ന ആശയം കടമെടുത്തത് ഫ്രഞ്ച് ഭരണഘടനയിൽ നിന്നാണ്

Tap the question or an option to reveal the answer

A.(i), (ii) മാത്രം
B.(ii), (iii) മാത്രം
C.(i), (ii), (iii) മാത്രം
D.ഇവയെല്ലാം

22.ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്താണ് പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്?

Tap the question or an option to reveal the answer

A.ഭാഗം 1
B.ഭാഗം 2
C.ഭാഗം 3
D.ಭಾಗം 4

23.ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ. ബി.ആർ. അംബേദ്‌കർ വിശേഷിപ്പിച്ചത് ഏത് ആർട്ടിക്കിൾ ആണ് ?

Tap the question or an option to reveal the answer

A.ആർട്ടിക്കിൾ 14
B.ആർട്ടിക്കിൾ 21
C.ആർട്ടിക്കിൾ 32
D.ആർട്ടിക്കിൾ 19

24.ഇന്ത്യയിൽ പഞ്ചായത്തിരാജ് സംവിധാനം നടപ്പിലാക്കിയ 73-ാം ഭരണഘടനാ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്‌താവന/പ്രസ്‌താവനകൾ കണ്ടെത്തുക: (i) സംസ്ഥാനങ്ങളിൽ ഗ്രാമ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എന്ന ത്രിതല സംവിധാനം സ്ഥാപിക്കുന്നതിന് നിയമം വ്യവസ്ഥ ചെയ്യുന്നു. (ii) പഞ്ചായത്തിന്റെ മൂന്നു തലങ്ങളിലേക്കും അഞ്ചുവർഷത്തെ ഓഫീസ് കാലാവധി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. (iii) വോട്ടർപട്ടിക തയ്യാറാക്കുന്നതിനും പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുള്ള ചുമതല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്. (iv) പഞ്ചായത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള മൊത്തം സീറ്റുകളുടെ മൂന്നിലൊന്നിൽ കുറയാത്തത് സ്ത്രീകൾക്കായി സംവരണം ചെയ്യണം.

Tap the question or an option to reveal the answer

A.(i), (ii), (iii) മാത്രം
B.(ii), (iii) മാത്രം
C.(i), (ii), (iv) മാത്രം
D.ഇവയെല്ലാം

25.താഴെപ്പറയുന്നവയിൽ ഭരണഘടനാ സ്ഥാപനം അല്ലാത്തത് ഏത്?

Tap the question or an option to reveal the answer

A.യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
B.നീതി ആയോഗ്
C.തിരഞ്ഞെടുപ്പ് കമ്മീഷൻ
D.അറ്റോർണി ജനറൽ

26.ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനായി പാർലമെൻ്റ് പാസാക്കിയ ഇന്ത്യൻ ഭരണഘടനയുടെ നൂറ്റി ആറാം ഭേദഗതി നിയമത്തിനു നൽകിയിരിക്കുന്ന പേര്?

Tap the question or an option to reveal the answer

A.നാരി ചുനാവ് ആരക്ഷൻ അധിനിയം
B.നാരി ശക്തി അധിനിയം
C.നാരി ശക്തി വന്ദൻ അധിനിയം
D.ഇവയൊന്നുമല്ല

27.സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ആര്?

Tap the question or an option to reveal the answer

A.പ്രസിഡന്റ്റ്
B.ഗവർണർ
C.പ്രധാനമന്ത്രി
D.മുഖ്യമന്ത്രി

28.കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ ആരാണ്?

Tap the question or an option to reveal the answer

A.റവന്യൂ വകുപ്പ് മന്ത്രി
B.കൃഷി വകുപ്പ് മന്ത്രി
C.ചീഫ് സെക്രട്ടറി
D.മുഖ്യമന്ത്രി

29.മാതാപിതാക്കൾ രണ്ടുപേരും അഥവാ ഒരാൾ മരണപ്പെട്ട് സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വഭവനങ്ങളിൽ/ബന്ധുഭവനങ്ങളിൽ താമസിച്ചു വിദ്യാഭ്യാസം ചെയ്യാൻ കേരളാ സാമൂഹ്യ സുരക്ഷാ മിഷൻ പ്രതിമാസം നൽകുന്ന ധനസഹായ പദ്ധതിയുടെ പേര് എന്താണ്?

Tap the question or an option to reveal the answer

A.താലോലം
B.സ്നേഹപൂർവ്വം
C.സ്നേഹ സാന്ത്വനം
D.സ്നേഹസ്‌പർശം

30.താഴെപ്പറയുന്നവയിൽ ദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്‌കരിച്ച കുടുംബശ്രീയുമായി യോജിക്കുന്ന പ്രസ്‌താവന/പ്രസ്താവനകൾ കണ്ടെത്തുക : (i) കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം അയൽക്കൂട്ടങ്ങളാണ് (ii) വാർഡ് തലത്തിൽ ഓരോ അയൽക്കൂട്ടങ്ങളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്നതാണ് ഏരിയ ഡെവലപ്മെന്റ്റ് സൊസൈറ്റി (iii) കുടുംബശ്രീ സംവിധാനത്തിൻ്റെ അടിത്തറയായ ലഘു സമ്പാദ്യ പദ്ധതിയാണ് മൈക്രോ ഫിനാൻസ് പദ്ധതി (iv) സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്

Tap the question or an option to reveal the answer

A.(i), (ii), (iii) മാത്രം
B.(ii), (iii) മാത്രം
C.(i), (ii), (iv) മാത്രം
D.ഇവയെല്ലാം

31.കണ്ണുനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി ഏതാണ്?

