All question papers

VFA 2023 Question Paper

81 questions with answers · 10th Level

Practice this paper

1.പട്ടികയിൽ നിന്ന് ശരിയല്ലാത്തത് തെരഞ്ഞെടുക്കുക : i) ആനന്ദമഠം - ബങ്കിംചന്ദ്രചാറ്റർജി - ബംഗാൾ ii) നീൽദർപ്പൺ - ദീനബന്ധുമിത്ര - ബംഗാൾ iii) ഗീതാഞ്ജലി - രവീന്ദ്രനാഥടാഗോർ - ബംഗാൾ iv) രംഗഭൂമി - പ്രേംചന്ദ് - ബംഗാൾ

Tap the question or an option to reveal the answer

A.Only (iv)
B.Only (iii)
C.Only (ii)
D.Only (i)

2.താഴെ പറയുന്നവയിൽ ഏതു പ്രസ്ഥാനമാണ് ജൂതർക്ക് രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടത് ? i) ചേരിചേരാ പ്രസ്ഥാനം ii) സിയോണിസ്റ്റ് പ്രസ്ഥാനം iii) ജൂതജനകീയ പ്രസ്ഥാനം iv) ജൂത വിമോചന പ്രസ്ഥാനം

Tap the question or an option to reveal the answer

A.Only (i)
B.Only (ii)
C.Only (iii)
D.Only (iv)

3."പുരുഷന് യുദ്ധം സ്ത്രീയ്ക്ക് മാതൃത്വം പോലെയാണ്." ആരുടെ വാക്കുകളാണിവ ? i) ഹിറ്റ്ലർ ii) മുസ്സോളിനി iii) സ്റ്റാലിൻ iv) മാവോ സേതുങ്ങ്

Tap the question or an option to reveal the answer

A.Only (iii)
B.Only (iv)
C.Only (ii)
D.Only (i)

4.കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ചേര രാജാക്കന്മാരുടെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രധാനപ്പെട്ട ചരിത്ര സ്രോതസ്സുകളിൽ ഒന്നാണ് : i) പതിറ്റുപത്ത് ii) അകനാനൂറ് iii) പുറനാനൂറ് iv) ചിലപ്പതികാരം

Tap the question or an option to reveal the answer

A.Only (i)
B.Only (ii)
C.Only (iii)
D.Only (iv)

5.പരസ്പരബന്ധമില്ലാത്തത് തിരിച്ചറിയുക : i) വാഗൺ ട്രാജഡി - മലബാർ കലാപം - 1921 ii) പുന്നപ്രവയലാർ സമരം - അമേരിക്കൻ മോഡൽ അറബിക്കടലിൽ - 1946 iii) സവർണ്ണജാഥ - ഗുരുവായൂർ സത്യാഗ്രഹം - മന്നത്ത് പത്മനാഭൻ iv) ക്ഷേത്രപ്രവേശന വിളംബരം - ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ - കൊച്ചി മഹാരാജാവ്

Tap the question or an option to reveal the answer

A.Only (i and ii)
B.Only (i and iii)
C.Only (iii and iv)
D.All of the above

6.താഴെ പറയുന്ന നാലു പ്രസ്താവനകളിൽ നിന്ന് ശരിയായത് തെരെഞ്ഞെടുത്ത് എഴുതുക : i) ഇന്ത്യയിലെ ദേശീയപാതകൾ, സംസ്ഥാന ഹൈവേകൾ എന്നിവയുടെ നിർമ്മാണ ചുമതല സംസ്ഥാന സർക്കാരുകൾക്കാണ്. ii) ഇന്ത്യയിലെ ആകെ റോഡ് ദൈർഘ്യത്തിന്റെ 80 ശതമാനവും ഗ്രാമീണ റോഡുകളാണ്. iii) ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാർഗ്ഗമാണ് റോഡുഗതാഗതം. iv) ചതുഷ്കോണ സൂപ്പർ ഹൈവേകളുടെ നിർമ്മാണചുമതല നാഷണൽ ഹൈവേ അതോറിറ്റിക്കാണ്.

Tap the question or an option to reveal the answer

A.Only (ii, iv)
B.Only (i, ii)
C.Only (i, iii)
D.All of the above

7.ലോക ഓസോൺ ദിനമായി ആചരിച്ചു വരുന്ന ദിനം ഏതാണ് ? i) സെപ്റ്റംബർ 16 ii) ഒക്ടോബർ 16 iii) നവംബർ 16 iv) ഡിസംബർ 16

Tap the question or an option to reveal the answer

A.Only (i)
B.Only (ii)
C.Only (iii)
D.Only (iv)

8.നെൽകൃഷിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ തെരഞ്ഞെടുക്കുക : i) ഇന്ത്യയിലെ മുഖ്യവിളകളിൽ ഒന്നാണ് നെല്ല്. ii) ഒരു ഖാരിഫ് വിളയാണ്. iii) ഉയർന്ന താപനിലയും ധാരാളം മഴ ലഭിയ്ക്കുന്ന ഭാഗങ്ങളിലും കൃഷി ചെയ്യുന്നു. iv) എക്കൽമണ്ണാണ് നെൽകൃഷിയ്ക്ക് അനുയോജ്യം.

