All question papers

Police Driver 2025 Question Paper

97 questions with answers · Driver

Practice this paper

1.താഴെ തന്നവയിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക? a) 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് തോമസ് ജോൺസ് ബാർക്കർ വരച്ച ചിത്രമാണ് "റിലീഫ് ഓഫ് ലഖ്നൗ" b) ഈ ചിത്രം വരച്ച വർഷം 1858 ആണ്. c) ഈ ചിത്രത്തിൽ പരാമർശിക്കുന്ന ലഖ്‌നൗ കമ്മീഷണർ ഹെൻറി ലോറൻസാണ്. d) കോളിൻ കാംബൽ എന്ന സേന ഉദ്യോഗസ്ഥൻ്റെ വരവും ഈ ചിത്രം ഉയർത്തി കാണിക്കുന്നു.

Tap the question or an option to reveal the answer

A.a
B.b
C.c
D.d

2.ശരിയായ രണ്ട് പ്രസ്താവനകൾ അടങ്ങിയ ഓപ്ഷൻ കണ്ടെത്തുക? a) മഹാത്മാഗാന്ധി ആഫ്രിക്കയിൽ നിന്ന് തിരിച്ച് വന്നത് 1915 ലാണ്. b) മഹാത്മാഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയതിനുശേഷം പങ്കെടുത്ത ആദ്യത്തെ പ്രധാന പരിപാടി ബനാറസ് ഹിന്ദുസർവ്വകലാശാലയുടെ ഉദ്ഘാടനമായിരുന്നു. c) ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ഉദ്ഘാടനം നടന്നത് 1916 മാർച്ചിലായിരുന്നു. d) 1916 നവംബറിൽ ലഖ്‌നൗവിൽ നടന്ന കോൺഗ്രസ് സമ്മേളനം ഗാന്ധിജി പങ്കെടുത്തു.

Tap the question or an option to reveal the answer

A.a, b
B.b, c
C.a, c
D.b, d

3.കേരള ചരിത്രവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക? a) ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ കണ്ണൂർ ജില്ലയിൽ മോറാഴ സമരം നടന്നത് 1940 സപ്തംബർ 15-നായിരുന്നു b) കയ്യൂർ സമരത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത് 1941 മാർച്ച് 28-നായിരുന്നു. c) കയ്യൂർ സമരത്തിൽ പങ്കെടുത്ത 4 പേരെ തൂക്കി കൊന്നത് 1943 മാർച്ച് 28-നായിരുന്നു. d) പുന്നപ്ര-വയലാർ സമരം നടന്നത് 1946 ലായിരുന്നു.

Tap the question or an option to reveal the answer

A.a
B.b
C.c
D.d

4.താഴെ തന്നവയിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക? a) ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൻ്റെ പുതിയ നായകൻ ശുഭ്‌മാൻ ഗിൽ ആണ് b) ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൻ്റെ 37-ാമത് ക്യാപ്റ്റനാണ് ശുഭ്മാൻ ഗിൽ c) വിരാട് കോലിയുടെ പിൻഗാമി ആയാണ് അദ്ദേഹം ക്യാപ്റ്റനായത് d) മലയാളി താരം സഞ്ജു സാംസൺ ടെസ്റ്റ് ടീമിൽ ഇടം നേടിയിട്ടില്ല

Tap the question or an option to reveal the answer

A.a
B.b
C.c
D.d

5.ചുവടെ നൽകിയിരിക്കുന്ന സവിശേഷതകളുടെ ക്രമത്തിൻ്റെ അടിസ്ഥാനത്തിൽ മേഘങ്ങളെ തിരിച്ചറിയുക i) കറുപ്പ് അഥവാ ഇരുണ്ട നിറം ii) നേർത്ത തൂവൽ രൂപം iii) പഞ്ഞിക്കെട്ട് പോലെ കാണുന്നവ iv) ആകാശത്തിൻ്റെ സിംഹഭാഗവും ഉൾക്കൊള്ളുന്ന അടുക്കുകളായി കാണുന്നവ

Tap the question or an option to reveal the answer

A.സിറസ് - ക്യുമുലസ് - നിംബസ് - സ്ട്രാറ്റസ്
B.ക്യുമുലസ് - സിറസ് - സ്ട്രാറ്റസ് - നിംബസ്
C.നിംബസ് - സിറസ് - ക്യുമുലസ്- സ്ട്രാറ്റസ്
D.സ്ട്രാറ്റസ് - സിറസ് - ക്യുമുലസ് - നിംബസ്

6.താഴെ നൽകിയവയിൽ ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട് ശരിയായ വിവരണം ഏതെല്ലാമാണ്? i) ഉപദ്വീപീയ പീഠഭൂമി ക്രമരഹിതമായ ത്രികോണാകൃതിയിലുള്ള ഭൂപ്രദേശമാണ് ii) പ്രധാനമായും ലാവ തണുത്തുറഞ്ഞതിലൂടെയാണ് രൂപപ്പെടുന്നത് iii) പീഠഭൂമിയുടെ പൊതുവായ ചരിവ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ് niv) ശരാശരി ഉയരം 600-900 മീറ്റർ

Tap the question or an option to reveal the answer

A.i, ii & iv മാത്രം
B.i & ii മാത്രം
C.i, iii & iv
D.എല്ലാ വിവരണങ്ങളും ശരിയാണ്

7.താഴെ തന്നിരിക്കുന്ന അന്തരീക്ഷ പാളികളെ സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരത്തിനനുസരിച്ച് ക്രമത്തിൽ വിന്യസിക്കുക i) സ്ട്രാറ്റോസ്ഫിയർ ii) ട്രോപ്പോസ്ഫിയർ iii) തെർമോസ്ഫിയർ iv) മീസോസ്ഫിയർ

Tap the question or an option to reveal the answer

A.(i) - (ii) - (iii) - (iv)
B.(iii) - (ii) - (iv) - (i)
C.(ii) - (iii) - (i) - (iv)
D.(ii) - (i) - (iv) - (iii)

8.ഇന്ത്യയിലെ കൽക്കരി നിക്ഷേപങ്ങളുടെ 80 ശതമാനവും ______ ഇനത്തിൽപ്പെട്ടതാണ്

Tap the question or an option to reveal the answer

A.അന്ത്രോസൈറ്റ്
B.ബിറ്റുമിനസ്
C.ലിഗ്നൈറ്റ്
D.ഹേമറ്റൈറ്റ്

9.കേരളതീരത്ത് സ്ഥിതി ചെയ്യുന്നതും, ഏറ്റവും വലിയ ആഴക്കടൽ തുറമുഖമായി കണക്കാക്കപ്പെടുന്നതും, സ്വാഭാവിക ആഴക്കടൽ പ്രവാഹത്തിനും അൾട്രാ ലാർജ് കണ്ടെയ്നർ കപ്പലുകൾ (ULCS) കൈകാര്യം ചെയ്യാനുള്ള ശേഷിക്കും പേരുകേട്ട തുറമുഖം ഏതാണ്?