Tap the question or an option to reveal the answer

A.പെപ്സ‌ിൻ
B.ലൈസോസൈം
C.ട്രിപ്‌സിൻ
D.അമിലേസ്

32.ഓട്ടിസം ബാധിച്ചവരുടെ സമഗ്ര പുരോഗതിക്കായി കേരള സാമൂഹിക സുരക്ഷ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയുടെ പേരെന്താണ്?

Tap the question or an option to reveal the answer

A.ജീവനം
B.ശരണ്യ
C.സ്നേഹപൂർവം
D.സ്പെക്ട്രം

33.ചിപ്കോ പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് രൂപം കൊണ്ട പരിസ്ഥിതി സംഘടനയായ അപ്പിക്കോ (Appiko) ഇൻഡ്യയിലെ ഏതു സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Tap the question or an option to reveal the answer

A.കർണ്ണാടക
B.കേരളം
C.തമിഴ്‌നാട്
D.ഉത്തർപ്രദേശ്

34.ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും ജീവിതശൈലിരോഗങ്ങൾ തിരിച്ചറിഞ്ഞെഴുതുക: (i) ഫാറ്റിലിവർ (ii) പ്രമേഹം (iii) ഹീമോഫീലിയ

Tap the question or an option to reveal the answer

A.(i) & (iii)
B.(ii) & (iii)
C.(i) & (ii)
D.എല്ലാം ശരിയാണ്

35.കോൺവെക്‌സ്‌ ദർപ്പണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവനകൾ ഏത്? (1) വളരെ അകലെയുള്ള പ്രകാശ രശ്മികളെ മുഖ്യ ഫോക്കസിലേക്ക് കേന്ദ്രീകരിക്കുന്നു. (2) പ്രതിബിംബം എല്ലായ്പ്‌പോഴും മുഖ്യഫോക്കസിനും പോളിനും ഇടയിൽ രൂപപ്പെടുന്നു. (3) റിയർ വ്യൂ മിററായി ഉപയോഗിക്കുന്നു.

Tap the question or an option to reveal the answer

A.(1), (2)
B.(1), (3)
C.(2), (3)
D.എല്ലാം ശരി

36.ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെന്ന് കണ്ടെത്തുക : (1) പ്ലവക്ഷമബലം വസ്തുവിന്റെ വ്യാപ്‌തത്തെ ആശ്രയിക്കുന്നു. (2) പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും. (3) പ്ലവക്ഷമബലം ആ ദ്രാവകത്തിൻ്റെ സാന്ദ്രതയെ സ്വാധീനിക്കുന്നു.

Tap the question or an option to reveal the answer

A.(1), (2)
B.(2), (3)
C.(1), (3)
D.ഇവയെല്ലാം ശരി

37.ISRO യുടെ ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവനകൾ ഏത്? (1) 2023 ജൂലൈ 14 ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചു. (2) 2023 ഓഗസ്റ്റ് 5 ന് ചന്ദ്രൻറെ ഭ്രമണ പഥത്തിൽ പ്രവേശിച്ചു. (3) 2023 ഓഗസ്റ്റ് 23 ന് ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിനു സമീപം ലാൻഡ് ചെയ്തു.

Tap the question or an option to reveal the answer

A.എല്ലാം ശരി
B.(1), (2)
C.(2), (3)
D.(1), (3)

38.'X' എന്ന മൂലകത്തിൻ്റെ ആറ്റത്തിൽ മൂന്ന് ഷെല്ലുകൾ ഉണ്ട്. ഈ മൂലകത്തിന്റെ ബാഹ്യതമഷെല്ലിൽ ഒരു ഇലക്ട്രോൺ അടങ്ങിയിരിക്കുന്നു. ഈ മൂലകം ഏത് പീരിയഡിലും ഗ്രൂപ്പിലും ഉൾപ്പെടുന്നു :

Tap the question or an option to reveal the answer

A.4-ാം പീരിയഡ്, 6-ാം ഗ്രൂപ്പ്
B.3-ാം പീരിയഡ്, 1-ാം ഗ്രൂപ്പ്
C.6-ാം പീരിയഡ്, 4-ാം ഗ്രൂപ്പ്
D.1-ാം പീരിയഡ്, 3-ാം ഗ്രൂപ്പ്

39.വാതക തൻമാത്രകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവനകൾ കണ്ടെത്തുക : (1) വാതക തൻമാത്രകൾ തമ്മിലുള്ള അകലം വളരെ കുറവ് ആയിരിക്കും. (2) വാതക തൻമാത്രകളുടെ ഊർജ്ജം വളരെ കൂടുതൽ ആയിരിക്കും. (3) തൻമാത്രകളുടെ കൂട്ടിമുട്ടലുകൾ പൂർണമായും ഇലാസ്ത‌ിക സ്വഭാവമുള്ളതായതിനാൽ ഊർജ്ജ നഷ്ടം സംഭവിക്കുന്നില്ല.