Tap the question or an option to reveal the answer

A.All of the above
B.Only (i, ii)
C.Only (iii, iv)
D.Only (i, ii and iii)

9.അഞ്ചാം പഞ്ചവത്സര പദ്ധതിയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ? പ്രസ്താവന i - 1974-1978 വരെയാണ് പദ്ധതി നടപ്പിലാക്കിയത്. പ്രസ്താവന ii - ഗരീബി ഹഠാവോ പരിപാടി നടപ്പിലാക്കി. പ്രസ്താവന iii - ഇന്ത്യൻ നാഷണൽ ഹൈവേ സംവിധാനം ആരംഭിച്ചു.

Tap the question or an option to reveal the answer

A.പ്രസ്താവന i, ii ശരിയാണ്, iii ശരിയല്ല
B.പ്രസ്താവന i, iii ശരിയാണ്, ii ശരിയല്ല
C.പ്രസ്താവന ii, iii ശരിയാണ്, i ശരിയല്ല
D.പ്രസ്താവന i, ii, iii എല്ലാം ശരിയാണ്

10.1991-ലെ സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ? പ്രസ്താവന i - ഈ നയങ്ങളെ സ്ഥിരീകരണ നടപടികൾ, ഘടനാപരമായ പരിഷ്കരണ നടപടികൾ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തരംതിരിക്കാം. പ്രസ്താവന ii - സാമ്പത്തിക സ്ഥിരത കൈവരിക്കുന്നതിനുള്ള ഹ്രസ്വകാല നടപടികളാണ് സ്ഥിരീകരണ നടപടികൾ. പ്രസ്താവന iii - ഉദാരീകരണത്തിന്റെ ഭാഗമായി എല്ലാത്തരം വ്യവസായങ്ങളുടെയും ലൈസൻസിംഗ് സമ്പ്രദായം അവസാനിപ്പിച്ചു.

Tap the question or an option to reveal the answer

A.പ്രസ്താവന i, ii ശരിയാണ്, iii ശരിയല്ല
B.പ്രസ്താവന i, iii ശരിയാണ്, ii ശരിയല്ല
C.പ്രസ്താവന ii, iii ശരിയാണ്, i ശരിയല്ല
D.പ്രസ്താവന i, ii, iii എല്ലാം ശരിയാണ്

11.താഴെ പറയുന്ന ജോഡികളിൽ ശരിയല്ലാത്തത് ഏത് ? A) ബാങ്കുകളുടെ ബാങ്ക് - ആർ. ബി. ഐ. B) വാണിജ്യബാങ്ക് - എസ്. ബി. ഐ. C) പുതുതലമുറ ബാങ്ക് - ഐ. സി. ഐ. സി. ഐ. D) സഹകരണ ബാങ്ക് - എൽ. ഐ. സി.

Tap the question or an option to reveal the answer

A.ബാങ്കുകളുടെ ബാങ്ക് - ആർ. ബി. ഐ.
B.വാണിജ്യബാങ്ക് - എസ്. ബി. ഐ.
C.പുതുതലമുറ ബാങ്ക് - ഐ. സി. ഐ. സി. ഐ.
D.സഹകരണ ബാങ്ക് - എൽ. ഐ. സി.

12.ലിസ്റ്റ് ഒന്നിൽ നൽകിയിരിക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ ലിസ്റ്റ് രണ്ടിലെ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു ? ശരി ഉത്തരം എഴുതുക : ലിസ്റ്റ് - 1 : i) ഗതാഗതം, ii) മത്സ്യബന്ധനം, iii) നിർമ്മാണം ലിസ്റ്റ് - 2 : a) പ്രാഥമിക മേഖല, b) ദ്വിതീയ മേഖല, c) തൃതീയ മേഖല

Tap the question or an option to reveal the answer

A.i-a, ii-b, iii-c
B.i-b, ii-a, iii-c
C.i-c, ii-a, iii-b
D.i-a, ii-c, iii-b

13.നീതി ആയോഗിനെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയല്ലാത്തത് കണ്ടെത്തി എഴുതുക :