Tap the question or an option to reveal the answer

A.കൊച്ചി തുറമുഖം
B.കോഴിക്കോട് തുറമുഖം
C.കൊല്ലം തുറമുഖം
D.വിഴിഞ്ഞം തുറമുഖം

10.1 - ഹരിതവിപ്ലവത്തിൻ്റെ ഒന്നാം ഘട്ടത്തിൽ (1960 നു പകുതി മുതൽ 1970 ന്റെ പകുതി വരെ) അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്ര, ഹരിയാന, പശ്ചിമബംഗാൾ എന്നിവിടങ്ങളിലായി പരിമിതപ്പെട്ടു. 2 - ഹരിതവിപ്ലവത്തിൻ്റെ പരിണിതഫലമായി ചെറുകിട കർഷകരും വൻകിട കർഷകരും തമ്മിലുള്ള അന്തരം കുറഞ്ഞു 3 - ഹരിതവിപ്ലവത്തിലൂടെ കോളനിഭരണത്തിനു കീഴിൽ കാർഷികമേഖലയിൽ നിലനിന്നിരുന്ന സ്തംഭനാവസ്ഥ കുറെയൊക്കെ പരിഹരിക്കാനായി

Tap the question or an option to reveal the answer

A.പ്രസ്താവന 1 & 3 ശരി
B.പ്രസ്താവന 3 & 2 ശരി
C.പ്രസ്താവന 3 മാത്രം ശരി
D.ഇവയിൽ ഒന്നും ശരിയല്ല

11.ഉദാരവത്കരണവുമായി ബന്ധപ്പെട്ട് ചേരുംപടി ചേർക്കുക a) വ്യവസായമേഖല പരിഷ്കാരം | 1. ഒട്ടേറെ വ്യവസായങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില നിർണയിക്കാൻ വിപണിയെ കൂടി അനുവദിച്ചു b) ധനകാര്യ പരിഷ്കാരം | 2. നിരവധി സ്വകാര്യ ബാങ്കുകൾ നിലവിൽ വന്നു (ഇന്ത്യൻ ബാങ്കുകൾ, വിദേശ ബാങ്കുകൾ) c) വിദേശവിനിമയ പരിഷ്കാരം | 3. ഇന്ത്യയിലെ രൂപയുടെ വിനിമയനിരക്ക് വിദേശ നാണ്യത്തിൻ്റെ ചോദനത്തെയും പ്രദാനത്തേയും ആശ്രയിച്ച് തീരുമാനിക്കാൻ തുടങ്ങി d) വ്യാപാരനിക്ഷേപ നയപരിഷ്കാരം | 4. ഇന്ത്യൻ വ്യവസായിക ഉൽപ്പാദനത്തിൽ അന്താരാഷ്ട്ര മത്സരക്ഷമത വർധിപ്പിക്കുക

Tap the question or an option to reveal the answer

A.a-4, b-3, c-2, d-1
B.a-1, b-2, c-3, d-4
C.a-3, b-2, c-4, d-1
D.a-4, b-1, c-2, d-3

12.പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത്

Tap the question or an option to reveal the answer

A.വളർച്ച
B.ആധുനികവൽക്കരണം
C.ആരോഗ്യം
D.സ്വാശ്രയത്വം

13.നീതി ആയോഗിനെ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്നവയിൽ തെറ്റല്ലാത്ത പ്രസ്താവനകൾ 1. ആസൂത്രണകമ്മീഷനുപകരം 2005ൽ നീതി ആയോഗ് നിലവിൽ വന്നു 2. കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ് ഗവർണർമാർ നീതി ആയോഗിലെ അംഗങ്ങൾ ആയിരിക്കും 3. നാഷണൽ ഇൻഡസ്ട്രി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ എന്നതിന്റെ ചുരുക്കെഴുത്താണ് നീതി ആയോഗ് 4. ആദ്യ യോഗം നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്നു

Tap the question or an option to reveal the answer

A.1, 3 ശരി
B.1, 4 ശരി
C.2, 4 ശരി
D.2, 3 ശരി

14.2024 സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാനം നേടിയവരിൽ ഉൾപ്പെടാത്തത്?

Tap the question or an option to reveal the answer

A.ദരോൺ അസെമോഗ്ളു
B.സൈമൺ ജോൺസൺ
C.ജെയിംസ് എ റോബിൻസൺ
D.ക്ലാഡിയ ഗോൾഡിൻ

15.ഭരണഘടന നിർമ്മാണ സമിതി ഇന്ത്യൻ ഭരണഘടനക്ക് അംഗികാരം നൽകിയ വർഷം

Tap the question or an option to reveal the answer

A.1950 ജനുവരി 26
B.1948 ആഗസ്റ്റ് 15
C.1949 നവംബർ 26
D.1947 ആഗസ്റ്റ് 15

16.താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് ഇന്ത്യ കടം കൊണ്ട വ്യവസ്ഥയിൽ പെടാത്തത് കണ്ടെത്തുക. 1) നിയമനിർമ്മാണ നടപടി ക്രമങ്ങൾ 2) അർദ്ധ-ഫെഡറൽ ഗവൺമെൻ്റ് സംവിധാനം 3) നിയമവാഴ്ച 4) ഭരണഘടന ഭേദഗതി

Tap the question or an option to reveal the answer

A.1 & 2
B.2 & 4
C.1 & 3
D.3 & 4

17.അയിത്തവിരുദ്ധ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം

Tap the question or an option to reveal the answer

A.1955
B.1956
C.1962
D.1951

18.ഇന്ത്യൻ പാർലിമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങളെ കൂറുമാറ്റത്തിന്റെറെ പേരിൽ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി.

Tap the question or an option to reveal the answer

A.1978 ലെ 44-ാം ഭരണഘടനാ ഭേദഗതി
B.1985 ലെ 52 ഭരണഘടനാ ഭേദഗതി
C.2002 ലെ 86 ഭരണഘടനാ ഭേദഗതി
D.1992 ലെ 74-ാം ഭരണഘടനാ ഭേദഗതി

19.കേരളത്തിൽ തൊഴിലുറപ്പ് പദ്ധതി ആദ്യമായി ആരംഭിച്ചത് ഏത് ജില്ലയിലാണ്?

Tap the question or an option to reveal the answer

A.വയനാട്
B.കോട്ടയം
C.ആലപ്പുഴ
D.മലപ്പുറം

20.ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചതാര്?

Tap the question or an option to reveal the answer

A.ബി.ആർ. അംബേദ്കർ
B.എൻ.എ. പാൽഖിവാല
C.എം.എൻ. ഖുസ്രു
D.ബി.എൻ. റാവു

21.നഗരങ്ങളിലെ ചേരികളിലെ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി.

Tap the question or an option to reveal the answer

A.ഉഷസ്
B.ആയുർദ്ദളം
C.നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ / ആശ്രയ
D.മറ്റ് ചിപ്ലസ്

22.മിച്ചഭൂമി തിരിച്ചറിയൽ, ഏറ്റെടുക്കൽ, വിതരണം എന്നിവ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്ത കമ്മിറ്റിയുടെ പേര്?

Tap the question or an option to reveal the answer

A.ഭാർഗവ കമ്മിറ്റി
B.കുമരപ്പ കമ്മിറ്റി
C.ദഞ്ചാല കമ്മിറ്റി
D.ഹനുമന്തറാവു കമ്മിറ്റി

23.74-ാം ഭരണഘടന ഭേദഗതിയിലൂടെ മുൻസിപ്പൽ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കൂട്ടിചേർത്ത ഭാഗം

Tap the question or an option to reveal the answer

A.ഭാഗം XI-A
B.ഭാഗം IX-A
C.ഭാഗം XII-B
D.ഭാഗം XII-A

24.2024ൽ നടന്ന ബ്രിക്സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത്? I) 16-ാം ഉച്ചകോടിയാണ് കസാനിൽ നടന്നത് II) 2006 ലാണ് സംഘടന ആരംഭിക്കുന്നത് III) കസാൻ സ്ഥിതി ചെയ്യുന്നത് ചൈനയിലാണ് IV) ആസ്ഥാനം ചൈനയിലെ ഷാങ്ഹായിലാണ്.