Tap the question or an option to reveal the answer

A.(1), (3)
B.(1), (2)
C.(2), (3)
D.എല്ലാം ശരി

40.2023 രസതന്ത്ര നോബൽ പ്രൈസ് പുരസ്കാരം താഴെ പറയുന്നവയിൽ ഏത് വിഷയവുമായി ബന്ധപ്പെട്ടാണെന്ന് കണ്ടെത്തുക :

Tap the question or an option to reveal the answer

A.ലിഥിയം - അയൺ ബാറ്ററികളുടെ വികസനം
B.ഇലക്ട്രോൺ ഡൈനാമിക്സ് പഠനം
C.അസിമെട്രിക് ഓർഗാനോ കാറ്റലിസിസ് വികസിപ്പിച്ചത്
D.ക്വാണ്ടം ഡോട്ടുകളുടെ കണ്ടുപിടുത്തവും അതിൻ്റെ സങ്കലനവും

41.1 നും 100 നും ഇടയിൽ 7 ന്റെ ഗുണിതങ്ങൾ എത്ര എണ്ണം ഉണ്ട്?

Tap the question or an option to reveal the answer

A.13
B.15
C.16
D.14

42.പൈതഗോറിയൻ ത്രയങ്ങളിൽ പെടാത്തവ ഏത്?

Tap the question or an option to reveal the answer

A.[3,4,5]
B.[6, 8, 10]
C.[1,2,5]
D.[12, 16, 20]

43.ABCD എന്ന സമചതുരത്തിൻ്റെ ഒരു വശത്തിൻ്റെ നീളം എത്ര? (ചിത്രത്തിൽ വശം 2cm ഉള്ള സമചതുരത്തിന്റെ വികർണ്ണമാണ് ABCD സമചതുരത്തിന്റെ വശം)

Tap the question or an option to reveal the answer

A.2√2 cm
B.4√2 cm
C.3 cm
D.4 cm

44.(10^5 x 10^6) / (10^7 x 10^8) =

Tap the question or an option to reveal the answer

A.1/1000
B.1/10000
C.1/100
D.1/10^3

45.999² - 1² =

Tap the question or an option to reveal the answer

A.181880
B.998000
C.989880
D.1818000

46.2^1000 ÷ 2^999 =

Tap the question or an option to reveal the answer

A.2^9
B.2^11
C.2^111
D.2^999

47.3/4, 6/5, 9/8, 8/7 ഈ ഭിന്നസംഖ്യകളെ ആരോഹണ ക്രമത്തിൽ എഴുതുക.

Tap the question or an option to reveal the answer

A.3/4, 9/8, 8/7, 6/5
B.3/4, 8/7, 9/8, 6/5
C.6/5, 3/4, 8/7, 9/8
D.3/4, 6/5, 8/7, 9/8

48.(1/n) + (2/n) + (3/n) + (4/n) + ... + (n/n) =

Tap the question or an option to reveal the answer

A.n(n+1)/2
B.n(n²+1)/2
C.(n+1)/2n
D.(n+1)/2

49.ക്രിമിനൽ ബാധ്യതയിൽ നിന്ന് ഒഴിവാക്കേണ്ട കുട്ടിയുടെ പ്രായം എത്രയാണ്?

Tap the question or an option to reveal the answer

A.10 വർഷത്തിൽ താഴെ
B.7 വർഷത്തിൽ താഴെ
C.6 വയസ്സിൽ താഴെ
D.12 വയസ്സിൽ താഴെ

50.സ്വമേധയാ ഉള്ള ലഹരി :

Tap the question or an option to reveal the answer

A.ഒരു കുറ്റകൃത്യത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു അല്ലെങ്കിൽ കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു
B.ഒരു ക്രിമിനൽ കുറ്റം ചുമത്തുന്നതിനുള്ള ദുർബലമായ പ്രതിരോധമാണ്
C.ഒരു കുറ്റം നിയോഗിക്കുന്നതിന് ഒഴികഴിവില്ല
D.കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നു

51.IPC-യുടെ 97-ാം വകുപ്പ് സ്വത്തിൻ്റെ സ്വകാര്യ സംരക്ഷണത്തിനുള്ള അവകാശം, ഇനിപ്പറയുന്ന കുറ്റങ്ങളിലേക്കും വ്യാപിപ്പിക്കുന്നു :

Tap the question or an option to reveal the answer

A.വഞ്ചന
B.ദുരുപയോഗം
C.മോഷണവും കവർച്ചയും
D.ഒന്നുമില്ല

52.പതിനാറ് വയസ്സിന് താഴെയുള്ള അവിവാഹിതയായ പെൺകുട്ടിയെ പിതാവിന്റെ സമ്മതമില്ലാതെയാണ് പ്രതി കൂട്ടിക്കൊണ്ടുപോയത്, പെൺകുട്ടിക്ക് 16 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് വിശ്വസിച്ചാണ് പ്രതി കൂട്ടിക്കൊണ്ടുപോയത് :

Tap the question or an option to reveal the answer

A.ഈ പ്രവൃത്തി നിയമവിരുദ്ധമായതിനാൽ നിയമപ്രകാരം പ്രതിരോധം നേടാനാവില്ല
B.കുറ്റാരോപിതന് വസ്‌തുതാപരമായ തെറ്റിനെ നന്നായി പ്രതിരോധിക്കാൻ കഴിയും
C.ഇത് വസ്‌തുതാപരമായ തെറ്റല്ലാത്തതിനാൽ പ്രതിയ്ക്ക് പ്രതിരോധം ഏറ്റെടുക്കാൻ കഴിയില്ല
D.മുകളിൽ പറഞ്ഞതൊന്നുമല്ല

53.ഏത് കേസുകളിലാണ് വാറൻ്റില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിയുക?