Tap the question or an option to reveal the answer

A.2015 ജനുവരി മാസം ഒന്നാം തീയതി രൂപീകൃതമായി
B.നീതി ആയോഗ് ഒരു ഭരണഘടനാ സ്ഥാപനമാണ്
C.ഗ്രാമീണ തലം മുതൽ വിശ്വാസയോഗ്യമായ പദ്ധതികൾ രൂപീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിക്കുക എന്നത് നീതി ആയോഗിന്റെ ഒരു പ്രധാന ഉദ്ദേശ്യമാണ്
D.സംസ്ഥാനങ്ങളുമായുള്ള ഘടനാപരമായ പിന്തുണ സംവിധാനങ്ങളിലൂടെ സഹകരണ ഫെഡറലിസം വളർത്തിയെടുക്കുക എന്നത് മറ്റൊരു ഉദ്ദേശ്യമാണ്

14.2021-22 ലെ സാമ്പത്തിക സർവ്വേ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ അരി ഉൽപ്പാദനത്തിൽ ആദ്യ മൂന്നു സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം ?

Tap the question or an option to reveal the answer

A.I ഉത്തർപ്രദേശ്, II പശ്ചിമബംഗാൾ, III ആന്ധ്രാപ്രദേശ്
B.I പശ്ചിമബംഗാൾ, II ഉത്തർപ്രദേശ്, III പഞ്ചാബ്
C.I പശ്ചിമബംഗാൾ, II പഞ്ചാബ്, III ആന്ധ്രാപ്രദേശ്
D.I ആന്ധ്രാപ്രദേശ്, II ഉത്തർപ്രദേശ്, III പശ്ചിമബംഗാൾ

15.ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് പൗരന്മാർക്ക് പൊതുതൊഴിൽ അവസര സമത്വം ഉറപ്പു വരുത്തുന്നത് ?

Tap the question or an option to reveal the answer

A.14
B.16
C.18
D.20

16.ഇന്ത്യ ഏത് രാജ്യത്തു നിന്നാണ് റഫേൽ (Rafale) യുദ്ധ വിമാനം വാങ്ങിയത് ?

Tap the question or an option to reveal the answer

A.ഫ്രാൻസ്
B.റഷ്യ
C.ബ്രിട്ടൻ
D.ചൈന

17.ഇന്ത്യയിൽ എവിടെയാണ് ആദ്യമായി ഡിസ്ട്രിക്റ്റ് ഗുഡ് ഗവേണൻസ് ഇൻഡക്സ് (District Good Governance Index) ആരംഭിച്ചത് ?

Tap the question or an option to reveal the answer

A.സിക്കിം
B.ജമ്മുകാശ്മീർ
C.കേരളം
D.ഡെൽഹി

18.രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ആശയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത് ഭരണഘടനയുടെ ഏത് ഭാഗത്താണ് ?

Tap the question or an option to reveal the answer

A.പൗരത്വം
B.മൗലിക അവകാശങ്ങൾ
C.നിർദ്ദേശക തത്വങ്ങൾ
D.ഇവയൊന്നുമല്ല

19.ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്ര തവണ ഭേദഗതി ചെയ്തിട്ടുണ്ട് ?

Tap the question or an option to reveal the answer

A.1
B.2
C.3
D.4

20.താഴെ കൊടുത്തിരിക്കുന്നവയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ച് ശരിയായത് ഏത് ? i) അംഗങ്ങളെ അഞ്ച് വർഷത്തേക്ക് തെരഞ്ഞെടുക്കുന്നു. ii) 1/3 സീറ്റ് സ്ത്രീകൾക്ക് സംവരണം ചെയ്യുന്നു. iii) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

Tap the question or an option to reveal the answer

A.i, ii
B.ii, iii
C.i, iii
D.ഇവയൊന്നുമല്ല

21.ഭരണഘടനാ നിർമാണ സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? i) കാബിനറ്റ് മിഷന്റെ നിർദ്ദേശ പ്രകാരമാണ് ഭരണഘടനാ നിർമാണ സമിതി രൂപീകരിച്ചത്. ii) അവിഭക്ത ഇന്ത്യക്ക് വേണ്ടിയാണ് ഭരണഘടനാ നിർമാണ സമിതി ഔദ്യോഗികമായി സംഘടിപ്പിച്ചത്. iii) ഭരണഘടനാ നിർമാണ സമിതിയുടെ ആദ്യയോഗം ചേർന്നത് 1947 ആഗസ്റ്റ് 15 നാണ്.

Tap the question or an option to reveal the answer

A.ഒന്നും രണ്ടും ശരി മൂന്ന് തെറ്റ്
B.ഒന്നും രണ്ടും തെറ്റ് മൂന്ന് ശരി
C.മൂന്നും ശരി
D.മൂന്നും തെറ്റ്

22.നഗരങ്ങളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിത താമസ സൗകര്യം ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് :

Tap the question or an option to reveal the answer

A.എന്റെ വീട്
B.എന്റെ കൂട്
C.പാർപ്പിടം
D.ആശ്രയം

23.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (KSDMA) ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?