Tap the question or an option to reveal the answer

A.I, II, IV
B.II, III
C.III, IV
D.All of the above

25.താഴെതന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. ഉഷ്ണമേഖലാപ്രദേശങ്ങളിൽ ജൈവവൈവിധ്യം കൂടുതലായി കാണപ്പെടാനുള്ള കാരണങ്ങൾ ഏതെല്ലാം? 1. കൂടുതൽ സൂര്യപ്രകാശത്തിന്റെ ലഭ്യത 2. കൂടുതൽ മഴയുടെ ലഭ്യത 3. സ്ഥിരമായ കാലാവസ്ഥ 4. കൂടുതൽ ശുദ്ധവായുവിൻ്റെ ലഭ്യത

Tap the question or an option to reveal the answer

A.1, 3 ശരി
B.2, 4 ശരി
C.1, 4 ശരി
D.2, 3 ശരി

26.മലേറിയ രോഗത്തിനു കാരണമായ രോഗകാരിയുടെ പേരെന്ത്?

Tap the question or an option to reveal the answer

A.എന്റമീബ ഹിസ്റ്റോളിറ്റിക്ക
B.സാൽമൊണെല്ല ടൈഫി
C.പ്ലാസ്മോഡിയം വൈവാക്സ്
D.ഇവയൊന്നുമല്ല

27.പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏത്?

Tap the question or an option to reveal the answer

A.വാസോപ്രസിൻ
B.ഗ്ലൂക്കഗോൺ
C.ഇൻസുലിൻ
D.റെനിൻ

28.2024 ഫെബ്രുവരിയിൽ ഏത് രാജ്യത്താണ് ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചത്?

Tap the question or an option to reveal the answer

A.പാരീസ്
B.ഇറ്റലി
C.അമേരിക്ക
D.തായ്ലന്റ്

29.താഴെ പറയുന്ന ഏത് പ്രസ്താവന അല്ലെങ്കിൽ പ്രസ്താവനകളാണ് പൂർണാന്തര പ്രതിപതനവുമായി ബന്ധപ്പെട്ട് ശരിയായിട്ടുള്ളത്? i) പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ നിന്നും കൂടിയ മാധ്യമത്തിലേക്ക് പ്രകാശം പതിക്കണം ii) പതന കോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കൂടുതൽ ആയിരിക്കണം iii) പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് പ്രകാശം പതിക്കണം iv) പതന കോൺ ക്രിട്ടിക്കൽ കോണിനേക്കാൾ കുറവ് ആയിരിക്കണം

Tap the question or an option to reveal the answer

A.i & ii
B.ii & iii
C.i മാത്രം
D.iii & iv

30.ISRO യുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1 നെ കുറിച്ച് താഴെ കൊടുത്ത പ്രസ്താവനകളിൽ ശരിയല്ലാത്തവ ഏതാണ്? (1) ആദിത്യ എൽ 1 ദൗത്യത്തിൻ്റെ പ്രോജക്ട് ഡയറക്ടർ നിഗർ ഷാജിയാണ്. (2) ഈ ദൗത്യം 7 പേലോഡുകൾ വഹിക്കുന്നു, അവ സൂര്യൻ്റെ അന്തരീക്ഷം നിരീക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. (3) 2023 സെപ്റ്റംബർ 2ന് PSLV C57 എന്ന റോക്കറ്റ് ഉപയോഗിച്ചാണ് ആദിത്യ എൽ 1 വിക്ഷേപിച്ചത്. (4) സൂര്യനിൽ നിന്ന് ഏകദേശം 1.5 മില്യൺ കിലോമീറ്റർ അകലെയാണ് ആദിത്യ എൽ 1 സ്ഥിതിചെയ്യുന്നത്

Tap the question or an option to reveal the answer

A.1, 2, 3
B.3 മാത്രം
C.3, 4
D.4 മാത്രം

31.താഴെ കൊടുത്ത താപനിലകളിൽ ഏതൊക്കെയാണ് ശരിയായി ചേരുന്നത്? i) 0°C = 273°F ii) 100°C = 373°F iii) -40°C = -40°F iv) 0°C = 32°F

Tap the question or an option to reveal the answer

A.ii, iii
B.ii
C.iii, iv
D.i

32.താപനിലയുടെ തോത് ആയ കെൽവിൻ സ്കെയിൽ ആവിർഭവിച്ചത് ഏത് വാതക നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.

Tap the question or an option to reveal the answer

A.ബോയിൽ നിയമം
B.ചാൾസ് നിയമം
C.ഗേ ലൂസാക് നിയമം
D.അവഗാഡ്രോ നിയമം

33.മൂലകത്തിലെ ഇലക്ട്രോണുകളുടേയും പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും എണ്ണം യഥാക്രമം 18, 16, 16 എന്നിങ്ങനെയാണ്. ഇതിന് അനുയോജ്യമായ ചിഹ്നം നൽകുക.

Tap the question or an option to reveal the answer

A.16 32 S
B.16 32 S 2-
C.16 32 S 2+
D.16 32 S 3-

34.2024-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് താഴെ പറയുന്നവരിൽ ആർക്കാണ്?

Tap the question or an option to reveal the answer

A.ഡേവിഡ് ബേക്കർ
B.ജെഫ്രി ഹിന്റൺ
C.ഹാൻകാങ്
D.വിക്ടർ ആംബ്രോസ്

35.താഴെ കൊടുത്തവയിൽ പരസ്പരം യോജിക്കാത്തവ ഏതെല്ലാം എന്ന് കണ്ടെത്തുക. 1. കേരള കലാമണ്ഡലം - തൃശൂർ 2. യക്ഷഗാനം - പാർഥി സുബ്ബ 3. കഥകളി - ഗുരു മാണി മാധവ ചാക്യാർ 4. പാട്ടബാക്കി - തോപ്പിൽ ഭാസി

Tap the question or an option to reveal the answer

A.1, 2 ശരിയല്ല
B.3, 4 ശരിയല്ല
C.1, 4 ശരിയല്ല
D.2, 3 ശരിയല്ല

36.1. ലൂയി ഹാമിൽട്ടൺ - ബാസ്കറ്റ് ബോൾ 2. ഇബ്രാഹീം സദ്രാൻ - ഫുട്ബോൾ 3. ക്രിസ്റ്റഫർ എൻ കുക - ഫോർമുല നമ്പർ വൺ കാർ ഡ്രൈവിംഗ് 4. സത്യാകൃഷ്‌ണമൂർത്തി - ക്രിക്കറ്റ് മുകളിൽ കൊടുത്തിട്ടുള്ളവയിൽ ശരിയായവ തമ്മിൽ യോജിപ്പിച്ചാൽ ഏതാണ് ശരി ഉത്തരം?

Tap the question or an option to reveal the answer

A.1. ലൂയി ഹാമിൽട്ടൺ - ക്രിക്കറ്റ്, 2. ഇബ്രാഹീം സദ്രാൻ - ബാസ്കറ്റ് ബോൾ...
B.1. ലൂയി ഹാമിൽട്ടൺ - ഫോർമുല നമ്പർ വൺ കാർ ഡ്രൈവിംഗ്, 2. ഇബ്രാഹീം സദ്രാൻ - ക്രിക്കറ്റ്, 3. ക്രിസ്റ്റഫർ എൻ കുക - ഫുട്ബോൾ, 4. സത്യാകൃഷ്ണമൂർത്തി - ബാസ്കറ്റ് ബോൾ
C.1. ലൂയി ഹാമിൽട്ടൺ - ക്രിക്കറ്റ്...
D.1. ലൂയി ഹാമിൽട്ടൺ - ബാസ്കറ്റ് ബോൾ...