Tap the question or an option to reveal the answer

A.7 വർഷത്തിൽ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ
B.കോടതിയിൽ അവൻ്റെ സാന്നിധ്യം ഉറപ്പാക്കുമ്പോൾ
C.ഗൗരവം കുറഞ്ഞ കുറ്റം ചെയ്താൽ
D.7 വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ

54.ക്രിമിനൽ പ്രൊസീജ്യർ കോഡിൻ്റെ സെക്ഷൻ 2(x) പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ അല്ലെങ്കിൽ ____ വർഷങ്ങളിൽ കൂടുതൽ തടവോ ആയ ഒരു കുറ്റവുമായി ബന്ധപ്പെട്ടതാണ് വാറണ്ട് കേസ്.

Tap the question or an option to reveal the answer

A.പത്ത്
B.രണ്ട്
C.മൂന്ന്
D.ഏഴ്

55.തെളിവു നിയമത്തിലെ വകുപ്പ് 32(4) പ്രകാരം, പ്രഖ്യാപനത്തിൽ (Declaration) എന്താണ് ഉൾപ്പെടുന്നത്?

Tap the question or an option to reveal the answer

A.പൊതു അവകാശങ്ങളും ആചാരങ്ങളും സ്വീകാര്യമാണ്
B.സ്വകാര്യ അവകാശങ്ങളും ആചാരങ്ങളും സ്വീകാര്യമാണ്
C.പൊതു, സ്വകാര്യ അവകാശങ്ങളും ആചാരങ്ങളും സ്വീകാര്യമാണ്
D.കസ്റ്റംസ് മാത്രം സ്വീകാര്യമാണ്

56.തെളിവു നിയമത്തിലെ സെക്ഷൻ 45 പ്രകാരം ഒരു വിദഗ്ദ്ധന്റെ അഭിപ്രായം :

Tap the question or an option to reveal the answer

A.ഒരു നിർണായക തെളിവാണ്
B.ഒരു നിർണായക തെളിവല്ല
C.പിന്തുണയ്ക്കുന്നതും സ്ഥിരീകരിക്കുന്നതുമായ സ്വഭാവമാണ്
D.ഒന്നുകിൽ (A) അല്ലെങ്കിൽ (C)

57.2011-ലെ കേരള പോലീസ് ആക്‌ട് പ്രകാരം പബ്ലിക് ഓർഡറിൻ്റെയോ അപകടത്തിന്റെയോ ഗുരുതരമായ ലംഘനത്തിന് കാരണമായതിന് പിഴ ചുമത്താനുള്ള സാഹചര്യം: (A) ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയാൽ (B) പോലീസിനെയോ അഗ്നിശമനസേനയെയോ അവശ്യ സേവനത്തെയോ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം തെറ്റായ പ്രചാരണങ്ങൾ നടത്തിയാൽ (C) പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് ഏതെങ്കിലും ലഹരി വസ്തു‌ക്കൾ നൽകുകയോ വിൽക്കുകയോ ചെയ്താൽ (D) മുകളിൽ പറഞ്ഞ എല്ലാം

Tap the question or an option to reveal the answer

A.ലഹരിക്കടിമപ്പെട്ട് പൊതുസ്ഥലങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയാൽ
B.പോലീസിനെയോ അഗ്നിശമനസേനയെയോ അവശ്യ സേവനത്തെയോ തെറ്റിദ്ധരിപ്പിക്കാൻ...
C.പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് ഏതെങ്കിലും ലഹരി വസ്തു‌ക്കൾ നൽകുകയോ വിൽക്കുകയോ ചെയ്താൽ
D.മുകളിൽ പറഞ്ഞ എല്ലാം

58.കമ്മ്യൂണിറ്റി പോലീസിംഗ്-ഏത് പ്രസ്‌താവനയാണ് തെറ്റെന്ന് കണ്ടെത്തുക :

Tap the question or an option to reveal the answer

A.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ന്യായമായ പ്രാതിനിധ്യം ഉണ്ടായിരിക്കണം
B.ഒരു ക്രമിനൽ കോടതി തടവിന് ശിക്ഷിക്കപ്പെട്ടവരെയോ, സർവീസിൽ നിന്ന് പുറത്താക്കപ്പെട്ടവരെയോ ഇതിൽ ഉൾപ്പെടുത്തരുത്
C.കമ്മിറ്റിക്ക് പോലീസിൻ്റെ എല്ലാ അധികാരവും ഉണ്ടായിരിക്കും
D.സമിതി യോഗങ്ങളിൽ പൊതു ജനങ്ങൾക്കും പങ്കെടുക്കാം

59.കേരള പോലീസ് ആക്‌ട് പ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം എങ്ങനെയായിരിക്കണം?