Tap the question or an option to reveal the answer

A.തിരുവനന്തപുരം
B.എറണാകുളം
C.കോഴിക്കോട്
D.വയനാട്

24.സംസ്ഥാന ആസൂത്രണ ബോർഡ് അധ്യക്ഷൻ ആര് ?

Tap the question or an option to reveal the answer

A.ഗവർണർ
B.ചീഫ് സെക്രട്ടറി
C.മുഖ്യമന്ത്രി
D.പ്രതിപക്ഷ നേതാവ്

25.സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള സംസ്ഥാന സർക്കാരിന്റെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി താഴെ പറയുന്നവയിൽ ഏതാണ് ?

Tap the question or an option to reveal the answer

A.ചിയാക്
B.കാരുണ്യ
C.മെഡിക്ലെയിം
D.മെഡിസെപ്

26.സംസ്ഥാന ഗവർണറെ നിയമിക്കുന്നത് ആര് ?

Tap the question or an option to reveal the answer

A.മുഖ്യമന്ത്രി
B.പ്രധാനമന്ത്രി
C.തെരഞ്ഞെടുപ്പ് കമ്മീഷണർ
D.പ്രസിഡണ്ട്

27.i) സംസ്ഥാന വനിതാ കമ്മീഷൻ രൂപീകരിച്ചത് 1996-ൽ ആണ്. ii) വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ബാലാമണിയമ്മ ആയിരുന്നു. iii) 2023 ജനുവരിയിൽ അധ്യക്ഷസ്ഥാനം വഹിക്കുന്നത് P സതീദേവി ആണ്. മുകളിൽ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

Tap the question or an option to reveal the answer

A.i
B.ii
C.iii
D.ഇവയൊന്നുമല്ല

28.നെഫ്രൈറ്റിസ് (Nephritis) മനുഷ്യശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ?

Tap the question or an option to reveal the answer

A.കരൾ
B.വൃക്ക
C.മസ്തിഷ്കം
D.ഹൃദയം

29.താഴെ കൊടുത്തിരിക്കുന്നവയിൽ പിത്തരസത്തെക്കുറിച്ച് (Bile) തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏത് ? i) പിത്തരസം വൃക്ക ഉത്പാദിപ്പിക്കുന്നു. ii) പിത്തരസത്തിൽ എൻസൈമുകളില്ല. iii) പിത്തരസം അന്നജത്തെ വിഘടിപ്പിക്കുന്നു. iv) പിത്തരസം ഭക്ഷണത്തെ ക്ഷാരഗുണമുള്ളതാക്കുന്നു.

Tap the question or an option to reveal the answer

A.ii
B.i, ii
C.i, iii
D.iv

30.ലോക പ്രമേഹ ദിനമായി (World Diabetes Day) ആചരിക്കപ്പെടുന്നത് എന്നാണ് ?

Tap the question or an option to reveal the answer

A.നവംബർ 14
B.നവംബർ 16
C.ആഗസ്റ്റ് 14
D.ആഗസ്റ്റ് 16

31.താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ ശരിയായ രീതിയിൽ യോജിപ്പിച്ചിരിക്കുന്നവയേത് ? i) പൈനിയൽ ഗ്രന്ഥി - മെലാടോണിൻ ii) തൈറോയ്ഡ് ഗ്രന്ഥി - ഇൻസുലിൻ iii) ആഗ്നേയ ഗ്രന്ഥി - തൈമോസിൻ iv) അഡ്രിനൽ ഗ്രന്ഥി - കോർട്ടിസോൾ

Tap the question or an option to reveal the answer

A.i, ii
B.ii, iii, iv
C.i, iv
D.ii, iii

32.എലിപ്പനിക്ക് (Leptospirosis) കാരണമായ രോഗാണു ഏത് ?

Tap the question or an option to reveal the answer

A.വൈറസ്
B.ബാക്ടീരിയ
C.ഫംഗസ്
D.പ്രോട്ടോസോവ

33.2022-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ?

Tap the question or an option to reveal the answer

A.സ്വീഡൻ
B.ചൈന
C.പാക്കിസ്ഥാൻ
D.ഇന്ത്യ

34.ഒരു മണ്ണുമാന്തി യന്ത്രത്തിന്റെ (JCB / Excavator) പ്രവർത്തനത്തിൽ പ്രധാനമായും ഉപയോഗപ്പെടുത്തിയിട്ടുള്ള ശാസ്ത്രതത്വം ഏത് ?

Tap the question or an option to reveal the answer

A.ബോയിൽ നിയമം
B.പാസ്കൽ നിയമം
C.ബെർണൗലീ നിയമം
D.ചാൾസ് നിയമം

35.രണ്ട് വസ്തുക്കൾ തമ്മിലുള്ള ദൂരം പകുതി ആക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണബലം എത്ര മടങ്ങാകും ?