37.താഴെ കൊടുത്തിട്ടുള്ള കഥകളിൽ ഉണ്ണി. ആർ എഴുതിയ കഥകൾ ഏതെല്ലാം ? 1. ഒരു ഭയങ്കര കാമുകൻ 2. ബാർകോഡ് 3. വാങ്ക് 4. ശ്വാസം

Tap the question or an option to reveal the answer

A.1 & 2
B.3 & 1
C.4 & 2
D.3 & 4

38.2024 ലെ പാരീസ് ഒളിമ്പിക്സ് മായി ബന്ധപ്പെട്ടു ശരിയായ പ്രസ്താവനകൾ ഏതെല്ലാം എന്ന് കണ്ടെത്തുക. 1. പുരുഷ 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ മത്സരത്തിൽ ചൈനയുടെ പാൻ ജൻലീ (Pan Zhanle) റെക്കോർഡോടെ സ്വർണ്ണം നേടി. 2. വനിതാ 100 മീറ്റർ അത്ലറ്റിക് മീറ്റിൽ അമേരിക്കയുടെ ഷാകാരിയ റിച്ചാർഡ്സൺ 10.87 മിനിറ്റിൽ റെക്കോർഡോടെ സ്വർണ്ണം നേടി ഒന്നാം സ്ഥാനത്തു എത്തി. 3. പുരുഷ ജാവലിൻ ത്രോ മത്സരത്തിൽ പാകിസ്ഥാൻ്റെ അർഷാദ് നദീം രണ്ടാം സ്ഥാനത്തോടെ വെള്ളി മെഡൽ നേടി. 4. 2024 സമ്മർ ഒളിമ്പിക്സ് വേദി ഫ്രാൻസിലെ പാരീസിലും വിൻ്റർ ഒളിമ്പിക്സ് വേദി ജപ്പാനിലെ ടോക്കിയോയിലും ആയിരുന്നു.

Tap the question or an option to reveal the answer

A.2 മാത്രം ശരി
B.4 മാത്രം ശരി
C.3 മാത്രം ശരി
D.1 മാത്രം ശരി

39.A | B 1. മാലിക്‌ദിനാർ | എറണാകുളം 2. കൂടൽമാണിക്യ ക്ഷേത്രം | വയനാട് 3. അനന്തനാഥസ്വാമി ക്ഷേത്രം | കാസറഗോഡ് 4. ഉദയംപേരൂർ സുന്നഹദോസ് പള്ളി | തൃശൂർ

Tap the question or an option to reveal the answer

A.1-കാസറഗോഡ്, 2-തൃശൂർ, 3-വയനാട്, 4-എറണാകുളം (Option A)
B.1-വയനാട്, 2-എറണാകുളം, 3-കാസറഗോഡ്, 4-തൃശൂർ
C.1-കാസറഗോഡ്...
D.1-കാസറഗോഡ്, 2-തൃശൂർ, 3-വയനാട്, 4-എറണാകുളം (Option D)

40.ഒരു സംഖ്യയുടെ 45 ശതമാനം 270 ആയാൽ സംഖ്യ എത്ര?

Tap the question or an option to reveal the answer

A.600
B.650
C.720
D.750

41.ഒരു സമാന്തരശ്രേണിയുടെ 10-ാം പദം 20ഉം, 20-ാം പദം 10ഉം ആയാൽ ആദ്യപദം എന്താണ്?

Tap the question or an option to reveal the answer

A.-1
B.30
C.19
D.29

42.6000 രൂപയ്ക്ക് 3 വർഷത്തേക്ക് ലഭിച്ച സാധാരണ പലിശ 1080 രൂപയാണെങ്കിൽ പലിശനിരക്ക് എത്ര ശതമാനമാണ്?

Tap the question or an option to reveal the answer

A.3%
B.6%
C.12%
D.10.8%

43.6 സംഖ്യകളുടെ ശരാശരി 36. അവയിൽ ആദ്യത്തെ 5 സംഖ്യകളുടെ ശരാശരി 35 ആയാൽ അവസാനത്തെ സംഖ്യയേത്?

Tap the question or an option to reveal the answer

A.41
B.39
C.37
D.36

44.a : b = 3 : 4, b : c = 5 : 8 ആയാൽ a : b : c എത്ര?

Tap the question or an option to reveal the answer

A.3 : 9 : 8
B.3 : 20 : 8
C.15 : 20 : 32
D.12 : 20 : 40

45.ഒരു ക്ലോക്ക് 3.30 മണി എന്ന സമയം കാണിക്കുമ്പോൾ അതിലെ മണിക്കൂർ സൂചിയും മിനിട്ടു സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര?

Tap the question or an option to reveal the answer

A.105°
B.90°
C.82°
D.75°

46.ഒരു ക്ലാസിലുള്ള 48 കുട്ടികളെ ലഭിച്ച റാങ്കിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചപ്പോൾ തോമസിന്റെ സ്ഥാനം മുന്നിൽ നിന്നും 22-ാമതാണ്. എന്നാൽ തോമസിൻ്റെ സ്ഥാനം പിന്നിൽ നിന്ന് എത്രാമതാണ്?

Tap the question or an option to reveal the answer

A.30
B.28
C.27
D.22

47.A = -, B = x, C = +, D = ÷ എങ്കിൽ 56 A 5 B 4 C 6 D 2 ൻ്റെ വിലയെന്ത്?

Tap the question or an option to reveal the answer

A.43
B.31
C.39
D.133

48.ഒരാൾ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് 8 മീ. സഞ്ചരിച്ച് വലത്തോട്ട് തിരിഞ്ഞ് 3 മീ. സഞ്ചരിക്കുന്നു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 12 മീ. സഞ്ചരിച്ചാൽ യാത്രയാരംഭിച്ച സ്ഥലത്തു നിന്നും അയാൾ ഇപ്പോൾ എത്ര അകലത്തിലായിരിക്കും?

Tap the question or an option to reveal the answer

A.6 മീ.
B.5 മീ.
C.4 മീ.
D.3 മീ.

49.സംഖ്യാ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 3, 10, 29, ____

Tap the question or an option to reveal the answer

A.66
B.42
C.39
D.127

50.ഭാരതീയ നാഗരികസുരക്ഷാസംഹിത, 2023പ്രകാരം സമൻസ്കൈപ്പറ്റേണ്ടവ്യക്തിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, പകരം സമൻസ് കൈപ്പറ്റാവുന്നത് ആർക്ക്?

Tap the question or an option to reveal the answer

A.അദ്ദേഹത്തോടൊപ്പം താമസിക്കുന്ന കുടുംബത്തിലെ പ്രായപൂർത്തിയായ പുരുഷ അംഗത്തിന്
B.അദ്ദേഹത്തോടൊപ്പം താമസിക്കുന്ന കുടുംബത്തിലെ പ്രായപൂർത്തിയായ അംഗത്തിന്
C.അദ്ദേഹത്തോടൊപ്പം താമസിക്കുന്ന വേലക്കാരൻ ഉൾപ്പെടെ ഏതൊരു വ്യക്തിക്കും
D.മറ്റാർക്കും കൈപ്പറ്റാൻ സാധിക്കില്ല

51.ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ സെക്ഷൻ 40(1) അനുസരിച്ച് ഒരു സ്വകാര്യ വ്യക്തിയാൽ അറസ്റ്റ് ചെയ്യപ്പെട്ട ആളെ എത്ര സമയപരിധിക്കുള്ളിൽ പോലീസ് ഉദ്യോഗസ്ഥന് കൈമാറണം?