Tap the question or an option to reveal the answer

A.ഏത് സാഹചര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുക
B.നിയമപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനായി ആവശ്യമില്ലാതെ ബലപ്രയോഗമോ ഭീക്ഷണിയോ പാടില്ല
C.കുറ്റകൃത്യങ്ങളുടെ ഇരകളോട് പ്രത്യേക അനുഭാവം പ്രകടിപ്പിക്കുകയും സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരുടെ പ്രത്യേക ആവശ്യങ്ങൾക്ക് അർഹമായ പരിഗണന നൽകുകയും വേണം
D.മുകളിൽ പറഞ്ഞവ എല്ലാം

60.പോക്സോ നിയമപ്രകാരം ആരെയാണ് കുട്ടിയായി കണക്കാക്കുന്നത്?

Tap the question or an option to reveal the answer

A.18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും
B.16 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും
C.12 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും
D.07 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും

61.കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യുന്നതിനുള്ള ശിക്ഷ എന്താണ്?

Tap the question or an option to reveal the answer

A.മൂന്ന് വർഷം തടവ് അല്ലെങ്കിൽ 10 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും
B.ജീവപര്യന്തം
C.മൂന്ന് വർഷം തടവ് അല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും
D.മൂന്ന് വർഷം തടവ് അല്ലെങ്കിൽ 2 ലക്ഷം രൂപ പിഴ അല്ലെങ്കിൽ രണ്ടും

62.മുൻകൂർ അനുമതിയില്ലാതെ കമ്പ്യൂട്ടർ ആക്‌സസ് ചെയ്യുന്നത് ____ പ്രകാരം വരുന്ന ഒരു സൈബർ കുറ്റകൃത്യമാണ്.

Tap the question or an option to reveal the answer

A.വകുപ്പ് 65
B.വകുപ്പ് 66
C.വകുപ്പ് 68
D.വകുപ്പ് 70

63.2005-ലെ വിവരാവകാശ നിയമത്തിന് കീഴിലുള്ള "വിവരങ്ങൾ" എന്നതിൻ്റെ നിർവചനത്തിൽ താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?

Tap the question or an option to reveal the answer

A.ലോഗ് ബുക്കുകൾ
B.സർക്കുലറുകൾ
C.പ്രോസസ്സ് സമയത്ത് നോട്ടിംഗുകൾ ഫയൽ ചെയ്യുക
D.ഏതെങ്കിലും ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന ഡാറ്റ മെറ്റീരിയൽ

64.വിവരാവകാശ നിയമത്തിൻ്റെ 2005-ലെ സെക്ഷൻ 8 (1) പ്രകാരം സെൻട്രൽ ഓഫ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വെളിപ്പെടുത്തലിൽ നിന്ന് ഒഴിവാക്കപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താവുന്നതാണ് :

Tap the question or an option to reveal the answer

A.പ്രസ്താവന ശരിയാണ്
B.പ്രസ്‌താവന ശരിയാണെങ്കിലും അപ്പലേറ്റ് അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷം മാത്രമേ അത് ചെയ്യാൻ കഴിയൂ.
C.പ്രസ്ത‌ാവന ശരിയാണ്. പക്ഷേ അത് CIC യുടെ അംഗീകാരത്തിന് ശേഷം മാത്രമേ ചെയ്യാൻ കഴിയൂ
D.ഇവയൊന്നും ഇല്ല

65.1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്റ്റിന്റെ സെക്ഷൻ 25 എന്താണ്?

Tap the question or an option to reveal the answer

A.കൃഷിക്കാരൻ കറുപ്പ് തെറ്റായി ഉപയോഗിച്ചതിനുള്ള ശിക്ഷ
B.ഒരു കുറ്റം ചെയ്യാൻ സ്ഥലവും മറ്റും അനുവദിച്ചതിനുള്ള ശിക്ഷ
C.സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട ലംഘനത്തിനുള്ള ശിക്ഷ
D.പോപ്പി വൈക്കോലുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ

66.1985-ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്റ്റിന്റെ ഏത് വകുപ്പാണ് മുൻ ശിക്ഷയ്ക്ക് ശേഷമുള്ള കുറ്റകൃത്യങ്ങൾക്കുള്ള വർദ്ധിച്ച ശിക്ഷയെ കുറിച്ച് പറയുന്നത്?

Tap the question or an option to reveal the answer

A.ആക്റ്റിന്റെ സെക്ഷൻ 37
B.ആക്റ്റിന്റെ സെക്ഷൻ 31
C.ആക്റ്റിന്റെ സെക്ഷൻ 34
D.ആക്റ്റിന്റെ സെക്ഷൻ 35

67.പുതുതായി രജിസ്റ്റർ ചെയ്യുന്ന നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി എത്ര വർഷമാണ്?

Tap the question or an option to reveal the answer

A.10
B.12
C.15
D.20

68.ഒരു ഗുഡ്‌സ് വാഹനത്തിന്റെ ഭാരവും, നിയമാനുസൃതമായി അതിൽ കയറ്റാവുന്ന സാധനങ്ങളുടെ ഭാരവും 12 ടണ്ണിൽ കൂടുതൽ ആയാൽ ആ വാഹനം താഴെപ്പറയുന്ന ഏത് കാറ്റഗറിയിൽപ്പെടും?

Tap the question or an option to reveal the answer

A.കാറ്റഗറി N3
B.കാറ്റഗറി N2
C.കാറ്റഗറി N1
D.ഇവയൊന്നുമല്ല

69.ഡ്രൈവിംഗ് ലൈസൻസ് പുതുക്കി നൽകുന്നത് മോട്ടാർ വാഹന നിയമം 1988 ലെ ഏത് സെക്ഷൻ പ്രകാരമാണ്?