Tap the question or an option to reveal the answer

A.2 മടങ്ങ്
B.3 മടങ്ങ്
C.4 മടങ്ങ്
D.6 മടങ്ങ്

36.മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനായുള്ള ISRO പദ്ധതിയുടെ പേര് എന്താണ് ?

Tap the question or an option to reveal the answer

A.ഗഗൻയാൻ
B.മംഗൾയാൻ
C.ചന്ദ്രയാൻ - 3
D.ആർട്ടിമിസ്

37.ഗുരുത്വതരംഗങ്ങളുടെ (Gravitational Waves) അസ്തിത്വത്തെക്കുറിച്ച് ആദ്യമായി പ്രവചിച്ച ശാസ്ത്രജ്ഞൻ ആരാണ്?

Tap the question or an option to reveal the answer

A.സ്റ്റീഫൻ ഹോക്കിംഗ്
B.കാൾ സാഗൻ
C.ഐസക് ന്യൂട്ടൻ
D.ആൽബെർട്ട് ഐൻസ്റ്റൈൻ

38.ലിഥിയം (₃Li⁷) ആറ്റത്തിലെ മൗലിക കണങ്ങളുടെ എണ്ണം എത്രയാണ്? [റദ്ദാക്കിയ ചോദ്യം]

Tap the question or an option to reveal the answer

A.3 ഇലക്ട്രോൺ, 4 പ്രോട്ടോൺ, 4 ന്യൂട്രോൺ
B.3 ഇലക്ട്രോൺ, 3 പ്രോട്ടോൺ, 7 ന്യൂട്രോൺ
C.3 ഇലക്ട്രോൺ, 7 പ്രോട്ടോൺ, 4 ന്യൂട്രോൺ
D.3 ഇലക്ട്രോൺ, 3 പ്രോട്ടോൺ, 4 ന്യൂട്രോൺ

39.പീരിയോഡിക് ടേബിളിനെപ്പറ്റിയുള്ള പ്രസ്താവനകൾ വായിച്ച് ഉത്തരം തെരഞ്ഞെടുക്കുക : i) ഒരു ഗ്രൂപ്പിൽ താഴേക്കു വരുംതോറും ആറ്റത്തിന്റെ വലുപ്പം കൂടുന്നു. ii) ഒരു പിരീഡിൽ ഇടത്തു നിന്നും വലത്തോട്ട് പോകുംതോറും ലോഹസ്വഭാവം കൂടുന്നു.

Tap the question or an option to reveal the answer

A.i മാത്രം ശരി
B.ii മാത്രം ശരി
C.രണ്ട് പ്രസ്താവനകളും ശരി
D.രണ്ട് പ്രസ്താവനകളും തെറ്റ്

40.അലുമിനിയത്തിന്റെ അയിര് ഏത് ?

Tap the question or an option to reveal the answer

A.ഹേമറ്റൈറ്റ്
B.ബോക്സൈറ്റ്
C.കലാമിൻ
D.മാഗ്‌നറ്റൈറ്റ്

41.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) സ്ഥിതി ചെയ്യുന്ന നഗരം ഏതാണ്?

Tap the question or an option to reveal the answer

A.ഡൽഹി
B.കൊൽക്കത്ത
C.ബാംഗ്ലൂർ
D.തിരുവനന്തപുരം

42.കേരളത്തിന്റെ തനത് ശാസ്ത്രീയ നൃത്തരൂപം ഏത് ?

Tap the question or an option to reveal the answer

A.ഭരതനാട്യം
B.മോഹിനിയാട്ടം
C.കുച്ചിപ്പുടി
D.കഥക്

43.ഋഗ്വേദവും വാല്മീകി രാമായണവും മലയാളത്തിലേക്ക് സമ്പൂർണ്ണമായി വിവർത്തനം ചെയ്ത മലയാള കവി ആര് ?

Tap the question or an option to reveal the answer

A.വള്ളത്തോൾ
B.പി. ഭാസ്കരൻ
C.കുമാരനാശാൻ
D.ചങ്ങമ്പുഴ

44."കപടലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം". ആരുടെ വരികളാണിവ ?

Tap the question or an option to reveal the answer

A.ഒ. എൻ. വി. കുറുപ്പ്
B.കുഞ്ഞുണ്ണി മാഷ്
C.ഡോ. അയ്യപ്പപ്പണിക്കർ
D.ചങ്ങമ്പുഴ

45.ചാണക്യന്റെ 'അർത്ഥശാസ്ത്ര'ത്തിൽ 'ചൂർണി' എന്നു വിളിക്കുന്ന നദി ഏതാണ് ?