Tap the question or an option to reveal the answer

A.6 മണിക്കൂറിനുള്ളിൽ
B.12 മണിക്കൂറിനുള്ളിൽ
C.24 മണിക്കൂറിനുള്ളിൽ
D.ഇവയൊന്നുമല്ല

52.2023 ലെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 138 പ്രകാരം, താഴെ പറയുന്നവയിൽ ഏതാണ് അബ്‌ഡക്ഷൻ എന്ന കുറ്റകൃത്യം അല്ലാത്തത്?

Tap the question or an option to reveal the answer

A.ഒരു വ്യക്തിയെ ബലപ്രയോഗത്തിലൂടെ ഏതെങ്കിലും സ്ഥലത്ത് നിന്ന് പോകാൻ നിർബന്ധിക്കുക.
B.ഒരു വ്യക്തിയെ വഞ്ചനാപരമായ മാർഗങ്ങളിലൂടെ ഏതെങ്കിലും സ്ഥലത്ത് നിന്ന് പോകാൻ പ്രേരിപ്പിക്കുക.
C.ഒരു വ്യക്തിയുടെ ഇഷ്ടത്തിന് വിരുദ്ധമായി അയാളെ ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോകുക.
D.ഇവയൊന്നുമല്ല

53.ഒരു കുറ്റിക്കാടിന് പിന്നിലാണ് Z ഉള്ളതെന്ന് A -ക്ക് അറിയാം, എന്നാൽ B -ക്ക് അത് അറിയില്ല. Z മരണപ്പെടണം എന്ന ഉദ്ദേശത്താൽ B -യെക്കൊണ്ട് A ആ കുറ്റിക്കാട്ടിലേക്ക് വെടിവെപ്പിക്കുകയും ഇതുമൂലം Z മരണപ്പെടുകയും ചെയ്യുന്നു. താഴെ പറയുന്നവയിൽ ശരിയായത് ഏത്?

Tap the question or an option to reveal the answer

A.B കൊലപാതക കുറ്റം ചെയ്തു
B.B കുറ്റമൊന്നും ചെയ്തിട്ടില്ല, A കുറ്റകരമായ നരഹത്യ ചെയ്തു (Culpable Homicide)
C.A യും B കുറ്റകരമായ നരഹത്യക്ക് ഉത്തരവാദിയാണ്.
D.A കുറ്റമൊന്നും ചെയ്തിട്ടില്ല, B കുറ്റകരമായ നരഹത്യ ചെയ്തു (Culpable Homicide)

54.2023 ലെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 76 പ്രകാരം ഒരു സ്ത്രീയെ വിവസ്ത്ര ആകുക എന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുന്നതോ, ക്രിമിനൽ ബലപ്രയോഗം നടത്തുന്നതോ കുറ്റകൃത്യമാകുന്നത് ആയത് ഇവരിൽ ആര് ചെയ്യുമ്പോൾ?

Tap the question or an option to reveal the answer

A.ഏതൊരാളും
B.പുരുഷൻ
C.പ്രായപൂർത്തിയായ പുരുഷൻ
D.സർക്കാർ ഉദ്യോഗസ്ഥൻ

55.തിരക്കേറിയ ഒരു തെരുവിൽ വെച്ച് B യുടെ കൈയിൽ നിന്ന് A വേഗത്തിൽ ഒരു മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടിപ്പോകുന്നു. ഭാരതീയ ന്യായ സംഹിത, 2023 പ്രകാരം ഈ കുറ്റകൃത്യം ഏത്?

Tap the question or an option to reveal the answer

A.മോഷണം (Theft)
B.അപഹരിക്കൽ (Extortion)
C.സ്നാച്ചിംഗ് (Snatching)
D.കവർച്ച (Robbery)

56.ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷൻ 96 പ്രകാരം ഒരു സെർച്ച് വാറണ്ട് സാധുവായി തുടരുന്ന പരമാവധി കാലയളവ് എത്രയാണ്?

Tap the question or an option to reveal the answer

A.ഏഴ് ദിവസം
B.പതിനഞ്ച് ദിവസം
C.മുപ്പത് ദിവസം
D.പ്രത്യേക പരമാവധി കാലയളവ് പരാമർശിച്ചിട്ടില്ല

57.പോലീസ് കസ്റ്റഡിയിലെ പ്രതി കുറ്റസമ്മതം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

Tap the question or an option to reveal the answer

A.മുതിർന്ന പോലീസ് ഉദ്യോഗസ്ഥന് മുൻപാകെയാണ് കുറ്റസമ്മതം നടത്തേണ്ടത്.
B.ഈ കുറ്റസമ്മതം ഒരു സാഹചര്യത്തിലും തെളിവായി സ്വീകാര്യമല്ല.
C.കുറ്റസമ്മതം പോലീസ് നിർബന്ധമായും വീഡിയോ ചിത്രീകരിക്കണം
D.ഈ കുറ്റസമ്മതം മജിസ്ട്രേറ്റിൻ്റെ സാന്നിധ്യത്തിൽ വെച്ചാണെങ്കിൽ അത് പ്രതിക്കെതിരെ തെളിയിക്കാവുന്നതാണ്.

58.താൻ കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം ഒരു പ്രത്യേക സ്ഥലത്ത് ഒളിച്ചുവെച്ചിട്ടുണ്ടെന്ന് പോലീസ് കസ്റ്റഡിയിൽ ഇരിക്കെ പ്രതി പോലീസിന് മൊഴി നല്കുന്നു. ആ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ആ ആയുധം പ്രതി പറഞ്ഞ സ്ഥലത്തുനിന്നും കണ്ടെടുക്കുന്നുവെങ്കിൽ:

Tap the question or an option to reveal the answer

A.ആയുധം സൂക്ഷിച്ച സ്ഥലത്തെ സംബന്ധിച്ച് പ്രതി നല്കിയ വിവരം അത്രത്തോളം പ്രതിക്കെതിരെ തെളിയിക്കാവുന്നതാണ്.
B.പോലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് പ്രതി മൊഴി നല്കിയത് എന്നതിനാൽ ആ മൊഴി പ്രതിക്കെതിരെ തെളിയിക്കാനാവില്ല.
C.പ്രതി കുറ്റം ചെയ്തുവെന്നത് തെളിയിക്കപ്പെട്ടു.
D.പ്രതിയുടെ മൊഴി പോലീസിനോടുള്ള കുറ്റസമ്മതം അല്ലെങ്കിൽ മാത്രം ആയത് തെളിവായി സ്വീകരിക്കാം.

59.കേരള പോലീസ് ആക്ട് വകുപ്പ് 8 പ്രകാരം ഒരു പ്രത്യേക വ്യക്തി പോലീസ് കസ്റ്റഡിയിൽ ഉണ്ടോയെന്ന് അറിയുന്നതിനുള്ള അവകാശം ആർക്ക്?

Tap the question or an option to reveal the answer

A.കസ്റ്റഡിയിൽ ഉള്ള ആളുടെ അഡ്വക്കേറ്റിന്
B.പരാതി നൽകിയ ആൾക്ക്
C.കസ്റ്റഡിയിൽ ഉള്ള ആളുടെ ബന്ധുക്കൾക്ക്
D.ഏതൊരു പൗരനും

60.X, Y എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം പൊതുസ്ഥലത്ത് വെച്ച് പോലീസ് പരിശോധിക്കവേ X ആയത് നിയമപരമായി തൻ്റെ മൊബൈൽ ഫോണിൽ പകർത്തുന്നു. കേരള പോലീസ് ആക്ട് അനുസരിച്ച് ഈ സാഹചര്യത്തിലെ പോലീസിന്റെ ശരിയായ നടപടി എന്ത്?