Tap the question or an option to reveal the answer

A.സെക്ഷൻ 10
B.സെക്ഷൻ 15
C.സെക്ഷൻ 9
D.സെക്ഷൻ 21

70.കേന്ദ്ര മോട്ടോർ വാഹന നിയമം 1989 ലെ ഏത് റൂളിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കുകയോ, താൽക്കാലികമായി റദ്ദാക്കുകയോ ചെയ്യുന്നത്?

Tap the question or an option to reveal the answer

A.റൂൾ 16
B.റൂൾ 17A
C.റൂൾ 26
D.റൂൾ 21

71.ഒരു പ്രദേശത്തെ ലൈസൻസിംഗ് അതോറിറ്റി ആയി നിയമിച്ചിരിക്കുന്നത് ആരെയാണ്?

Tap the question or an option to reveal the answer

A.ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ
B.റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ
C.മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ
D.അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ

72.താഴെപ്പറയുന്നവയിൽ പബ്ലിക് സർവീസ് വാഹനം അല്ലാത്തതേത്?

Tap the question or an option to reveal the answer

A.മാക്സ‌ി ക്യാബ്
B.കോൺട്രാക്ട് ക്യാരിയേജ്
C.ഗുഡ്‌സ് ക്യാരിയേജ്
D.മോട്ടോർ ക്യാബ്

73.താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെർമിറ്റിൻ്റെ ആവശ്യകത ഇല്ലാത്തത്?

Tap the question or an option to reveal the answer

A.സ്റ്റേജ് ക്യാരിയേജ്
B.ആംബുലൻസ്
C.കോൺട്രാക്റ്റ് ക്യാരിയേജ്
D.പ്രൈവറ്റ് സർവീസ് വെഹിക്കിൾ

74.താഴെപ്പറയുന്നതിൽ തെറ്റായ പ്രസ്‌താവന ഏതാണ്?

Tap the question or an option to reveal the answer

A.ഒരു മോട്ടോർ വാഹനം ക്യാരിയേജ് വേയിലൂടെ ആയിരിക്കണം ഓടിക്കേണ്ടത്
B.പുറകോട്ടെടുക്കുന്ന വാഹനത്തിൽ നിന്ന് ഡ്രൈവർ സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്
C.മോട്ടോർ സൈക്കിളോ, ത്രീവീലറോ ഓടിക്കുമ്പോഴോ, റൈഡ് ചെയ്യുമ്പോഴോ ഡ്രൈവറോ, റൈഡറോ മറ്റൊരു വാഹനത്തെ പിടിക്കുകയോ, തള്ളുകയോ ചെയ്യാവുന്നതാണ്
D.വാഹനത്തിൽ ഉച്ചത്തിലുള്ള മ്യൂസിക് സിസ്റ്റം പ്രവർത്തിക്കുന്നില്ല എന്ന് ഡ്രൈവർ ഉറപ്പ് വരുത്തേണ്ടതാണ്

75.ഒരു തുരങ്കത്തിൽ ഡ്രൈവർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം?

Tap the question or an option to reveal the answer

A.മറ്റു വാഹനങ്ങളെ മറികടക്കുക
B.യുടേൺ എടുക്കുക
C.പുറകോട്ടോടിക്കുക
D.ഇവയെല്ലാം

76.താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്‌താവന ഏതാണ്?

Tap the question or an option to reveal the answer

A.വാഹനങ്ങൾ കെട്ടിവലിക്കുമ്പോൾ പരമാവധി വേഗം 25 കിലോമീറ്ററിൽ കൂടാൻ പാടില്ല
B.ഒരു ഇരുചക്ര മോട്ടോർ വാഹനം മറ്റൊരു വാഹനം ഉപയോഗിച്ച് കെട്ടിവലിക്കാവുന്നതാണ്
C.കെട്ടിവലിക്കുന്ന വാഹനവും കെട്ടിവലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള ദൂരം 5 മീറ്ററിൽ കൂടാൻ പാടില്ല.
D.കെട്ടിവലിക്കാൻ ഉപയോഗിക്കുന്ന കയറോ, ചെയിനോ മറ്റ് റോഡ് ഉപയോഗിക്കുന്നവർക്ക് സ്‌പഷ്ടമായി കാണാൻ സാധിക്കുന്നതായിരിക്കണം

77.ഡ്രൈവിംഗ് പഠനത്തിന്റെ സിലബസ് ക്രമീകരിച്ചിരിക്കുന്നത് ഏത് റൂൾ പ്രകാരമാണ്?

Tap the question or an option to reveal the answer

A.റൂൾ 31
B.റൂൾ 28
C.റൂൾ 25
D.റൂൾ 46

78.നിങ്ങൾ ഓടിക്കുന്ന വാഹനം അപകടത്തിൽപ്പെട്ട് ആർക്കെങ്കിലും പരിക്ക് പറ്റിയാൽ എന്ത് ചെയ്യണം?

Tap the question or an option to reveal the answer

A.വാഹനം നിർത്താതെ ഓടിച്ചുപോകണം
B.പരിക്കുപറ്റിയ ആൾക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതോടൊപ്പം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണം
C.വാഹനം ഓടിച്ചുപോയി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണം
D.അടുത്തുള്ള ഇൻഷുറൻസ് ഓഫീസിൽ ഉടൻതന്നെ അറിയിക്കണം

79.താഴെപ്പറയുന്നവയിൽ എമർജൻസി വാഹനം അല്ലാത്തതേത്?