Tap the question or an option to reveal the answer

A.ഭാരതപ്പുഴ
B.പെരിയാർ
C.പമ്പാ
D.ഗംഗ

46.ക്രിക്കറ്റിന്റെ ഉത്ഭവം ഏതു രാജ്യത്താണ് ?

Tap the question or an option to reveal the answer

A.അമേരിക്ക
B.ജർമ്മനി
C.ഇംഗ്ലണ്ട്
D.ഇന്ത്യ

47.ആരുടെ ആത്മകഥയാണ് 'തുടിക്കുന്ന താളുകൾ' ?

Tap the question or an option to reveal the answer

A.തോപ്പിൽ ഭാസി
B.എൻ. എൻ. പിള്ള
C.എ. കെ. ഗോപാലൻ
D.ചങ്ങമ്പുഴ

48.വർദ്ധിച്ചുവരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെയും ചൂഷണങ്ങളെയും കുറിച്ച് കുട്ടികളെ പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ബച്പൻ ബച്ചാവോ ആന്ദോളനുമായി ചേർന്ന് നടപ്പിലാക്കിയ പദ്ധതിയുടെ പേര് എന്താണ് ?

Tap the question or an option to reveal the answer

A.AMMA MANAS
B.KOOTTU
C.DISHA
D.CHILD LINE

49.ഇന്ത്യയിൽ ദേശീയ സൈബർ സുരക്ഷാ ബോധവൽക്കരണ മാസം (National Cyber Security Awareness Month) എന്നാണ് ?

Tap the question or an option to reveal the answer

A.ഒക്ടോബർ
B.ജനുവരി
C.ജൂൺ
D.മാർച്ച്

50.കമ്പ്യൂട്ടറിലേക്ക് അക്ഷരങ്ങൾ, ചിഹ്നങ്ങൾ, സംഖ്യകൾ എന്നിവ ടെക്സ്റ്റ് രൂപത്തിൽ ഇൻപുട്ട് ചെയ്യുവാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

Tap the question or an option to reveal the answer

A.ഡിജിറ്റൽ ക്യാമറ
B.ജോയ്സ്റ്റിക്
C.മൈക്രോസോഫ്റ്റ് വേർഡ്
D.കീബോർഡ്

51.ഏതു തരംഗങ്ങളാണ് ബ്ലൂടൂത്ത് സംവിധാനത്തിൽ ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്നത് ?

Tap the question or an option to reveal the answer

A.മൈക്രോ തരംഗം
B.ഇൻഫ്രാറെഡ് തരംഗം
C.റേഡിയോ തരംഗം
D.വൈ-ഫൈ

52.പ്രസ്താവന (A) : നിയമസഭാ സ്പീക്കറുടെ കൈവശം ഉള്ള ഒരു വിവരവും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതില്ല. കാരണം (R) : പാർലമെന്റിന്റെയോ സംസ്ഥാന നിയമസഭയുടേയോ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിനു കാരണമായേക്കാവുന്ന വിവരങ്ങൾ പൗരന് വെളിപ്പെടുത്തിക്കൊടുക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.

Tap the question or an option to reveal the answer

A.(A) യും (R) ഉം ശരിയാണ്, (R) എന്നത് (A) യുടെ ശരിയായ വിശദീകരണമാണ്
B.(A) യും (R) ഉം ശരിയാണ്, എന്നാൽ (R) എന്നത് (A) യുടെ ശരിയായ വിശദീകരണമല്ല
C.(A) ശരിയാണ്, പക്ഷേ (R) തെറ്റാണ്
D.(A) തെറ്റാണ്, പക്ഷേ (R) ശരിയാണ്

53.61 വയസ്സുള്ള ‘A' എന്ന വിഭാര്യനായ വ്യക്തി തന്റെ മക്കളായ 'X' (പുരുഷൻ, 31 വയസ്സ്), 'Y' (സ്ത്രീ, വിവാഹിത, 28 വയസ്സ്), 'Z' (ആൺകുട്ടി, 15 വയസ്സ്) എന്നിവർക്കായി തന്റെ സ്വത്തു സമ്പാദ്യങ്ങൾ മുഴുവൻ തുല്യമായി വീതിച്ചു നൽകിയിട്ടുണ്ടെങ്കിൽ, സ്വയം പരിപാലിക്കാൻ വയ്യാത്ത അവസ്ഥയിൽ അദ്ദേഹത്തെ പരിപാലിക്കാനുള്ള നിയമപരമായ കടമ ആർക്കാണ് ?

Tap the question or an option to reveal the answer

A.'X' നു മാത്രം
B.'X' നും 'Y' ക്കും തുല്യമായി
C.'X' നും 'Y' ക്കും 'Z' നും തുല്യമായി
D.ആർക്കുമില്ല

54.ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 ലെ 19-ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് പുറപ്പെടുവിക്കുന്ന താമസ ഉത്തരവ് (Residence Order) പ്രകാരം ഏതൊക്കെ നിവർത്തികളാണ് പരാതിക്കാരിക്ക് ലഭ്യമായിട്ടുള്ളത്?