Tap the question or an option to reveal the answer

A.X- വീഡിയോ പകർത്തുന്നത് തടയാം
B.പോലീസിന് തങ്ങളുടെ കൃത്യ നിർവ്വഹണം വീഡിയോ പകർത്താം
C.X- ന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കാം
D.പോലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിന് X, Y എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാം.

61.ഒരു വ്യക്തിയെ കാണാനില്ലെന്ന് ന്യായമായും സംശയിക്കാവുന്ന വിവരം ലഭിക്കുന്ന സ്റ്റേഷൻ ഹൌസ് ഓഫീസർ കേരള പോലീസ് ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട നടപടികൾ? i) അസാധാരണ മരണം നടന്നതായി FIR രജിസ്റ്റർ ചെയ്ത് അന്വഷണം നടത്തുക ii) കാണാതായ ആളെ കണ്ടെത്തുന്നത്തിന് ഏതൊരു സ്ഥലത്തും പ്രവേശിച്ച് പരിശോധന നടത്തുക. iii) ചോദ്യം ചെയ്യപ്പെടുന്ന സാക്ഷികളുടെ മൊഴിപ്പകർപ്പ് അതത് സാക്ഷികൾക്ക് നൽകുക iv) കാണാതായ ആളെ കണ്ടെത്തുന്നപക്ഷം അയാളെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുക

Tap the question or an option to reveal the answer

A.i മാത്രം
B.i, ii, iii
C.ii, iii, iv
D.i, ii, iii, iv

62.1985- NDPS നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങളുടെ വ്യവസ്ഥകൾ എപ്രകാരമാണ്?

Tap the question or an option to reveal the answer

A.പോലീസിന് നേരിട്ട് കൊടുക്കാവുന്നതും ജാമ്യം ലഭിക്കുന്നതും
B.പോലീസിന് നേരിട്ട് കൊടുക്കാവുന്നതും ജാമ്യം ലഭിക്കാത്തതും
C.പോലീസിന് നേരിട്ട് കൊടുക്കാൻ കഴിയാത്തതും ജാമ്യം ലഭിക്കുന്നതും
D.പോലീസിന് നേരിട്ട് കൊടുക്കാൻ കഴിയാത്തതും ജാമ്യം ലഭിക്കാത്തതും

63.ചുവടെ കൊടുത്തിരിക്കുന്നവയിൽ എൻ.ഡി.പി.എസ് നിയമം, 1985 പ്രകാരമുള്ള ശരിയായ പ്രസ്താവന ഏത്? i) ഇന്ത്യ മുഴുവൻ ഈ നിയമം ബാധകമാണ് ii) ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും ഈ നിയമം ബാധകമാണ് iii) മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർക്ക് ഈ നിയമം ബാധകമാണ്

Tap the question or an option to reveal the answer

A.i, ii
B.ii, iii
C.i, iii
D.i, ii, iii

64.2012-ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണനിയമം ബാധകമായിട്ടുള്ളത് :

Tap the question or an option to reveal the answer

A.ഇന്ത്യ മുഴുവൻ
B.ജമ്മു കാശ്മമീർ ഒഴികെ ഇന്ത്യ മുഴുവൻ
C.ലഡാക്ക് ഒഴികെ ഇന്ത്യ മുഴുവൻ
D.മുകളിൽ പറഞ്ഞവ ഒന്നുമല്ല

65.ചർമ്മങ്ങൾ തമ്മിൽ നേരിട്ട് കോൺടാക്ട് ആയാൽ മാത്രമേ ലൈംഗിക അതിക്രമമായി കണക്കാക്കാൻ കഴിയൂ എന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി:

Tap the question or an option to reveal the answer

A.മദ്രാസ് ഹൈക്കോടതി
B.മുംബൈ ഹൈക്കോടതി
C.അലഹാബാദ് ഹൈക്കോടതി
D.ഡൽഹി ഹൈക്കോടതി

66.വിവരസാങ്കേതിക നിയമം, 2000 പ്രകാരം ജീവപര്യന്തം വരെ തടവ് ശിക്ഷ വിധിക്കാവുന്ന കുറ്റ കൃത്യം ഏതാണ്?

Tap the question or an option to reveal the answer

A.കമ്പ്യൂട്ടർ അധിഷ്‌ഠിത പ്രമാണങ്ങൾക്ക് കേടുപാടുകൾ വരുത്തുക
B.സിസ്റ്റത്തിൽ നിന്ന് വിവരങ്ങൾ ആക്സസ് ചെയ്യുക
C.സൈബർ ഭീകരവാദ പ്രവൃത്തികൾ
D.മറ്റൊരാളുടെ പാസ്‌വേഡ് ഉപയോഗിക്കുക

67.വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ എയ്‌ഡഡ് സ്വകാര്യ കോളേജുകൾ വരും എന്ന് വിധിച്ച കേസ് :

Tap the question or an option to reveal the answer

A.വിജയ് ഗോപാൽ Vs. സ്റ്റേറ്റ് ഓഫ് തെലുങ്കാന
B.വർഗ്ഗീസ് Vs. എം.ജി. യൂണിവേഴ്സിറ്റി
C.അമർ സിങ്ങ് Vs. യൂണിയൻ ഓഫ് ഇന്ത്യ
D.ശ്രേയ സിംഗാൾ Vs. യൂണിയൻ ഓഫ് ഇന്ത്യ

68.താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു പബ്ലിക് അതോറിറ്റിയുടെ കൈവശത്തിലോ നിയന്ത്രണത്തിലോ ഉള്ള ഏതാണ് "വിവരം" എന്ന നിർവചനത്തിൽ ഉൾപ്പെടുത്താവുന്നത്?

Tap the question or an option to reveal the answer

A.പ്രമാണങ്ങൾ
B.ഇ-മെയിലുകൾ
C.ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിച്ചിട്ടുള്ള കാര്യങ്ങൾ
D.മുകളിൽ പറഞ്ഞവയെല്ലാം

69.ഒരു വാഹനത്തിൻ്റെ ഗ്രോസ്സ് വെഹിക്കിൾസ് വെയിറ്റ് (GVW) എന്നാൽ അർത്ഥമാക്കുന്നത് എന്ത്?

Tap the question or an option to reveal the answer

A.വാഹനത്തിൽ കയറ്റുന്ന ലോഡിൻ്റെ മാത്രം ഭാരം
B.വാഹനവും, ലോഡും കൂട്ടിയുള്ള ഭാരം
C.വാഹനത്തിന്റെ മാത്രം ഭാരം
D.വാഹനത്തിൽ കയറ്റുന്ന അമിത ഭാരം

70.50 CC യിൽ താഴെ എഞ്ചിൻ കപ്പാസിറ്റി ഉള്ള ഗിയർ ഇല്ലാത്ത മോട്ടോർ സൈക്കിളുകൾ ഏത് കാറ്റഗറിയിൽ പെടുന്നു?

Tap the question or an option to reveal the answer

A.L-1 കാറ്റഗറി
B.M-2 കാറ്റഗറി
C.N-3 കാറ്റഗറി
D.T-1 കാറ്റഗറി

71.18 വയസ്സിൽ ഒരാൾ ഡ്രൈവിംഗ് ലൈസൻസ് എടുത്താൽ എത്ര വയസ്സുവരെ ആ ലൈസൻസിന് സാധുത ഉണ്ടായിരിക്കും?

Tap the question or an option to reveal the answer

A.28 വയസ്സുവരെ
B.38 വയസ്സുവരെ
C.40 വയസ്സുവരെ
D.50 വയസ്സുവരെ

72.ഒരാളുടെ ഡ്രൈവിംഗ് ലൈസൻസിലെ ഏതെങ്കിലും ക്ലാസ്സ് ലൈസൻസ് ആവശ്യമില്ലെങ്കിൽ അവ സറണ്ടർ ചെയ്യുന്നതിനുള്ള റൂൾ ഏത്?