Tap the question or an option to reveal the answer

A.അപകടകരമായ വസ്തു‌ക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ
B.ആംബുലൻസ്
C.ഫയർ എഞ്ചിൻ
D.ഇവയെല്ലാം

80.താഴെപ്പറയുന്നവയിൽ ഏതാണ് വാഹനനിയന്ത്രണത്തിന് സഹായിക്കുന്ന ലഘുനിയന്ത്രണോപാധി?

Tap the question or an option to reveal the answer

A.റിയർവ്യൂ മിറർ
B.ഹെഡ് ലൈറ്റ് സ്വിച്ച്
C.വിൻഡ് സ്ക്രീൻ വൈപ്പർ സ്വിച്ച്
D.ഇവയെല്ലാം

81.ഒരു ഡ്രൈവർ റോഡിലെ ആപത്‌കരങ്ങളായ ഹസാർഡുകളെ കണ്ടെത്തി അവ തനിക്ക് എത്രത്തോളം അപകടകാരിയാണെന്ന് ദീർഘവിക്ഷണം ചെയ്തു. അപകടമൊഴിവാക്കുന്നതിനു താനെന്ത് ചെയ്യണമെന്ന് തീരുമാനിച്ചു. അതനുസരിച്ചു വാഹനം നിയന്ത്രിക്കുന്ന രീതിക്കു പറയുന്ന പേര്?

Tap the question or an option to reveal the answer

A.MSM
B.PSL
C.IPDE
D.ഇവയൊന്നുമല്ല

82.കേരളത്തിലെ നാലുവരി ദേശീയ പാതകളിൽ മോട്ടോർ കാറുകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത :

Tap the question or an option to reveal the answer

A.90 KMPH
B.100 KMPH
C.110 KMPH
D.80 KMPH

83.ഒരു ചരക്ക് വാഹനത്തിൽ അമിത ഭാരം കയറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുവാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ :

Tap the question or an option to reveal the answer

A.ഫോറസ്റ്റ് റേഞ്ച് ഓഫീസർ
B.ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്
C.അസിസ്റ്റന്റ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
D.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ

84.താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്? ഹെൽമെറ്റ് (പ്രൊട്ടക്റ്റീവ് ഹെഡ് ഗിയർ) ധരിക്കാതെ ഇരു ചക്ര വാഹനം ഓടിക്കുന്നത്....

Tap the question or an option to reveal the answer

A.പിഴ ഒടുക്കി തീർപ്പാക്കാവുന്ന കുറ്റം ആണ്
B.ലൈസൻസ് അയോഗ്യത മാത്രം നൽകി തീർപ്പാക്കാവുന്ന കുറ്റം ആണ്
C.പിഴ ഒടുക്കേണ്ടതും ലൈസൻസ് അയോഗ്യത കല്‌പിക്കപ്പെടേണ്ടതും ആയ കുറ്റം ആണ്
D.നിർബന്ധിത സാമൂഹിക സേവനം നൽകി തീർപ്പാക്കാവുന്നതാണ്

85.മോട്ടോർ വാഹന നിയമം 1988, സെക്ഷൻ 185 പ്രകാരം, രക്ത പരിശോധനയിൽ ഒരു ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിക്കുന്നതായ കുറ്റം ചുമത്തപ്പെടാൻ വേണ്ടുന്ന കുറഞ്ഞ അളവ് :

Tap the question or an option to reveal the answer

A.100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോൾ അംശം 30 മില്ലിഗ്രാമിന് മുകളിൽ വരുമ്പോൾ
B.100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോൾ അംശം 20 മില്ലിഗ്രാമിന് മുകളിൽ വരുമ്പോൾ
C.100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോൾ അംശം 15 മില്ലിഗ്രാമിന് മുകളിൽ വരുമ്പോൾ
D.100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോൾ അംശം 40 മില്ലിഗ്രാമിന് മുകളിൽ വരുമ്പോൾ

86.താഴെയുള്ള പ്രസ്‌താവനകളിൽ ശരിയേത്? മോട്ടോർ വാഹനനിയമം 1988, സെക്ഷൻ 192 പ്രകാരം രജിസ്ട്രേഷൻ ഇല്ലാത്ത മോട്ടോർ വാഹനം ഉപയോഗിക്കാവുന്ന സാഹചര്യം (i) അടിയന്തിരമായി രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് (ii) അടിയന്തിര ഘട്ടങ്ങളിൽ മരുന്നുകൾ എത്തിക്കുന്നതിന് (iii) സൈനിക ആവശ്യങ്ങൾക്കായി

Tap the question or an option to reveal the answer

A.(ii) മാത്രം
B.(iii) മാത്രം
C.(i) & (ii)
D.(ii) & (iii)

87.മോട്ടോർ വാഹന നിയമം 1988 സെക്ഷൻ 134A യിൽ പ്രതിപാദിക്കുന്ന "ഗുഡ് സമരിറ്റൻ" (Good Samaritan) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? (i) അപകടത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിക്കുന്നയാൾ (ii) അപകട സ്ഥലത്ത് നിന്ന് വാഹനം നീക്കം ചെയ്യുവാൻ സഹായിക്കുന്ന ആൾ (iii) അപകടം സംഭവിച്ച ഉടൻ സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കുന്ന ആൾ