Tap the question or an option to reveal the answer

A.പരാതിക്കാരിക്ക് നിയമപരമായി അവകാശം ഇല്ലെങ്കിലും എതിർകക്ഷിക്കൊപ്പം പങ്കുപാർത്ത വീട്ടിൽ നിന്നും ഒഴിപ്പിക്കുകയോ താമസിക്കുന്നത് ശല്യം ചെയ്യുകയോ ചെയ്യുന്നതിനെ വിലക്കിയുള്ള ഉത്തരവ്
B.പങ്കുപാർത്ത വീട് വിൽക്കുന്നതിനോ, കൈമാറ്റം ചെയ്യുന്നതിനോ മറ്റേതെങ്കിലും വിധത്തിൽ അന്യാധീനപ്പെടുത്തുന്നതിനോ എതിർ കക്ഷി ശ്രമിക്കുന്നതിനെ വിലക്കാനുള്ള ഉത്തരവ്
C.എതിർകക്ഷിയുടെ മാതാപിതാക്കളെ പങ്കുപാർത്ത വീട്ടിൽ നിന്നും പുറത്താക്കാനുള്ള ഉത്തരവ്
D.(A) യും (B) യും മാത്രം

55.ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമം, 2012 (പോക്സോ ആക്ട്) പ്രകാരം 'കുട്ടി' എന്നു വെച്ചാൽ ആരാണ് ?

Tap the question or an option to reveal the answer

A.18 വയസ്സിൽ താഴെയുള്ള ഒരു വ്യക്തി
B.16 വയസ്സിൽ താഴെയുള്ള ഒരു വ്യക്തി
C.18 വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി
D.15 വയസ്സിൽ താഴെയുള്ള ഒരു വ്യക്തി

56.ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ നിലവിൽ ആരാണ്?

Tap the question or an option to reveal the answer

A.മിസ്സിസ്സ് രേഖ ശർമ
B.മിസ്സിസ്സ് മോണിക ദാസ്
C.മിസ്സിസ്സ് നജ്മ ഹെപ്തുള്ള
D.മിസ്സിസ്സ് മനോരമ സിങ്ങ്

57.'സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ' ഇന്ത്യൻ ഭരണഘടനയുടെ ഏതു അനുച്ഛേദത്തിലാണ് പ്രതിപാദിക്കുന്നത് ?

Tap the question or an option to reveal the answer

A.28 & 29
B.30 & 31
C.29 & 30
D.25 & 26

58.Y അക്ഷം പ്രതിസാമ്യതാ അക്ഷമായി (Line of Reflection) എടുത്താൽ (3, 4) ബിന്ദുവിന്റെ പ്രതിബിംബമായി വരുന്ന ബിന്ദു ഏത് ?

Tap the question or an option to reveal the answer

A.(3, -4)
B.(4, -3)
C.(-4, -3)
D.(-3, 4)

59.അബു, സലീം എന്നിവർ അവർക്ക് ലഭിച്ച ലാഭത്തെ 5 : 3 അംശബന്ധത്തിൽ വീതിച്ചപ്പോൾ അബുവിന് 1,500 രൂപ അധികം ലഭിച്ചു. എങ്കിൽ അവർക്ക് ലഭിച്ച ആകെ ലാഭം എത്ര രൂപയാണ് ?

Tap the question or an option to reveal the answer

A.3,750
B.2,250
C.6,000
D.15,000

60.ഒരു സംഖ്യയുടെ 2/3 ഭാഗം മറ്റൊരു സംഖ്യയുടെ 3/4 ഭാഗത്തിന് തുല്യമായാൽ ആ സംഖ്യകൾ തമ്മിലുള്ള അംശബന്ധം എത്രയാണ്?

Tap the question or an option to reveal the answer

A.2 : 3
B.3 : 4
C.4 : 3
D.9 : 8

61.(√2)^n = 1024 ആയാൽ n = ?

Tap the question or an option to reveal the answer

A.10
B.20
C.12
D.16

62.6 ലിറ്റർ പാൽ 8 കുപ്പികളിൽ തുല്യമായി വീതിച്ചതിൽ നിന്നും ഒരു കുപ്പിയിലെ പാലിന്റെ 2/3 ഭാഗമെടുത്ത് ചായയിട്ടു. എങ്കിൽ ചായക്കെടുത്ത പാൽ എത്ര ലിറ്ററാണ്?