Tap the question or an option to reveal the answer

A.CMVR 1989 15(3)
B.CMVR 1989 17(A)
C.CMVR 1989 22
D.CMVR 1989 32

73.ഒരു ജോയിന്റ്റ് ആർ ടി ഓ യെ താഴെപ്പറയുന്ന ലൈസൻസിംഗ് അതോറിറ്റി ആയി പറയുന്നു.

Tap the question or an option to reveal the answer

A.അഡീഷണൽ ലൈസൻസിംഗ് അതോറിറ്റി.
B.ജൂനിയർ ലൈസൻസിംഗ് അതോറിറ്റി.
C.ലൈസൻസിംഗ് അതോറിറ്റി.
D.അസിസ്റ്റന്റ് ലൈസൻസിംഗ് അതോറിറ്റി.

74.പെർമിറ്റ് ആവശ്യമില്ലാത്ത ട്രാൻസ്പോർട്ട് വാഹനം ഏത്?

Tap the question or an option to reveal the answer

A.2 ടണ്ണിന് താഴെ GVW ഭാരമുള്ള എല്ലാ ട്രാൻസ്പോർട്ട്
B.2 ടണ്ണിന് മുകളിൽ GVW ഭാരമുള്ള ചരക്ക് വാഹനങ്ങൾ
C.3 ടണ്ണിന് താഴെ GVW ഭാരമുള്ള ചരക്ക് വാഹനങ്ങൾ
D.3 ടണ്ണിന് താഴെ GVW ഭാരമുള്ള എല്ലാ ട്രാൻസ്പോർട്ട്

75.ഒരു കോൺട്രാക്ട് കാരിയേജ് വാഹനം 4 കൊല്ലം പഴക്കമുള്ളത് ഫിറ്റ്നസ് ടെസ്റ്റിന് പോയി പാസ്സായാൽ എത്ര വർഷത്തെ കാലാവധി ലഭിക്കും?

Tap the question or an option to reveal the answer

A.4 വർഷത്തേക്ക്.
B.2 വർഷത്തേക്ക്.
C.1 വർഷത്തേക്ക്.
D.10 വർഷത്തേക്ക്.

76.ഒരു വാഹനം പാർക്ക് ചെയ്തു എന്ന് പറയണമെങ്കിൽ ആ വാഹനം എത്ര സമയം റോഡിൽ നിർത്തി ഇടണം?

Tap the question or an option to reveal the answer

A.30 മിനിറ്റിൽ കൂടുതൽ.
B.10 മിനിറ്റിൽ കൂടുതൽ.
C.5 മിനിറ്റിൽ കൂടുതൽ.
D.3 മിനിറ്റിൽ കൂടുതൽ.

77.ഒരു ഇരുചക്രവാഹനം റോഡിൽ കെട്ടിവലിക്കുമ്പോൾ കെട്ടിവലിക്കുന്ന വാഹനവും, കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിൽ എത്ര ദൂരം ഉണ്ടാകണം?

Tap the question or an option to reveal the answer

A.5 മീറ്ററിൽ കൂടുതൽ.
B.5 മീറ്ററിനും 10 മീറ്ററിനും ഇടയിൽ
C.കെട്ടിവലിക്കാൻ പാടില്ല
D.10 മീറ്ററിൽ കൂടാൻ പാടില്ല

78.മോട്ടോർ വെഹിക്കിൾസ് ആക്ടിലെ സെക്ഷൻ 185 എന്താണ്?

Tap the question or an option to reveal the answer

A.ഓവർ സ്പീഡിൽ വാഹനം ഓടിക്കുന്നത്
B.മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത്
C.മദ്യത്തിന്റെയോ, മയക്കുമരുന്നിൻ്റെയോ സ്വാധീനത്തിൽ വാഹനം ഓടിക്കുന്നത്
D.അമിതഭാരം വഹിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത്.

79.വാഹനത്തിൽ റിഫ്ലക്ടീവ് വാണിംഗ് ട്രയാംഗിൾ (Reflective Warning Triangle) എന്തിനാണ് ഉപയോഗിക്കുന്നത്?

Tap the question or an option to reveal the answer

A.ആക്സിഡന്റ് സ്പോട്ട് സൂചിപ്പിക്കാൻ
B.വാഹനം ബ്രേക്ക്ഡൗൺ ആയി നിർത്തിയിട്ടിരിക്കുകയാണെന്ന് മറ്റു ഡ്രൈവർമാർക്ക് മനസ്സിലാക്കാൻ
C.കൺസ്ട്രക്ഷൻ സോൺ ആണെന്ന വാണിംഗ് നൽകാൻ
D.സ്പീഡ് ക്യാമറാ നിരീക്ഷണത്തിലാണെന്ന് ഡ്രൈവർമാർക്ക് മുൻകരുതൽ നൽകുവാൻ.

80.ഹെവി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുവാൻ വേണ്ട കുറഞ്ഞ പ്രായ പരിധി

Tap the question or an option to reveal the answer

A.18
B.20
C.21
D.22

81.വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ സംഭവിക്കുന്നതെന്ത്?

Tap the question or an option to reveal the answer

A.ഗീയർ ഷിഫ്റ്റിങ്ങ് ശരിയായി ചെയ്യാൻ കഴിയാതെ വരുന്നു
B.സ്റ്റീയറിംഗ് കൺട്രോൾ നഷ്ടപ്പെടാൻ ഇടയാവുന്നു.
C.ഇൻ അറ്റൻഡീവ് ബ്ലൈൻനെസ് (In attentive blindness) ഉണ്ടാകുന്നു.
D.റിയാക്ഷൻ ടൈം (Reaction time) കുറയുന്നു.

82.ഡ്രൈവർമാർ സൂക്ഷിക്കേണ്ട കാര്യങ്ങൾ

Tap the question or an option to reveal the answer

A.ഉറക്കവും ക്ഷീണവും അവഗണിച്ച് വാഹനം ഓടിക്കരുത്
B.സമയത്തെത്താൻ അമിതവേഗത സ്വീകരിക്കാതെ നേരത്തെ പുറപ്പെടുക.
C.വാഹനത്തിൻ്റെ രേഖകളും ഡ്രൈവിംഗ് ലൈസൻസും പരിശോധിച്ച് കാലാവധി ഉറപ്പ് വരുത്തുക
D.ഇവയെല്ലാം (A, B and C) പാലിക്കേണ്ടതാണ്.

83.സ്റ്റീയറിംഗ് വീലിന്റെ റോട്ടറി മോഷൻ റെസിപ്രോക്റ്റേറ്റിംഗ് മോഷൻ ആയി മാറ്റുന്നത്

Tap the question or an option to reveal the answer

A.ട്രാക്ക് റോഡ്
B.സ്റ്റബാക്സിൽ
C.സ്റ്റീയറിംഗ് ബോക്സ്
D.കിംഗ് പിൻ

84.ഒരു V-8 എഞ്ചിനിൽ എത്ര എക്സ്ഹോസ്റ്റ് മനിഫോൾഡ് ഉണ്ടായിരിക്കും

Tap the question or an option to reveal the answer

A.1
B.2
C.3
D.8

85.ഒരു ചരക്ക് വാഹനത്തിൽ അമിതഭാരം കയറ്റിയാൽ മോട്ടോർ വാഹന നിയമം 194 പ്രകാരം ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പിഴ എത്ര രൂപ?