Tap the question or an option to reveal the answer

A.(iii)
B.(i)
C.(ii)
D.(i), (ii) & (iii)

88.മോട്ടോർ വാഹന നിയമം 1988, വകുപ്പ് 207 പ്രകാരം രജിസ്ട്രേഷൻ ഇല്ലാതെ സർവ്വീസ് നടത്തിയ വാഹനം പിടിച്ചെടുക്കുവാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ :

Tap the question or an option to reveal the answer

A.എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്
B.പോലീസ് സബ് ഇൻസ്പെക്ട‌ർ
C.എക്സസൈസ് സർക്കിൾ ഇൻസ്പെക്ടർ
D.ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്

89.ഒരു മോട്ടോർ സൈക്കിളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഘടകങ്ങൾ : (i) പിൻ ചക്രം ഭാഗികമായി മറയ്ക്കുന്ന സുരക്ഷാ സംവിധാനം (സാരി ഗാർഡ്) (ii) പിൻ സീറ്റ് യാത്രക്കാരന് പിടിച്ചിരിക്കുവാൻ വേണ്ട പിടി (Hand Hold) (iii) ക്രാഷ് ഗാർഡ് അല്ലെങ്കിൽ ക്രാഷ് ബാർ (iv) പിൻ സീറ്റ് യാത്രക്കാരന് ഉപയോഗിക്കാവുന്ന ഫുട്ട് റെസ്റ്റുകൾ (Foot rests)

Tap the question or an option to reveal the answer

A.(i) & (ii)
B.(i) മാത്രം
C.(i), (ii), (iii) & (iv)
D.(i), (ii) & (iv)

90.റൺ ഫ്ലാറ്റ് (Run Flat) ടൈപ്പ് ടയറുകൾ ഘടിപ്പിച്ച് ഒരു മോട്ടോർ കാറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉപകരണങ്ങൾ : (i) സ്പെയർ വീൽ / പഞ്ചർ കിറ്റ് (ii) ടൂൾ കിറ്റ് (iii) ഫസ്റ്റ് എയ്‌ഡ് കിറ്റ് (iv) എയർ പമ്പ്

Tap the question or an option to reveal the answer

A.(i) & (ii)
B.(ii) & (iii)
C.(i), (ii) & (iii)
D.(i), (ii), (iii) & (iv)

91.താഴെ പ്രതിപാദിച്ചവയിൽ ഏത് തരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് സ്‌പീഡ് ഗവർണർ നിർബന്ധം അല്ല? (i) ഫയർ ടെണ്ടർ (ii) ആംബുലൻസുകൾ (iii) പോലീസ് വാഹനങ്ങൾ (iv) 80 കി.മീ./മണിക്കൂർ വേഗതയിൽ താഴെ മാത്രം സഞ്ചരിക്കുവാൻ കഴിയുന്ന ചരക്ക് വാഹനങ്ങൾ

Tap the question or an option to reveal the answer

A.(iv)
B.(i), (ii) & (iii)
C.(iii)
D.(i), (ii), (iii) & (iv)

92.ഹസാഡസ് ചരക്കുകൾ കൊണ്ടുപോകുന്ന ടാങ്കർ ലോറികളിൽ എമർജൻസി ഇൻഫർമേഷൻ പാനൽ പ്രദർശിപ്പിക്കേണ്ടത് എവിടെയെല്ലാം?

Tap the question or an option to reveal the answer

A.മുൻഭാഗത്ത് മാത്രം
B.മുൻഭാഗത്തും, പിൻഭാഗത്തും ഇടതുഭാഗത്തും
C.പിൻഭാഗത്തും, ഇരുവശങ്ങളിലും
D.പിൻഭാഗത്ത് മാത്രം

93.സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത പെയിന്റിന്റെ നിറം : (i) ഒലീവ് ഗ്രീൻ (Olive green) (ii) നേവി ബ്ലൂ (Navy Blue) (iii) പോലീസ് വൈറ്റ് (Police White) (iv) കമാൻഡോ ബ്ലാക്ക് (Commando black)

Tap the question or an option to reveal the answer

A.(i), (ii), (iii) & (iv)
B.(i) & (ii)
C.(i) & (iv)
D.(i) & (iii)

94.സ്പാർക്ക് അറസ്റ്റർ (Spark Arrester) നിർബന്ധമായി ഉണ്ടായിരിക്കേണ്ട വാഹനം :

Tap the question or an option to reveal the answer

A.ഫയർ ടെണ്ടർ
B.പെട്രോളിയം ടാങ്കർ ട്രക്ക്
C.ബിറ്റുമെൻ (Bitumen) ടാങ്കർ ട്രക്ക്
D.CNG ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾ

95.'FASTag' നിർബന്ധമായും ഘടിപ്പിക്കേണ്ട മോട്ടോർ വാഹനം :

Tap the question or an option to reveal the answer

A.എക്സ‌്‌കവേറ്റർ (Excavator)
B.മൂന്ന് ചക്ര ഗുഡ്‌സ് വാഹനങ്ങൾ
C.മോട്ടോർ കാബ് (Motor Cab)
D.റോഡ് റോളർ (Road Roller)