Tap the question or an option to reveal the answer

A.2/3 ലിറ്റർ
B.3/2 ലിറ്റർ
C.1/2 ലിറ്റർ
D.2 ലിറ്റർ

63.Change into indirect speech : "I visited Mumbai last week", said Rani. Which of the following is correct?

Tap the question or an option to reveal the answer

A.Rani said that she visited Mumbai last week.
B.Rani said that she has visited Mumbai last week.
C.Rani said that she had visited Mumbai last week.
D.Rani said that she had visited Mumbai the previous week.

64.What does the prefix 'extra' mean in the word 'extraordinary'?

Tap the question or an option to reveal the answer

A.against
B.similar
C.opposite
D.beyond

65.Find out the suitable article : ______ ewe is a female sheep.

Tap the question or an option to reveal the answer

A.A
B.An
C.The
D.None of the above

66.Identify the correct plural form for 'stimulus' :

Tap the question or an option to reveal the answer

A.stimulai
B.stimula
C.stimuli
D.stimulusses

67.Find out the correct answer for the conditional sentence : If you had studied well, you ______ (get) the first rank.

Tap the question or an option to reveal the answer

A.got
B.had got
C.will have got
D.would have got

68.Fill in the blanks with the correct degree of comparison : The exam is ______ (easy) than the last one.

Tap the question or an option to reveal the answer

A.more easy
B.easier
C.most easy
D.easiest

69.Select an appropriate question tag : I am an artist, ______?

Tap the question or an option to reveal the answer

A.amn't I?
B.am I?
C.aren't I?
D.haven't I?

70.Find out the meaning of the word 'Apartheid' :

Tap the question or an option to reveal the answer

A.loneliness
B.happiness
C.association
D.separateness

71.What is the masculine gender for 'duchess'?

Tap the question or an option to reveal the answer

A.Duke
B.Earl
C.Viceroy
D.Governor

72.താഴെക്കൊടുത്തിരിക്കുന്നതിൽ ശരിയായ പദം ഏത് ?

Tap the question or an option to reveal the answer

A.സതീർത്യൻ
B.സദീർത്യൻ
C.സതീർത്ഥ്യൻ
D.സതീർധ്യൻ

73.പറയാൻ ആഗ്രഹിക്കുന്നത് എന്നർത്ഥം വരുന്ന പദം ഏത് ?

Tap the question or an option to reveal the answer

A.വിവക്ഷ
B.മീമാംസ
C.ജിഗീഷ
D.ദിദൃക്ഷ

74.'തിക്തം' എന്ന പദത്തിന്റെ വിപരീത പദം ഏത് ?

Tap the question or an option to reveal the answer

A.പുളിപ്പ്
B.മധുരം
C.ചവർപ്പ്
D.കയ്പ്പ്

75.'Apple of the eye' എന്ന ഇംഗ്ലീഷ് പദത്തിന്റെ ശരിയായ മലയാള വിവർത്തനം ഏതാണ് ?

Tap the question or an option to reveal the answer

A.ആപ്പിൾകണ്ണുകൾ
B.വലിയ കണ്ണുകൾ
C.കണ്ണിലുണ്ണി
D.കൺകുരു

76.താഴെക്കൊടുത്തിരിക്കുന്നവയിൽ 'മീൻ' എന്നർത്ഥം വരുന്ന പദം ഏത് ?

Tap the question or an option to reveal the answer

A.ഝരം
B.ഝാട
C.ഭാജനം
D.ഝഷം

77.'ഏറ്റുപാടുക' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?

Tap the question or an option to reveal the answer

A.ധനാശിപാടുക
B.ശിങ്കിടിപാടുക
C.ഭരതവാക്യം
D.നക്ഷത്രമെണ്ണിക്കുക

78.'ചുമ' എന്നർത്ഥം വരുന്ന പദം ഏത് ?

Tap the question or an option to reveal the answer

A.കല്യം
B.കലിക
C.കല്പകം
D.കാസം

79.കരി + പുലി ചേർത്തെഴുതുക :

Tap the question or an option to reveal the answer

A.കരിംപ്പുലി
B.കരിപ്പുലി
C.കരിമ്പുലി
D.കരിപുലി

80.പൂജക ബഹുവചനത്തിന് (Honorific Plural) ഉദാഹരണമായ പദം ഏത് ?

Tap the question or an option to reveal the answer

A.അദ്ധ്യാപകന്മാർ
B.സ്വാമികൾ
C.വേലക്കാർ
D.മരങ്ങൾ

81.'വെയിൽനാളം' എന്ന പദത്തിന്റെ വിപുലീകരിച്ച രൂപം (വിഗ്രഹം) ഏത് ?

Tap the question or an option to reveal the answer

A.വെയിലിന്റെ നാളം
B.വെയിലാലുള്ള നാളം
C.വെയിലിലുള്ള നാളം
D.വെയിലുകൊണ്ടുള്ള നാളം