Tap the question or an option to reveal the answer

A.ഇരുപതിനായിരം
B.ഇരുപത്തിഅയ്യായിരം
C.രണ്ടായിരം
D.അയ്യായിരം

86.ഒരു പുതിയ സ്വകാര്യ വാഹനത്തിന്റെ രജിസ്ട്രേഷൻ വാലിഡിറ്റി എത്ര വർഷം ആണ്?

Tap the question or an option to reveal the answer

A.20 വർഷം
B.5 വർഷം
C.10 വർഷം
D.15 വർഷം

87.ഒരു ലൈറ്റ് മോട്ടോർ വെഹിക്കിളിൻ്റെ (LMV) പരമാവധി അനുവദനീയമായ ജി.വി.ഡബ്ല്യൂ (GVW) എത്ര?

Tap the question or an option to reveal the answer

A.500 kg
B.7500 kg
C.3000 kg
D.12500 kg

88.താഴെ പറയുന്ന മോട്ടോർ വാഹന നിയമത്തിലെ സെക്ഷനുകളിൽ പ്രതി കുറ്റം ചെയ്താൽ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാൻ അനുമതി നൽകാത്ത കുറ്റമുള്ള വകുപ്പ് ഏതാണ്?

Tap the question or an option to reveal the answer

A.സെക്ഷൻ 184
B.സെക്ഷൻ 185
C.സെക്ഷൻ 186
D.സെക്ഷൻ 197

89.Central Motor Vehicles Rules, 1989 Rule 168 പ്രകാരം, റോഡ് അപകടത്തിൽപ്പെട്ടവരെ ആശുപ്രതിയിലേക്ക് കൊണ്ടുപോകുന്ന Good Samaritan -ന്റെ ബാധ്യതകളും അവകാശങ്ങളും സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായത്?

Tap the question or an option to reveal the answer

A.ആശുപ്രതിയിലെ medico-legal case ഫോമിൽ വ്യക്തിഗത വിവരങ്ങൾ നൽകണം.
B.ഐഡന്റിറ്റി വെളിപ്പെടുത്തിയാൽ പോലീസ് ഇയാളെ സാക്ഷിയായി വരാൻ നിർബന്ധിക്കാം.
C.ചികിത്സ ചെലവുകൾ വഹിക്കേണ്ടതില്ല. അധികൃതരെ അറിയിച്ചതിനുശേഷം ഉടൻ ആശുപ്രതി വിടാം.
D.ആശുപ്രതിയിൽ പ്രവേശന നടപടികൾ മുഴുവനായും പൂർത്തിയാക്കേണ്ടതാണ്.

90.Central Motor Vehicles Rules, 1989 Rule 169 , Good Samaritan സ്വമേധയാ കേസിൽ സാക്ഷിയായി നിന്നാൽ, അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിൽ നിർബന്ധമായും പാലിക്കേണ്ട നടപടിക്രമം ഏതാണ്?

Tap the question or an option to reveal the answer

A.ചോദ്യംചെയ്യൽ പോലീസ്റ്റേഷനിൽ മാത്രമേ നടക്കാവൂ, ഓഫീസർ യൂണിഫോമിലായിരിക്കണം.
B.Good Samaritan ന് അനുയോജ്യമായ സമയം, സ്ഥലത്തിൽ സാധാരണ വേഷം അണിഞ്ഞ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യണം.
C.പരാതിക്കാരൻ്റെ ആവശ്യം അനുസരിച്ച് പലതവണ കോടതിയിൽ ഹാജരാകണം.
D.അയാൾ നേരിട്ട് കോടതിയിൽ ഹാജരാകണം, അഫിഡവിറ്റ് സ്വീകരിക്കാനാവില്ല.

91.Motor Vehicles Act, 1988 Section 206 പ്രകാരം, ഏത് സാഹചര്യങ്ങളിലാണ് ഒരു പോലീസ് ഓഫീസർക്ക് ഒരു ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുക്കാൻ സാധിക്കും?

Tap the question or an option to reveal the answer

A.ഡ്രൈവർ വേഗം കൂടിയ വാഹനമോടിച്ചാൽ
B.ഡ്രൈവർ സമ്മൻസ് കൈപ്പറ്റാതെ കോടതിയിൽ ഹാജരാകാതെ പോവുമെന്ന് പോലീസിന് ബോധ്യപ്പെട്ടാൽ
C.വാഹനത്തിന് മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ
D.ഇൻഷുറൻസ് ഡോക്യുമെൻ്റ് കാണിച്ചില്ലെങ്കിൽ

92.Motor Vehicles Act, 1988 Section 207 പ്രകാരം, ഏത് നിയമലംഘനമാണ് പോലീസിനെ ഒരു വാഹനം പിടികൂടാനുള്ള അധികാരം നൽകുന്നത്?

Tap the question or an option to reveal the answer

A.10% വരെ ചരക്കുകൾ അധികമായി കയറ്റൽ
B.Section 66(1) പ്രകാരം പെർമിറ്റ് ഇല്ലാതെ വാഹനം ഉപയോഗിക്കൽ
C.അമിത വാതകമാലിന്യ സർട്ടിഫിക്കറ്റില്ലാതെ ഡ്രൈവ് ചെയ്യൽ
D.നിർത്തിവെക്കാൻ പാടില്ലാത്ത സ്ഥലത്ത് പാർക്ക് ചെയ്യൽ

93.Rule 138A പ്രകാരം, 2017 ഡിസംബർ 1-ന് മുമ്പ് വിറ്റ വാഹനങ്ങളിൽ FASTag ഘടിപ്പിക്കാനുള്ള അവസാന തീയതി ഏതാണ്?

Tap the question or an option to reveal the answer

A.2020 ജനുവരി 1
B.2021 ജനുവരി 1
C.2020 ഡിസംബർ 1
D.അവസാന തീയതി നിശ്ചയിച്ചിട്ടില്ല

94.4 വയസ്സിൽ താഴെയുള്ള കുട്ടിയെ പിൻപാസഞ്ചറായി കയറ്റിയ മോട്ടോർ സൈക്കിളിന്റെ പരമാവധി വേഗപരിധി എത്രയാണ്?

Tap the question or an option to reveal the answer

A.40 കിമീ/മ
B.45 കിമീ/മ
C.50 കിമീ/മ
D.60 കിമീ/മ

95.Rule 122 പ്രകാരം, ചാസിസ് നമ്പറുകൾ എത്ര mm ഉയരമുള്ള അക്ഷരങ്ങളിൽ എങ്കിലും embose ചെയ്യണമെന്നാണ് നിബന്ധന?

Tap the question or an option to reveal the answer

A.5 mm
B.7 mm
C.10 mm
D.12 mm

96.Rule 128 പ്രകാരം, വാഹനങ്ങളുടെ മുൻ വിൻഡ് സ്ക്രീനുകൾക്ക് ഉപയോഗിക്കേണ്ടത് ഏത് തരത്തിലുള്ള ഗ്ലാസ്സാണ്?

Tap the question or an option to reveal the answer

A.Tempered glass
B.Laminated safety glass
C.Polycarbonate sheets
D.Tinted glass

97.Rule 137 പ്രകാരമുള്ള Class II ഹസാഡസ് സാധനങ്ങളിൽ താഴെപ്പറയുന്നതിൽ ഏതാണ് ഉൾപ്പെടുന്നത്?

Tap the question or an option to reveal the answer

A.സ്ഫോടക വസ്തുക്കൾ
B.കംപ്രസ്സ് ഗ്യാസുകൾ
C.റേഡിയോക്ടീവ് വസ്തുക്കൾ
D.ആമ്ലപ്രദാഹക ദ്രാവകങ്ങൾ